വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ കാഴ്‌ചയെ പൊരുത്തപ്പെടുത്തിക്കൊണ്ടുപോകുന്നത്‌ പ്രകാശമാണ്‌. പ്രകാശശാസ്‌ത്രത്തിന്റെ വികാസപരിണാമഘട്ടങ്ങൾ വർഷങ്ങൾക്കിപ്പുറവും പുതിയ ശാസ്‌ത്രീയാനുഭവങ്ങളിലൂടെ നമുക്കുമുന്നിൽ എത്തിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണ്‌ ഫോട്ടോഗ്രഫിയുടേത്‌. പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌ ക്യാമറക്കണ്ണുകൾ അഥവാ ഫോട്ടോഗ്രഫി‐ നമ്മുടെ കണ്ണുകൾപോലെ തുറന്നടയുന്ന പ്രക്രിയ. പ്രകാശ സംവേദനങ്ങളായ പദാർഥങ്ങളുപയോഗിച്ച്‌ വസ്‌തുക്കളുടെ ദൃശ്യബിംബം സൃഷ്ടിക്കുന്ന സങ്കേതമാണ്‌ ഫോട്ടോഗ്രഫിയെന്ന്‌ പറയുന്നതിനപ്പുറം കാഴ്‌ചയുടെ അനന്തസാധ്യതകളുടെ വാതായനമാണ്‌ ഇവിടെ തുറന്നിടുന്നത്‌. കാഴ്‌ചയുടെ പൂർണത ക്യാമറക്കണ്ണുകളെന്ന്‌ ശാസ്‌ത്രജ്ഞനും ഛായാഗ്രഹണകലയിലെ പ്രമുഖനുമായ അലക്‌സാണ്ടർ സൈൻവെൽസ്‌ പറയുന്നു. ഛായാഗ്രഹണകലയുടെ നാൾവഴികളെക്കുറിച്ചും മഴവില്ലിന്റെ നിറവൈവിധ്യങ്ങളെക്കുറിച്ചും വർണസങ്കലനത്തെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. പ്രകാശശാസ്‌ത്രത്തെക്കുറിച്ചുള്ള പഠനം എഡി 1038ൽ അറേബ്യൻ ശാസ്‌ത്രജ്ഞനായ അബു അലി അൽഹസനിൽനിന്നാണ്‌ ആരംഭിക്കുന്നത്‌. പ്രസ്‌തുത ശാസ്‌ത്രബോധത്തിന്റെ തുടർച്ചയാണ്‌ വിഖ്യാത ചിത്രകാരരടക്കമുള്ളവർ പ്രകാശത്തെ സ്‌ഫടികത്തിലൂടെ കടത്തിവിട്ട്‌ രൂപം പകർത്തിയെടുക്കാനാരംഭിച്ചത്‌‐ തുടർന്നുള്ള പരീക്ഷണങ്ങൾക്കൊടുവിലാണ്‌ 1837ൽ മനുഷ്യനിലെ ആത്മനിഷ്‌ഠമായ ദൃശ്യസാക്ഷാത്‌കാരത്തിന്റെ പൂർണത കൂടിയായ ഫോട്ടോഗ്രഫി എന്ന ഛായാഗ്രഹണകല സജീവമാകുന്നത്‌. ഒരു വസ്‌തുവിന്റെ കാഴ്‌ചയിലൂടെ പ്രകാശസിദ്ധാന്തവും വർണമേളനവുമൊക്കെച്ചേരുന്ന വ്യക്തതയുള്ള കാഴ്‌ചയുടെ സൗന്ദര്യാനുഭവത്തെ (ഒരു നിമിഷത്തെ)യാണ്‌ ഛായാഗ്രാഹകൻ ആവിഷ്‌കരിക്കുന്നത്‌. സംഭവങ്ങളെ/മുന്നിൽ കാണുന്ന വസ്‌തുക്കളെ, പ്രകൃതിയെ കൃത്യതയോടെ പകർത്തുന്ന ഛായാഗ്രഹണകല കൂടുതൽ ക്രിയാത്മകവും സൗന്ദര്യശാസ്‌ത്രപരവുമായി ആസ്വാദകർക്കിടയിൽ ശ്രദ്ധേയമാകുന്ന കാലംകൂടിയാണിന്ന്‌. അതിന്റെ തുടർച്ചയാണ്‌ ഗിരീഷ്‌ ഗോപിനാഥ്‌, പി കരുണാകരൻ എന്നിവർ ഈയിടെ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനങ്ങൾ.

ചിത്രകാരനായ ഗിരീഷ്‌ ഗോപിനാഥിന്റെ പ്രദർശനം താൻ പഠിച്ചിരുന്ന കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്‌സ്‌ ഗ്യാലറിയിലാണ്‌ സംഘടിപ്പിച്ചത്‌. മനുഷ്യജീവിതത്തെ വിവിധ തലങ്ങളിൽ ആഴത്തിൽ സ്വാധീനിക്കുവാനുള്ള ഉൾക്കരുത്ത്‌ പ്രകടമാക്കുന്ന ഫോട്ടോഗ്രാഫുകളാണ്‌ ഗിരീഷിന്റേത്‌. പ്രപഞ്ചത്തെ/ലോകത്തെ/നമ്മുടെ ചുറ്റുപാടുകളെ ആത്മീയതലങ്ങളിലൂടെ അപഗ്രഥിക്കുകയും സാങ്കേതികമായി വളർന്ന പുതിയകാലത്തെ അടയാളപ്പെടുത്തുകയുമാണ്‌ ഈ ചിത്രങ്ങൾ. നാം അധിവസിക്കുന്ന ഭൂമിയുടെ സുസ്ഥിരതയിലേക്ക്‌ വാതായനം തുറന്നിടുന്ന ചിത്രങ്ങളിൽ ബോധിക്ഷേത്ര പശ്ചാത്തലം, നഗരപശ്ചാത്തലത്തിലെ സന്ധ്യ തുടങ്ങി മനുഷ്യജീവിതവും പ്രകൃതിയുമായി ഇഴചേരുന്ന നിരവധി ഫോട്ടോഗ്രാഫുകൾ പ്രദർശനത്തിൽ ശ്രദ്ധേയമാവുന്നു. ചിത്രതലത്തിലാകെ വീഴുന്ന വെളിച്ചത്തിന്‌ നൽകിയിരിക്കുന്ന വർണ പ്രത്യേകതയും സവിശേഷമായ കാഴ്‌ചാനുഭവം പ്രദാനം ചെയ്യുന്നുണ്ട്‌. (പകൽസമയത്തെ ഉജ്വലപ്രകാശനത്തിലും സന്ധ്യാവെളിച്ചത്തിലും രാത്രിയുടെ അരണ്ട പ്രകാശത്തിലും ഈ വർണക്കാഴ്‌ച തെളിഞ്ഞു കാണാം). ഇങ്ങനെ തികച്ചും യാദൃച്ഛികമായി വീണുകിട്ടുന്ന ജീവിതം തൊട്ടുണർത്തുന്ന അനർഘനിമിഷങ്ങളാണ്‌ ഗിരീഷ്‌ ഗോപിനാഥിന്റെ അപൂർവങ്ങളായ കലയും കാഴ്‌ചയുമായി ആവിഷ്‌കരിക്കപ്പെടുന്നത്‌. ഒപ്പം ലാളിത്യവും തനിമയുമുണ്ട്‌. ഇരുട്ടിനും വെളിച്ചത്തിനുമിടയിലെവിടെയോ ചേരുന്ന സുഖത്തിനും ദുഃഖത്തിനുമിടയ്‌ക്കുള്ള മുഹൂർത്തങ്ങളാണ്‌ ഗിരീഷ്‌ പകർത്തിയിരിക്കുന്നത്‌.

പ്രകൃതിയെയും ജീവജാലങ്ങളെയും ചേർത്തുപിടിക്കുന്ന ഫോട്ടോകളാണ്‌ പി കരുണാകരന്റെ ക്യാമറ ക്ലിക്ക്‌ ചെയ്‌തിരിക്കുന്നത്‌. വന്യജീവി ഫോട്ടോഗ്രഫിയിലും കാടിന്റെ സൗന്ദര്യവഴികളുടെ ശക്തി ആവാഹിച്ചവതരിപ്പിക്കുന്നതിലും പി കരുണാകരന്റെ രചനകൾ മികച്ചുനിൽക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകാശസിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള ഗാഢമായ ബോധ്യത്തോടെ കാഴ്‌ചയുടെ നൂതനസാധ്യതകളെ കണ്ടെത്തുവാൻ സഹായിക്കുന്ന ദൃശ്യങ്ങളാണ്‌ കരുണാകരന്റെ ചിത്രങ്ങൾ. ‘വൈൽഡ്‌ ലൈഫ്‌’ വിഭാഗത്തിൽ അപൂർവചിത്രങ്ങൾ കിട്ടുക ശ്രമകരമായ ദൗത്യമാണ്‌. ഒരു നല്ല ‘ക്ലിക്കി’ന്‌ ദിവസങ്ങളോളം കാത്തിരിക്കുകയും യാത്രചെയ്യുകയും ചെയ്‌തിട്ടുള്ള അനുഭവങ്ങൾ കരുണാകരൻ പറയുന്നു. ‘പൂർണതയുള്ള ചിത്രമാണ്‌ എന്റെ ലക്ഷ്യം’. പി കരുണാകരന്റെ നൂറോളം ഫോട്ടോകൾ ക്യാൻവാസിൽ പ്രിന്റ്‌ ചെയ്‌താണ്‌ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ പ്രദർശനമൊരുക്കിയത്‌.

ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കലാകരന്മാരാണ്‌ ഗിരീഷ്‌ ഗോപിനാഥും പി കരുണാകരനും. ഇരുവരുടെയും മറ്റൊരു പ്രത്യേകത‐ ഇന്ത്യ മുഴുവൻ സഞ്ചരിച്ചുകൊണ്ടാണ്‌ വൈവിധ്യവും സവിശേഷവുമായ ദൃശ്യചാരുതകൾ ഇവർ പകർത്തിയത്‌ എന്നാണ്‌. അതിന്റെ ഊർജവും ഉൾക്കരുത്തും പ്രദർശനം കാണുന്ന ആസ്വാദകർക്കും ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

Topics

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

അഹല്യ രങ്കനേക്കർ

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ...
spot_img

Related Articles

Popular Categories

spot_imgspot_img