ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

1909 ൽ ബംഗാളിന്റെ ഭാഗമായ ഡാക്ക യിലാണ് അദ്ദേഹം ജനിച്ചത്. ബംഗാളിന്റെ കലാപാരമ്പര്യത്തിന്റെ സ്വാധീനം നല്ലനിലയിൽ ഉണ്ടായ ചിത്രകാരനാണ്. ശാന്തിനീകെതനിലെ പഠനവും ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരായ എഫ് എൻ സൗസ. എസ് എച് റാസ. എം എഫ് ഹുസൈൻ തുടങ്ങിയ കലാകാരൻമാരുമായി ഉള്ള ബന്ധം ഇദ്ദേഹത്തിന്റ ചിത്ര വഴി മികച്ചതാകാൻ ഇടയാക്കിയിട്ടുണ്ട്.
എച്ചിങ് പ്രിന്റ്, പോയിന്റെലിസ്റ്റിക് രീതി എന്നിവ ഇദ്ദേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു. ബോംബെ പ്രോഗ്രസ്സീവ് ആർട്സ് സൊസൈറ്റി യുടെ പ്രധാന ഭാരവാഹിയും പുരോഗമന കലാപ്രസ്ഥാനങ്ങളുടെ മുഖ്യ പ്രവർത്തകനും ആയിരുന്നു. ബിജോയ് ചന്ദ്ര എന്നായിരുന്നു യഥാർത്ഥ പേര് .






