രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഷബാന ഷാജഹാൻ

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ വരുന്നത് എന്തായിരിക്കും ?ചുറ്റുമുള്ള ആളുകളെ ക്കുറിച്ചും വഴിയെക്കുറിച്ചും വീട്ടിലെത്താനുള്ള സമയത്തെക്കുറിച്ചും അവൾ ചിന്തിച്ചേക്കാം .എന്നാൽ അതിനേക്കാൾ പ്രധാനമായി , “ഞാൻ സുരക്ഷിതമായി വീട്ടിലെത്തുമോ ?” എന്നൊരു പേടിയും കൂടി പലപ്പോഴും അവളുടെ കൂടെയുണ്ടാകും .രാത്രിയിൽ ഒരു സ്ത്രീ പുറത്തിറങ്ങിയാൽ അവളുടെ സുരക്ഷയെക്കുറിച്ച് മാത്രമല്ല, അവൾ എന്തിനാണ് പുറത്തിറങ്ങിയത്, എവിടേക്കാണ് പോയത്, ആരോടൊപ്പമാണ്, ഇത്ര വൈകിയത് എന്തുകൊണ്ടാണ് തുടങ്ങിയ പല ചോദ്യങ്ങളും ഉയരും . പലപ്പോഴും സുരക്ഷയുടെ പേരിൽ സ്ത്രീകൾക്ക് തന്നെയാണ് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. എന്നാൽ ഒരു സ്ത്രീയെ നിയന്ത്രിച്ചുകൊണ്ടാണോ അവൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത്?ഒരു സ്ത്രീക്ക് പകലിൽ മാത്രമല്ല, രാത്രിയിലും ഭയമില്ലാതെ സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അവകാശമുണ്ട്. അതുകൊണ്ട് സ്ത്രീകളുടെ സുരക്ഷ എന്നത് അവരുടെ സ്വാതന്ത്ര്യം കുറയ്ക്കുന്നതല്ല; മറിച്ച് അവർക്ക് ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതാണ്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലെ (UDHR) അനുച്ഛേദം 1 പ്രകാരം , “എല്ലാ മനുഷ്യരും ജന്മനാ സ്വതന്ത്രരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്.”

ഈ ചോദ്യങ്ങളാണ് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ പ്രതിഷേധങ്ങളിലും ശക്തമായി ഉയർന്നത്. ഒരു പ്രത്യേക സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയൊരു സാമൂഹിക ചർച്ചയ്ക്ക് വഴിയൊരുക്കി . സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, തെരുവുവിളക്കുകൾ, പൊതുഗതാഗതം ,നിരീക്ഷണം , പോലീസിന്റെ സാന്നിധ്യം തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം “പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും തുല്യ അവകാശമുണ്ട്” എന്ന ആശയവും പ്രതിഷേധത്തിന്റെ ഭാഗമായി ഉയർന്നു .മനുഷ്യാവകാശം എന്നത് വെറും ഒരു കടലാസിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് അത് പ്രവൃത്തികളിലും ഉപയോഗപ്പെടുത്തേണ്ട അവകാശമാണ്. എന്നാൽ ഇതിന്റെ പ്രയോ ഗത്തിൽ പലപ്പോഴും വീഴ്ചകൾ സംഭവിക്കാറുണ്ട്.സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടി കഴിയേണ്ടവരാണെന്നും പുരുഷന്മാരെ ഭയന്ന് ജീവിക്കേണ്ടവരാ ണെന്നും ഉള്ള ഒരു ചിന്താ​ഗതി ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സ്ത്രീയുടെ സുരക്ഷ അവളുടെ സ്വന്തം ഉത്തരവാദിത്തമാണെ ന്നതിനേക്കാൾ, അവളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിലൂടെയാണ് സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നത്. പ്രായപരിധിയില്ലാതെയാണ് ഓരോ സ്ത്രീകളും അതിക്രമങ്ങൾക്ക് ഇരയാകുന്നത്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും സുരക്ഷയില്ലാത്ത സാഹചര്യങ്ങളാണ് പലപ്പോഴും നമുക്ക് ചുറ്റും കാണുന്നത്. ഇത് ഒരാൾ പറഞ്ഞുകൊടുത്ത് മാത്രം മാറേണ്ട ചിന്താഗതിയല്ല. കാലങ്ങൾ പോകുന്തോറും അനീതികളും അതിക്രമങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഗാർഹിക പീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം ,ലൈംഗികാതിക്രമം തുടങ്ങി നിരവധി അക്രമങ്ങളാണ് സ്ത്രീകൾക്ക് സഹിക്കേണ്ടി വരുന്നത്.ചിലർ അതിൽ നിന്നും മോചിതരാകും . സ്വന്തം അവകാശങ്ങൾ ഉന്നയിക്കും . പക്ഷേ ചിലർ കുടുംബസാഹചര്യങ്ങൾ മനസ്സിൽ കരുതി എല്ലാം സഹിച്ച് ഇരകളായി തുടരുന്നു. ചിലർ പരാതി നൽകും .എന്നാൽ സാമൂഹിക ഭയം , വീട്ടുകാരുടെ തടസ്സം , സാമ്പത്തിക ആശ്രിതത്വം തുടങ്ങിയ പല കാരണങ്ങളാലും നിരവധി സംഭവങ്ങൾ പുറത്തറിയാതെ പോകുന്നു. അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന ആയിരക്കണക്കിന് കേസുകളും നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. പൊതുവെ സ്ത്രീകൾക്ക് സഹനശക്തി കൂടുതലാ ണെന്ന ഒരു മനോഭാവവും ചിന്താഗതിയും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, അനീതി സഹിക്കുക എന്നത് സ്ത്രീയുടെ കടമയല്ല. സ്വ ന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താനും നീതി ആവശ്യപ്പെടാനും ഓരോ സ്ത്രീക്കും അവകാശമുണ്ട്. മനുഷ്യാവകാശം നമ്മൾ എല്ലാവർക്കും ഒരേ പോലെയാണ് നൽകിയിരിക്കുന്നത്. അത് ദുരുപയോഗം ചെയ്യാനല്ല.

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ സ്ത്രീ -പുരുഷ ഭേദമന്യേ എല്ലാവരും തുല്യരാണ്. പക്ഷേ പലപ്പോഴും ഈ തുല്യത വെറും കടലാസുകളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. നാട്ടിൽ ഒരു തെറ്റ് സംഭവിക്കുമ്പോൾ പോലും അതിൽ സ്ത്രീകളെയാണ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. “അവൾ രാത്രി പുറത്തിറങ്ങിയത് കൊണ്ടാണ്”, “അവളുടെ വസ്ത്രം ശരി യല്ലാ ത്തതുകൊ ണ്ടാ ണ്” എന്നിങ്ങനെ പലകാരണങ്ങളാണ് മുന്നിൽ വരുന്നത്. ഇവിടെ എവിടെയാണ് സ്ത്രീ-പുരുഷ തുല്യത? ഒരു സ്ത്രീ രാത്രി പുറത്തിറങ്ങിയാൽ അവൾക്കെതിരെ എന്തെങ്കിലും സംഭവിക്കുന്നതിന് കാരണം അവൾ രാത്രി പുറത്തിറങ്ങിയതല്ല. കുറ്റം ചെയ്ത വ്യക്തിയുടെ തെറ്റായ ചിന്താഗതിയും പ്രവൃത്തിയുമാണ് അതിന് കാരണം .അതുകൊണ്ട് തന്നെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രി ക്കുന്നതിനേക്കാൾ കുറ്റകൃത്യങ്ങൾ തടയുകയും സുരക്ഷിതമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പലപ്പോഴും കുറ്റവാളികൾ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുകയും , അതിക്രമത്തിന് ഇരയായവർ ഭയത്തിലും മാനസിക വേദനയിലും ജീവിക്കേ ണ്ടിവരികയും ചെയ്യുന്നു. ഇത് മാറേണ്ടതുണ്ട്. ഒരു സ്ത്രീക്ക് പകലിൽ മാത്രമല്ല, രാത്രിയിലും ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. രാ ത്രിവഴികൾ പുരുഷന്മാർക്ക് മാത്രമുള്ളതല്ല. അത് സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്.സ്ത്രീകളെ നിയന്ത്രിക്കുന്നതല്ല സുരക്ഷ. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതാണ് യഥാർഥ സുരക്ഷ.

ഈ ഡാറ്റാ കാണിക്കുന്നത് 2024-ൽ, ഇന്ത്യയിലെ വിഭിന്ന സംസ്ഥാനങ്ങളിലും UT(Union Territories) കളിലും സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യ ങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളാണ്. ഇത് കോർട്ട് വഴിയും പോലീസ് സ്റ്റേഷൻ മുഖേനയും രജിസ്റ്റർ ചെയ്ത കണക്കുകളുടെ ഒരു സംയുക്ത രൂപമാണ്. 2024 വർഷത്തിൽ മൊത്തം ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ 4,41,534 കേസുകൾ രജിസ്റ്റർ ചെയ്തു. പോലീസ് സ്റ്റേഷൻ വഴിയുള്ള കേസുകൾ മാത്രം 4,26,714 കേസുകൾ രജിസ്റ്റർ ചെയ്തു. കോർട്ട് വഴി 14,820 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ഉത്തർപ്രദേശ് ആണ് (ആകെ : 66,398 കേ സുകൾ). ഇതിൽ 1,747 കേസുകൾ കോർട്ട് വഴിയും  64,651 കേസുകൾ പോലീസ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്തു. കേരളത്തിൽ മൊത്തം 15,037 കേസുകൾ രജിസ്റ്റർ ചെയ്തു (319 കോർട്ട് വഴിയും , 14,718 പോലീസ് സ്റ്റേഷൻ വഴിയും ).

Violence Against Women and Girls – The Facts - Calan DVS - Providing Sanctuary, Inspiring change.

UT- കളിൽ നിന്ന് മൊത്തം 17,775 കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് കാണിക്കുന്നു . ഇവയിൽ ഡൽഹിയിൽ ആണ് കൂടുതൽ കേസുകൾ (Total: 13,396). കുറവ് ലക്ഷദ്വീപിലും 13 കേസുകൾ. സ്ത്രീക്കെതിരെ ഒരു സംഭവം നടന്നാൽ കർഫ്യൂ ഏർപ്പെടുത്തുകയും സ്ത്രീകൾക്ക് സമയപരിധി നിശ്ചയിക്കുകയും അല്ല വേണ്ടത്. മറിച്ച്, ഇതുപോലെയുള്ള സംഭവങ്ങൾ ഇനി മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരി ക്കേണ്ടത്. സ്ത്രീ സുരക്ഷ എന്ന പേരിൽ അവരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും അതിരുകൾ നിശ്ചയിക്കേണ്ടതില്ല. സ്ത്രീയുടെ വസ്ത്രത്തിലും സമയത്തിലും സഞ്ചാരത്തിലും തെറ്റ് കണ്ടെത്തുന്നതിനു പകരം , അവളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനി ക്കുകയാണ് വേണ്ടത്. മനുഷ്യാവകാശം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ആ അവകാശം സ്ത്രീയുടെ ജീവിതത്തിലും യാഥാർഥ്യമാക്കേ ണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്. സുരക്ഷയ്ക്കായി സ്ത്രീകളുടെ സ്വാതന്ത്ര്യം കുറയ്ക്കുകയല്ല വേണ്ടത്; സ്ത്രീകൾക്ക് സ്വതന്ത്രമായി ജീവി ക്കാൻ കഴിയുന്ന തരത്തിൽ സമൂഹത്തെ സുരക്ഷിതമാക്കുകയാണ് വേണ്ടത്. കാരണം , രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്.

Hot this week

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...

Topics

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...

ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img