നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘
ക്ലോഡ് മൊനെ
ചിത്രകലയുടെ കളിതൊട്ടിൽ എന്ന വിശേഷണത്തിന് അർഹമായ നാടാണ് ഫ്രാൻസ്. അനേകായിരം ചിത്രകാരന്മാർക്ക് ജന്മം നൽകിയ ഫ്രാൻസിൽ 1840 നവംബർ 14 ന്
ജനിച്ച ക്ലോഡ് മൊനെ ( claude monet) കുട്ടിക്കാലത്തു ചിത്രകാരൻ ആകണം എന്ന
ആഗ്രഹം വെച്ചു പുലർത്തിയപ്പോൾ അമ്മ ലൂയിസ് ജസ്റ്റിൻ ഔബി പൂർണ്ണമായ പിന്തുണ നൽകിയിരുന്നു. എന്നാൽ പിതാവ് ശക്തമായ  എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
അമ്മയുടെ പ്രോത്സാഹനത്തോടെ ചിത്രപരിശീലനം തുടർന്ന മൊനെയുടെ കാഴ്ചയിൽ പ്രിയപ്പെട്ടത് തന്റെ വീടിനു പുറത്തുള്ള പ്രകൃതി ആയിരുന്നു.
ഭൂഭാഗചിത്രങ്ങൾ ആയിരുന്നു മൊനെ എന്ന ചിത്രകാരന് പ്രിയപ്പെട്ടത്. എന്നാൽ തന്റെ ചുറ്റുമുള്ള ഭൂഭാഗത്തിന്റെ  പല നേരങ്ങളിലുള്ള , നൂറുകണക്കിന്,
ചിത്രങ്ങൾ വരച്ചുകഴിഞ്ഞപ്പോൾ ഇനി എന്ത് വരക്കും എന്ന ചോദ്യമായിരുന്നു
മുന്നിൽ. അതിനു ഉത്തരം അദ്ദേഹം തന്നെ കണ്ടെത്തുകയായിരുന്നു.
പാരിസിന് ഏതാണ്ട് അടുത്തുള്ള ഴിവെർണി എന്ന സ്ഥലത്തു ഒരു തോടും
അതിന്റെ കരയും  വില കൊടുത്തു വാങ്ങി. അതിൽ ജലപൂന്തോട്ടം ഒരുക്കി. കരയിൽ പൂമരങ്ങൾ വെച്ചു പിടിപ്പിച്ചു. അങ്ങിനെ പുതിയ ഭൂഭാഗം
ഉണ്ടാക്കി ഒരുപാടു പെയിന്റിംഗ് അദ്ദേഹം ചെയ്തു.
വാതരോഗം പിടിപെട്ടു വിരലുകൾ വേണ്ടത്ര ചലിക്കാതെ വന്നപ്പോൾ വിരലിൽ
ബ്രഷ് കെട്ടിയിട്ടു പെയിന്റിംഗ് ചെയ്തു. അദ്ദേഹത്തിന്റെ ‘impression’ എന്ന
പെയിന്റിംഗിന്റെ പേരിൽ നിന്നാണ് ഇംപ്രഷനിസം എന്ന വാക്ക്  ചിത്ര
രചനയിലും ഉണ്ടായത്. അദ്ദേഹം മുൻകൈ എടുത്താണ് ലോകത്തു
ആദ്യമായി 1874 ൽ ഇമ്പ്രഷനിസ്റ്റു ചിത്രപ്രദർശനം ഫ്രാൻസിൽ നടന്നത്.
അദ്ദേഹം നിർമ്മിച്ച ഴിവെർണിയിലെ ഗാർഡൻ ഇപ്പോഴും സന്ദർശകർക്കു
തുറന്നു കൊടുത്തിട്ടുണ്ട്.
ഗാർഡനിലെ ജാപ്പനീസ് ബ്രിഡ്ജിൽ കയറി നിന്ന് 1998 ൽ ഒരു സ്കെച്ച്
ചെയ്തത് എന്നും എനിക്ക് ഓർക്കാൻ വക നൽകുന്നതാണ്.
1926 ഡിസംബർ 5 നാണ് ഈ അതുല്യ പ്രതിഭ ലോകത്തോട് വിട
പറഞ്ഞത്.

Hot this week

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

Topics

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...
spot_img

Related Articles

Popular Categories

spot_imgspot_img