ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം

ജോഗൻ ചൗധരി ഇന്നലെ വിടപറഞ്ഞു. അദ്ദേഹത്തിന്റെ പെയിന്റിംഗ് തികഞ്ഞ ആദരവോടെ പരിചയപ്പെടുത്തുന്നു. 1939 ൽ ബംഗാളിൽ ജനിച്ച അദ്ദേഹം കൊൽക്കത്ത കോളേജ് ഓഫ് ആർട്സിൽ ചിത്രകലാ പഠനം നടത്തി. തുടർന്നു ഫ്രഞ്ച് ഗവണ്മെന്റ് സ്കോളർഷിപ്പോടെ ഫ്രാൻസിൽ രണ്ടു വർഷം കലാപഠനം നടത്തി. പരമ്പരാഗത ചിത്രശീലത്തെ ആധുനിക ചിത്രസംസ്കാരവുമായി ബന്ധപെടുത്താൻ സാധിച്ചു എന്നത് ഏറ്റവും വലിയ നേട്ടമായി കാണാം.. കൂറ്റൻ ക്യാൻവാസിൽ മനുഷ്യ രൂപങ്ങളും അതിനു സൂക്ഷ്മമായ പെൻ ഡ്രോയിങ് കൊണ്ട് മാസ്മരികതയും സൃഷ്‌ടിച്ച കലാകാരനാണ്.

ഇരുണ്ട നിറത്തിൽ നിന്നും മനുഷ്യ രൂപത്തിന്റെ പ്രകാശത്തിലേക്കുള്ള വിന്യാസം ഏറെ പ്രശംസിക്കപ്പെട്ടതാണ്.മനുഷ്യ ജീവിതം മാത്രമല്ല പ്രകൃതിയിലെ സകല ജീവികൾക്കും ചിത്രത്തിൽ ഇടം നൽകിയ ചിത്രകാരനാണ് അദ്ദേഹം. ചിത്രകലക്കായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുന്നിൽ പ്രണാമം.






