പ്രകൃതിയിലെ വിസ്മയങ്ങൾ – തവിടൻ പൂമ്പാറ്റ

കെ വി വിൻസന്റ്

2,400-ഓളം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന Nymphalidae കുടുംബത്തിലെ ‘Satyrinae എന്ന ഉപകുടുംബം, അടുത്ത കാലം വരെ ‘സാറ്റിറിഡേ’ Satyridae എന്ന പ്രത്യേക കുടുംബമായാണ് വർഗ്ഗീകരിച്ചിരുന്നത്. ചിത്രശലഭങ്ങളിലെ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ വിഭാഗങ്ങളിൽ ഒന്നാണിത്; ഇവ പൊതുവെ ‘തവിടൻ ‘ (browns) എന്ന് അറിയപ്പെടുന്നു. Satyrinae എന്ന വാക്കിനർത്ഥം “സാറ്റിറിനെപ്പോലെയുള്ളത്” എന്നാണ്. ഗ്രീക്ക്, റോമൻ പുരാണങ്ങളിൽ വനങ്ങളിലും മലനിരകളിലും വസിക്കുന്ന, പകുതി മനുഷ്യനും പകുതി ആടിന്റെ രൂപവുമുള്ള ഒരു വനദേവതയാണ് ‘സാറ്റിർ’ (Satyr). . ഈ ചിത്രശലഭങ്ങളും സാധാരണയായി വനങ്ങളിലും തണലുള്ള കാട്ടുപ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്. മനുഷ്യരുടെ കണ്ണിൽപ്പെടാതെ, ഇലച്ചാർത്തുകൾക്കിടയിൽ ഒളിച്ചിരിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്. ശാസ്ത്രീയ നാമങ്ങളിൽ, ജന്തുക്കളുടെയോ പ്രാണികളുടെയോ ഒരു ഉപകുടുംബത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രത്യയമാണ് Satyrinae യിലെ ‘-ഇനേ’ (‘-inae’).

ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന,Satyrinae ഉപകുടുംബത്തിൽപ്പെട്ട വളരെ ചെറിയൊരു ചിത്രശലഭമാണ് ‘Common five-ring ‘ എന്ന പഞ്ചനേത്രി (Ypthima baldus). ഇതിന്റെ ചിറകുകൾ വിരിക്കുമ്പോൾ ഏകദേശം 4 സെന്റീമീറ്റർ മാത്രമേ വലിപ്പമുണ്ടാകൂ. 1775-ൽ ഡാനിഷ് ജന്തുശാസ്ത്രജ്ഞനായ Johann Christian Fabricius (1745–1808) ആണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്. ‘Ypthima’ എന്ന ജനുസ്സുനാമം “ഉത്സാഹഭരിതമായ” (spirited) എന്ന് അർത്ഥം വരുന്ന ‘hypothumos’ (υπόθυμος) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ‘Baldus’ എന്ന സ്പീഷീസ് നാമത്തിന് “ധീരമായ” (bold) എന്ന് അർത്ഥമുണ്ട്. അതിനാൽ, ‘Ypthima baldus’ എന്ന പേരിന് അക്ഷരാർത്ഥത്തിൽ “ഉത്സാഹഭരിതവും ധീരവും” എന്നാണ് അർത്ഥം. ഇവയുടെ ചിറകുകളിലുള്ള, കണ്ണിനോട് സാമ്യമുള്ള അഞ്ച് പാടുകൾ കാരണമാണ് ഇവയ്ക്ക് Common five-ring എന്ന് ഇംഗ്ലീഷിലും പഞ്ചനേത്രി എന്നു മലയാളത്തിലും പേരു ലഭിച്ചത്. ഇന്ത്യയിൽ കാണപ്പെടുന്ന ‘Ypthima baldus baldus’ എന്ന ഉപസ്പീഷീസിനെ 2020-ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വടവള്ളിയിൽ വച്ചാണ് ഞാൻ പകർത്തിയത്.

 

Hot this week

നിറങ്ങൾ തൻ നൃത്തം – ജോർജ് സ്യുറെ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോർജ്...

തീൻമേശയിലെ കേരളവും മാംസഭുക്കുകളായ നാടൻ ദൈവങ്ങളും

കേരളത്തെ മോശമായി ചിത്രീകരിക്കാൻ മുൻപെങ്ങുമില്ലാത്തവിധം സംഘപരിവാർ വിശ്വാസികൾ കൈവെയ്ക്കുന്നത് കേരളത്തിന്റെ ഭക്ഷണ...

ചിന്തയുടെ അതിരുകൾ ഭേദിച്ച പി. ജി

  ആമുഖം ഒരു ചിന്തകന്റെ ലോകം അയാളുടെ അറിവിന്റെ വ്യാപ്തിയിലും അതിന്റെ ചോദ്യങ്ങളുടെ ആഴത്തിലും...

ആർ. ചേരൻ: കത്തുന്നൊരു ജന്മഭൂമിയെ വാക്കുകളിൽ പേറിയ കവി

  യുദ്ധവും പലായനവും പ്രതിരോധവും ഓർമ്മകളും ചേർന്ന് ഒരു ജനതയുടെ മുറിവുകളെ അനശ്വരമായ...

Topics

നിറങ്ങൾ തൻ നൃത്തം – ജോർജ് സ്യുറെ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോർജ്...

തീൻമേശയിലെ കേരളവും മാംസഭുക്കുകളായ നാടൻ ദൈവങ്ങളും

കേരളത്തെ മോശമായി ചിത്രീകരിക്കാൻ മുൻപെങ്ങുമില്ലാത്തവിധം സംഘപരിവാർ വിശ്വാസികൾ കൈവെയ്ക്കുന്നത് കേരളത്തിന്റെ ഭക്ഷണ...

ചിന്തയുടെ അതിരുകൾ ഭേദിച്ച പി. ജി

  ആമുഖം ഒരു ചിന്തകന്റെ ലോകം അയാളുടെ അറിവിന്റെ വ്യാപ്തിയിലും അതിന്റെ ചോദ്യങ്ങളുടെ ആഴത്തിലും...

ആർ. ചേരൻ: കത്തുന്നൊരു ജന്മഭൂമിയെ വാക്കുകളിൽ പേറിയ കവി

  യുദ്ധവും പലായനവും പ്രതിരോധവും ഓർമ്മകളും ചേർന്ന് ഒരു ജനതയുടെ മുറിവുകളെ അനശ്വരമായ...

ലൈറ്റു മരിച്ചേ ഒരു തുടർനാടകം

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന്...

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...
spot_img

Related Articles

Popular Categories

spot_imgspot_img