28ഓ 14ഓ വലുത് ?

കെ എ വേണുഗോപാലൻ

ത്രൈലോക്യനാഥ് ചക്രവർത്തി

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ വിദ്യാർത്ഥികൾ നിർബന്ധിതരായി. പൊതുവിജ്ഞാനത്തിന്റെ ഭാഗമായാണ് ചോദ്യം ഉയർന്നു വന്നത്. ചോദ്യം തയ്യാറാക്കിയ അധ്യാപകൻ ഈ ചോദ്യത്തിന് കണ്ടെത്തിയ ഉത്തരം വിനായക് ദാമോദർ സവർക്കർ എന്നായിരുന്നു. നിലവിലുള്ള ചരിത്രരേഖകൾ പ്രകാരം അദ്ദേഹം ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ളത് 14 വർഷം മാത്രമാണ്. അങ്ങനെ ജയിൽവാസം അനുഭവിക്കുമ്പോഴാണ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ശിക്ഷാ കാലാവധി കുറച്ച് ജയിൽ വിമോചിതനാവുന്നത്.

താൻ സർവ്വജ്ഞൻ ആണെന്ന ധാരണയും സവർക്കറെ പൊക്കി കാണിച്ചാൽ ഹിന്ദുത്വവാദികളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും എന്ന വിശ്വാസവുമാണ് അധ്യാപകനെ കൊണ്ട് സിലബസിൽ ഇല്ലാത്ത ഇത്തരമൊരു കാര്യം ചോദ്യമായി ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ എഐ സംവിധാനവുമായി ബന്ധപ്പെട്ട് ചോദിച്ചാൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് വളരെ കൃത്യമായ ഉത്തരം ലഭിക്കുന്ന കാലമാണ്. ഞാൻ ഈ ചോദ്യം എന്റെ ഫോണിലുള്ള എഐ യോട് ചോദിച്ചു. കിട്ടിയ ഉത്തരത്തിന്റെ പ്രധാന ഭാഗങ്ങൾ താഴെ കൊടുക്കുന്നു.

1889 ഓഗസ്റ്റ് മാസം രണ്ടാം തീയതി ഇപ്പോഴത്തെ ബംഗ്ലാദേശിലെ അതായത് അന്നത്തെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ മൈമൻസിംഗ് ജില്ലയിലെ കപാസിയാതിയ എന്ന ഗ്രാമത്തിലാണ് ത്രൈലോക്യനാഥ് ചക്രവർത്തി ജനിക്കുന്നത്. 1905 ലെ ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1906-ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ധാക്ക അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയിൽ യൗവ്വനാരംഭത്തിൽ തന്നെ അംഗമായി. 1908 ൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായതോടെ അദ്ദേഹത്തിൻ്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു.

ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടായ ബാരിസാൽ ഗൂഢാലോചന കേസിൽ (1913) പ്രതിചേർക്കപ്പെട്ട അദ്ദേഹം ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തപ്പെട്ടു. ആൻഡമാൻ ജയിലിൽ ഏഴു വർഷക്കാലത്തോളം തടവിലടക്കപ്പെട്ട അദ്ദേഹത്തിന് അതികഠിനമായ പീഡനങ്ങളാണ് അനുഭവിക്കേണ്ടിവന്നത്.

ജയിൽ മോചിതനായ അദ്ദേഹം നാട്ടിൽ വന്നപ്പോൾ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഇതിനിടയിൽ കുറച്ചുകാലം സൗത്ത് കൊൽക്കത്ത നാഷണൽ സ്കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ഭഗത് സിങ്ങിനെ പോലുള്ളവർ പ്രവർത്തിച്ചത്. ഇതിനെ തുടർന്ന് 1927 ൽ അന്നത്തെ ബർമ്മയിലെ മണ്ഡാലെ ജയിലിൽ അടയ്ക്കപ്പെട്ടു. ജയിൽ മോചിതനായ അദ്ദേഹം പിന്നീട് 1930 മുതൽ 38 വരെ വീണ്ടും ജയിലിലായി. 1942 ൽ ആരംഭിച്ച ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിനെ തുടർന്ന് വീണ്ടും അറസ്റ്റിൽ ആവുകയും 1946 ൽ ജയിൽ വിമോചിതനാവുകയും ചെയ്തു.

ഇന്ത്യ വിഭജനത്തിനു ശേഷം അദ്ദേഹം കിഴക്കൻ പാക്കിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) തുടരാനാണ് തീരുമാനിച്ചത്.അവിടെ അദ്ദേഹം പാക്കിസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുകയും 1954-ൽ പ്രൊവിൻഷ്യൽ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ 1958ല്‍ പാകിസ്ഥാനിൽ സൈനിക ഭരണം വന്നതോടെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിലങ്ങ് വീഴുകയും വീണ്ടും രണ്ടു വർഷം കിഴക്കൻ പാകിസ്ഥാനിൽ ജയിൽവാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. ജയിലിലെ 30 വർഷങ്ങൾ എന്ന ഒരു പുസ്തകം തന്നെ അദ്ദേഹത്തിൻ്റെതായി പുറത്തുവന്നിട്ടുണ്ട്. ഇതിൽ 28 വർഷത്തെ ജയിൽവാസം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായിരുന്നു.1970 ഓഗസ്റ്റ് 9ന് ന്യൂഡൽഹിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

14 ആണോ 28 ആണോ വലുത് എന്നതാണ് ചോദ്യം. 28 എന്നതാണ് ഉത്തരം.

Hot this week

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

Topics

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...
spot_img

Related Articles

Popular Categories

spot_imgspot_img