വിവർത്തനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ

ഡോ. മഞ്‌ജു കെ

വിവർത്തനം സാമൂഹികവും രാഷ്ട്രീയവുമായ അനവധി മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രക്രിയയാണ്. ഭാഷയാകുന്ന കാട്ടിൽ ഒരു കൂവലിനു കിട്ടുന്ന മറുകൂവലാണ് വിവർത്തനം എന്ന് വാൾട്ടർ ബഞ്ചമിൻ (The task of the translator) പറയുമ്പോഴും മൂലത്തിന്റെ സൂക്ഷ്മ പാരായണമാണ് വിവർത്തനം എന്ന ഗായത്രി ചക്രവർത്തി സ്പിവാക്കിന്റെ അഭിപ്രായത്തിലും വളരെ മൂർത്തമായി വിവർത്തന പ്രക്രിയയെ നിർവ്വചിക്കാനുള്ള ശ്രമം കാണാം. മറുകൂവലിന് സൂക്ഷ്മ പാരായണത്തിന് കെൽപ് ഭാഷ നേടുന്ന സന്ദർഭങ്ങളിൽ പലതരം ലക്ഷ്യങ്ങൾ കൊണ്ടാകാം വിവർത്തന പ്രക്രിയ സാധ്യമാകുന്നത്. ദൈനംദിന ജീവിതത്തിലും സൗന്ദര്യചിന്തയിലും ഭാഷയിലും ഭാവുകത്വപരമായ പരിണാമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവർത്തനപ്രക്രിയ നടക്കാറുണ്ട്. ഇത് പുതിയ സാഹിത്യ പ്രസ്ഥാനങ്ങൾക്കും പ്രവണതകൾക്കും വഴിയൊരുക്കുന്നു.

വിവർത്തനം പലപ്പോഴും സാമൂഹികമാറ്റത്തിൽ കർതൃത്വം (agency) കയ്യാളാറുണ്ട്. ഈ കർതൃത്വത്തിന്റെ പ്രാധാന്യത്തെ സ്ത്രീപക്ഷ വിവർത്തനത്തെക്കുറിച്ചെഴുതുമ്പോൾ ഗായത്രി ചക്രവർത്തി സ്പിവാക് സൂചിപ്പിക്കുന്നുണ്ട്. ഭാഷയിലെ ഈ കർതൃസ്ഥാനത്തെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രാരംഭത്തിൽത്തന്നെ ഇ എം എസ് തിരിച്ചറിഞ്ഞിരുന്നു.

“എന്നാൽ പ്രവർത്തനത്തിന്റെ സൗകര്യത്തിനുവേണ്ടി പുരോഗമന സാഹിത്യകാരരെത്തന്നെ കവികൾ, കഥാകാരർ, പത്രപ്രവർത്തകർ, തർജമക്കാർ, ഗ്രന്ഥവിമർശകർ മുതലായ ഗ്രൂപ്പുകളായി ഭാഗിക്കുകയും ഈ ഗ്രൂപ്പുകളോരോന്നും അതാതിനത്തിലുള്ള കൃതികളെ പ്രത്യേകം പ്രത്യേകം പരിശോധിച്ച് അവ സംബന്ധിച്ചുള്ള അനുഭവങ്ങൾ കൈമാറുകയും ചെയ്യുന്നത് നന്നായിരിക്കും” (ഇ എം എസ്, മാർക്സിസവും മലയാള സാഹിത്യവും, പേജ്‌ 29, -30).

1920-‐30കൾ കേരളീയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭമാണ്. നാടുവാഴിത്തത്തിൽ നിന്നും മോചനം നേടുന്നതിനും ആധുനികമായ ലോകക്രമത്തിലേക്ക് മാറുന്നതിനും മലയാളി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഘട്ടം.

സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചരണം, സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയവയുടെ ഭാഗമായി ധാരാളം വിവർത്തന പ്രക്രിയകൾ നടക്കുന്നുണ്ട്. വിവർത്തനത്തിന് സോഷ്യലിസ്റ്റ് ആശയപ്രചരണത്തിലുള്ള പങ്ക് എംഗൽസ് വ്യക്തമാക്കിയതിനെ ലെനിൻ ഉദ്ധരിക്കുന്നുണ്ട്:

‘ഉചിതമായ ശാസ്ത്രീയ സാഹിത്യത്തിന്റെ പ്രസാധനം ഇനിമേൽ നമ്മുടെ പാർട്ടിയുടെ പ്രവർത്തനരംഗങ്ങളിൽ ഒന്നായിരിക്കണം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രബോധകരുടെയും നാസ്തികരുടെയും കൃതികളെ പരിഭാഷപ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കണമെന്ന് എംഗൽസ് ഒരിക്കൽ ജർമൻ സാഹിത്യകാരന്മാരെ പ്രചോദിപ്പിക്കുകയുണ്ടായി (പ്രവാസി സാഹിത്യം). നമുക്കും ഒരുപക്ഷേ ആ ഉപദേശം അനുസരിക്കേണ്ടി വന്നേക്കും’ (ലെനിൻ).

സോവിയറ്റ് ഗവൺമെന്റ്‌ വിവർത്തനപ്രക്രിയയ്ക്ക് തുടക്കം മുതൽ തന്നെ പ്രാധാന്യം നൽകിയിരുന്നത് ഇതിനാലാകാം. പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ സ്ഥാപനത്തിന് മുൻപും ശേഷവും വിവർത്തന പ്രക്രിയ വ്യാപകമായി നടന്നിരുന്നു. ലോകത്തുടനീളമുള്ള സാഹിത്യകൃതികൾ റഷ്യനിലേക്കും മാർക്സിയൻ സാഹിത്യം വിവിധ ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. മലയാളത്തിലും പോഗ്രസ് പബ്ലിഷേഴ്സിന്റെ വിവർത്തനകൃതികൾ ധാരാളം വന്നിരുന്നു. ഭരണകൂടത്തിന്റെ ഉപകരണങ്ങളായ വിവർത്തകർ സോഷ്യലിസ്റ്റ് സാഹിത്യത്തെ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്തു. മലയാളമടക്കമുള്ള ഭാഷകളിൽ ഉദ്യോഗസ്ഥരായ ഈ വിവർത്തകർ നടത്തിയ വിവർത്തനപ്രക്രിയ കാണാം. സോഷ്യലിസ്റ്റ് ആശയ പ്രചരണം ലക്ഷ്യമാക്കിയാണ് പ്രോഗ്രസ് പബ്ലിഷേഴ്സ്‌ ഈ വിവർത്തനപ്രക്രിയകൾ നിർവ്വഹിച്ചതെങ്കിലും ലെനിന്റെ രചനകളടക്കമുള്ളവ പദാനുപദ തർജ്ജമ ചെയ്തപ്പോൾ പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ അഭാവം വിവർത്തനത്തിൽ വളരെ വ്യക്തമായി കാണാം. മലയാളത്തിന്റെ സന്ദർഭത്തിൽ ലെനിനിസ്റ്റ് ആശയങ്ങളെ പുനരാവിഷ്കരിക്കാൻ ഇ എം എസും സി ഉണ്ണിരാജയുമടക്കമുള്ളവർ ശ്രമിച്ചത് ഈ പശ്ചാത്തലത്തിലാകാം. അതിനെ തുടർന്ന് ലെനിൻ തെരഞ്ഞെടുത്ത കൃതികൾ 3 വാള്യങ്ങളായി പ്രഭാത് ബുക്‌സ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. തർജ്ജമയെ പുരോഗമന സാഹിത്യത്തിലുൾപ്പെടുത്തിയ ഇ എം എസ് അടക്കമുള്ളവർ സാമൂഹിക മാറ്റത്തിനുള്ള പ്രക്രിയകളിലൊന്നായി വിവർത്തനത്തെ ഉപയോഗിച്ചിരുന്നു.

പിൽക്കാലത്ത് ദലിത്, സ്ത്രീപക്ഷ സാഹിത്യത്തിൽ വിവർത്തന പ്രക്രിയ പ്രാധാന്യം നേടുന്നത് കാണാം. ദലിത് സാഹിത്യത്തിൽ, ചിന്തയിൽ അടിത്തറയാവുന്നത് ഇതര ഇന്ത്യൻ ഭാഷാ രചനകളാണ്. അംബേദ്കർ, ഫൂലെ, കാഞ്ച ഐലയ്യ, ശരൺ കുമാർ ലിംബാളെ, ഓംപ്രകാശ് വാല്മീകി തുടങ്ങിയവർ മലയാളിക്ക് സുപരിചിതരാകുന്നത് വിവർത്തനത്തിലൂടെയാണ്. ദലിത് സാഹിത്യത്തിന്റെയും ചിന്തയുടെയും അടിത്തറ ഇവയിൽ കാണാം.

സ്ത്രീപക്ഷ ആശയങ്ങൾ, സങ്കല്പങ്ങൾ എന്നിവ ഇതര ലോകഭാഷകളിൽ നിന്നുമാണ് മലയാളി സ്വീകരിക്കുന്നത്. സാഹിത്യത്തിലും സമൂഹത്തിലും സ്ത്രീമുന്നേറ്റങ്ങൾക്ക് അടിത്തറയാകുന്നത് ആശയങ്ങളുടെ വിവർത്തനങ്ങളാണ്.

ഇങ്ങനെ മലയാളി ഭാവുകത്വപരിണാമം ആർജിച്ചെടുത്ത സന്ദർഭങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അവിടെ വിവർത്തനപ്രക്രിയയുടെ സാന്നിധ്യം കാണാം. അനേക നൂറ്റാണ്ടുകൾ അധിനിവേശത്തിനിരയായ മൂന്നാം ലോക രാഷ്ട്രങ്ങൾ ലോക സാഹിത്യത്തിൽ ആർത്തിയോടെ ദംഷ്ട്രകളാഴ്ത്തുന്നതിന്റെ പല ദൃഷ്ടാന്തങ്ങളും നമുക്ക് കാണാം. വിവർത്തന പ്രക്രിയ സാമൂഹിക പരിണാമത്തിന്റെ, ആധുനികീകരണത്തിന്റെ ഓരോ സന്ദർഭത്തിലും പങ്കുവഹിച്ചതായി കാണാം. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

Topics

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...
spot_img

Related Articles

Popular Categories

spot_imgspot_img