പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

കെ വി വിൻസന്റ്

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി ദേശാടകരാണ്. ഇന്ത്യയിൽ ഇവയുടെ സ്ഥിരതാമസക്കാരായ വിഭാഗങ്ങളും ദേശാടനം നടത്തുന്ന വിഭാഗങ്ങളുമുണ്ട്. ഗുജറാത്തിൽ വച്ചു തിരിച്ചറിയൽ മോതിര (ring) മിട്ടു വിട്ട ഒരു മഞ്ഞക്കിളിയെ 9 വർഷങ്ങൾക്ക് ശേഷം താജിക്കിസ്ഥാനിൽ കണ്ടെത്തുകയുണ്ടായി. പ്രകൃതിശാസ്ത്രജ്ഞനും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനുമായിരുന്ന Colonel William Henry Sykes (1790 – 1872) ആണ് 1832-ൽ ഈ പക്ഷിയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ‘സ്വർണ്ണനിറമുള്ളത്’ എന്നർത്ഥം വരുന്ന ‘aureolus’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ‘Oriolus’ എന്ന genus നാമം. ‘Kundoo’ എന്ന സ്പീഷീസ് നാമം, ഈ പക്ഷിയെ സൂചിപ്പിക്കാൻ വടക്കേ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു പ്രാദേശിക നാമത്തിൽ നിന്നാണ് വന്നത്.

നേരത്തെ ഇതിനെ Eurasian golden orioleന്റെ ഒരു ഉപജാതിയായി കണക്കാക്കിയിരുന്നു. 2005-ൽ, രൂപഘടന, തൂവലുകൾ, വിളികൾ എന്നിവയിലെ വ്യത്യാസങ്ങൾ മുതലായവയെ അടിസ്ഥാനമാക്കി .പക്ഷിശാസ്ത്രജ്ഞരായ Pamela Rasmussen ഉം John Anderton ഉം അവരുടെ ‘ദക്ഷിണേഷ്യയിലെ പക്ഷികൾ’ എന്ന കൃതിയിൽ രണ്ട് ഇനങ്ങളെയും പ്രത്യേക ഇനങ്ങളായി കണക്കാക്കി. 2010-ൽ പ്രസിദ്ധീകരിച്ച ഒരു തന്മാത്രാപരമായ വംശജനിതക (molecular phylogenetic) പഠനമാണ് ഈ വിഭജനത്തിന് പിന്തുണ നൽകിയത്. മിക്ക പക്ഷിശാസ്ത്രജ്ഞരും ഇപ്പോൾ ഇന്ത്യൻ ഗോൾഡൻ ഓറിയോളിനെ ഒരു പ്രത്യേക ഇനമായി കണക്കാക്കുന്നു.

ഇവ പഴങ്ങൾ, പൂന്തേൻ, പ്രാണികൾ എന്നിവ ആഹാരമാക്കുന്നു. ബെറി (berry) വർഗ്ഗത്തിൽപ്പെട്ട പഴങ്ങളുണ്ടാകുന്ന പല സസ്യങ്ങളുടെയും വിത്തുവിതരണം നടത്തുന്നതിൽ ഇവയ്ക്കു പങ്കുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും ചേർന്നു കൂടുണ്ടാക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ടകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ വരുന്ന ഇരപിടിയന്മാരോടു പൊരുതാനുള്ള ആനറാഞ്ചി പക്ഷി (Black drongo) യുടെ ആക്രമണോത്സുക സ്വഭാവം പ്രയോജനപ്പെടുത്തുന്നതിനായി, പലപ്പോഴും അവയുടെ കൂടിന് അടുത്തായാണ് ഇവ കൂടുണ്ടാക്കാറുള്ളത്. കുളിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഇവ ചിലപ്പോൾ ചെറിയ ജലാശയങ്ങളിലേക്ക് ആവർത്തിച്ച് പറന്നിറങ്ങി ഊളിയിട്ടു കുളിക്കാറുണ്ട്.

Hot this week

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

വേണു നാഗവള്ളി : നിത്യ ഹരിത വിഷാദ കാമുകൻ

വിഷാദത്തിന്റെ ഭാവവും ഭാഷയും ഏതാണ്? മഞ്ഞുകാലത്തിന്റെ തണുപ്പുറ്റി വീഴുന്ന രാത്രിയിൽ അകലെയെങ്ങോ...

പ്രവചനാതീതമായ നടനവിസ്മയം ; മമ്മൂക്ക @75

  വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ സെപ്റ്റംബര്‍ ഏഴ് എന്ന തീയതി കാണുമ്പോള്‍...

Topics

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

വേണു നാഗവള്ളി : നിത്യ ഹരിത വിഷാദ കാമുകൻ

വിഷാദത്തിന്റെ ഭാവവും ഭാഷയും ഏതാണ്? മഞ്ഞുകാലത്തിന്റെ തണുപ്പുറ്റി വീഴുന്ന രാത്രിയിൽ അകലെയെങ്ങോ...

പ്രവചനാതീതമായ നടനവിസ്മയം ; മമ്മൂക്ക @75

  വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ സെപ്റ്റംബര്‍ ഏഴ് എന്ന തീയതി കാണുമ്പോള്‍...

നിറങ്ങൾ തൻ നൃത്തം – അമൃത ഷെർഗിൽ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1913 ൽ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ചെമ്പുകൊട്ടി

The coppersmith barbet, crimson-breasted barbet, coppersmith എന്നും പേരുകളുള്ള ചെമ്പുകൊട്ടി...

സിപിഐഎമ്മിന് നിലനിൽപില്ലെ ? മാധ്യമ പ്രചാരവേലയുടെ പിന്നാമ്പുറങ്ങൾ

നമ്മുടെ ചില ടി വി അവതാരകരും നിലനില്ക്കുന്ന ഇടതുപക്ഷമൊന്നും യഥാർത്ഥ ഇടതുപക്ഷമല്ലെന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img