നിറങ്ങൾ തൻ നൃത്തം – എം എഫ് ഹുസൈൻ

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം

1915 ൽ ജനിച്ച. 1940 കളിൽ ഇന്ത്യൻ ആധുനികയുമായി ചേർന്ന് കലാ പ്രവർത്തനം നടത്തിയ ചിത്രകാരൻ ആയിരുന്നു എം എഫ് ഹുസൈൻ.ബോംബെ ആർട്സ് സൊസൈറ്റി യുടെ സ്ഥാപക അംഗം ആയിരുന്നു . ചിത്രം വരച്ചതിന്റെ പേരിൽ നാട് കടത്തപെട്ട ഹുസൈൻ വിദേശത്ത് നിന്നുമാണ് മരണപ്പെട്ടത്.. മുംബൈയിൽ പ്രദർശനം നടത്തിയപ്പോഴും ചിത്രങ്ങൾ സഹിഷ്ണുതയോടെ കാണാൻ ബജരംഗ്ദൾ പ്രവർത്തകർ തയ്യാറായില്ല…അദേഹത്തിന്റെ സരസ്വതി സീരീസ് ചിത്രങ്ങൾ ഏറെ പ്രസിദ്ധമാണ്. സരസ്വതി സീരിസിലുള്ള ചിത്രങ്ങൾ ഏറെയും രചിച്ചത് അമൂർത്ത രേഖകൾ കൊണ്ടാണ്. അത് അപൂർണവും ആയിരുന്നു. സരസ്വതിയെ നഗ്നയായി ചിത്രീകരിച്ചു എന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാൽ നാം ഓർക്കേണ്ട ഒരുകാര്യം ദേവീ ദേവന്മാർക്ക് രൂപം കൽപ്പിച്ചു നൽകിയത് അവരെ വസ്ത്രം ഉടുപ്പിച്ചതും ചിത്രകാരന്മാരാണ്. മനുഷ്യരൂപം സാധാരണ രേഖാ ചിത്രമായി രചിക്കുമ്പോൾ ഹുസൈൻ ചെയ്തു പോരുന്നത് പൂർണത നൽകുന്ന ചിത്രം ആയിട്ടല്ല.

ഭാഗികമായ രേഖകൾ കൊണ്ട് തന്നെ ചിത്രത്തിന്റെ സമ്പൂർണത അനുഭവിപ്പിക്കുകയായിരുന്നു അല്പമാത്ര വസ്ത്രങ്ങളേ ഈ ചിത്രങ്ങളിലും ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ ചിത്രങ്ങൾ കണ്ടിട്ട് ഉണ്ടാകാത്ത ഹാലിളക്കാം ഹിന്ദു മത തീവ്രവാദികളിൽ നിന്നും ഉണ്ടായി. നിരവധി ആക്രമണങ്ങൾ എം എഫ് ഹുസൈന്റെ പ്രദർശനത്തിന് നേരെ ഉണ്ടായി. മുംബൈയിൽ നടന്ന പ്രദർശനത്തിന്റെ ഗാലറിയിലേക്ക് സായുധരായ ബജരംഗ്ദൾ പ്രവർത്തകർ കയറിവരുകയും ചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഒരു വിഭാഗം ആളുകൾക്ക് ഇഷ്ടമല്ല എന്ന കാരണത്താൽ ഇന്ത്യൻ പൗരത്വം ഒഴിവാക്കി വിദേശ പൗരത്വം സ്വീകരിച്ചു ഖത്തറിൽ ജീവിക്കുകയും അവിടെ തന്നെ മരണപ്പെടുകയുമായിരുന്നു.കലാ പ്രവർത്തനത്തിൽ വിവിധ ശൈലി അദ്ദേഹം പ്രയോഗിച്ചു നോക്കിയിരുന്നു..കുതിരകൾ അദ്ദേഹത്തിന്റെ പെയിന്റിംഗിലെ പ്രധാന പ്രയോഗ വിഷയം ആയിരുന്നു.ക്യാൻവാസിൽ ഹുസൈൻ രചിച്ച ചിത്രത്തിലെ രൂപങ്ങൾക്ക് തികഞ്ഞ ചടുലത കൈവരിക്കാൻ സാധിച്ചിരുന്നു.. ക്യാൻവാസിൽ ചെറിയ നിലയിലെങ്കിലും പ്രകടമാക്കിയ വെളുപ്പിന്റെ പ്രയോഗം സമ്പന്നതയുടെ പ്രതീകം പോലെ നിറഞ്ഞു നിന്നിരുന്നു.

പരിഷ്കരിക്കപ്പെട്ട ക്യൂബിക് ശൈലിയിലാണ് അദ്ദേഹം ചിത്രം രചിച്ചത്.. വളരെ അയത്നലളിതമായി രേഖപെടുത്തിയ ഡ്രോയിംഗുകൾ അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു.ഫാസിസത്തിന്റെ ഇരയായി തീർന്ന ഇന്ത്യയിലെ പ്രമുഖ ചിത്രകാരൻ എന്ന് വിശേഷിപ്പികാം. കലയും സാഹിത്യവും അസഹിഷ്ണുതയോടെ കണ്ട ഭാണാധികാരികൾക്കും ഫാസിസ്റ്റുകൾക്കും മുന്നിൽ മരണം വരെ തോൽക്കാതെ നിന്ന പോരാളിയുടെ പേര് കൂടിയാണ് എം എഫ് ഹുസൈൻ. സഫ്‌ദർ ഹാഷമിയെ പോലെ മറ്റൊരു പേര് .

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – കാനവാഴ

  18-ാം നൂറ്റാണ്ടിലെ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ Carl Linnaeus (1707–1778), 200-ലധികം സ്പീഷീസുകൾ...

മീകോ കവാകാമി – മൂന്ന് പെണ്ണുങ്ങളുടെ വേനൽക്കാലം

പെണ്ണുങ്ങളുടെ ചിന്തകൾക്കും സ്വാതന്ത്ര്യത്തിനും അതിർത്തികൾ കല്പിക്കുന്ന കാലത്തിന് ഇനിയും മാറ്റമൊന്നും വന്നിട്ടില്ല....

ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസം – 5

  പൊതുവായ ചെലവുകൾ നേരിടുന്നതിനാവശ്യമായ പിടുത്തങ്ങൾ നടത്തിയതിന് ശേഷം തൊഴിലാളികൾ നൽകിയ അധ്വാനത്തിന്റെ...

വികസനത്തിന്റെ ഒരു ദശകം

കേരള സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച "കേരള വികസന റിപ്പോർട്ട് 2026"...

പ്രതിരോധത്തിന്‍റെ ഡെര്‍ബി പാഠങ്ങള്‍

ഉത്തരകേരളത്തിലെ ഫുട്ബോള്‍ മത്സരങ്ങള്‍ ആ മനുഷ്യരുടെ ജീവനും ജീവിതവുമായി തീവ്രമായി ബന്ധപ്പെട്ടതാണ്....

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ – കാനവാഴ

  18-ാം നൂറ്റാണ്ടിലെ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ Carl Linnaeus (1707–1778), 200-ലധികം സ്പീഷീസുകൾ...

മീകോ കവാകാമി – മൂന്ന് പെണ്ണുങ്ങളുടെ വേനൽക്കാലം

പെണ്ണുങ്ങളുടെ ചിന്തകൾക്കും സ്വാതന്ത്ര്യത്തിനും അതിർത്തികൾ കല്പിക്കുന്ന കാലത്തിന് ഇനിയും മാറ്റമൊന്നും വന്നിട്ടില്ല....

ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസം – 5

  പൊതുവായ ചെലവുകൾ നേരിടുന്നതിനാവശ്യമായ പിടുത്തങ്ങൾ നടത്തിയതിന് ശേഷം തൊഴിലാളികൾ നൽകിയ അധ്വാനത്തിന്റെ...

വികസനത്തിന്റെ ഒരു ദശകം

കേരള സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച "കേരള വികസന റിപ്പോർട്ട് 2026"...

പ്രതിരോധത്തിന്‍റെ ഡെര്‍ബി പാഠങ്ങള്‍

ഉത്തരകേരളത്തിലെ ഫുട്ബോള്‍ മത്സരങ്ങള്‍ ആ മനുഷ്യരുടെ ജീവനും ജീവിതവുമായി തീവ്രമായി ബന്ധപ്പെട്ടതാണ്....

അയ്സ്/EYES: സമകാലിക സാങ്കേതികവിദ്യയുടെ രാഷ്ട്രീയത്തിന് ഒരു ആമുഖം

അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാളം വെബ് സീരീസ് ആണ് അയ്സ് (EYES)....

നിറങ്ങൾ തൻ നൃത്തം – ജോർജ് സ്യുറെ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോർജ്...

പ്രകൃതിയിലെ വിസ്മയങ്ങൾ – തവിടൻ പൂമ്പാറ്റ

2,400-ഓളം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന Nymphalidae കുടുംബത്തിലെ 'Satyrinae എന്ന ഉപകുടുംബം, അടുത്ത...
spot_img

Related Articles

Popular Categories

spot_imgspot_img