യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

നവീൻ പ്രസാദ് അലക്സ്‌

റോസാ ലക്സംബർഗ്

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു റോസാ ലക്സംബർഗ് . ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (SPD) പ്രവർത്തിച്ചു തുടങ്ങിയ റോസ രാഷ്ട്രീയ വിയോജിപ്പുകളെ തുടർന്ന് സ്പാർട്ടക്കസ്സ് ലീഗും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ജർമ്മനിയും സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആഴത്തിലുള്ള സൈദ്ധാന്തിക ഉൾകാഴ്ചയും നിർഭയമായ രാഷ്ട്രീയ ഇടപെടലുമായിരുന്നു റോസയുടെ ജീവിതത്തെ അടയാപ്പെടുത്തിയത്. റോസയുടെ കാലഘട്ടത്തിൽ ജർമ്മനിയിലെ ഉയർന്നുവന്ന റിവിഷനിസ്റ്റ് പ്രവണതകളെ ശക്തമായി എതിർത്ത അവർ സോഷ്യലിസം മാത്രമാണ് ബദൽ എന്ന് ഉറപ്പിച്ചു പറഞ്ഞു. ദി അക്യുമുലേഷൻ ഓഫ് ക്യാപിറ്റൽ, ദി ജൂനിയസ് പാംഫ്ലെറ്റ്, ജയിൽ ലെറ്റേഴ്സ് എന്നിവയുൾപ്പെടെയുള്ള അവരുടെ പ്രധാന കൃതികൾ സാർവ്വദേശീയവാദം, സോഷ്യലിസം, സോഷ്യലിസത്തിനുള്ളിലെ ജനാധിപത്യം, സാമ്രാജ്യത്വ യുദ്ധത്തിനെതിരായ പ്രതിരോധം എന്നിവയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത വെളിപ്പെടുത്തുന്നു. 1919 ൽ സ്പാർട്ടകൻ റെവല്യൂഷൻ അടിച്ചമർത്തവെ സോഷ്യൽ ഫാസ്സിസ്റ്റുകൾ റോസയെ വധിച്ചു,

സാമ്രാജ്യത്വ യുദ്ധങ്ങൾ ആഗോളക്രമത്തെ തന്നെ നിർവചിക്കുന്ന ഈ കാലഘട്ടത്തിൽ ന്റെ യുദ്ധവിരുദ്ധ നിലപാടുകൾ ഭൂതകാലത്തിൽ നിന്നുമുള്ള മുന്നറിയിപ്പ് പോലെയാണ്. റോസയ്‌ക്ക് യുദ്ധങ്ങൾ കേവലം പ്രാദേശിക പ്രശ്നങ്ങളെയോ സൈന്യങ്ങളെയോ സംബന്ധിച്ചവ മാത്രമായിരുന്നില്ല, അത് സാമ്രാജ്യത്വത്തിന്റെ ദൃശ്യമുഖമായിരുന്നു, സാമ്രാജ്യത്വശക്തികൾക്ക് വികസിക്കാനും ആധിപത്യം സ്ഥാപിക്കാനും ചൂഷണം ചെയ്യാനുമുള്ള മൂലധനത്തിന്റെ നിരന്തരമായ പ്രേരണയുടെ ഫലമായാണ് റോസ യുദ്ധങ്ങളെ വിലയിരുത്തിയത്. ഇന്ന് ആക്രമണത്തെ “സുരക്ഷ”, “മാനുഷിക ഇടപെടൽ” അല്ലെങ്കിൽ “ജനാധിപത്യ പ്രതിരോധം”, “വംശിയത”, “മത സ്വത്വവാദം” എന്നിവയുടെ മറവിൽ ന്യായീകരിക്കപ്പെടുമ്പോൾ ലക്സംബർഗിന്റെ വിപ്ലവകരമായ അന്താരാഷ്ട്രവാദം നമ്മളെ ഇതിനപ്പുറമുള്ള യഥാർത്യങ്ങളെ കാണാൻ പ്രേരിപ്പിക്കുന്നു.

ഒന്നാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിരുദ്ധ നിലപാടുകളുടെ പേരിൽ റോസ തടവിലാക്കപ്പെട്ടു. ഈ കാലത്ത് തടവറയിൽ നിന്നാണ് ദി ക്രൈസിസ് ഓഫ് ജർമ്മൻ സോഷ്യൽ ഡെമോക്രസി എന്ന കൃതി റോസ എഴുതുന്നത്, ഇത് ജൂനിയസ് പാംഫ്ലറ്റ് (1915) എന്നറിയപ്പെടുന്നു. മാർക്സിസ്റ്റ് ചരിത്രത്തിലെ സാമ്രാജ്യത്വ യുദ്ധത്തിനെതിരായ ഏറ്റവും ശക്തമായ എഴുത്തുകളിൽ ഒന്നായി ഇത് തുടരുന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമായിരുന്ന ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി യുദ്ധ വായ്പകളെ പിന്തുണച്ചുകൊണ്ട് തൊഴിലാളിവർഗത്തെ എങ്ങനെ വഞ്ചിച്ചുവെന്ന് അവർ തുറന്നുകാട്ടി. ഈ വഞ്ചന കേവലം രാഷ്ട്രീയ ഭീരുത്വമായിരുന്നില്ല; പരിഷ്കരണവാദവും അവസരവാദവും സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളായി എങ്ങനെ മാറുമെന്ന് അത് പ്രതീകപ്പെടുത്തി. യുദ്ധങ്ങളിൽ നിന്ന് ത്യന്തികമായി ലാഭമുണ്ടാക്കുന്നത് ഭരണവർഗ്ഗമാണെന്ന് റോസ വാദിച്ചു. ആയുധ വ്യവസായം, പുനർനിർമ്മാണ കരാറുകൾ, പുതിയ വിപണികളുടെയും വിഭവങ്ങളുടെയും നിയന്ത്രണം എന്നിവയിലൂടെ അവർ പൊതു ഫണ്ടുകളെ സ്വകാര്യ ലാഭമാക്കി മാറ്റാനും, രാഷ്ട്രീയമായി, വിയോജിപ്പുകളെ നിശബ്ദമാക്കാനും, തൊഴിലാളികളുടെ പ്രസ്ഥാനങ്ങളെ തകർക്കാനും, ഭരണവർഗ്ഗം യുദ്ധങ്ങളെ ഉപയോഗിക്കുന്നു. ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം യുഎസ്, യൂറോപ്യൻ ആയുധ കോർപ്പറേഷനുകൾ റെക്കോർഡ് ലാഭം നേടിയിട്ടുണ്ട്, ആഗോള ഊർജ്ജ അസ്ഥിരതയുടെ ഫലമായി പാശ്ചാത്യ എണ്ണ കോർപ്പറേറ്റുകൾ വലിയ ലാഭം നേടുന്നുണ്ട്. ഗാസയിലെ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ ഇതിനകം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെയും സ്ഥിതി വ്യത്യസ്‌തമല്ല, “സ്ഥിരതാ ദൗത്യങ്ങളുടെയും”, “വിമോചന ദൗത്യങ്ങളുടെയും” മറവിൽ വലിയ അസംസ്കൃത വസ്തു ഖനനങ്ങളും പശ്ചാത്യ ശക്തികൾ നടപ്പാക്കുകയും ആഫ്രിക്കൻ രാജ്യങ്ങളെ കടുത്ത കടബാധ്യതകളിലേക് തള്ളി വിടുകയും ചെയ്യുന്നു. ഇങ്ങനെ, ഓരോ യുദ്ധത്തിനും ഒടുവിൽ അവശേഷിപ്പിക്കുന്ന നാശനഷ്ടങ്ങളിൽ നിന്ന് ബുർഷ്വാ ശക്തികൾ കൂടുതൽ ശക്തിയാർജ്ജികുയും ലാഭത്തിനുള്ള കൂടുതൽ വഴികൾ കണ്ടെത്തുകയും ചെയ്യന്നു.

1913-ൽ പുറത്തിറങ്ങിയ ‘ദി അക്യുമുലേഷൻ ഓഫ് ക്യാപിറ്റൽ’ എന്ന കൃതിയിൽ, മുതലാളിത്ത വികാസത്തെക്കുറിച്ചുള്ള ഏറ്റവും സമൂലമായ വിമർശനങ്ങളിലൊന്ന് റോസ അവതരിപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വത്തെ ഒരു ബാഹ്യ രാഷ്ട്രീയ നയമായി വീക്ഷിച്ച സമകാലികരിൽ നിന്ന് വ്യത്യസ്തമായി, മുതലാളിത്തത്തിന്റെ നിലനിൽപ്പിനുള്ള ഒരു സാമ്പത്തിക ആവശ്യകതയായി അവർ അതിനെ തിരിച്ചറിഞ്ഞു. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ മൂല്യം പ്രചരിപ്പിച്ചുകൊണ്ട് മാത്രം മുതലാളിത്തത്തിന് സ്വയം നിലനിർത്താൻ കഴിയില്ലെന്ന് അവർ വാദിച്ചു, സാമ്രാജ്യത്വ ശക്തികൾക്ക് നിലനിൽക്കാൻ, പുതിയ പ്രദേശങ്ങൾ, വിഭവങ്ങൾ, ജനസമൂഹങ്ങൾ എന്നിവ നിരന്തരം കീഴടക്കേണ്ടതുണ്ട്. മുതലാളിത്തത്തിന് നിലനിൽക്കാൻ മിച്ച വസ്തുക്കൾ തള്ളാനും അസംസ്കൃത വസ്തുക്കൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും വിലകുറഞ്ഞ തൊഴിലാളികളെ ലഭിക്കാനും ഇത്തരം യുദ്ധങ്ങളും അധിനിവേശങ്ങളും അനിവാര്യമായ സംവിധാനമാണ്. ” ഗ്രീൻ എനർജി” എന്ന വ്യാജേന ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ആഫ്രിക്കയിൽ ലിഥിയം ഖനനത്തിനായി സമ്മർദ്ദം ചെലുത്തുമ്പോൾ, യുഎസും നാറ്റോയും “സുരക്ഷ”യുടെ പേരിൽ ഏഷ്യയെ വളയുമ്പോൾ, അല്ലെങ്കിൽ മത്സരിക്കുന്ന ആഗോള ശക്തികൾ സ്വാധീനത്തിനായി മാനുഷിക പ്രതിസന്ധികളെ ആയുധമാക്കുമ്പോൾ ഈ പ്രക്രിയയയുടെ ഉദാഹരണങ്ങളാണ് കാണുന്നത്. ഈ മുതലാളിത്ത പ്രതിസന്ധിയുടെ ഇരകളാണ് ഗ്ലോബൽ സൗത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം മനുഷ്യരും. നിയോ- കൊളോണിയൽ, കുടിയേറ്റ –കൊളോണിയൽ അധിനിവേശങ്ങൾക്കും പലപ്പോഴും ഇരകളാവുന്നത് തദ്ദേശീയ ജനവിഭാഗങ്ങളും കീഴാള ജനങ്ങളുമായിരിക്കും. പലപ്പോഴും പശ്ചാത്യ നാടുകളിലെ പിന്നാക്ക ജനങ്ങൾ ഇത്തരം ചൂഷണങ്ങൾക്ക് വിധേയമാവുന്നതും വസ്തുതയാണ്, യൂറോപ്പിലെ സാമി (sàmi) ജനസമൂഹം നേരിടുന്ന പ്രതിസന്ധികൾ ഇതിന് ഉദാഹരണമാണ്.

കൊളോണിയൽ കൊള്ളയെക്കുറിച്ചുള്ള റോസ ലക്സംബർഗിന്റെ വിമർശനം, നമ്മൾ ഇപ്പോൾ നവകൊളോണിയലിസം എന്ന് വിളിക്കുന്ന പ്രക്രിയയിലും ബാധകമാണ്.

കടം, വ്യാപാര ആശ്രിതത്വം, വിഭവ സമാഹരണം എന്നിവയിലൂടെ IMF, ലോക ബാങ്ക്, ട്രാൻസ്നാഷണൽ കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പഴയ സാമ്രാജ്യങ്ങളെ മാറ്റിസ്ഥാപിച്ചു, പക്ഷേ അതേ ഉദ്ദേശ്യത്തോടെയാണ് ഇവ ഇപ്പോഴും പ്രവർത്തിക്കുന്നത്. വളർച്ച നിലനിർത്താൻ മുതലാളിത്ത രാഷ്ട്രങ്ങൾ “ലോകം മുഴുവൻ ഉപഭോഗം ചെയ്യണം” എന്ന റോസയുടെ ഉൾക്കാഴ്ച ഇന്നത്തെ ആഗോള വിതരണ ശൃംഖലകളിൽ പ്രതിധ്വനിക്കുന്നു. ആഫ്രിക്കയിലെ കൊബാൾട്ട് പാശ്ചാത്യ ഇലക്ട്രിക് കാറുകൾക്ക് ശക്തി നൽകുന്നു; പല ഏഷ്യൻ രാഷ്ട്രങ്ങളും ഡിജിറ്റൽ മുതലാളിത്തതിന് വിലകുറഞ്ഞ തൊഴിലാളികളെ ലഭ്യമാകുന്നു.

അതിദേശീയ, യുദ്ധക്കൊതി, വംശിയവാദം തുടങ്ങിയവയെ അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചനത്തെ തകർക്കുന്ന ആശയങ്ങളായി റോസ നിരന്തരം വിമർശിച്ചു. ജയിലിൽ നിന്നും സോണിയ ലീബ്നെക്റ്റുമായുള്ള കത്തിടപാടുകൾ സാർവദേശീയമായ വർഗ്ഗബോധം സോഷ്യലിസത്തിനു അഭിവാജ്യമാണെന്ന് റോസ എടുത്തു പറയുന്നുണ്ട്.

“ലോകം അതിന്റെ എല്ലാ ഭീകരതകൾക്കും ഇടയിലും വളരെ മനോഹരമാണ്,വിപ്ലവകാരിയുടെ കടമ അതിനെ സ്നേഹിക്കുകയും അതിന്റെ വിമോചനത്തിനായി പോരാടുകയും ചെയ്യുക എന്നതാണ്.” അതിദേശീയതയുടെയും വംശിയ വിദ്വേഷത്തിന്റെയും ഈ കാലത്ത് സർവദർശിയത വീണ്ടും വിപ്ലവകരമായി തോന്നുന്നു.

നമ്മുടെ കാലത്തെ യുദ്ധങ്ങൾ, ഗസയിലെ വംശഹത്യ മുതൽ ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രോക്സി യുദ്ധങ്ങൾ വരെ ത്യന്തികമായി സാമ്രാജ്യത്വ ശക്തികളുടെ സാമ്പത്തിക നിയന്ത്രണത്തിനു വേണ്ടിയുള്ളവ തന്നെയാണ്. ഈ ഘട്ടത്തിലാണ് സാമ്രാജ്യത്വം അവസാനിക്കാതെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആവില്ല എന്ന് റോസ ഓർമിപ്പിക്കുന്നത്. അവരുടെ മുന്നറിയിപ്പ് പ്രവചനാത്മകമായി തുടരുന്നു: മുതലാളിത്തം “മരുഭൂമികൾ സൃഷ്ടിക്കുകയും അവയെ സമാധാനം എന്ന് വിളിക്കുകയും ചെയ്യും.” സാർവദേശീയ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ പ്രതിരോധം മാത്രമാണ് ബദൽ. അല്ലെങ്കിൽ, സാമ്രാജ്യത്വം സ്വയം പുനർനിർമ്മിക്കുന്നത് തുടരും, അത് സാങ്കേതികമായി നവീകരിക്കപ്പെട്ടതും, രാഷ്ട്രീയമായി ന്യായീകരിക്കപ്പെട്ടതുമായിരിക്കും, എന്നാൽ മൗലികമായി അത് സാമ്രാജ്യത്വം തന്നെ ആവും.

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

Topics

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി ബോച്ചെയുടെ അരങ്ങേറ്റം

കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്....

സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള മുന്നേറ്റത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത...

വർഗസമരവും മാധ്യമങ്ങളും‐ 7

മാധ്യമരംഗത്തെ കേന്ദ്രീകരണം ആഗോള മാധ്യമരംഗത്ത് നടന്നിട്ടുള്ള കേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം നാം...
spot_img

Related Articles

Popular Categories

spot_imgspot_img