

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന ഒരു suffrutescent (ഓരോ വർഷവും നശിച്ചുപോകാത്ത കാഷ്ഠനിർമ്മിതമായ അടിഭാഗവും, കാലാനുസൃതമായി നശിച്ചുപോകുന്ന മുകൾഭാഗവുമുള്ള) സസ്യമാണ് മുറികൂട്ടി അഥവാ എഴുത്താണിപ്പച്ച (Blepharis maderaspatensis). പുരാതന ഗ്രീക്ക് ഭാഷയിൽ ‘ബ്ലെഫാരിസ്’ (βλεφᾰρῐ́ς) എന്ന വാക്കിന് ‘കൺപീലി’ (eyelash) എന്നാണ് അർത്ഥം. ‘maderaspatensis’ എന്ന ലാറ്റിൻ പദത്തിനു “മദ്രാസിൽ നിന്നുള്ളത്” എന്ന് അർത്ഥം (ചെന്നൈയുടെ പഴയ പേരായ ‘മദിരാശിപ്പട്ടണം’ എന്നതിൽ നിന്നാണ് ഈ പേരു വന്നത്). സ്വീഡിഷ് ജീവശാസ്ത്രജ്ഞനും വൈദ്യനുമായിരുന്ന Carl Linnaeus (1707 – 1778) ആണ് ഈ സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് ഇന്ത്യയിൽ സസ്യശാസ്ത്രജ്ഞനായി പ്രവർത്തിച്ചിരുന്ന Benjamin Heyne (1770 – 1819) എന്ന ജർമ്മൻകാരന്റെ രേഖകളെ അടിസ്ഥാനമാക്കി, ജർമ്മൻ സസ്യശാസ്ത്രജ്ഞനായ Albrecht Wilhelm Roth (1757 – 1834) ആണ് 1821-ൽ ഇതിന് ഇന്നത്തെ ശാസ്ത്രീയ നാമം നൽകിയത്.
ഈ സസ്യത്തിൽ ശരീരത്തിനു ഗുണം ചെയ്യുന്ന ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, സാപ്പോണിനുകൾ, സ്റ്റിറോളുകൾ മുതലായവ അടങ്ങിയിരിക്കുന്നു. ഇത് പരമ്പരാഗതമായി ഒരു നാഡി ടോണിക്കായും , ശോധനയ്ക്കു സഹായകമായും, രക്തശുദ്ധിയ്ക്കായും, ആരോഗ്യം വീണ്ടെടുക്കാനും (alterative) ഒക്കെ ഉപയോഗിക്കുന്നു. മുറിവുകൾ, വയറ്റിലെ അസ്വസ്ഥതകൾ, വേദനയോടെ മൂത്രം പോക്ക് (dysuria), വീക്കം മുതലായവ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു. Betulinic acid പോലുള്ള സജീവ സംയുക്തങ്ങൾ COX-2, TNF-α റിസപ്റ്ററുകളുമായി ഇടപഴകുന്നതിനാൽ ഇതിന്റെ വീക്കം കുറയ്ക്കുന്നതും വേദനസംഹാരിയുമായ ഗുണങ്ങൾ ആധുനിക ഗവേഷണ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അതിവേഗം മുറിവുണക്കാനും ത്വക്കിന്റെ പുനഃസ്ഥാപനത്തിനും സഹായിക്കുന്നു. ഇതിന്റെ ഫ്രീ-റാഡിക്കൽസിനെ പുറന്തള്ളാനുള്ള (free-radical scavenging) കഴിവുകൾ (DPPH, nitric oxide assays എന്നിവ വഴി പരീക്ഷിച്ചു ബോധ്യപ്പെട്ടത്), MRSA (Staphylococcus aureus) ഉൾപ്പെടെയുള്ള ബാക്ടീരിയൽ സമ്മർദ്ദങ്ങൾക്കെതിരായ ഫലപ്രാപ്തി, പചനവ്യൂഹ സംരക്ഷണ ഫലങ്ങൾ (gastro-protective effects) എന്നിവയും ഗവേഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.





