ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

1924 ൽ ബോംബെ യുടെ അടുത്തുള്ള ഗോരെഗോണിൽ ജനിച്ച അദ്ദേഹം സംസ്കാര സമ്പന്നമായ കുടുംബത്തിലാണ് ജനിച്ചത്. സംഗീതവും കലയും എഴുത്തും എല്ലാം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കുടുംബമായിരുന്നു മോഹൻ സാമന്തിന്റെത്.
ബോംബെ പ്രോഗ്രസ്സീവ് ആർട്സ് സൊസൈറ്റിയുമായി ഏറെ ബന്ധം പുലർത്തിയ അദ്ദേഹം ചെറിയ പ്രായത്തിലേ കലാഭിമുഖ്യം പ്രകടമാക്കിയിരുന്നു നിറങ്ങളിലും രൂപത്തിലും എന്നതുപോലെ വിഷയത്തിലും വ്യെത്യേസ്ഥത പുലർത്താനാണ് മോഹൻ സാമന്ത് എക്കാലവും തയ്യാറായത്. സംഗീതത്തിലും ചിത്രകലയിൽ എന്ന പോലെ അദ്ദേഹം പ്രാവീണ്യം പുലർത്തിയതായി ഇളയ സഹോദരിയും നോവലിസ്റ്റും ആയ വാസുധ പാട്ടീൽ അഭിപ്രായപ്പെട്ടിരുന്നു.






