സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

എം വി നീജീഷ്

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം ഒരു ശരീരത്തിൽ തളച്ചിടപ്പെടുക. ശരീര കേന്ദ്രീകൃതമായി മാറിയ അഭിരുചി ഒരു ഗ്രഹത്തിനെ ചുറ്റുന്ന ഉപഗഹങ്ങൾ എന്ന പോൽ വലയം വെക്കുക. അനിതരസാധാരണമായ നയന ഭംഗി കൊണ്ട് വെള്ളിത്തിരയെ ശ്വാസമടക്കിപ്പിടിക്കാൻ പ്രേരിപ്പിക്കുക. അംഗലാവണ്യങ്ങൾ കൊണ്ട് ഭാഷയേതായാലും ഒരു നൃത്ത ചുവടെങ്കിലും ബാക്കി വെക്കുക. ഒടുക്കം മുപ്പത്തിയാറാം വയസിൽ കേന്ദ്ര നക്ഷത്രത്തിന്റെ തിളക്കങ്ങളൂരി വെച്ച് സാരിതുമ്പിൽ അഭയം തേടുക. പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് മാറ്റി കിടത്തുമ്പോൾ തന്നെ ഇത്ര നാൾ പൊതിഞ്ഞ സിനിമ വലയങ്ങൾ, ആരാധക വൃന്ദങ്ങൾ, പുരുഷ കുതുകികൾ ആരുടെയും ലാളനയില്ലാതെ ഈച്ചകളുടെ മൂളൽ കേട്ട് കിടക്കുക. മേൽവിലാസങ്ങളില്ലാതെ, അടയാളങ്ങളില്ലാതെ നാളെ ഒരാൾക്കെങ്കിലും ഒരു പൂവ് നൽകുവാൻ കുഴിമാടങ്ങളില്ലാതെ പാടെ മാഞ്ഞുപോവുക. സിൽക്ക് സ്മിത ഒരേ സമയം പേരിന്റെ സ്നിഗ്ധതയും ഓർമ്മയുടെ കോളിളക്കങ്ങളും മറവിയുടെ ആഴമുമാവുന്ന സവിശേഷ വൈരുദ്ധ്യമാവുന്നു.

പ്രേക്ഷകരുടെ കാഴ്ചയെപ്പറ്റിയുള്ള സംവാദങ്ങൾക്ക് അരിസ്റ്റോട്ടിലോളം പഴക്കമുണ്ട്. എന്തിനേയും അനുഭവ്യമാക്കുന്നതിനെക്കുറിച്ചാണ് അരിസ്റ്റോട്ടിൽ പറഞ്ഞു കൊണ്ട് നിന്നത്. കാഴ്ച തന്നെ ഉദ്യേശമായി മാറുമ്പോൾ അതിലെ നൈസർഗിക ഗുണങ്ങളെ മനുഷ്യന് ആസ്വദിക്കാൻ സാധിക്കുമെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ കണ്ടെത്തൽ . അന്യരുടെ നോട്ടങ്ങൾക്ക് ഒരു വിഷയത്തിനെ വസ്തുവൽക്കരിക്കാൻ സാധിക്കുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അസ്ഥിത്വവാദത്തിലൂന്നി സാർത്ര് തെളിയിക്കുന്നു. ഈ വിധം കാഴ്ചകൾ വിഷയമേതെന്നോ വസ്തുവേതെന്നോ വേർതിരിക്കുന്ന അതിർ വരമ്പ് കഥയുടെ പകർന്നാട്ടമായ സിനിമയക്ക് കാലങ്ങൾക്ക് മുമ്പേ നഷ്ടപ്പെടുന്നു.(എഴുത്തിൽ ഈ നഷ്ടപ്പെടലും വീണ്ടെടുക്കലും അതിനും മുമ്പേ സംഭവിച്ച് കഴിഞ്ഞിരുന്നു ) ചിത്രകലയിലും ചലച്ചിത്രത്തിലും സ്ത്രീ വസ്തു വൽക്കരിക്കപ്പെടുന്ന ചർച്ചകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ സംഭവിക്കുന്നുണ്ട്. ആൺ നോട്ടം (male gaze) എന്ന സൈദ്ധാതികതലം തന്നെ രൂപപ്പെടുന്നത് സിനിമയെ മുൻ നിർത്തി ലോറ മുൽവെ ചെയ്ത വിഷ്വൽപ്ലെഷർ ആൻഡ് നറേറ്റീവ് സിനിമ എന്ന ലേഖനത്തെ മുൻനിർത്തിയാണ്. ഫ്രോയിഡിൻ്റെ ലൈംഗിക മനഃശാസ്ത്രം കൂടി ഉൾപ്പെടുമ്പോൾ സ്ത്രീ പുരുഷകാമനയുടെ പൂർത്തീകരണത്തിനുള്ള ഉപാധി മാത്രമായി ജനപ്രിയ സിനിമകളിൽ ചുരുക്കപ്പെടുന്നു. കൊട്ടകകൾ നൽകുന്ന ഇരുട്ടിൽ മലയാളമെന്നോ തമിഴെന്നോ തെലുങ്കെന്നോ കന്നടയെന്നോ ഭാഷ വ്യത്യാസങ്ങളില്ലാതെ ഒരു കൂട്ടം മനുഷ്യർ സിൽക്ക് സ്‌മിതയെ വൈകാരികതയുടെ ആഘോഷമാക്കി മാറ്റി. കാമനയുടെ പൂർത്തീകരണ ബിംബമായി പ്രതിഷ്ഠിച്ചു.

പത്താം വയസിൽ വിവാഹിതയായി, പതിനാലാം വയസ്സ് വരെ താൻ നേരിട്ട പീഡനങ്ങൾ, തിരികെ സ്വന്തം വീട്ടിൽ കയറി ചെല്ലാനാവാത്ത സാമൂഹ്യ സാഹചര്യങ്ങൾ. ആന്ധ്രാപ്രദേശിൻ്റെ ഉൾഗ്രാമത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന പെൺകുട്ടി സിൽക്ക് സ്‌മിതയിലേക്ക് നടന്ന് കയറുന്ന പടവുകൾ ഏറെ വ്യത്യസ്തമായിരുന്നു. എപ്പോഴോ കണ്ണാടിക്ക് മുമ്പിൽ അഭിനയിച്ചനുകരിക്കാൻ ശ്രമിച്ച സിനിമാ ശകലങ്ങൾ, അതിൽ നിന്നും അഭിനയത്തിലേക്കുള്ള സ്വയം കണ്ടെത്തലുകൾ. മദ്രാസിലേക്കുള്ള വണ്ടി പിടിക്കലാണ് സ്‌മിതയുടെ ജീവിതത്തെ പാടെ മാറ്റിമറിച്ചത്. അന്നത്തെ തെന്നിന്ത്യൻ സിനിമയ്ക്ക് ഉൾചേർക്കാനാവുന്ന മുഖമായിരുന്നില്ല സ്‌മിതയുടേത്. അത്രയൊന്നും പ്രശസ്തിയില്ലാത്ത അപർണ്ണ എന്ന നായികയുടെ മേക്കപ്പ് ആർട്ടിസ്റ്റായി കൊണ്ടാണ് സ്മിത ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. മുഖം വേണ്ടെങ്കിലും തമിഴ് സിനിമയ്ക്ക് സ്മിതയുടെ ശരീരം ആവശ്യമുണ്ടായിരുന്നു. ക്ലോസപ്പുകൾ ഒന്നുമില്ലാതെ സ്മിതയുടെ ശരീര വടിവുകൾ ജൂനിയർ ആർട്ടിസ്റ്റ് എന്ന രൂപത്തിൽ സിനിമ ഗാനരംഗങ്ങളിൽ ചില സംവിധായകർ പകർത്തി തുടങ്ങി.ആൻറണി ഈസ്റ്റ് മാൻ എന്ന മലയാളിസംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രമാണ് സിൽക്ക് സ്മിതയുടെ ഓപ്പണിങ് . എങ്ങനെയെങ്കിലും സിനിമ അഭിനയരംഗത്ത് രംഗപ്രവേശനം ചെയ്യണമെന്ന അവരുടെ ആഗ്രഹം പൂർത്തീകരണം കൂടിയായിരുന്നു ഈ ചിത്രം. സെക്സിന് മുൻതൂക്കമുള്ള ചിത്രം തന്നെയായിരുന്നു ഇത്. ഇത്തരം ചിത്രങ്ങൾക്ക് മാർക്കറ്റ് ഉണ്ടായിരുന്ന കാലം. ആദ്യ ചിത്രത്തിൽ തന്നെ മികച്ച താരമൂല്യം ഉണ്ടാക്കാൻ അവർക്ക് സാധിക്കുന്നു. പക്ഷേ അതിൻറെ ദുർഗതി വരാൻ ഇരിക്കുന്നതെയുള്ളൂ. ഈ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ വണ്ടി ചക്രം എന്ന തമിഴ് ചിത്രത്തിൽ ബാർ ഡാൻസറുടെ വേഷത്തിൽ സ്മിതയ്ക്ക് മറ്റൊരവസരം ലഭിക്കുന്നു. സ്മിതയുടെ കണ്ണുകളും ലാസ്യഭാവം തുളുമ്പി നിൽക്കുന്ന ചുണ്ടുകളും ശാരീരിക വടിവുകളും മാത്രമായിരുന്നു ഈ ചിത്രത്തിൻറെ നിർമാതാക്കൾക്കും ആവശ്യമുണ്ടായിരുന്നത്

എന്നെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷം ലഭിക്കുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ലഭിക്കുന്ന ചിത്രങ്ങളെല്ലാം ഒരേ പാറ്റേണിൽ ഉള്ളതാണെന്നും സിൽക്ക് സ്മിത പലതവണ പരിഭവപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ മാറുന്ന തെന്നിന്ത്യൻ ചിത്രങ്ങളുടെ മനഃശാസ്ത്രം സ്മിതയെ ഉപയോഗിച്ചത് കൊണ്ടായിരിക്കാം. അക്കാലത്തെ ചിത്രങ്ങളിൽ നായികമാരെക്കാൾ മികച്ച താരമൂല്യം സിൽക്ക് സ്മിത ഉണ്ടായിരുന്നുവെന്ന് പിന്നീട് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമയുടെ പ്രധാന വേഷത്തിൽ സുന്ദരിയായ യുവതിയെ അവതരിപ്പിക്കുകയും അതിലെ പ്രധാന നായകൻറെ ഏതെങ്കിലും ഒരു പാട്ട് രംഗത്തിലേക്ക് സ്മിത അതിഥി വേഷം ചെയ്യുകയും ചെയ്യുന്നത് മിക്കവാറും സിനിമകളിൽ പതിവായിരുന്നു. മലയാളം ഉൾപ്പെടെ ഒരുകാലത്തെ സിനിമയുടെ വിപണി മൂല്യത്തിന്റെ പ്രധാന ഘടകം ക്യാബറെ എന്ന് വിളിക്കുന്ന ചൂടൻ നൃത്ത രംഗങ്ങളായിരുന്നു. മലയാളത്തിൽ എന്ന് മാത്രമല്ല തമിഴിലും തെലുങ്കിലും സിനിമയിൽ ഏതെങ്കിലും രൂപത്തിൽ ഇത്തരം ഗാന രംഗങ്ങൾ ഉൾപ്പെടുത്താൻ നിർമ്മാതാക്കൾ ജാഗ്രത പുലർത്തിയിരുന്നു. അക്കാലത്ത് അവർ ഏറ്റവും പ്രധാനമായി ആവശ്യപ്പെട്ട പേര് സിൽക്ക് സ്മിതയുടെ മാത്രമായിരുന്നു. തിരക്കഥയിൽ ഒരുതരത്തിലും ഇല്ലാത്ത കഥാരംഗങ്ങൾ ഉൾപ്പെടുത്തപ്പെട്ടു. ഉദാഹരണത്തിന് നായകൻ്റെ വിഷാദം നിലനിൽക്കുന്ന ഒരു ഘട്ടത്തിൽ നായകൻ ഏതെങ്കിലും ബാറിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മദ്യപിക്കുന്ന സമയത്ത് സ്മിതയുടെ ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുകയും നായകൻ മതിമറന്ന് ഉല്ലസിക്കുകയും വിഷാദം മാറ്റിവച്ച് തിരികെ ജീവിതത്തിലേക്ക് വരികയും ചെയ്യുന്ന ഒരു സ്ഥിരം പാറ്റേൺ അക്കാലത്തെ സിനിമകളിൽ എല്ലാം രൂപപ്പെട്ടിരുന്നു. തെന്നിന്ത്യ ആ വിധമാണ് സിൽക്ക് സ്മിതയെ ആഘോഷിച്ചത്.

36 മത്തെ വയസ്സിൽ 22 വർഷം നീണ്ടുനിന്ന തൻറെ സിനിമാ ജീവിതം അവർ അവസാനിപ്പിക്കുമ്പോൾ അന്നത്തെ ഏറ്റവും വിപണിമൂല്യമുള്ള ആർട്ടിസ്റ്റ് ആയിരുന്നു അവർ. സിനിമയിൽ നിറഞ്ഞാടുമ്പോഴും വ്യക്തിപരമായി കാത്തുവെച്ച ഉൾവലിച്ചലുകൾ, സൗഹൃദബന്ധങ്ങളിലെ വിള്ളലുകൾ, സാമ്പത്തിക ചൂഷണങ്ങൾ ഇതൊക്കെയും ഒരു ഘട്ടത്തിൽ അവരെ തളർത്തി കളഞ്ഞിരുന്നു. സ്മിതയുടെ മരണംമരണം പോലെ അസ്തിത്വ ദുഃഖത്തിന്റെ ഭാരം പേറിയ മരണം സിനിമാ മേഖലയിൽ മറ്റുന്നുണ്ടോഎന്ന് സംശയം തന്നെയാണ്. അത്രയേറെ സിനിമ മേഖല ആഘോഷിച്ച, ഒരൊറ്റ ഡേറ്റിനു വേണ്ടി നിർമ്മാതാക്കൾ വരിനിന്ന , ഇവർക്കു വേണ്ടി മാത്രം കഥമാറ്റി എഴുതിയ തിരക്കഥകൾ, കൊട്ടകയുടെ ഇരുട്ടിൽ ഇവരുടെ വരവ് മാത്രം കാത്തുനിന്ന പതിനായിരം ആരാധക വൃന്ദം. … ആരും മരണാനന്തരം സ്മിതയെ കാണാൻ വന്നില്ല. പോസ്റ്റ്മോർട്ടം ടേബിളിൽ നിന്നും തീനാമ്പുകളേറ്റു വാങ്ങാൻ ആരോരും ശ്രദ്ധിക്കപ്പെടാതെ ഒരു കോണിൽ മാറ്റി കിടത്തിയപ്പോൾ ഒരു കൂട്ടം ഈച്ചകളാണ് സ്മിതയെ പൊതിഞ്ഞതെന്ന് പിന്നീട് സുഹൃത്തു കൂടിയായ അനുരാധ ഓർത്തെടുക്കുന്നുണ്ട്. ഒരു സ്മൃതി കൂടിയാലും പോലും ഇല്ലാതെയാണ് സ്മിത മണ്ണിൽ അലിഞ്ഞു ചേർന്നത്. സ്മിതയുടെ ഓർമ്മകൾ പിന്നെയും ഓർത്തെടുക്കാൻ ആരും ഇഷ്ടപ്പെടാത്തത് പോലെ. 30 വർഷങ്ങൾക്കപ്പുറം ഒരു സ്മിതം അവശേഷിപ്പിച്ച് സിൽക്ക് സ്മിത മറയുമ്പോൾ സിനിമ ഏത് ഓർമ്മയാണ് അവരിൽ നിന്നും ഖനനം ചെയ്തെടുക്കേണ്ടത്? ഏത് ആകാശത്തെ നക്ഷത്രമായിട്ടാണ് അവരെ സിനിമാലോകം നോക്കിനിൽക്കുന്നത്..? നമ്മളും

Hot this week

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

Topics

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...
spot_img

Related Articles

Popular Categories

spot_imgspot_img