സംഗ്രഹം
സർഗ്ഗാത്മക സ്വപ്നമെന്ന നിലയിൽ ‘മിത്ത്’ കാലത്തിന്റെ തൃപ്തികരമായ ആവശ്യകതയെ പൂരിപ്പിക്കുന്ന സങ്കല്പമാണ്. വാമൊഴി സാഹിത്യത്തിന്റെ ശാഖയായ പുരാവൃത്തങ്ങൾ വരമൊഴിയിലെ വ്യത്യസ്ത വ്യവഹാര രൂപങ്ങളിലേയ്ക്കും ഓരോ കാലഘട്ടത്തിലും വായനയിലും വ്യാഖ്യാനങ്ങൾ കൊണ്ടുവരുന്ന കടമ നിറവേറ്റുന്നുണ്ട്....
1. ഫോക്‌ലോർ
ഒരു ജനതയുടെ ജീവിതത്തിന്റെ പാരമ്പര്യാധിഷ്ഠിത ഘടകങ്ങ ളെല്ലാം പഠനവിധേയമാക്കുന്ന നൂതന വൈജ്ഞാനിക ശാഖയാണ് ‘ഫോക്‌ലോർ’ (Folklore). നാട്ടറിവ്, നാടോടി വിജ്ഞാനം, നാട്ടു സംസ്കൃതി, ജനവിജ്ഞാനം, ജനജീവിതപഠനം എന്നിവയെല്ലാം ‘ഫോക്‌ലോറി’ന്റെ സമാനപദങ്ങളായി മലയാളഭാഷയിൽ...