ശ്യാമിലി ഗുപ്ത

ഗിരീഷ്‌ ചേനപ്പാടി

മ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ് ഗുപ്തയുടെയും അമലദാസ്‌ ഗുപ്തയുടെയും മകളായി 1945 ജൂൺ ഒന്നിനാണ് അവർ ജനിച്ചത്. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ശ്യാമിലി വിദ്യാർഥി ഫെഡറേഷന്റെ പ്രവർത്തകയായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന അവർ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് കൃതികൾ ധാരാളമായി വായിച്ചു.

ജാദവ്പുർ യൂണിവേഴ്സിറ്റിയിലായിരുന്നു ശ്യാമലിയുടെ ഡിഗ്രി വിദ്യാഭ്യാസം. കൽക്കത്ത യൂണിവേഴ്സിറ്റിയിൽനിന്ന് അവർ രാഷ്ട്രമീമാംസയിൽ എംഎ പാസായി. ഈ കാലയളവിലെല്ലാം അവർ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ഉശിരൻ പ്രവർത്തകയായിരുന്നു. വിയറ്റ്നാമിലെ അമേരിക്കൻ അധിനിവേശത്തിനെതിരെയുൾപ്പെടെ നിരവധി പ്രതിഷേധ സമരങ്ങളിൽ ശ്യാമിലി പങ്കാളിയായി.

കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് വിദ്യാർഥി ഫെഡറേഷനിലും പിളർപ്പുണ്ടായി. ബിപിഎസ്എഫി (ബംഗാൾ പ്രൊവിൻഷ്യൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ)ൽ സജീവമായ ശ്യാമിലി അതിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായി മാറി. ബിപിഎസ്എഫിന്റെ മുഖപത്രമായ ‘ഛത്രസംഗ്രാം’ സാമ്പത്തിക തകർച്ചയെത്തുടർന്ന്‌ അടച്ചുപൂട്ടലിന്റെ വക്കോളമെത്തി. ശ്യാമിലിയുൾപ്പെടെയുള്ള വനിതാ സഖാക്കൾ തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വിറ്റ് കിട്ടിയ പണം നൽകി.

ശ്യാമിലിക്ക് കേവലം 18 വയസ്സുള്ളപ്പോൾ, 1963-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1964-ൽ പാർട്ടി ഭിന്നിച്ചപ്പോൾ അവർ സിപിഐ എമ്മി-ൽ സജീവമായി. വിദ്യാർഥി ഫെഡറേഷന്റെ ഉശിരൻ പ്രവർത്തകരിൽ ഒരാളായിരുന്നു അവർ. കുട്ടിക്കാലത്തുതന്നെ അധ്യാപകവൃത്തിയോട് വലിയ താല്പര്യമായിരുന്നു ശ്യാമിലിക്ക്. ആ മോഹത്തിന്റെ സഫലീകരണമായാണ്‌ അവർ കോളേജ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.

പശ്ചിമ ബംഗാളിലെ പുരോഗമന വനിതാ പ്രസ്ഥാനമായ ഗണതന്ത്ര മഹിളാ സമിതിയുടെ പ്രധാന പ്രവർത്തകയും സംഘാടകയുമായി 1970-കളുടെ ആദ്യംമുതൽ അവർ പ്രവർത്തിച്ചു തുടങ്ങി. വനിതകളുടെ സവിശേഷ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അവയ്‌ക്ക് പരിഹാരം കാണുന്നതിലും തികഞ്ഞ ആത്മാർഥതയോടെ ശ്യാമലി പ്രവർത്തിച്ചു. സാധാരണ സ്ത്രീകളെ, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാക്കുന്നതിൽ സമർപ്പണ മനോഭാവത്തോടുകൂടിയ ശ്യാമിലിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.

1983ൽ ശ്യാമിലി ഗുപ്ത ജനാധിപത്യ മഹിളാ അസോസിയേഷന്റെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘാടകയായ അവർ സംസ്ഥാനമൊട്ടാകെ വനിതകളെ സംഘടിപ്പിക്കുന്നതിനായി പര്യടനം നടത്തി. നിരവധി പ്രഭാഷണങ്ങൾ അവർ നടത്തി. ലളിതവും ആകർഷകവുമായ പ്രസംഗശൈലിയിലൂടെ സാധാരണക്കാരുടെ ഹൃദയം കവരാൻ അവർക്ക് സാധിച്ചതായി സമകാലികരായ നേതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1985-ൽ സിപി ഐ എം സംസ്ഥാന കമ്മിറ്റി അംഗമായി ശ്യാമലി തിരഞ്ഞെടുക്കപ്പെട്ടു. 2002ൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായും അവർ തിരഞ്ഞെടുക്കപ്പെട്ടു.

അന്ന്‌ യുവജന നേതാവായിരുന്ന ശങ്കർ ഗുപ്തയും ശ്യാമിലിയുമായുള്ള വിവാഹം 1966-ൽ നടന്നു. പശ്ചിമ ബംഗാളിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭയിൽ വൈദ്യുതിവകുപ്പ് കൈകാര്യം ചെയ്തത് ശങ്കർ ഗുപ്തയാണ്. മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ശങ്കർ ഗുപ്തയെ ജീവിതപങ്കാളിയായി ലഭിച്ചതോടെ പൊതുപ്രവർത്തനരംഗത്ത് കൂടുതൽ സജീവമാകാൻ ശ്യാമിലിക്ക്‌ സാധിച്ചു. പാർട്ടി പ്രവർത്തനത്തിലും മഹിളാ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും വലിയ പിന്തുണയാണ് ശ്യാമിലിക്ക്‌ ശങ്കർ ഗുപ്‌ത നൽകിയത്‌. കുടുംബജീവിതവും പൊതുജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ ഇരുവരും പരസ്പരം താങ്ങായി പ്രവർത്തിച്ചു.

1982ൽ ശങ്കർ ഗുപ്‌ത അകാലത്തിൽ അന്തരിച്ചു. ഈ ദമ്പതികളുടെ ഒരേയൊരു മകൻ വളരെ കുട്ടിയായിരുന്നു അന്ന്. എന്നാൽ ഭർത്താവിന്റെ വിയോഗത്തിൽ തളരാതെ, സംഘടനാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്യാമിലി ശ്രദ്ധിച്ചത്. മഹിളാ അസോസിയേഷനിലെയും സിപിഐ എമ്മിലെയും സഹപ്രവർത്തകരുടെ ശക്തമായ പിന്തുണ ഇക്കാര്യത്തിൽ ശ്യാമിലിക്ക്‌ ലഭിച്ചു.

ബാങ്കുര പ്രദേശം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബാലികേറാമലയായിരുന്നു ശ്യാമിലി പൊതുപ്രവർത്തനം ആരംഭിച്ച കാലത്ത്. എന്നാൽ അവരുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ മൂലം പാർട്ടിക്കും ബഹുജന സംഘടനകൾക്കും ശക്തമായ അടിത്തറയുണ്ടാക്കാൻ സാധിച്ചു. കനക് മുഖർജി, പങ്കജ് ആചാര്യ എന്നിവർക്കൊപ്പം പശ്ചിമ ബംഗാളിൽ ഗണതന്ത്രിക് മഹിളാ സമിതി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ്‌ ശ്യാമിലി വഹിച്ചത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ പോലും മഹിളാസമിതിക്ക് ശക്തമായ വേരോട്ടമുണ്ടാക്കാൻ ശ്യാമിലിക്ക്‌ കഴിഞ്ഞു.

പാർട്ടി അനുഭാവികളല്ലാത്തവരോടും സംസാരിക്കാനും അവർക്കിടയിലെ സംശയങ്ങൾ ദൂരീകരിക്കാനും ശ്യാമിലിക്ക്‌ സവിശേഷമായ കഴിവുണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ മറ്റ് രാഷ്ട്രീയ നേതാക്കളുമായും സംഘടനാ നേതാക്കളുമായുമൊക്കെ ആശയവിനിമയം നടത്താനും സംവാദങ്ങളിലേർപ്പെടാനുമൊക്കെ ശ്യാമിലിക്ക്‌ പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു. പാർട്ടിയിലായാലും ഇടതുമുന്നണിയിലായാലും പ്രതിപക്ഷ സംഘടനകളുടെയിടയിലായാലും ശ്യാമിലിക്ക്‌ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു.

പാർട്ടി കേഡർമാരുടെ സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവർക്കാവശ്യമായ കരുത്തും പിന്തുണയും നൽകുന്നതിനും ശ്യാമിലി എന്നും ശ്രദ്ധിച്ചിരുന്നു. എത്ര വലിയ തിരക്കുള്ള സമയമായാലും ഏതെങ്കിലുമൊരു സാധാരണ പ്രവർത്തക, വ്യക്തിജീവിതത്തിലെ തന്റെ പ്രശ്നങ്ങൾക്ക് ഉപദേശം തേടിയാൽ ശ്യാമിലി ഒരിക്കലും അത് അവഗണിക്കില്ലായിരുന്നു. തന്നാൽ കഴിയുന്ന ഉപദേശ നിർദ്ദേശങ്ങളും സഹായവും ചെയ്യുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിച്ചു. സഖാക്കളുടെ പ്രിയപ്പെട്ട ശ്യാമിലി ദീദിയാക്കി അവരെ മാറ്റിയതും ഈ ജാഗ്രതയും കരുതലുമാണ്‌.

1990ൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ശ്യാമിലി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി സംസ്ഥാനങ്ങളിൽ യാത്രചെയ്‌ത്‌ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡീഷ, ബീഹാർ, ആസാം എന്നിവിടങ്ങളിൽ അവർ നിരന്തരം സഞ്ചരിച്ചു; കമ്മിറ്റികളിലും പൊതുയോഗങ്ങളിലും സംസാരിച്ചു. മഹിളാ അസോസിയേഷൻ യൂണിറ്റില്ലാത്ത സ്ഥലങ്ങളിൽ യൂണിറ്റുകൾ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി.

നല്ല ഒരു വായനക്കാരിയായ ശ്യാമിലി നിരവധി പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചു. അവയിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങൾ ആനുകാലികങ്ങളിൽ എഴുതി. മികച്ച എഴുത്തുകാരിയെന്ന അംഗീകാരം നേടാനും അവർക്ക് സാധിച്ചു.

ബംഗാളി ഭാഷയിലെ നല്ല പ്രഭാഷകയായ ശ്യാമിലി ഹിന്ദി പഠിക്കുകയും നല്ല ആത്മവിശ്വാസത്തോടെ ഹിന്ദിയിൽ പ്രസംഗിക്കുകയും ചെയ്തു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയിലുള്ള അവരുടെ പ്രഭാഷണങ്ങൾ സാധാരണക്കാർ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്‌ എന്ന്‌ സഹരപ്രവർത്തകയായ പി കെ ശ്രീമതി അനുസ്‌മരിച്ചിട്ടുണ്ട്‌.

പഞ്ചായത്തുതലത്തിൽ സ്ത്രീകളെ അധികാരത്തിൽ പങ്കാളികളാക്കണമെന്ന്‌ നിരന്തരം വാദിച്ച നേതാക്കളിലൊരാളാണ്‌ ശ്യാമിലി. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽവന്ന ഘട്ടത്തിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. ജനപ്രതിനിധികളായി മികച്ച വനിതകളെ പ്രാപ്‌തരാക്കുന്നതിന്‌ നിരവധി പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്‌ മുൻനിരയിൽനിന്ന്‌ ശ്യാമിലി പ്രവർത്തിച്ചു.

ഗാർഹിക പീഡനങ്ങളും മറ്റ് മാനസിക‐ശാരീരിക പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന സ്ത്രീകൾക്ക് കൗൺസലിങ്‌ നൽകുന്നതിന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കൗൺസലിങ്‌ സെന്ററുകൾ ആരംഭിച്ചു. ഈ കൗൺസലിങ്‌ സെന്ററുകൾ ആരംഭിക്കാൻ മുൻകൈയെടുത്തത്‌ ശ്യാമിലി ആയിരുന്നു. ശ്യാമിലിയുടെ നിരന്തരമായ ശ്രമംമൂലമാണ്‌ കൊൽക്കത്തയിൽ വനിതകൾക്കായി ലീഗൽ സെൽ സംഘടിപ്പിക്കാൻ കഴിഞ്ഞത്‌. ഗാർഹികപീഡനങ്ങൾ ഏൽക്കേണ്ടിവരുന്ന സ്‌ത്രീകൾക്ക്‌ സൗജന്യ നിയമസഹായവും ഉപദേശവും നൽകുന്നതാണ്‌ ലീഗൽ സെൽ.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ബംഗാൾ ഘടകത്തിന്റെ മുഖമാസികയായ ഏക്‌സാതെയുടെ എഡിറ്ററായി ദീർഘകാലം അവർ പ്രവർത്തിച്ചു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെയാണ്‌ 69‐ാം വയസ്സിൽ ശ്യാമിലി അന്തരിച്ചത്‌. 2013 നവംബർ 25ന്‌ ശ്യാമിലി ഗുപ്‌ത അന്ത്യശ്വാസം വലിച്ചു. l

Hot this week

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം ‘"സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki)...

മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

"സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

Topics

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം ‘"സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki)...

മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

"സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

അയ്യപ്പൻ തെയ്യം

  മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറെ പുതുമയാർന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് അയ്യപ്പൻ തെയ്യം....

പ്രഭയും ഡെലുലുവും തീർക്കുന്ന മായ

  മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സിനിമ സ്വഭാവത്തിനെ പുതിയ കാലത്തിനനുയോജ്യമായ രീതിയിൽ പുതുക്കി...

മോദി വാഴ്ചയിൽ ശിഥിലമാകുന്ന ഇന്ത്യൻ രൂപ

ഒരു മനുഷ്യന്റെ ശാരീരിക ആരോഗ്യം പോലെതന്നെയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യവും....
spot_img

Related Articles

Popular Categories

spot_imgspot_img