പ്രകൃതിയിലെ വിസ്മയങ്ങൾ – അന്തിപൃക്കിണി

കെ വി വിൻസെന്റ്

13 വർഷം മുമ്പ് (2013-ൽ), കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ആലത്തൂരിലെ എന്റെ വീടിനു മുന്നിൽ വച്ച്, എന്റെ ഇടത് തള്ളവിരലിലേക്ക് ചാടിക്കയറിയ ഈ ചെറിയ തവള ഏത് ഇനമാണെന്ന് തിരിച്ചറിയാൻ എനിക്കു സാധിച്ചിരുന്നില്ല. എന്നാൽ, പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന Nyctibatrachus pulivijayani അഥവാ ‘Vijayan’s night frog എന്ന തവളയിനവുമായി ഇതിന് വളരെയധികം സാമ്യമുണ്ട്. മനുഷ്യന്റെ നഖത്തേക്കാൾ വലിപ്പം കുറവായ ഇത്, ലോകത്തിലെ ഏറ്റവും ചെറിയ തവളയിനങ്ങളിൽ ഒന്നാണ്. ഞാൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിലുള്ള എന്റെ വീട്ടിൽ സന്ധ്യക്കു കയറിവരാറുള്ള ഇതുപോലത്തെ ചെറിയ തവളകളെ എന്റെ ‘അമ്മ വിളിച്ചിരുന്നത് ‘അന്തിപൃക്കിണി’ എന്നായിരുന്നു. അവയെ ഇപ്പോൾ കാണാനില്ല.

Night frogs എന്നു വിളിക്കപ്പെടുന്ന Nyctibatrachus, പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു തവള ജനുസ്സാണ്. ബെൽജിയത്തിൽ ജനിച്ച ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ George Albert Boulenger FRS (1858–1937) ആണ് 1882-ൽ ഇവയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. Nyctibatrachinae എന്ന ഉപകുടുംബത്തിൽ നിലവിലുള്ള ഒരേയൊരു വിഭാഗം ഇവയാണ്. നിലവിൽ, Nyctibatrachus ജനുസ്സിൽ 35 സ്പീഷീസുകൾ ഉൾപ്പെടുന്നു.

‘ഇന്ത്യയുടെ ഫ്രോഗ്‌മാൻ’ (‘the Frogman of India’) എന്ന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് 1917-ൽ Nyctibatrachus pulivijayani എന്ന തവളയിനത്തെ കണ്ടെത്തിയത്. 2022-ൽ അദ്ദേഹത്തിന് ‘കേരള ശ്രീ’ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി. കൂടാതെ, മറ്റു നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ‘കാണി’ ഗോത്രവിഭാഗത്തിൽപ്പെട്ട വിജയൻ കാണി എന്ന വ്യക്തിയോടുള്ള ആദരസൂചകമായാണ് ഈ തവളയ്ക്ക് ‘pulivijayani’ എന്നു പേരിട്ടത്. ബിജുവിനും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്കും വനമേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളിൽ വിജയൻ കാണി വലിയ പിന്തുണ നൽകിയിരുന്നു. ഒരു പുള്ളിപ്പുലിയുടെ ആക്രമണത്തെ ധീരമായി നേരിട്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന് ‘പുലിവജയൻ’ എന്ന പേരു ലഭിച്ചത്. അവർ കണ്ടെത്തിയ തവളയുടെ പുറംഭാഗത്തുള്ള, പുള്ളിപ്പുലിയുടേതിനു സമാനമായ പാടുകളെയും ‘പുലി’ എന്ന വാക്ക് സൂചിപ്പിക്കുന്നുണ്ടാകാം.

Hot this week

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

നിറങ്ങൾ തൻ നൃത്തം – ജോഗൻ ചൗധരി

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം   ജോഗൻ...

ഒടുവിൽ പ്രതീക്ഷ ജയിക്കുക തന്നെ ചെയ്യും

ലോകത്തെ പിടിച്ചുകുലുക്കാൻ പോകുന്ന നാല് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകൾക്കിടയിലാണ് നമ്മൾ. മൂന്ന് രാജ്യങ്ങളിൽ...

നിൻ്റെ കഥ, എൻ്റേയും !

വൈവാഹിക ജീവിതത്തെപ്പറ്റി പറയാൻ എല്ലാവർക്കും ഒരു കഥയുണ്ടാവും. അതിന് കാലദേശ ലിംഗഭേദമില്ലെങ്കിലും...

Topics

വീരവയലാറും പോർവീറിൻ പുന്നപ്രയും; അവകാശപോരാട്ട സ്മരണയ്ക്ക് 80 വയസ്സ്

അവകാശ പോരാട്ടങ്ങളുടെ അമരസ്‌മരണയിൽ വയലാർദിനം. എട്ട് പതിറ്റാണ്ട് മുമ്പ് സർ സിപിയുടെ...

വ്യവസ്ഥിതിയോടുള്ള കലഹവും സാംസ്‌കാരിക പ്രതിരോധം

ആണത്ത ആഘോഷങ്ങളുടെ തിരക്കാഴ്ച നിറയുന്ന തിരശീലയിൽ തന്നെയാണ്‌ അതിനൊരു പ്രതിസംസ്‌കാരമായി കാർത്തിക്...

നിറങ്ങൾ തൻ നൃത്തം – മോഹൻ സാമന്ത്

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1924...
spot_img

Related Articles

Popular Categories

spot_imgspot_img