പ്രകൃതിയിലെ വിസ്മയങ്ങൾ – ചെമ്പുകൊട്ടി

കെ വി വിൻസന്റ്

The coppersmith barbet, crimson-breasted barbet, coppersmith എന്നും പേരുകളുള്ള ചെമ്പുകൊട്ടി (Psilopogon haemacephalus), ചെമ്പിൽ കൊട്ടുന്നതുപോലെയുള്ള താളാത്മകമായ വാദ്യശബ്ദത്തിനു പേരുകേട്ട ഒരു ഏഷ്യൻ ബാർബെറ്റാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും സ്ഥിരമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. 1776-ൽ ജർമ്മൻ ജന്തുശാസ്ത്രജ്ഞനായ Philipp Ludwig Statius Müller (1725 –1776) ആണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.

ബാർബെറ്റുകളുടെ Molecular phylogenetic ഗവേഷണത്തിന്റെ ഫലമായി Psilopogon എന്ന പഴയ ശാസ്ത്രീയ നാമം പുനഃസ്ഥാപിക്കുകയുണ്ടായി. 2014 വരെ 9 ഉപജാതികളെ അംഗീകരിച്ചിട്ടുണ്ട്. ഇവിടെ കാണപ്പെടുന്ന ഉപജാതിയായ Psilopogon haemacephalus indicus വടക്കുകിഴക്കൻ പാകിസ്ഥാൻ മുതൽ ശ്രീലങ്ക, ചൈന, വിയറ്റ്നാം, സിംഗപ്പൂർ വരെ കാണപ്പെടുന്ന ഒന്നാണ്. ഇവ പഴങ്ങൾ (fruits, berries and drupes)എന്നിവയും, പൂക്കളുടെ ചില ഭാഗങ്ങളും, ഇയ്യാംപാറ്റയടക്കം ചില പ്രാണികളും ഭക്ഷിക്കുന്നു. പാട്ടുപാടൽ, തൊണ്ട വീർപ്പിക്കൽ, തലയും വാലും താളത്തിൽ ആട്ടൽ, ആചാരപരമായ ഭക്ഷണം നൽകൽ, പരസ്പരം പേനെടുക്കൽ മുതലായവയാണ് ഇവയുടെ പ്രണയചേഷ്ടകൾ. ആണും പെണ്ണും ചേർന്ന് ഒരു മരത്തിനുള്ളിൽ ദ്വാരങ്ങൾ ഉണ്ടാക്കി കൂടുണ്ടാക്കുന്നു, മുട്ടകൾ വിരിയിക്കുന്നതിലും കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകുന്നതിലും ഊഴമെടുത്ത് സഹകരിക്കുന്നു.

Hot this week

നിറങ്ങൾ തൻ നൃത്തം – അമൃത ഷെർഗിൽ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ‘ഹംഗെറിയൻ...

സിപിഐഎമ്മിന് നിലനിൽപില്ലെ ? മാധ്യമ പ്രചാരവേലയുടെ പിന്നാമ്പുറങ്ങൾ

നമ്മുടെ ചില ടി വി അവതാരകരും നിലനില്ക്കുന്ന ഇടതുപക്ഷമൊന്നും യഥാർത്ഥ ഇടതുപക്ഷമല്ലെന്ന്...

ഐ എസ്.ആർ.ഒ യിൽ നിന്ന് കൂട്ട പലായനമോ?

  കഴിഞ്ഞ കുറെ ആഴ്ചകളായി ചാനൽ ചർച്ചകളിലും യു ട്യൂബിലും പത്രങ്ങളിലും നിറഞ്ഞ്...

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

Topics

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...
spot_img

Related Articles

Popular Categories

spot_imgspot_img