
ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി. 2004 ൽ ഒന്നാം യു. പി. എ. സർക്കാർ അധികാരത്തിലെത്തുന്നത് ഇടതുപക്ഷത്തിൻ്റെ പുറത്തുനി നുള്ള പിന്തുണയോടെയായിരുന്നുവല്ലോ. ആ പിന്തുണയുടെ പ്രധാന രാഷ്ട്രീയ . പാധിയായിരുന്ന ‘നാഷണൽ കോമൺ മിനിമം പ്രോഗ്രാമി’ൻ്റെ അവിഭാജ്യ ഘടകമായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതി. 2004 ഡിസംബറിൽ യു. പി. എ. സർക്കാർ അവതരിപ്പിച്ച എൻ. ആർ. ഇ. ജി. ബിൽ യഥാർത്ഥ തൊഴിലുറപ്പ് യാഥാർത്ഥ്യമാക്കുന്നതിൽ ഏറെ ദുർബലമായിരുന്നു. അതിനെതിരെ ഇടതുപക്ഷ ഞിൻ്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ സമ്മർദ്ധങ്ങളുടെ ഫലസ്വരൂപമായി പം കൊണ്ട് നിയമത്തിൽ നൂറുദിവസത്തെ തൊഴിൽ, തൊഴിൽ ലഭിക്കാത്തപ്പോൾ താഴിലില്ലായ്‌മ അലവൻസ്, പഞ്ചായത്തുകളുടെ പങ്കാളിത്തം, സോഷ്യൽ ഓഡിറ്റ് തുടങ്ങിയ അവകാശാധിഷ്‌ഠിത വ്യവസ്ഥകൾ ഉൾപ്പെടുത്തി. 2012-13 കാലഘട്ട ത്തിലാണ് ഈ പദ്ധതിപ്രകാരം അഖിലേന്ത്യാതലത്തിൽ ഏറ്റവും കൂടുതൽ താഴിൽ ദിനങ്ങൾ രേഖപ്പെടുത്തിയത്. 230.48 കോടി തൊഴിൽദിനങ്ങൾ പ്രസ്ത പർഷം ലഭ്യമായി. കേരളത്തിലാണെങ്കിൽ 2013-14 വർഷത്തിലായിരുന്നു ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമായത് 8.66 കോടി, ദേശീയ തലത്തിൽ പ്രസ്തുത പദ്ധതി പ്രകാരം സ്ത്രീകൾ ഏകദേശം പകുതി തൊഴിൽദിനങ്ങൾ നേടിയപ്പോൾ,കേരളത്തിൽ പദ്ധതി പ്രധാനമായും സ്ത്രീ തൊഴിലാളികളുടെ തൊഴിൽസുരക്ഷാ പദ്ധതിയായി മാറി. പാവപ്പെട്ട കുടുംബങ്ങൾക്ക് വരുമാനസുരക്ഷയും സ്ത്രീകൾക്ക് സ്വന്തം വരുമാനത്തിന്മേലുള്ള അവകാശവും ഗ്രാമീണ തൊഴിലാളിക്ക് തൊഴിൽവി പണിയിൽ വിലപേശൽ ശക്തിയും പ്രദാനം ചെയ്യുന്ന നിലയിലേക്ക് വളരാൻ പ്രസ്തുത പദ്ധതിക്ക് സാധിച്ചു.
നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷവും സൂചിപ്പിക്കപ്പെട്ട പദ്ധതി മുന്നോട്ടുപോയെങ്കിലും ഒന്നാം യു. പി. എ. സർക്കാരിൻ്റെ കാലത്തെ അവകാശാധിഷ്‌ഠിത തൊഴിലുറപ്പ് എന്ന സങ്കൽപനത്തിൽ നിന്നും പിറകോട്ടുപോയി എന്നത് വാസ്ത വമാണ്. തൊഴിലുറപ്പിനെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി അതിന്റെ കേന്ദ്രസ്ഥാനത്തു നിറുത്തിയെങ്കിൽ പുതിയ പദ്ധതി അവകാശപരമായ സ്വഭാ വത്തെ വികസന അടിസ്ഥാന സൗകര്യ അജണ്ടയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിച്ച് അതിൻ്റെ മുൻഗണനകളിൽ മാറ്റം വരുത്തുകയാണ് ഉണ്ടായത്. അതോ ടൊപ്പം സംസ്ഥാനങ്ങളുടെ തലയിൽ കൂടുതൽ സാമ്പത്തിക ബാധ്യത കയറ്റിവെച്ച് കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്നും ഭാഗികമായി പിന്മാറുന്നതും എൻ. ഡി. എ. സർക്കാരിന്റെ തൊഴിലുറപ്പുപദ്ധതിയോടുള്ള നയസമീപനത്തിൻ്റെ നേർക്കാഴ്ച യായി കാണണം. ഇത Page 2യാൽ പ്രതിഫലനംവന്നോണം 2026 ജൂലൈയിൽ പുതിയ പദ്ധതിയുടെ തൊഴിലവസരങ്ങൾ പുതിയ പദ്ധതിയുടെ തൊഴിലവസരങ്ങൾ 2025 ജൂലൈ മാസത്തിലെ കണക്കു മായി താരതമ്യം ചെയ്യുമ്പോൾ അമ്പത് ശതമാനത്തോളം കുറയുന്ന സാഹചര്യ മാണ് ഉണ്ടായത്. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്കു പകരം “വികസിത് ഭാരത് – ഗ്രാമീണ തൊഴിലും ഉപജീവനവും ഉറപ്പാക്കൽ ദൗത്യം” കൊണ്ടുവരുന്ന തിനുള്ള വഴിയൊരുക്കുന്ന ഒരു ബിൽ 2025 ഡിസംബറിൽ പാർലമെൻ്റ് തിടുക്ക ത്തിൽ പാസാക്കിയതാണ്. ആ വേഗതം തുടർന്നുണ്ടായില്ല. പകരം പദ്ധതി 2026 ഏപ്രിൽ 1 ന് നിലവിൽ വരുമെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അതിനാൽ സ്വാഭാവികമായും നിലവിലെ പദ്ധതി തുടർന്നു. കോടി ക്കണക്കിന് വരുന്ന പാവപ്പെട്ട മനുഷ്യരുടെ ഉപജീവനവുമായി ബന്ധപ്പെട്ട പദ്ധ തിയാണെന്ന നിലയിൽ അതിനെ പരിഗണിച്ചുകൊണ്ട് കാര്യങ്ങൾ വേഗത്തിലാ ക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിച്ചില്ല. പുതിയ പദ്ധതി പ്രാബല്യത്തിലാക്കാൻ ഉദ്ദേ ശിച്ചുകൊണ്ടുള്ള ചട്ടങ്ങൾ രൂപീകരിച്ചില്ലെന്ന് ചുരുക്കം. 2026 മെയ് 22 നാണ് മന്ത്രാ ലയം പൊതുജനാഭിപ്രായം തേടുന്നതിനായി പുതിയ പദ്ധതിയുടെ ചട്ടങ്ങൾ പുറ ത്തിറക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 1 നാണ് മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്കു പകരം “വികസിത് ഭാരത് – ഗ്രാമീണ തൊഴിലും ഉപജീവനവും ഉറപ്പാ ക്കൽ പദ്ധതി” ഔദ്യോഗികമായി നിലവിൽവരുന്നത്.

നടപ്പ് സാമ്പത്തികവർഷത്തിൻ്റെ ആദ്യ മൂന്നു മാസങ്ങളിൽ നേരത്തെ സൂചിപ്പിച്ച കാരണങ്ങളാൽ അവ്യക്തത പ്രകടമായി. ചില ജില്ലകളിൽ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ ചുമതലക്കാർ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ മടിക്കുന്നനിലയുണ്ടായി. തൊഴിലുറപ്പ് പദ്ധതിക്ക് ഏറ്റവും കൂടുതൽ തൊഴിലവ സരങ്ങൾ നൽകാൻ സാധിക്കുമായിരുന്ന വേനൽക്കാലമാസങ്ങളിലാണ് സൂചിപ്പിച്ചതോതിലുള്ള മാന്ദ്യം ഉണ്ടാകുന്നത്. കുറ്റകരമായ അനാസ്ഥയെന്നു മാത്രമേ ഈ നടപടിയെ വ്യാഖ്യാനിക്കാൻ കഴിയൂ. ഈ കാര്യങ്ങളുടെ തുടർച്ചയിൽ എല്ലാ വലിയ സംസ്ഥാനങ്ങളിലും തൊഴിൽ ദിനങ്ങൾ ഏറ്റക്കുറച്ചിലുകളോടെ കുറയുന്ന സാഹ ചര്യമുണ്ടായി. കേരളത്തിൽ 32% തൊഴിൽ ദിനങ്ങൾ തൊട്ടുമുമ്പുള്ള രണ്ട് സാമ്പ ത്തിക വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞു. ഭൂരിഭാഗം വലിയ സംസ്ഥാനങ്ങളിലും 40 ശതമാനത്തിനു മേൽ തൊഴിൽ ദിനങ്ങൾ കുറയുന്ന നില യിലേക്കാണ് കാര്യങ്ങൾ പരിണമിച്ചത്. പത്തോളം സംസ്ഥാനങ്ങളിൽ 60 ശത മാനം മുതൽ 85 ശതമാനം വരെ തൊഴിൽ ദിനങ്ങൾ കുറയുന്ന ഖേദകരമായ പരി തോവസ്ഥ രൂപപ്പെട്ടു. ഇന്ത്യയിലെ വലുതും പാവപ്പെട്ടവർ കൂടുതൽ അധിവസി ക്കുന്നതുമായ മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പുപദ്ധതി അക്ഷരാർത്ഥത്തിൽ നിലച്ചു. ഈ രീതിയാണ് തുടർന്നും അവ ലംബിക്കുന്നതെങ്കിൽ തൊഴിലുറപ്പുപദ്ധതി ചരിത്രത്തിൻ്റെ ഭാഗമാകാനുള്ള സാധ്യത ഏറെയാണ്.




