ഒരു വസ്തുവിനെ, പ്രതിഭാസത്തെ നമ്മൾ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? അല്ലെങ്കിൽ അത് നമ്മിൽ എന്തെങ്കിലും രീതിയിലുള്ള അർത്ഥം ഉല്പാദിപ്പിക്കുന്നത് എങ്ങിനെയാണ്? ജ്ഞാനശാസ്ത്രത്തിലെ സുപ്രധാനമായ ചോദ്യമാണിത് . ഇതിന് ഘടനാവാദികൾ നൽകുന്ന ഉത്തരം ഇതാണ് ....
വിവിധ ശാസ്ത്രശാഖകളിൽ നടന്നുവരുന്ന അന്വേഷണങ്ങൾ വിവിധ രീതിശാസ്ത്രങ്ങളെയും സംവര്ഗങ്ങളെയും അവലംബിച്ചാണ് മുന്നേറുന്നത് . ഓരോ പ്രത്യേക കാലഘട്ടത്തിലും ആധിപത്യം പുലർത്തുന്ന ചട്ടക്കൂടുകളാണ് അവയെ നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും . ഇത്തരം സങ്കല്പങ്ങൾ പലതും ചലനരഹിതമായ...