ഛായാചിത്രണകലയുടെ സഞ്ചാരവഴികൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നൂറ്റാണ്ടുകൾക്ക്‌ മുന്പ്‌ ആദിമമനുഷ്യൻ ചിത്രം വരച്ചുതുടങ്ങിയ കാലംമുതൽ ഛായാചിത്രണരീതിയും ഉണ്ടായിരുന്നു. മറ്റ്‌ സമ്പ്രദായങ്ങളിലും മാധ്യമങ്ങളിലുമായിരുന്നു എന്ന വ്യത്യാസം മാത്രം. ഓർമയിൽനിന്ന്‌ ആശയം രൂപപ്പെടുന്ന രീതിക്കുമുന്പും ആദിമമനുഷ്യർ തന്റെ കാഴ്‌ചയിൽ കാണുന്ന പ്രകൃതിവസ്‌തുക്കളെയും മൃഗരൂപങ്ങളെയും മനുഷ്യ മുഖരൂപങ്ങളുമൊക്കെ പാറയിലും മരങ്ങളുടെയും മൃഗങ്ങളുടെയും തോലിലും കല്ലുകൾകൊണ്ട്‌ കോറി ചിത്രരൂപങ്ങൾ നിർമിച്ചിരുന്നു. ആ രൂപബോധങ്ങളിൽനിന്നും രേഖാചിത്രങ്ങളിൽനിന്നും സ്വരൂപിച്ച ധാരണയിലൂടെയുള്ള രൂപപരിണാമങ്ങളാണ്‌ പിന്നീട്‌ നാം കണ്ടുശീലിച്ചു തുടങ്ങിയ വിഖ്യാതങ്ങളായ ഛായാചിത്രങ്ങൾ.

മുഖം കേന്ദ്രീകരിച്ചുള്ള ചിത്രരചനാ സമ്പ്രദായമാണ്‌ ഛായാചിത്രരചന. വരയ്‌ക്കേണ്ടുന്ന വ്യക്തിയെ മോഡലാക്കി നോക്കിവരയ്‌ക്കുകയാണ്‌ ഛായാചിത്ര രചനാസങ്കേതത്തിലെ പ്രധാന രീതി. വളരെയേറെ പഠനവും പരിചയവും അതിനാവശ്യവുമാണ്‌. രേഖകളുടെ വിന്യാസത്തിലെ പ്രത്യേകതകൾ, കട്ടികൂടിയതും കുറഞ്ഞതുമായ രേഖകളിലൂടെ നിഴലിന്റെയും വെളിച്ചത്തിന്റെയും ഇഴചേരലുകൾ, വെളിച്ചം വരുന്ന വഴി, നിഴലും പശ്ചാത്തലവും ചേരുമ്പോഴുള്ള ലയനരീതി, വർണപ്രയോഗം, വരയ്‌ക്കാൻ മോഡലായിരിക്കുന്ന വ്യക്തിയുടെ നിറവുമായി ചേരുന്ന നിറങ്ങളുടെ പഠനം വ്യക്തിയുമായി ബന്ധപ്പെടുന്ന പശ്ചാത്തല അവതരണം, പെർസ്‌പെക്ടീവ്‌ സിദ്ധാന്തം, സ്ഥലവും രൂപവുമായുള്ള ക്രമീകരണങ്ങൾ, താരതമ്യപഠനം, ഛായാചിത്രം വരയ്‌ക്കുന്ന പ്രതലവുമായുള്ള വലുപ്പ പ്രത്യേകതകൾ തുടങ്ങിയ വസ്‌തുതകളൊക്കെ സൂക്ഷ്‌മമായി ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുക എന്നത്‌ ഛായാചിത്രകാരനെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വസ്‌തുതകളാണ്‌. നൂറ്റാണ്ടുകൾക്കു മുന്പ്‌ അജന്താ ചിത്രങ്ങളിലും മുഗൾ മിനിയേച്ചർ ചിത്രങ്ങളിലും ഛായാചിത്ര ചിത്രണരീതികൾ നിലനിന്നിരുന്നു.

മനുഷ്യൻ എന്ന അടിസ്ഥാന ആശയത്തിലാണ്‌ ഛായാചിത്രങ്ങളും ഛായാശിൽപങ്ങളുമൊക്കെ രചിക്കപ്പെട്ടിട്ടുള്ളത്‌. ഛായാചിത്രങ്ങളിൽ/ശിൽപത്തിൽ വ്യക്തി എന്നതിനപ്പുറം ഛായയ്‌ക്കാണ്‌ പ്രാധാന്യം. ഒരു വ്യക്തിയുടെ നിശ്ചലമാക്കപ്പെട്ട ഛായയാണ്‌ ചിത്രമായി നാം കാണുന്നത്‌. പ്രാഥമികമായ ദൃശ്യദൂരത്തിൽനിന്നുള്ള പകർത്തൽ അല്ല ഈ അനുകരണം. ‘അനുകരണം’ സർഗാത്മകമായി, കലാത്മകമായി അനുകരിക്കുമ്പോഴാണ്‌ ഛായാചിത്രണം മിഴിവേകുന്നത്‌. വിവിധ മാധ്യമങ്ങളിലുള്ള ഏതു കലാരൂപവും അതിന്റെ ഭാവം അവതരിപ്പിക്കുന്നതുപോലെ ഛായാചിത്രങ്ങളിലും ഭാവം‐രസം എന്നീ ഘടകങ്ങൾ അവതരിപ്പിക്കുമ്പോഴാണ്‌ പൂർണത കൈവരുക. ഭാരതീയ സൗന്ദര്യശാസ്‌ത്രത്തിലെ പ്രധാന ഘടകങ്ങളൊക്കെ ഛായാചിത്രണത്തിലെ ഭാവത്തിലും രസത്തിലും ഉൾച്ചേർന്നിരിക്കുന്നു എന്നും കാണാം. സ്ഥല‐കാല പരിണാമങ്ങളിലൂടെ വികസിച്ചുവന്ന ഛായാചിത്രങ്ങൾ നവീന ഭാവതലങ്ങൾ സമ്മാനിച്ചുകൊണ്ടാണ്‌ ഫോട്ടോഗ്രാഫിയുടെ സാധ്യതകൾക്കപ്പുറം എന്നും പ്രസക്തമായി നിലനിൽക്കുന്നത്‌.

വിശ്വോത്തര ചിത്രകാരന്മാരായ ജാൻവാക്‌ ഐക്‌, ജിയോട്ടോ, ഡ്യൂറർ, വലാസ്‌കസ്‌, റെംബ്രാന്റ്‌, വിൻസന്റ്‌ വാൻഗോഗ്‌, രാജാരവിവർമ്മ തുടങ്ങിയവരൊക്കെ ഛായാചിത്ര രചനയ്‌ക്ക്‌ മുൻതൂക്കം നൽകിയിരുന്നവരാണ്‌‐ ഇനിയും വിഖ്യാത ചിത്ര‐ശിൽപകലാകാരരുടെ പേരുകൾ നിരവധിയുണ്ട്‌. മാതൃക (Model)യെ അടിസ്ഥാനമാക്കി ഛായാചിത്രണ സ്വഭാവമുള്ള ചിത്രങ്ങളാണ്‌ അക്കാല ചിത്രകാരർ കൂടുതലും വരച്ചിരുന്നത്‌. ആശയപ്രാധാന്യമുള്ള ചിത്രങ്ങളിലും ഛായാചിത്രങ്ങൾ ചേർന്നുനിൽക്കുന്ന രചനകളും നിരവധി കാണാവുന്നതാണ്‌. മേൽപറഞ്ഞ ചിത്രകാരന്മാരിൽ ഛായാചിത്രരചനാരംഗത്ത്‌ ശ്രദ്ധേയ സാന്നിധ്യമാണ്‌ ഡച്ച്‌ ചിത്രകാരനായ റെംബ്രാന്റിന്റേത്‌. ലോക ചിത്രകലയിൽത്തന്നെ പേരെടുത്തുപറയേണ്ട ഇദ്ദേഹം രൂപങ്ങളെ ചിത്രതലവും പശ്ചാത്തലവുമായി ഇഴചേർക്കുന്നതിൽ ഏറ്റവുമധികം പഠനവും പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ചിത്രകാരനാണ്‌. നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകളെയും അദ്ദേഹം പഠനവിധേയമാക്കിയിട്ടുണ്ട്‌. സ്വന്തം രൂപങ്ങളുടെ അറുപതിലധികം ഛായാചിത്രങ്ങൾ റെംബ്രാന്റ്‌ വരച്ചിട്ടുണ്ട്‌‐ മറ്റ്‌ വ്യക്തികളുടെ ഛായാചിത്രങ്ങൾ വേറെയും. വ്യക്തിയുടെ ഛായയ്‌ക്കുപരി നിഴൽ‐വെളിച്ചങ്ങളുടെയും പശ്ചാത്തലത്തിന്റെയുമൊക്കെ താളാത്മകതയും നിഗൂഢതയും പകർത്തുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിച്ചു. വെളിച്ചത്തിന്റെ നിഗൂഢത (വെളിച്ചത്തിന്റെ സാധ്യതകൾ) അദ്ദേഹത്തിന്റെ ഛായാചിത്രങ്ങളിലടക്കം പ്രകടമാണ്‌.

നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ രാജാരവിവർമ്മ വരച്ചിട്ടുള്ള ഛായാചിത്രങ്ങളും പ്രശസ്‌തങ്ങളാണ്‌. ദേവീദേവന്മാരുടെയടക്കമുള്ള ഭാവനയിലുള്ള മുഖരൂപങ്ങളും മോഡലിനെ ഇരുത്തിയുള്ള ഛായാചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. രവിവർമ്മ ജീവിച്ച കാലംവരെ നിലനിന്നിരുന്ന രാജസ്ഥാനി, പഹാരി, മുഗൾ കലാശൈലികളിലെ ഛായാചിത്രങ്ങളിൽ സ്വീകരിച്ചിരുന്ന നിറപ്രയോഗങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ രവിവർമയുടെ ഛായാചിത്രങ്ങൾ ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. പരന്ന വർണതേപ്പിൽനിന്ന്‌ ഇരുണ്ട അവസ്ഥയിലേക്കുള്ള രചനാരീതിയാണ്‌ പ്രത്യക്ഷത്തിൽ ജനങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചത്‌. നവീനമായൊരു സൗന്ദര്യസങ്കൽപമാണ്‌ ചിത്രതലത്തിലെ വ്യക്തിയിലും പശ്ചാത്തലനിർമിതിയിലും അദ്ദേഹം പ്രതിഫലിപ്പിച്ചത്‌. വിഖ്യാതരായ പാശ്ചാത്യ ചിത്രകാരരുടെ ഛായാചിത്രങ്ങളോട്‌ കിടപിടിക്കുന്നവയായിരുന്നു രവിവർമ്മയുടെ ഛായാചിത്രങ്ങൾ.

ആധുനിക ചിത്രകലയുടെ കുലപതിയായ സ്‌പാനിഷ്‌ ചിത്രകാരൻ പാബ്ലോ പിക്കാസോയും ഛായാചിത്ര സമാനമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ പ്രധാനമാണ്‌ ഡ്രീം എന്ന ചിത്രം, ചിത്രകാരൻ തന്റെ സ്‌നേഹിതയുടെ ഛായാചിത്രമാണ്‌ വരച്ചിട്ടുള്ളത്‌. ഛായ പകർത്തുന്നതിനപ്പുറം വ്യക്തിയുടെ സ്വഭാവമുൾക്കൊള്ളുന്ന, സ്വപ്‌നം കാണുന്ന മുഖത്തിന്റെ രണ്ടുവശങ്ങൾ ചിത്രത്തിൽ കാണാം. നിറങ്ങളുടെയും വെളിച്ചത്തിന്റെയും ക്രമീകരണങ്ങൾ, ടെക്‌സ്‌ച്ചർ സ്വഭാവമുള്ള പശ്ചാത്തലം ഇവയൊക്കെ ചലനസ്വഭാവത്തോടെയാണ്‌ കസേരയിലിരിക്കുന്ന പെൺകുട്ടിയുടെയും ഛായാചിത്രം പിക്കാസോ വരച്ചിട്ടുള്ളത്‌. ബ്രഷ്‌ സ്‌ട്രോക്കുകളുടെ ചലനങ്ങളുടെ അസാധാരണത്വമാണ്‌ ഇവിടെ ദൃശ്യമാകുന്നത്‌.

ഡച്ച്‌ ചിത്രകാരനായ വിൻസന്റ്‌ വാൻഗോഗും ഛായാചിത്രരചനയിൽ ശ്രദ്ധിച്ചിട്ടുള്ള കലാകാരനാണ്‌. അദ്ദേഹത്തിന്റെ പ്രകൃതിദൃശ്യങ്ങളടക്കമുള്ള ചിത്രങ്ങളിലെ വർണവൈവിധ്യവും വൈകാരിക ഭാവങ്ങളും വർണത്തേപ്പുകളുടെ നവീനാവതരണവും ഛായാചിത്രങ്ങളിലും പ്രകടമാണ്‌. റെംബ്രാന്റിനെപ്പോലെ സ്വന്തം ഛായാചിത്രങ്ങൾ വരയ്‌ക്കുന്നതിലും താൽപര്യം കാണിച്ചിട്ടുള്ള ചിത്രകാരനായിരുന്നു വാൻഗോഗ്‌.

ഉന്നതമൂല്യങ്ങൾ ചിത്രങ്ങളിൽ ഒളിപ്പിച്ചിട്ടുള്ള ഛായാചിത്രങ്ങളാൽ സന്പന്നമാണ്‌ ലോകത്തെന്പാടുമുള്ള ചിത്രകാരർ‐ വിശ്വോത്തര ചിത്രകാരരുടെ നീണ്ട നിരതന്നെയുണ്ട്‌. ഡാവിഞ്ചി, ടർണർ, റെനോയർ, ഡ്യൂറർ, ഗോഗിൻ, മോഡി ഗ്ലിയാനി അങ്ങനെ ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന നിരവധിപേർ.

കേരളത്തിൽ എക്കാലവും ഛായാചിത്രങ്ങൾക്ക്‌ പ്രസക്തിയുണ്ട്‌. ഈ രംഗത്ത്‌ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കലാകാരന്മാരുണ്ട്‌. പ്രമുഖ വ്യക്തിത്വങ്ങളെ ഛായാചിത്രങ്ങളായി നിറങ്ങളിലൂടെയും രേഖാചിത്രങ്ങളിലൂടെയും വരച്ച്‌ പ്രദർശിപ്പിക്കുന്ന ചിത്രകാരരുമുണ്ട്‌.

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img