ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

‘ഹംഗെറിയൻ ഇന്ത്യൻ ചിത്രകാരി അമൃത ഷെർഗിൽ രചിച്ച പെയിന്റിംഗ്. 1913 ൽ ജനിച്ചു ഇരുപത്തിഏട്ടാമത്തെ വയസ്സിൽ ലോകത്തോട് വിടപറഞ്ഞ അതുല്യ പ്രതിഭ ആയിരുന്നു അമൃത ഷെർഗിൽ. ഇന്ത്യയിലും ഫ്രാൻസിലും ജീവിതം ചിലവഴിച്ച അവരിൽ യൂറോപ്യൻ ചിത്രകലയുടെ സ്വാധീനം വേഗം തന്നെ ചേർന്ന് നിന്നിരുന്നു. ഒൻപതാമത്തെ വയസ്സുമുതൽ വരച്ചു തുടങ്ങിയ അവർ തന്റെ ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ടുതന്നെ ലോകം മുഴുവൻ ഖ്യാതി നേടിയിട്ടുണ്ട്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള മനുഷ്യരെ തന്റെ ക്യാൻവാസിൽ അവതരിപ്പിക്കുകയുണ്ടായി. മീൻകച്ചവടക്കാർ പശു പരിപാലകർ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ചിത്രപ്രയോഗ രീതിയും ഒഴുക്കൻ മട്ടിലുള്ളതാണ്.





