ഇൻഫർമേഷൻ ഓവർലോഡ്‌

അഞ്ജു എം എസ്


രു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം, പാർപ്പിടം പോലെ അറിവും മനുഷ്യകുലത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഉചിതമായ തീരുമാനമെടുക്കാൻ, സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ എല്ലാം അറിവ്‌ അവിഭാജ്യഘടകമാണ്‌. എന്നാൽ ഇതേ അറിവ്‌ അധികമായാലോ? ‘അധികമായാൽ അമൃതും വിഷം’ എന്ന പോലെ ദോഷകരമാകും. ഈ അവസ്ഥയാണ്‌ ‘ഇൻഫർമേഷൻ ഓവർലോഡ്‌’ (Information Overload).
ഒരു വ്യക്തിക്ക്‌ നിശ്ചിത സമയത്തിനുള്ളിൽ പ്രോസസ്‌ ചെയ്യാൻ കഴിയുന്നതിലും അധികം വിവരങ്ങൾ ലഭിക്കുകയും, അതുമൂലം ചിന്തിക്കാനും മനസ്സിലാക്കാനും തീരുമാനമെടുക്കാനും ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയെ ഇൻഫർമേഷൻ ഓവർലോഡ്‌ അഥവാ ‘വിവരങ്ങളുടെ അധികഭാരം’ എന്നു പറയുന്നു. മനുഷ്യന്റെ വിവരസംസ്‌കരണ ശേഷിക്ക്‌ ഒരു പരിധിയുണ്ട്‌. അത്‌ കഴിഞ്ഞുള്ള അറിവ്‌ നമ്മുടെ കാര്യക്ഷമതയെയും, തീരുമാനമെടുക്കലിനെയും ബാധിക്കും. ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട വസ്‌തുതയാണ്‌. ചുരുക്കത്തിൽ ‘അറിവ്‌’ ജീവിതത്തെ ലളിതമാക്കാനുള്ളതാണ്‌. എന്നാൽ വിവരങ്ങളുടെ അതിപ്രസരം ചിലപ്പോഴെങ്കിലും ജീവിതത്തെ കൂടുതൽ സങ്കർണ്ണമാക്കുന്നു.

ഇൻഫർമേഷൻ ഓവർലോഡിന്റെ ലക്ഷണങ്ങൾ

ഒരേ കാര്യത്തെക്കുറിച്ച്‌ വീണ്ടും വീണ്ടും അന്വേഷിക്കുക.
ചെറിയ തീരുമാനമെടുക്കാൻ പോലും ബുദ്ധിമുട്ടുക.
വായിച്ച കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാതിരിക്കുക.
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.
ഒരുപാട്‌ tabs, videos, posts എന്നിവ തുറന്നുവയ്‌ക്കുക.
ഒരു കാര്യവും പൂർണ്ണമായി വായിച്ചു തീർക്കാതെ മറ്റൊന്നിലേക്ക്‌ പോകുക.
എന്ത്‌ ചെയ്യണമെന്ന്‌ തീരുമാനിക്കാൻ കഴിയാതെ വരിക.
വിവരങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോഴും ‘‘ഒന്നും മനസ്സിലായില്ല’’ എന്ന തോന്നൽ.
വാർത്തകളിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കണമെന്ന തോന്നൽ.
ഒരേസമയം എല്ലാ അറിയണമെന്ന സമ്മർദ്ദം.
തീരുമാനമെടുത്ത ശേഷവും ‘‘മറ്റൊരു ഓപ്‌ഷൻ നോക്കിയിരുന്നെങ്കിൽ’’ എന്ന സംശയം.
ഇത്‌ ഒരു രോഗമല്ല. എന്നാൽ വിവരങ്ങളുടെ അമിതപ്രവാഹം ഒരാളുടെ ചിന്ത, ശ്രദ്ധ, വികാരങ്ങൾ, തീരുമാനമെടുക്കൽ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാം. ചില സാഹചര്യങ്ങളിൽ Information fatique (ഇൻഫർമേഷൽ ഫറ്റിഗ്‌)‐ വിവരങ്ങൾ കാണുന്നതുതന്നെ ക്ഷീണിപ്പിക്കുന്ന അവസ്ഥയിലേക്ക്‌ നയിടക്കുന്നു.

എന്തുകൊണ്ട്‌ ഇൻഫർമേഷൻ ഓവർലോഡ്‌ ഉണ്ടാകുന്നു?
സോഷ്യൽ മീഡിയയുടെ നിരന്തര ഉപയോഗം.
നോട്ടിഫിക്കേഷനുകളുടെ അമിത സാന്നിധ്യം.
ഒരേസമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശ്രമം.
ഏതു കാര്യത്തിനും ആവശ്യത്തിലധികം ഓപ്‌ഷൻസ്‌.
എഐയെ അമിതമായി ആശ്രയിക്കുന്നത്‌.

‘ഇൻഫർമേഷൽ ഓവർലോഡ്‌ എങ്ങനെ മറികടക്കാം
ഇതിനുള്ള പരിഹാരം ഫോൺ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുകയല്ല. വിവരങ്ങളുമായി നമുക്കുള്ള ബന്ധം നിയന്ത്രിക്കുകയാണ്‌.

എല്ലാ വിവരവും നിങ്ങൾക്കുള്ളതല്ല.
ഒരേ സമയം ഒരു കാര്യം മാത്രം ചെയ്യുക.
തീരുമാനമെടുക്കാൻ ഒരു സമയപരിധി നിശ്ചയിക്കുക.
അറിവ്‌, സ്‌ക്രാളിംഗ്‌ (Scrolling) ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. എല്ലാ Scrollingഉം നമുക്ക്‌ തരുന്നത്‌ അറിവല്ല.
നോട്ടിഫിക്കേഷൻ ഡയറ്റ്‌ (Notification Diet).
അത്യാവശ്യ നോട്ടിഫിക്കേഷൻ മാത്രം അനുവദിക്കുക.
ഇൻഫർമേഷൽ ക്യൂറേറ്റിംഗ്‌ (Information Curating)
വാർത്തകൾക്കായി വിശ്വസനീയമായ ഒരു Source തിരഞ്ഞെടുക്കുക. ഒരേ വാർത്ത വീണ്ടും വീണ്ടും കാണാതിരിക്കുക. Follow ചെയ്യുന്ന അക്കൗണ്ടുകൾ കുറയ്‌ക്കുക.
ദിവസത്തിൽ കുറച്ച്‌ സമയം ‘No information time’ ആയി മാറ്റി വയ്‌ക്കുക.
ഈ സമയം ഫോൺ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക.
ഇന്ന്‌ നമ്മൾ ജീവിക്കുന്ന ഡിജിറ്റൽ യുഗത്തിലെ യഥാർഥ ബുദ്ധി എല്ലാം അറിയുന്നതിലല്ല. ‘എന്ത്‌ അറിയേണ്ട’ എന്ന്‌ തിരിച്ചറിയുന്നതിലാണ്‌. ഈ നൂറ്റാണ്ടിലെ ജീവിതത്തെ ഒരു സമുദ്രത്തോട്‌ ഉപമിച്ചാൽ, വിവരങ്ങളുടെ ഒരു സമുദ്രത്തിലാണ്‌ നമ്മൾ ജീവിക്കുന്നത്‌. ആ സമുദ്രം നമുക്ക്‌ മറികടക്കേണ്ടതുണ്ട്‌ള. അതിനായി ഓരോ തിരയിലും കയറി യാത്ര ചെയ്യേണ്ടതില്ല. ചില തിരകളെ വെറുതെ കടന്നുപോകാൻ അനുവദിക്കാനും പഠിക്കണം.

Hot this week

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ !

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...

Topics

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ !

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...

വേണു നാഗവള്ളി : നിത്യ ഹരിത വിഷാദ കാമുകൻ

വിഷാദത്തിന്റെ ഭാവവും ഭാഷയും ഏതാണ്? മഞ്ഞുകാലത്തിന്റെ തണുപ്പുറ്റി വീഴുന്ന രാത്രിയിൽ അകലെയെങ്ങോ...

പ്രവചനാതീതമായ നടനവിസ്മയം ; മമ്മൂക്ക @75

  വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ സെപ്റ്റംബര്‍ ഏഴ് എന്ന തീയതി കാണുമ്പോള്‍...

നിറങ്ങൾ തൻ നൃത്തം – അമൃത ഷെർഗിൽ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1913 ൽ...
spot_img

Related Articles

Popular Categories

spot_imgspot_img