പോരാട്ടനായകർ

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ നിന്നുള്ള ദിൻകർ മേത്ത എന്ന കമ്യൂണിസ്റ്റ്‌ നേതാവ്‌ ഇന്ത്യയൊട്ടാകെ ശ്രദ്ധേയനായി. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരുടെയും ആദരവ്‌ പിടിച്ചുപറ്റിയ നേതാവായിരുന്നു അദ്ദേഹം. ഗുജറാത്തിലെ സൂറത്ത്‌...

ദശരഥ്‌ ദേബ്‌

ത്രിപുരയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന ചെയ്‌ത നേതാവാണ്‌ ദശരഥ്‌ ദേബ്‌. പാർട്ടിയുടെ ഉരുക്കുകോട്ടയായി ആ സംസ്ഥാനം നിലകൊണ്ടതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ ധീരമായ നേതൃത്വവും സമർഥമായ സംഘടനാശേഷിയുമുണ്ടായിരുന്നു. സാമാന്യജനങ്ങളുടെയിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം...
spot_imgspot_img

ജി ബാപ്പനയ്യ

ഗുണ്ടൂർ ബാപ്പനയ്യ എന്ന പേരിലറിയപ്പെട്ടിരുന്ന ജി ബാപ്പനയ്യ ആന്ധ്രപ്രദേശിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന ചെയ്‌ത നേതാവാണ്‌. സ്വാതന്ത്ര്യസമരസേനാനിയും ഊർജസ്വലനായ പോരാളിയുമായിരുന്നു അദ്ദേഹം. കർഷകസംഘവും...

എൻ എൽ ഉപാധ്യായ

കർണാടക സംസ്ഥാനത്ത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ്‌ എൻ എൽ ഉപാധ്യായ. സമുന്നതനായ സംഘാടകൻ, പ്രക്ഷോഭകാരി എന്നീ നിലകളിൽ ഉജ്വല വ്യക്തിത്വത്തിനുടമയായ അദ്ദേഹം...

ശ്യാംറാവു പരുലേക്കർ

മഹാരാഷ്‌ട്രയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും കർഷകപ്രസ്ഥാനവും നിരവധി ട്രേഡ്‌ യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയ നേതാക്കളിലൊരാളാണ്‌ ശ്യാംറാവു പരുലേക്കർ. ജീവിതപങ്കാളിയായിരുന്ന ഗോദാവരി പരുലേക്കറുടെ പിന്തുണയും സഹകരണവും...

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി വെങ്കിടേശ്വര റാവു ജനിച്ചത്‌. പിതാവിന്റെ പേര്‌ ദേവുലപ്പള്ളി വരദറാവു. വിദ്യാർഥിയായിരിക്കെതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ ഡി...

അബ്ദുൾ ഹലിം

ബംഗാളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തിയ നേതാവാണ്‌ അബ്ദുൾ ഹലിം. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ എന്നാണ്‌ അദ്ദേഹത്തെ മുസഫർ അഹമ്മദ്‌...

ടി നാഗി റെഡ്ഡി

ആന്ധ്രയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും വർഗബഹുജന സംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ്‌ തരിമല നാഗി റെഡ്ഡി. മികച്ച സംഘാടകനും ഉജ്വല വാഗ്‌മിയുമായിരുന്ന അദ്ദേഹം സമർഥനായ പാർലമെന്റേറിയനുമായിരുന്നു. ആന്ധ്രപ്രദേശിലെ...