വീരവയലാറും പോർവീറിൻ പുന്നപ്രയും; അവകാശപോരാട്ട സ്മരണയ്ക്ക് 80 വയസ്സ്

രംനിഷ് പി വി

അവകാശ പോരാട്ടങ്ങളുടെ അമരസ്‌മരണയിൽ വയലാർദിനം. എട്ട് പതിറ്റാണ്ട് മുമ്പ് സർ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങളുമേന്തി പ്രതിരോധിച്ച രണധീരർക്ക്‌ നാട് രക്‌താഭിവാദ്യമർപ്പിച്ചു. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങളുടെ ആവേശഭരിത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ ദീപം പകർന്നു. അത്‌ലറ്റ്‌ പ്രതാപൻ ഏറ്റുവാങ്ങി പ്രയാണമാരംഭിച്ചു.

‘ഒന്നും സംഭവിക്കാത്ത പതിറ്റാണ്ടുകൾ ഉണ്ടാകും. എന്നാൽ, ചില ആഴ്ചകളിൽ പതിറ്റാണ്ടുകൾ സംഭവിക്കും’ എന്ന വാക്കുകൾ മഹാനായ നേതാവ് വ്ളാദിമിർ ലെനിൻ്റെതാണ്. അത്തരത്തിൽ, ​1946 ഒക്ടോബർ 24 മുതൽ 27 വരെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തൊഴിലാളിവർഗം രാജവാഴ്ചയുടെയും ദിവാൻഭരണത്തിന്റെയും കിരാതമായ നിലപാടുകൾക്കെതിരെ നടത്തിയ മഹത്തായ പോരാട്ടമാണ്
പുന്നപ്ര–വയലാർ സമരം. വിപ്ലവപ്പോരാട്ടങ്ങൾ ചരിത്രത്തെ മുന്നോട്ടേക്ക്‌ ചലിപ്പിക്കുന്ന എൻജിനുകളാണെന്ന് പറഞ്ഞത് ദാർശനികരിൽ മഹാദാർശനികനായ കാൾ മാർക്സ് ആണ്. ആധുനിക കേരളത്തെ ഇന്നു നമ്മൾ കാണുന്ന വിധം മനുഷ്യപക്ഷ ഭൂമിയാക്കിയതിൽ അനീതിക്കെതിരെ പോരാടാനുള്ള ഒരു ജനതയുടെ ഇച്ഛാശക്തിക്ക് വലിയ പങ്കുണ്ട്. പുന്നപ്ര വയലാർ സമരം അത്തരത്തിൽ ത്യാഗ ധീരരായ മനുഷ്യരുടെ വിപ്ലവപോരാട്ടത്തിൻ്റെ അടയാളമാണ്.

കയർ ഫാക്ടറി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, തെങ്ങുകയറ്റത്തൊഴിലാളികൾ, എന്നിങ്ങനെ അടിസ്ഥാനവർഗത്തിൽപ്പെട്ടവർ ഉയിർത്തെഴുന്നേറ്റ സമരമായിരുന്നു പുന്നപ്ര വയലാർ.രാപകൽഭേദമില്ലാതെ പണിയെടുത്താൽപ്പോലും അഷ്ടിക്ക്‌ വക കണ്ടെത്താനാകാത്തവർ. അവരുടെ അധ്വാനത്തിൽ മദിച്ചുല്ലസിച്ചിരുന്നത് മുതലാളിമാരായിരുന്നു.1930 അവസാനത്തോടെ മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള വൈരുധ്യം പ്രകടമായിരുന്നു. സഖാവ് പി കൃഷ്ണപിള്ളയുടെ വരവും തൊഴിലാളികളിൽ അവകാശബോധത്തിന്റെ അലകൾ സൃഷ്ടിച്ചു.തങ്ങളുടെ തീരാദുരിതങ്ങൾക്കു കാരണം മുതലാളിമാരോ ഭൂപ്രഭുക്കന്മാരോ മാത്രമല്ലെന്നും രാജവാഴ്ചയും ദിവാൻഭരണവും കൂടിയാണെന്നുള്ള തിരിച്ചറിവിലേക്ക് തൊഴിലാളികൾ എത്തി. തൊഴിലാളികൾ ഇരുപത്തേഴിന ആവശ്യങ്ങളുമായി നടത്തിയ പണിമുടക്കുസമരത്തിൽ അവരുടെ രാഷ്ട്രീയബോധ്യം തെളിഞ്ഞുകണ്ടിരുന്നു.ദിവാൻഭരണം അവസാനിപ്പിക്കുക, പ്രായപൂർത്തി വോട്ടവകാശം, അമേരിക്കൻ മോഡൽ അറബിക്കടലിൽ, എല്ലാ നിരോധനാജ്ഞകളും റദ്ദാക്കുക, അമ്പലപ്പുഴ–ചേർത്തല താലൂക്കുകളിൽനിന്ന് പട്ടാളത്തെ പിൻവലിക്കുക, പത്രങ്ങൾക്കുമേൽ ഏർപ്പെടുത്തിയ സെൻസർഷിപ് എടുത്തുകളയുക, എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക, മർദകരെ വിചാരണ ചെയ്യാൻ അനുവദിക്കുക, പൂഴ്‌ത്തിവച്ച സമ്പത്ത് കണ്ടുകെട്ടുക തുടങ്ങിയ തൊഴിലാളികളുടെ മുദ്രാവാക്യങ്ങൾ അവരുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ തിളക്കമാർന്ന തെളിവുകളായിരുന്നു. നൂറുകണക്കിന് തൊഴിലാളികൾ രക്തസാക്ഷികളായ സമരത്തെ, ‘പതിമൂന്നരസെന്റ് ഭൂമിക്കുവേണ്ടി തൊഴിലാളികൾ നടത്തിയ സമരം’ എന്നാണ് സർ സിപി തന്നെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിച്ചത്.

ദിവാന്റെ യന്ത്രത്തോക്കുകളിൽ ‘മുതിര’യാണെന്നു പറഞ്ഞ് നേതാക്കൾ തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു എന്നുവരെ അപവാദം പ്രചരിപ്പിക്കപ്പെട്ട സമരമാണ് പുന്നപ്ര വയലാർ. വലതുപക്ഷക്കാർ ഇന്നും അത്തരം അപവാദപ്രചരണങ്ങൾ തുടരുകയാണ്. കമ്യൂണിസ്റ്റ് പാർടി നേതാക്കളായ പി കൃഷ്ണപിള്ളയും കെ ദാമോദരനും ഇഎംഎസും എകെജിയും കെ കെ വാര്യരും പി ടി പുന്നൂസും ശങ്കരനാരായണൻ തമ്പിയുമൊക്കെ തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ടതിൻ്റെ ഫലമായി തൊഴിലാളികൾക്കിടയിൽ രൂപം കൊണ്ട സുവ്യക്തമായ സാമൂഹ്യ- രാഷ്ട്രീയ ദിശാബോധത്തിൻ്റെ തെളിച്ചം മറയ്ക്കാൻ ഇത്തരം വലതുപക്ഷ കുബുദ്ധികൾക്ക് ഒരിക്കലും സാധിക്കില്ല. സ്റ്റേറ്റ് കോൺഗ്രസ് വഞ്ചനാപരമായ നിലപാടെടുത്ത് സമരത്തിൽനിന്ന്‌ പിന്മാറിയപ്പോൾ, തൊഴിലാളിവർഗം സമരവുമായി മുന്നോട്ടുതന്നെ പോയി. രണ്ട്‌ വഴികളേ തൊഴിലാളികൾക്കുമുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ദിവാന് മുന്നിൽ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും അടിയറവയ്ക്കുക. അല്ലെങ്കിൽ പൊരുതുക. തെളിഞ്ഞ രാഷ്ട്രീയകാഴ്ചപ്പാടുള്ള
തൊഴിലാളികൾ പോരാടാൻ ഉറച്ചു.​1946 ഒക്ടോബർ 22 മുതൽ തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം നൽകി. തൊഴിലാളി യൂണിയന് ദിവാൻ നിരോധനം ഏർപ്പെടുത്തി. തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പുറപ്പെട്ടു. വാരിക്കുന്തങ്ങളുമായാണ് അവർ പൊലീസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്തത്. പൊലീസിന്റെയും പട്ടാളത്തിന്റെയും യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങൾകൊണ്ട്‌ നേരിടാനുള്ള പരിശീലനം അവർ നേടിയിരുന്നു.

അങ്ങനെയാണ് ആദ്യം 1946 ഒക്ടോബർ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കുന്നത്. പിന്നീട് മാരാരിക്കുളത്തും മേനാശേരിയിലും ഒളതലയിലും ഒടുവിൽ ഒക്ടോബർ 27ന് വയലാറിലും അവർ പൊലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടി. നൂറുകണക്കിന്‌ തൊഴിലാളികൾ രക്തസാക്ഷികളായി. വയലാർ സമരത്തിന് ഒരുപതിറ്റാണ്ട്‌ പിന്നിട്ടപ്പോൾ ഐക്യകേരളം എന്ന സ്വപ്നം യാഥാർഥ്യമായി. ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിലെത്തി. ആ സർക്കാർ ഭൂരഹിതർക്ക് ഭൂമി നൽകി. എല്ലാവർക്കും വിദ്യാഭ്യാസസൗകര്യം ഒരുക്കി. ജനജീവിതം ചിട്ടപ്പെടുത്താനും മെച്ചപ്പെടുത്താനും ഒട്ടനവധി നടപടികൾ കൈക്കൊണ്ടു. പക്ഷേ, ചൂഷണത്തിനുള്ള അവസരം നഷ്ടമായി എന്നു മനസ്സിലാക്കിയവർ, ഇ എം എസ് സർക്കാരിനെ വിമോചനസമരത്തിലൂടെ ഇല്ലാതാക്കി. പക്ഷേ, പിന്നീട്‌ വന്ന ഇടതുപക്ഷ സർക്കാരുകൾ പുന്നപ്ര–വയലാർ സമരസേനാനികൾ ഉന്നയിച്ച ആവശ്യങ്ങൾ ഓരോന്നായി നടപ്പാക്കി. കയർവ്യവസായം പുനഃസംഘടിപ്പിക്കുന്നതിലും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അനുവദിപ്പിക്കുന്നതിലും ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിലും വിജയിച്ചു.

Hot this week

വ്യവസ്ഥിതിയോടുള്ള കലഹവും സാംസ്‌കാരിക പ്രതിരോധം

ആണത്ത ആഘോഷങ്ങളുടെ തിരക്കാഴ്ച നിറയുന്ന തിരശീലയിൽ തന്നെയാണ്‌ അതിനൊരു പ്രതിസംസ്‌കാരമായി കാർത്തിക്...

നിറങ്ങൾ തൻ നൃത്തം – മോഹൻ സാമന്ത്

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1924...

പ്രകൃതിയിലെ വിസ്മയങ്ങൾ – പ്രാർത്ഥനച്ചെടി

കഴിഞ്ഞ ആഴ്ച ഞാൻ പകർത്തിയ ഈ ചിത്രത്തിലുള്ള ഇല, Marantaceae കുടുംബത്തിൽപ്പെട്ട...

യുവത രോഷാകുലരാവുന്നത് എന്തിന്?

  പതിനഞ്ചോ ഇരുപതോ വ൪ഷം പഠനത്തിനായി ചിലവഴിക്കുക. നല്ല നിലയി ബിരുദം നേടുക....

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം – ഒന്ന്

മാർക്സും എംഗത്സും ശാസ്‌ത്രീയ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് യാദൃശ്ചികമായിട്ടായിരുന്നില്ല.മുതലാളിത്ത വികാസത്തിന്റെയും...

Topics

വ്യവസ്ഥിതിയോടുള്ള കലഹവും സാംസ്‌കാരിക പ്രതിരോധം

ആണത്ത ആഘോഷങ്ങളുടെ തിരക്കാഴ്ച നിറയുന്ന തിരശീലയിൽ തന്നെയാണ്‌ അതിനൊരു പ്രതിസംസ്‌കാരമായി കാർത്തിക്...

നിറങ്ങൾ തൻ നൃത്തം – മോഹൻ സാമന്ത്

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1924...

പ്രകൃതിയിലെ വിസ്മയങ്ങൾ – പ്രാർത്ഥനച്ചെടി

കഴിഞ്ഞ ആഴ്ച ഞാൻ പകർത്തിയ ഈ ചിത്രത്തിലുള്ള ഇല, Marantaceae കുടുംബത്തിൽപ്പെട്ട...

യുവത രോഷാകുലരാവുന്നത് എന്തിന്?

  പതിനഞ്ചോ ഇരുപതോ വ൪ഷം പഠനത്തിനായി ചിലവഴിക്കുക. നല്ല നിലയി ബിരുദം നേടുക....

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം – ഒന്ന്

മാർക്സും എംഗത്സും ശാസ്‌ത്രീയ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് യാദൃശ്ചികമായിട്ടായിരുന്നില്ല.മുതലാളിത്ത വികാസത്തിന്റെയും...

സമരമുഖങ്ങളിലെ പെൺസാന്നിധ്യം 

കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമാകുന്നതിൽ സ്ത്രീപങ്കാളിത്തം നിർണായകപങ്ക് വഹിക്കുന്നു....

മെനോ ഡിവോഴ്‌സ്‌ അറിയേണ്ട ചിലത്

‘മെനോ ഡിവോഴ്‌സ്‌’ എന്നത്‌ സാധാരണ സമൂഹത്തിൽ വളരെ പരിചിതമായ ഒരു വാക്കല്ല....

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...
spot_img

Related Articles

Popular Categories

spot_imgspot_img