ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

രാജീവ് പി

ൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക – യുവജനത, മതേതര-ജനാധിപത്യവിരുദ്ധ -കോർപ്പറേറ്റ് വർഗീയ പക്ഷ നയങ്ങൾക്കെതിരായി ഒന്നാവുകയാണ്. ഐക്യപ്രക്ഷോഭം വരും ദിനങ്ങളിൽ ഗുണപരമായും അളവുപരമായും പുതുമാനമാർജിക്കുക തന്നെ ചെയ്യും. നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരായി തൊണ്ണൂറുകൾ മുതൽ ഇൻഡ്യൻ തൊഴിലാളി വർഗം ശക്തമായ ഐക്യ പ്രക്ഷോഭ പരിപാടികൾ തുടരുകയാണ് .നിരവധി പണിമുടക്കുകൾ വ്യത്യസ്ത മേഖലകളിലും ഒപ്പം സംയുക്ത ട്രേഡുയൂണിയൻ നേതൃത്വത്തിൽ അഖിലേന്ത്യ വ്യാപകമായും തുടരുന്നതാണ് വർത്തമാന കാല ഇൻഡ്യൻ യാഥാർത്ഥ്യം. വർദ്ധിച്ചു വരുന്ന അസമത്വം വേതന സ്തംഭനം വിലക്കയറ്റം തൊഴിലില്ലായ്മ , തുടങ്ങിയവ സൃഷ്ടിക്കുന്ന ക്രയശേഷി തകർച്ചയുടെ ഫലമായ സാമ്പത്തിക മാന്ദ്യം. തൊഴിൽ നിയമങ്ങൾ മുതലാളിത്ത പക്ഷമാക്കി തല കീഴാക്കിയ സാഹചര്യം സ്ഥിരം തൊഴിലിനു ബദലായി താൽക്കാലിക തൊഴിൽ. സൈന്യത്തിൽ പോലും അഗ്നിപഥ് മാതൃക. പൊതുമേഖലകൾ സ്വകാര്യ വൽക്കരണ പാതയിൽ. സാധ്യമാകാത്ത സാഹചര്യത്തിൽ, അവയുടെ കാര്യക്ഷമത തകർക്കാനായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും നിയമന നിരോധനം നടപ്പിലാക്കിയും ഒപ്പം ആവശ്യമായ അനുബന്ധ സാങ്കേതിക മികവ് നിഷേധിച്ചും ഇല്ലായ്മ ചെയ്ത് ജനങ്ങൾക്ക് ലഭിക്കുന്ന ചെലവു കുറഞ്ഞ സേവനങ്ങൾ തന്നെ ഇല്ലാതാക്കുന്നു. പൊതുഗതാഗതം, റയിൽവേ, തപാൽ ടെലികമ്മ്യൂണിക്കേഷൻ വിദ്യാഭ്യാസം, ആരോഗ്യ മേഖല, വൈദ്യുതി എന്തിന് ബഹിരാകാശ ഗവേഷണ രംഗം, രാജ്യസുരക്ഷയേ ബാധിക്കുന്ന ഓർഡിനൻസ് ഫാക്ടറികളടക്കം സ്വകാര്യ വൽക്കരണ പാതയിലേക്ക് ചുവടുവയ്ക്കുന്നു. ബാങ്കിംഗ് മേഖലയും അതേ പാതയിൽ. വ്യോമഗതാഗതം പരിപൂർണ്ണമായി സ്വകാര്യ വൽക്കരിക്കപ്പെട്ടുകഴിഞ്ഞു. മറുവശത്ത് സ്വകാര്യ മേഖലകളിൽ കേവലം ലാഭം എന്ന സമ്പത്തിക ഘടകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂചിപ്പിക്കുന്ന പോലെ രൊക്കം പൈസ ഒഴികെ ഒരു ബന്ധവും ബാക്കി വയ്ക്കുന്നില്ല. തൊഴിലാളികൾ അതിഭീകരമായി ടാർജറ്റുകളുടെയടക്കം പേരിൽ ചൂഷണം ചെയ്യപ്പെടുന്നു. ആത്മഹത്യകൾ സ്വാഭാവികതയാകുന്നു.

കേരളത്തിൽ ഈ അടുത്ത സമയങ്ങളിൽ നടന്ന കോറോ ഹെൽത്തിലെ നിയമവിരുദ്ധ പിരിച്ചു വിടിൽ അതിൻ്റെ ഭാഗമാണ്. ആരോഗ്യരംഗം പോലും കോർപ്പറേറ്റുകൾ കീഴടക്കി ജനതയെ ചൂഷണം ചെയ്യുന്നു. നഴ്‌സുമാർക്കടക്കം അർഹമായ വേതനം പോലും നിഷേധിക്കുന്നു. വിദ്യാഭ്യാസ രംഗവും വ്യത്യസ്തമല്ല. ട്രേഡ് യൂണിയൻ അവകാശംപോലും കുറ്റമാകുന്നു. അതോടൊപ്പം കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലൂടെ നേടിയെടുത്ത മതേതര ജനാധിപത്യ പശ്ചാത്തലത്തേയും തമസ്‌കരിച്ച് ബാബറി മസ്ജിദ് തകർത്ത് വീണ്ടും ഗോഡ്‌സിയൻ വൈറസുകളെ ജനമനസ്സുകളിൽ കടത്തിവിട്ടു ഭൂരിപക്ഷ വർഗീയത അപകടകരമായ രീതിയിൽ ഭിന്നിപ്പിൻ്റെ അന്തരീക്ഷ സൃഷ്ടിയിലാണ്. കോർപ്പറേറ്റ് പക്ഷ സാമ്പത്തിക നയങ്ങൾക്കെതിരായി തൊഴിലാളി വർഗവും കർഷകരും ഒന്നാകുന്നതിനെ ഭയപ്പെടുന്ന ഫാസിസ്റ്റ് ശക്തികൾ തെരഞ്ഞെടുപ്പുകളടക്കം SIR ഉപയോഗിച്ച് അട്ടിമറിക്കുന്നു.

പൗരത്വ ഭേദഗതി ബില്ല്, യു.എ.പി.എ , പുതിയ വിദ്യാഭ്യാസ നയം, ഒറ്റതെരഞ്ഞെടുപ്പ് ,ഡി ലിമിറ്റേഷൻ, ഏക സിവിൽകോഡ് തുടങ്ങി എണ്ണമറ്റ അപകട പദ്ധതികൾ ജനാധിപത്യത്തേയും സോഷ്യലിസ്റ്റ് ചിഹ്നങ്ങളായ പൊതുമേഖലകളേയും ലക്ഷ്യമാക്കിയാണ് തൊഴിലാളിവർഗ പ്രക്ഷോഭങ്ങളും കർഷക പ്രക്ഷോഭങ്ങൾ ഈ നയങ്ങൾക്കെതിരായി നടത്തുന്ന പ്രക്ഷോഭങ്ങൾ തന്നെയാണ് നിയോലിബറൽ ലക്ഷ്യങ്ങൾക്ക് തടസ്സമെന്നു തിരിച്ചറിയുന്ന ഭരണകൂട ശക്തികൾ പ്രത്യക്ഷത്തിൽ പാർലമെൻ്റ് അടക്കം ജനാധിപത്യ അടയാളങ്ങളെ ഉപയോഗിച്ചു തന്നെ സത്തയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതാണ് യാഥാർത്ഥ്യം. മറുവശത്ത് ഉയർന്നുവരുന്ന ശക്തമായ തൊഴിലാളി കർഷക പ്രക്ഷോഭങ്ങളും ഇപ്പോൾ ഇൻഡ്യൻ ചക്രവാളത്തിൽ ഭരണ കേന്ദ്രങ്ങളെ വിറ കൊള്ളിക്കുന്ന യുവജന പ്രക്ഷോഭവും അടിച്ചമർത്താമെന്ന് വ്യാമോഹിക്കുകയാണ് സംലപരിവാർ ശക്തികൾ. ഇത് കേവലം നീറ്റ് പരീക്ഷയുടെ പ്രശ്‌നമെന്നതിലുപരി ഇൻഡ്യൻ ഭൂരിപക്ഷ ജനത നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ തൊഴിലില്ലായ്മയും, വിലകയറ്റവും , തൊഴിൽ സുരക്ഷയില്ലായ്മയും വേതന സ്തംഭനവും കാർഷിക പ്രതിസന്ധിയുമടക്കം വരും ദിനങ്ങളിൽ മുദ്രാവാക്യങ്ങളായി ഇൻഡ്യൻ തെരുവുകളിൽ പ്രതിഷേധ ജ്വാലകളായി പടരുക തന്നെ ചെയ്യും. ഒരു സോഷ്യലിസ്റ്റ് ബദലിൻ്റെ അനിവാര്യതയിലേക്ക് ഇൻഡ്യൻ രാഷ്ട്രീയം കുതിക്കുകയാണ് . അന്യൻ്റെ ശബ്‌ദം സംഗീതമാകുന്ന വസന്ത ദിനങ്ങൾ വിദൂരമല്ല. ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക് ചുവടുകൾ വയ്ക്കുന്ന ചരിത്ര അനിവാര്യതയിൽ നിന്നും ഒരു ഹിറ്റ്ലർക്കും രക്ഷപ്പെടാനാകില്ല.

Hot this week

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ !

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...

Topics

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ !

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...

വേണു നാഗവള്ളി : നിത്യ ഹരിത വിഷാദ കാമുകൻ

വിഷാദത്തിന്റെ ഭാവവും ഭാഷയും ഏതാണ്? മഞ്ഞുകാലത്തിന്റെ തണുപ്പുറ്റി വീഴുന്ന രാത്രിയിൽ അകലെയെങ്ങോ...

പ്രവചനാതീതമായ നടനവിസ്മയം ; മമ്മൂക്ക @75

  വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ സെപ്റ്റംബര്‍ ഏഴ് എന്ന തീയതി കാണുമ്പോള്‍...
spot_img

Related Articles

Popular Categories

spot_imgspot_img