
ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം
1929 ൽ ആന്ധ്രാപ്രാദേശിലെ സെക്കന്ദ്രബാദിൽ ആണ് ബദ്രി നാരായണൻ ജനിച്ചത്. ഓപചാരികമായി കലാ പഠനം നിർവഹിക്കാൻ സൗകര്യം ലഭിച്ചിട്ടില്ലാത്ത ബദ്രി നാരായണൻ തന്റെ കലാ അഭിമുഖ്യം കാരണം സ്വയം പരിശീലനം നേടുകയായിരുന്നു..വുഡ്ക്കട്ട്. പെയിന്റിംഗ്. ചിത്രകഥകൾ എന്നിവയായിരുന്നു ബദ്രി നാരായണൻറെ പ്രധാന മേഖല.
പുരാണങ്ങളെ ആസ്പദമാക്കിയുള്ള ഒരുപാട് കഥകൾക്ക് ചിത്രം രചിക്കാൻ അദ്ദേഹം തയ്യാറായി..നാടോടി കഥകൾ. ബാലകഥകൾ എന്നിവയ്ക്കും ചിത്രം രചിച്ചിട്ടുണ്ട്..ജലച്ചായം. ഇങ്ക് തുടങ്ങിയവ ആയിരുന്നു പ്രധാന മാധ്യമങ്ങൾ..1949 ൽ ആദ്യമായി ഒരു എക്സിബിഷനിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ആദ്യത്തെ സോളോ എക്സിബിഷൻ 1954 ൽ ആണ് നടന്നത്.






