ഒരു പ്രകാശ ദിവസം പിന്നിടുന്ന താരാപഥ സഞ്ചാരി – വോയജർ 1

പി എം സിദ്ധാർഥൻ

ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യ നിർമിതമായ ഒരു സ്പേസ്ക്രാഫ്റ്റ് സൗരയൂഥത്തിന്ന് പുറത്ത് ഒരു പ്രകാശ ദിവസം ദൂരത്തിൽ, അതായത് 25,90,20,68,356.2 കിലോമീറ്റർ (25.902 ബില്യൺ കിലോമീറ്റർ) എത്തുന്നത്. സരയൂഥത്തിലെ രണ്ട് പ്രധാന ഗ്രഹങ്ങളെയും ജീവനുണ്ടാകാൻ സാധ്യതയുള്ള ഒരു ചന്ദ്രനെയും സന്ദർശിച്ച ശേഷം 2012ൽ ആണ് വോയജർ 1 സൗരയൂഥത്തിന്ന് പുറത്ത് കടന്നത്. നവംബർ 18 ആം തിയതി അത്, പ്രകാശം ഒരു ദിവസം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തിൽ എത്തുകയാണ്.1965 ൽ അമേരിക്കൻ സയൻസ് അക്കാദമിയുടെ സ്‌പേസ് സയൻസ് ബോർഡ്, അപ്പോളോയ്ക്ക് ശേഷം അമേരിക്കയുടെ ഭാവിദൗത്യങ്ങൾ എന്തായിരിക്കണം എന്ന് പ്ലാൻ ചെയ്യാനായി മസ്സാച്ചുസെറ്റ്സിൽ ഒരു വേനൽക്കാല ചർച്ച സംഘടിപ്പിച്ചിരുന്നു. ആ ചർച്ചയിലാണ് നാസയുടെ കീഴിലുള്ള ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലെ ഒരു എഞ്ചിനീയർ 176 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസത്തെക്കുറിച്ച് സംസാരിച്ചതും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചതും.

അപൂർവമായ ഗ്രഹവിന്യാസം:

1978 ന്ന് ശേഷം അടുത്ത ചില വർഷങ്ങളിലായി വ്യാഴം, ശനി, യുറാനസ്സ്, നെപ്ട്യൂ‌ൺ എന്നീ നാല് വലിയ ബാഹ്യഗ്രഹങ്ങളും പ്ലൂട്ടോയും സൂര്യന്റെ ഒരു വശത്ത് ഉണ്ടാവുമെന്നും ഗുരുത്വകർഷണ സഹായം (gravity assist) എന്ന പ്രതിഭാസം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് ഒരു സ്പേസ്ക്രാഫ്റ്റിന്ന് അഞ്ച് ഗ്രഹങ്ങളെയും സന്ദർശിക്കാൻ കഴിയും എന്നുമായിരുന്നു അയാളുടെ അവതരണത്തിന്റെ ചുരുക്കം.
അപൂർവമായ ഈ ഗ്രഹവിന്യാസം 1965 ന്ന് മുൻപ് 1801 ൽ ആയിരുന്നു. അന്ന് ഇംഗ്ലണ്ടിൽ റിച്ചാർഡ് ട്രെവിഥിക് എന്ന് പേരുള്ള ഒരു എഞ്ചിനീയർ തീവണ്ടിയുടെ (steam locomotive) ആദ്യത്തെ പരീക്ഷണ ഓട്ടം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു, ബഹിരാകാശയുഗത്തിലേക്ക് നിയും ഒന്നര നൂറ്റാണ്ട് കാലമുണ്ടായിരുന്നു. അടുത്ത സാധ്യത 2153 ൽ ആണ്. അപ്പോഴേക്കും ഈ പദ്ധതി വിഭാവനം ചെയ്ത ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലെ ആരും ജീവിച്ചിരിപ്പുണ്ടാകില്ല. അതിനാൽ അത്യധികം ജിജ്ഞാസ ഉയർത്തിയതും ആകർഷകവുമായ ഈ സാധ്യത ഉപയോഗിച്ച് എല്ലാ ബാഹ്യഗ്രഹങ്ങളിലേക്കുമായി ഒരു ദൗത്യം അയക്കാൻ ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞന്മാരും എൻജിനീയർമാരും തീരുമാനിച്ചു.
അങ്ങനെയാണ് “ദി ഗ്രാൻഡ് ടൂർ” എന്ന ആശയം ഉദിക്കുന്നത്. ഗ്രാൻഡ് ടൂറിന്റെ വക്താക്കളുടെ കണക്കനുസരിച്ച് നെപ്ട്യൂണിലേക്ക് സഞ്ചരിക്കാൻ വേണ്ട 30 വര്ഷം, ഏറ്റവും കുറഞ്ഞത് 8 വർഷമോ കൂടിയാൽ 13 വർഷമോ ആയി കുറക്കാൻ പറ്റും. ഗുരുത്വകർഷണ സഹായം (Gravity assist) എന്ന വിദ്യ ഉപയോഗിച്ചാൽ യാത്രക്ക് വേണ്ട ന്ധനത്തിന്റെ അളവും കുറക്കാം. ത്തരമൊരു സാധ്യത അപൂർവമായി കിട്ടുന്നതാണ്. അതെന്തിന്ന് കളയണം? ദി ഗ്രാൻഡ് ടൂറിന്ന് 1000 ദശലക്ഷം (100 കോടി) ഡോളർ ആണ് അക്കാലത്ത് ചിലവായി കണക്കാക്കിയത്.

ദി ഗ്രാൻഡ് ടൂർ:

എന്നാൽ 1000 ദശലക്ഷം (100 കോടി) ഡോളർ ചെലവുള്ള “ദി ഗ്രാൻഡ് ടൂർ” പ്രോഗ്രാമിന്റെ പ്രാധാന്യം അമേരിക്കൻ സർക്കാരിനെ ബോധ്യപ്പെടുത്താൻ അത്ര എളുപ്പമായിരുന്നില്ല. 1970 കളുടെ ആദ്യം അമേരിക്ക വിയറ്റ്നാം യുദ്ധം കാരണം സാമ്പത്തിക ഞെരുക്കത്തിൽ ആയിരുന്നു. (1973 ൽ അമേരിക്ക സഖാവ്. ഹോ ചി മിൻ നയിച്ച വിയറ്റ്നാം വിമോചന പടയാളികളോട് തോറ്റു. മാർച്ച് 29 ന്ന് അവസാനത്തെ അമേരിക്കൻ പടയാളിയും വിയറ്റ്നാം വിട്ടു. 1975 ഏപ്രിൽ മാസത്തിൽ അക്കലത്ത് സൈഗോൺ എന്നറിയപ്പെട്ട തെക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനം കമ്മ്യൂണിസ്റ്റ് സേന കീഴ്പ്‌പെടുത്തി. അതൊക്കെ ചരിത്രം)
സർക്കാരിന്റെ ചെലവ് കുറക്കൽ പരിപാടിയിൽ നാസയ്ക്കുള്ള ബജറ്റ് കുറഞ്ഞു. ബജറ്റ് കുറഞ്ഞപ്പോൾ നാസയിൽ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് എന്ന ചർച്ച വന്നു. ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം ഗ്രാൻഡ് ടൂറിന്ന് പകരം ബഹിരാകാശ ടെലിസ്കോപ്പുകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് വാദിച്ചു. മറ്റൊരു വിഭാഗം ചെലവ് കുറയ്ക്കാനായി ഓരോ

ബാഹ്യഗ്രഹത്തിലേക്കും ചെറിയ സ്പേസ്ക്രാഫ്റ്റുകൾ അയക്കുന്നതാണ് ഉചിതം എന്ന് വാദിച്ചു. ചെറിയ ദൗത്യങ്ങളാണെങ്കിൽ ഓരോ ദൗത്യത്തിനുമുള്ള ബജറ്റ് കുറയും, സർക്കാരിന്ന് അത് സ്വീകാര്യമാവും എന്നതായിരുന്നു അവരുടെ ലോജിക്.
മൂന്നാമത്തെ വിഭാഗം ദി ഗ്രാൻഡ് ടൂറിൽ ഉറച്ച് നിന്നു. പക്ഷെ കുറച്ച് അയവ് വരുത്തി, വ്യാഴത്തിലേക്കും ശനിയിലേക്കും പ്ലൂട്ടോയിലേക്കും രണ്ട് സ്പേസ്ക്രാഫ്റ്റുകളും യുറാനസ്സിലേക്കും നെപ്‌ട്യൂണിലേക്കും കൂടി വേറെ രണ്ട് സ്പേസ്ക്രാഫ്റ്റുകളും അയക്കാമെന്ന് നിർദേശിച്ചു. അവർ അതിന്ന് ടോപ്പ് (TOPS:Thermoelectric Outer Planets Spacecraft) എന്ന് പേരും ട്ടു. 1970ൽ നൂറ് കോടി ഡോളർ (1000 മില്യൺ ഡോളർ) ആയിരുന്നു ആകെക്കൂടി ടോപ്സിന്റെ ചെലവായി കണക്കാക്കിയത്.
ഗ്രാൻഡ് ടൂറിന്ന് പ്രശ്നമുണ്ടാക്കിയ മറ്റൊന്ന് സ്പേസ് ഷട്ടിലിന്റെ വികസനമായിരുന്നു. 1970 കളിൽ അമേരിക്കക്ക് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. അതിനാൽ സ്പേസ് ഷട്ടിൽ ഒഴിച്ചുകൂടാൻ പറ്റില്ലായിരുന്നു.
1972 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ, നാസക്കുള്ള ബജറ്റ് സന്ദേശത്തിൽ രണ്ട് തീരുമാനങ്ങൾ അറിയിച്ചു.
1. സ്പേസ് ഷട്ടിൽ പ്രോഗ്രാമുമായി നാസ മുന്നോട്ട് പോകണമെന്ന് നിർദേശിക്കുകയും അതിനുള്ള ബജറ്റ് വകയിരുത്തുകയും ചെയ്തു.
2. ഗ്രാൻഡ് ടൂറിന് പകരം മരിനർ-ജുപിറ്റർ-സാറ്റേൺ (MJS) എന്നപേരിൽ വ്യാഴത്തിലേക്കും ശനിയിലേക്കുമായി രണ്ട് വാഹനങ്ങൾക്ക് 360 ദശലക്ഷം (360 മില്യൺ) ഡോളർ നൽകുന്നതായും പ്രഖ്യാപിച്ചു.

അങ്ങനെ ദി ഗ്രാൻഡ് ടൂറിനു പകരം MJS77 എന്നറിയപ്പെട്ട മരിനർ-ജുപിറ്റർ-സാറ്റേൺ ദൗത്യം ജനിച്ചു. ചെലവ് ചുരുക്കാനായി നാസ MJS77 ന്റെ ഡിസൈനും നിർമ്മാണവും പൂർണമായും ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയെ (JPL) തന്നെ ഏൽപ്പിച്ചു. അങ്ങനെ JPL ൽ പുനർജനിച്ച “ഗ്രാൻഡ് ടൂർ” ആണ് വോയജർ 1ഉം 2ഉം.
ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയി (JPL) ൽ MJS77 ന്റെ ഡിസൈനും നിർമാണവും നടത്തുമ്പോൾ അത് വ്യാഴത്തെയും ശനിയെയും സന്ദർശിച്ചശേഷം യൂറാനസ്സിലേക്കും നെപ്‌ട്യൂണിലേക്കും യാത്രചെയ്യുമെന്നും ആ യാത്ര ചരിത്രം സൃഷ്ടിക്കുമെന്നും എല്ലാവര്ക്കും ബോധ്യമുണ്ടായിരുന്നു. MJS77 ന്റെ വിക്ഷേപണ ജാലകം 1977 ആഗസ്ത്-സപ്തംബർ മാസങ്ങളിലായിരുന്നു.

MJS77 ൽ നിന്നും വോയേജറിലേക്ക്

വിക്ഷേപണത്തിന്ന് കുറച്ച് നാൾ മുൻപാണ് മരിനർ-ജൂപ്പിറ്റർ- ശനി 77 എന്നത് കുറച്ച് വലിയ പേരല്ലേ എന്ന് JPL ൽ പലർക്കും തോന്നിയത്. പല പേരുകളും ആലോചിച്ച് അവസാനം വോയജർ എന്ന പേര് തീരുമാനിച്ചു.
വോയജർ എന്ന പേര് വന്നപ്പോൾ പലരും അതിന്റെ വിജയത്തെക്കുറിച്ച് സംശയിച്ചു. മുമ്പൊരിക്കൽ അതെ പേരിൽ ചൊവ്വയിലേക്ക് അയച്ച ദൗത്യം പരാജയപ്പെട്ടിരുന്നു. അപ്പോൾ അവർ ചിന്തിച്ചത് ങ്ങനെ ആയിരുന്നു: “നമ്മൾ മണ്ടന്മാരല്ലല്ലോ? ശാസ്ത്രജ്ഞന്മാരല്ലേ?നമ്മൾ അത്തരം അന്ധവിശ്വസികളല്ല. അതിനാൽ വോയജർ എന്ന പേര് തന്നെ രിക്കട്ടെ”. അവസാനം വോയജർ, ഒരു ദൗർഭാഗ്യവുമില്ലാതെ, പേരിന്റെ പേരിൽ ഒരു ദുശ്ശകുനവും വീഴാതെ, അറിവുകൾ വാരിക്കൂട്ടിയും മനുഷ്യന്ന് പോകാൻ സാധിക്കാത്ത ലോകത്തിന്റെ അവിസ്മരണീയമായ ചിത്രങ്ങളും വിവരങ്ങളും കാട്ടിത്തന്നും മാനവരാശി ന്നേവരെ നടത്തിയ ബഹിരാകാശ പര്യവേഷണങ്ങളിൽ ഏറ്റവും ഗംഭീരമായി ഇപ്പോഴും നിലനിൽക്കുന്നു.

വോയജറുകളിലെ ഗോൾഡൻ റെക്കോർഡ്:

വോയജർ സ്പേസ് ക്രാഫ്റ്റുകളിൽ ആയിരുന്നു ആദ്യമായി ബഹിരാകാശത്ത് വീഡിയോ ക്യാമറകൾ ഉപയോഗിച്ചത്. അത് മനുഷ്യരാശിക്ക് അന്നേവരെ അന്യമായിരുന്ന സൗരയൂഥത്തിന്റെ ബാഹ്യലോകത്തെ കാണിച്ചുതരാൻ സഹായമായി. ഏകദേശം 50,000 ൽ കൂടുതൽ ഫോട്ടോകൾ ആണ് ഓരോ വോയജറും എടുത്തത്. രണ്ട് വോയജറുകളിലും എന്നെങ്കിലും കണ്ടുമുട്ടിയേക്കാവുന്ന മറുലോക ജീവികൾക്കായി ഒരു സ്വർണ റെക്കോർഡ് ഡിസ്ക് (Golden Record) ഉണ്ടായിരുന്നു. ഭൂമിയിലെ ജീവന്റെ വൈപുല്യതയും സാംസ്‌കാരിക വൈവിധ്യവും ആയിരുന്നു ആ റെക്കോർഡിൽ. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായിരുന്ന കാൾ സാഗന്റെ നേതൃത്വത്തിലുള്ള ഒരു ടീം ആയിരുന്നു അതിൽ ഉൾക്കൊള്ളിച്ച വിവരങ്ങ നിർണയിച്ചത്. ആ റെക്കോർഡ് എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന നിർദേശ= അതിന്റെ പുറത്തു ആലേഖനം ചെയ്തിരുന്നു.

ഭൂമിയിലെ അന്തേവാസികളായ, മനുഷ്യരുടെയും പല ജീവികളുടെയും ഫോട്ടോകളും ശബ്ദങ്ങളും ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ നിന്നുള സംഗീതവും 55 വിവിധ ഭാഷകളിൽ പുറംലോക മനുഷ്യരെ അഭിവാദ്യം ചെയ്യുന്ന സന്ദേശങ്ങളും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി കുർട്ട് വാൾഡ്ഹെയ്മ‌ിന്റെയും അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെയും അഭിവാദ്യങ്ങളും 116 ഫോട്ടോകളിലും ചിത്രങ്ങളിലുമായി ഭൂമിയിലെ നാനാജാതി മൃഗങ്ങളെയും മനുഷ്യരെയും കുറിച്ചുള്ള വിവരങ്ങളും അവയുടെ ശബ്ദങ്ങളും സൗരയൂഥത്തിലെ ചില ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആ ഗോൾഡൻ റെക്കോർഡിൽ അടങ്ങിയിരുന്നു.

(ഇന്ത്യയിൽ നിന്ന് ബംഗാളി, മറാത്തി, കന്നഡ, തെലുഗ്, ഗുജറാത്തി, എന്നീഭാഷകളിൽ ഉള്ള അഭിവാദ്യങ്ങളും 3 മിനുട്ട് 30 സെക്കന്റ് നീണ്ട, കേസാർബായ് കേർക്കറിന്റെ ഭൈരവി രാഗത്തിലുള്ള “ജാത് കഹാം ഹോ ” എന്ന പാട്ടും, അത് കൂടാതെ ഒരു മണിക്കൂർ നീണ്ട സമയത്തെ മനുഷ്യ-മസ്തിഷ്ക്കത്തിലെ സിഗ്നലുകളും ഹൃദയ സ്പന്ദനവും ആ സ്വർണ ഡിസ്ക്കിൽ ഉൾപ്പെടുത്തിയിരുന്നു.
പിന്നീട് കാൾ സഗാന്റെ ഭാര്യ ആയ ആൻ ദ്രുയന്റേതായിരുന്നു ആ മസ്തിഷ്ക്ക സിഗ്നലുകളും ഹൃദയ സ്പന്ദനവും.ഇപ്പോൾ അനന്തതയിൽ സഞ്ചരിക്കുന്ന വോയജറുകളെ എന്നെങ്കിലും മറ്റേതെങ്കിലും അന്യഗ്രഹജീവികൾ കണ്ടെത്തുമെന്നും ആ റെക്കോര്ഡുകളിൽ നിന്നും അവർക്ക് ഭൂമിയിലെ ജൈവ-സാംസ്ക‌ാരിക വൈവിധ്യം മനസ്സിലാക്കാനാവുമെന്നും നമുക്ക് കരുതാം.)

ഇതിഹാസം രചിച്ച വാേയേജറിന്റെ യാത്ര:

അവസാനം വോയജർ പഴയ ഗ്രാൻഡ് ടൂറിന്റെ ലക്ഷ്യങ്ങളുമായിട്ടാണ്, 1977 ൽ പുറപ്പെടാൻ തയ്യാറായത്. വോയജർ 1, വോയജർ 2 എന്നിങ്ങനെ രണ്ട് ബാഹ്യഗ്രഹ ദൗത്യങ്ങളാണ് JPL തയാറാക്കിയത്. വോയജർ 2 ആണ് ആദ്യം, 1977 ആഗസ്ത് 20 ന്ന് വിക്ഷേപിച്ചത്. 1977 സപ്തംബർ 5 ന്ന് വോയജർ 1 ഉം വിക്ഷേപിച്ചു. വോയജർ 2 ആദ്യം വിക്ഷേപിച്ചതിന്ന് വേറൊരു ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു. അതിനെ വിക്ഷേപിച്ച ടൈറ്റാൻ -സെന്റോർ റോക്കറ്റ് അതിനെ ആദ്യകാലത്ത് പ്ലാൻ ചെയ്ത ഗ്രാൻഡ് ടൂറിന്റെ പാതയിൽ എത്തിക്കുകയാണെങ്കിൽ വോയജർ 2 ന്ന് വ്യാഴത്തെയും ശനിയെയും യുറാനസ്സിനെയും നെപ്‌ട്യൂണിനെയും സന്ദർശിക്കാനാകും. പതിനഞ്ച് ദിവസം കഴിഞ്ഞ് വിക്ഷേപിക്കുന്ന വോയജർ 1 ന്ന് കൂടുതൽ ഹ്രസ്വമായ ഒരു പാതയിലൂടെ സഞ്ചരിച്ച് വോയജർ 2 എത്തുന്നതിനേക്കാൾ നാല് മാസം മുൻപ് തന്നെ വ്യാഴത്തിനടുത്തും വോയജർ 2 എത്തുന്നതിനേക്കാൾ ഒൻപത് മാസം മുൻപ് ശനിക്കടുത്തും എത്താൻ കഴിയും. എന്തെങ്കിലും കാരണത്താൽ വോയജർ 1 ഓ 2 ഓ പരാജയപ്പെട്ടാൽ അതിന്ന് പകരം മറ്റേ വോയജർ ഉണ്ടല്ലോ? വോയജർ 1 വിജയിച്ചാൽ വോയജർ 2 വ്യാഴം, ശനി, യുറാനസ്സ്,നെപ്ട്യൂ‌ൺ എന്നിവയെ സന്ദർശ്ശിക്കുകയും ചെയ്യും. അങ്ങനെ പഴയ ഗ്രാൻഡ് ടൂർ യാഥാർഥ്യമാവും! അതായിരുന്നു ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയുടെയും നാസയുടെയും പ്ലാൻ.

വോയജർ 1 നാൾവഴികൾ :

*1 ടെർമിനേഷൻ ഷോക്ക്. സൂര്യനിൽ നിന്നും ശബ്ദത്തേക്കാൾ വേഗത്തിൽ പുറത്തോട്ട് സഞ്ചരിക്കുന്ന സൗരവാതത്തിന്റെ വേഗം കുറയാൻ തുടങ്ങുന്ന, സ്പേസിലെ പ്രദേശത്തെയാണ് ടെർമിനേഷൻ ഷോക്ക് എന്ന് വിളിക്കുന്നത്.
*2 ഹീലിയോപോസ്. പുറത്തേക്കൊഴുകുന്ന സൗരവാതത്തിന്റെയും എതിർദിശയിൽ അലയടിക്കുന്ന അന്തർ താരാപഥ മാധ്യമത്തിന്റെയും പ്രഷർ തുലയമാവുന്ന സ്പേസിലെ സീമയെയാണ് ഹീലിയോപോസ് എന്ന് പറയുന്നത്. (ചിത്രം കാണുക)

വോയജർ 1 ഒരു പ്രകാശ ദിവസം ദൂരം പിന്നീടാൻ പോകുന്നു:

ഭൂമിയിൽ നിന്നും ഏറ്റവും അകലെ എത്തിയിട്ടുള്ള മനുഷ്യ നിർമിത വസ്തുവായ വോയജർ 1, വരുന്ന നവംബർ 18 ന്ന് (2026 നവംബർ 18) പസിഫിക് സമയം രാവിലെ 2:16:07 ന്ന് സൂര്യനിൽ നിന്നും ഒരു പ്രകാശ ദിവസം ദൂരത്ത് എത്തും. (I ന്ത്യയിൽ നവംബർ 18, ഉച്ചക്ക് 3 മണി കഴിഞ്ഞ് 46 മിനുട്ടിൽ).
1977 സെപ്റ്റംബർ 5ന്ന് തുടങ്ങിയതാണ് വോയജർ 1 ന്റെ യാത്ര. പ്രകാശം 24 മണിക്കൂർ കൊണ്ട് സഞ്ചരിച്ച് എത്തുന്ന ദൂരമാണ് വോയജർ 1, ഏകദേശം 49 വർഷവും 2 മാസവും കൊണ്ട് സഞ്ചരിച്ചെത്തുന്നത്.

എന്താണീ പ്രകാശ ദിവസം?
ഭൂമിയിൽ നിന്നും അകലെയുള്ള ആകാശഗോളങ്ങളിലേക്കുള്ള ദൂരം അതിഭീമമാണ്. ആ ദൂരങ്ങളെക്കുറിച്ച് പറയുമ്പോൾ, നമുക്ക് സുപരിചിതമായ മീറ്ററുകളും കിലോമീറ്ററുകളും കൈകാര്യം ചെയ്യാൻ വിഷമമാവുന്ന
തരത്തിൽ വലിയ സംഖ്യകളായിരിക്കും. സൂര്യനിൽ നിന്നും ചൊവ്വയിലേക്കുള്ള ദൂരം എത്രയാണ്? ഏകദേശം 225,000,000 (22.5 കോടി) കിലോമിറ്റർ! നെപ്ട്യൂണിലേക്കുള്ള ദൂരമോ? 4500,000,000 (450 കോടി അല്ലെങ്കിൽ 4.5 ബില്യൺ) കിലോമിറ്റർ! നി, സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സീമ സെന്‌റോറിയിലേക്കുള്ള ദൂരമോ? അത് 40,208,000,000,000 (40.2 (ട്രില്യൺ) കിലോമിറ്റർ ആണ്. ഈ സംഖ്യകളുടെ വലുപ്പം കൊണ്ടുതന്നെ അവയെ കൈകാര്യം ചെയ്യാൻ വിഷമമാണ് എന്ന് ഊഹിക്കാമല്ലോ? പ്രപഞ്ചത്തിലെ ഈ ഭീമൻ ദൂരങ്ങൾ എളുപ്പം കൈകാര്യം ചെയ്യാൻ ശാസ്ത്രലോകം ഉണ്ടാക്കിയ യൂണിറ്റുകളാണ് സൗരദൂരം (Astronomical Unit, AU), പ്രകാശവർഷം (Light Years, LY), പാർസെക് (Parsec, pc) എന്നിവ. പ്രകാശവർഷം എന്ന് കേട്ടിരിക്കുമല്ലോ? പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് പ്രകാശ വർഷം എന്ന് പറയുന്നത്. അത്പോലെ പ്രകാശം ഒരു ദിവസം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശ ദിവസം.

പ്രകാശം ഒരു സെക്കൻഡിൽ 299,792.458 കിലോമീറ്റർ സഞ്ചരിക്കുന്നു. ആ വേഗത്തിൽ ഒരു ദിവസത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് 25,90,20,68,356.2 കിലോമീറ്റർ അല്ലെങ്കിൽ 25.902 ബില്യൺ കിലോമീറ്റർ. അതാണ് ഒരു പ്രകാശദിവസം.
മുകളിൽ പറഞ്ഞ, ചൊവ്വയിലേക്കോ, നെപ്‌ട്യൂണിലേക്കോ ഉള്ള ദൂരങ്ങളോ, നവംബർ മാസത്തിൽ വോയജർ പിന്നീടാൻ പോകുന്ന ഒരു പ്രകാശ ദിവസം ദൂരത്തിന്റെയോ ഉദാഹരണങ്ങളിൽ നിന്നും പ്രപഞ്ച ഗോളങ്ങളിലേക്കുള്ള ദൂരത്തെ കിലോമീറ്ററുകളിൽ വ്യവഹരിക്കുക (deal) വളരെ വിഷമമാണ് എന്ന് മനസ്സിലാക്കാമല്ലോ? അതിനാൽ ശാസ്ത്രജ്ഞർ സൗരയൂഥത്തിനകത്തുള്ള ഗ്രഹങ്ങളെകുറിച്ച് പറയുമ്പോൾ സൗരദൂരം (AU) എന്ന യൂണിറ്റും സൗരയൂഥത്തിന്ന് പുറത്തുള്ളവയെകുറിച്ച് പറയുമ്പോൾ പ്രകാശവർഷം (LY), പാർസെക് (Pc) എന്നീ യൂണിറ്റുകളും ഉപയോഗിക്കുന്നു.

കാൾ സാഗനും വോയജർ ദൗത്യങ്ങളും

ആരായിരുന്നു കാൾ സാഗൻ?
അമേരിക്കൻ സ്പേസ് പ്രോഗ്രാമിൽ പല സുപ്രധാന പങ്കും വഹിച്ച ജ്യോതിശാസ്ത്രജ്ഞനായിരുന്നു ശാസ്ത്രപ്രചാരകനും കൂടി ആയിരുന്ന കാൾ സാഗൻ. പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാതെ പ്രവർത്തിച്ച ശാസ്ത്രജ്ഞൻ തൊക്കെയിരുന്നു കാൾ സാഗൻ.
1950 മുതൽ അദ്ദേഹം നാസയുടെ ഉപദേശകനും കൺസൾട്ടന്റും ആയിരുന്നു. മരിനർ, വൈക്കിംഗ്, വോയജർ, ഗലീലിയോ എന്നീ ദൗത്യങ്ങളിൽ പരീക്ഷണങ്ങൾ നിർദേശിച്ച് നടത്തിയ ശാസ്ത്രജ്ഞൻ കുടി ആയിരുന്നു സാഗൻ. അദ്ദേഹത്തിന്റെ വിപുലമായ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന്ന് പല അവാർഡുകളും നൽകിയിട്ടുണ്ട്. കാൾ സാഗൻ ഒരു യുദ്ധവിരുദ്ധനും സോഷ്യലിസ്റ്റും ആയിരുന്നു. അമേരിക്കയിലെ ശാസ്ത്രവൃത്തങ്ങളിൽ നിലനിൽക്കുന്ന സോഷ്യലിസ്റ്റ് വിരുദ്ധ അന്തരീക്ഷത്തിൽ അദ്ദേഹം അത് തുറന്ന് പറയാറില്ലെന്ന് മാത്രം. കാൾ സാഗന്റെ സംഭാവനകളെക്കുറിച്ച് ഒരു ലേഖനം തന്നെ ആവശ്യമാണ്. പ്പോൾ നമുക്ക് അദ്ദേഹത്തിന്റെ വോയജറുമായി ബന്ധപ്പെട്ട ഒരു സുപ്രധാന കാര്യത്തിലേക്ക് പോകാം.

1990 ഫെബ്രുവരിയിൽ വോയജർ 1 നെപ്ട്യൂണിന്റെ ഭ്രമണപഥവും പിന്നിട്ട് ഏകദേശം 6 ബില്ല്യൺ കിലോമീറ്റർ അകലെ, സൗരയൂഥത്തിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ആ സമയത്താണ് വോയജർ ദൗത്യത്തിൽ വലിയ പങ്ക് വഹിച്ചിരുന്ന സഗാന്ന്, ആ ദൂരത്തിൽ വെച്ച് വോയജർ 1 നെ തിരിച്ച് നിർത്തിയാൽ അതിന്ന് സൗരയൂഥം മുഴുവൻ കാണാൻ പറ്റുമെന്നും അതൊരു അപൂർവ ഫോട്ടോ ആയിരിക്കുമെന്നും തോന്നിയത്. അദ്ദേഹത്തിന്റെ നിർബന്ധത്താൽ വോയജർ ദൗത്യത്തിന്റെ മാനേജർമാർക്ക് അത് ചെയ്യേണ്ടിവന്നു. അവർ വോയജർ 1 ന്ന് തിരിഞ്ഞുനിന്ന് എല്ലാ ഗ്രഹങ്ങളുടെയും ഫോട്ടോകൾ എടുക്കാൻ നിർദേശം നൽകി. അങ്ങനെ എടുത്ത 60 ഫോട്ടോകൾ ഒന്നിച്ച് ചേർത്ത് ഉണ്ടാക്കിയതാണ് മുകളിൽ തന്നിരിക്കുന്ന “സൗരയൂഥത്തിന്റെ കുടുംബ ഫോട്ടോ”. അതിൽ ബുധനും ചൊവ്വയും സൂര്യന്റെ പ്രഭയിൽ മുങ്ങിപ്പോയി. പ്ലൂട്ടോവിൽ നിന്നുള്ള പ്രകാശം ചിത്രത്തിൽ പിടിക്കാൻ വേണ്ടത്ര ഉണ്ടായിരുന്നില്ല. അങ്ങനെ സൗരകുടുംബത്തിലെ ആറ് അംഗങ്ങൾ ഫോട്ടോയിൽ വന്നു. അതിൽ ഭൂമിയുടെ ഫോട്ടോ ളം നീല നിറത്തിൽ ഒരു പ്രകാശനൂലിൽ തൂങ്ങിക്കിടക്കുന്നത് പോലെ ആയിരുന്നു. അതിനെയാണ് സാഗൻ “ആ ളം നീല പൊട്ട് (The pale blue dot)” എന്നപേരിൽ ലോകപ്രശസ്തമാക്കിയത്. കാൾ സാഗന്റെ ആ ളം നീല പൊട്ടിനെകുറിച്ചുള്ള ചിന്ത താഴെ കൊടുത്തിരിക്കുന്നു.

ആ നേർത്ത നീല കുത്ത്

“ആ നീലക്കുത്തിനെ വീണ്ടും നോക്കൂ…അതാണ് നമ്മുടെ വീട്… നമ്മുടെ ഭൂമി.
ആ നീല കുത്തിലാണ് നമ്മൾ സ്നേഹിച്ചവരും നമ്മൾക്കറിയാവുന്നവരും എല്ലാ മനുഷ്യരും ജീവിച്ചതും മരിച്ചതും. പ്രകാശത്തിന്റെ ആ ഉഞ്ഞാലിൽ തൂങ്ങിക്കിടക്കുന്ന ആ നീല കുത്തിലാണ്, വേട്ടക്കാരും പെറുക്കിത്തീനികളും ധൈര്യ ശാലികളും ഭീരുക്കളും രാജാക്കന്മാരും കൃഷീവലരും പ്രണയബദ്ധരായ യുവമിഥുനങ്ങളും അച്ഛനമ്മമാരും കണ്ണുകളിൽ പ്രത്യാശ സ്ഫുരിക്കുന്ന കുഞ്ഞുമക്കളും പ്രതിഭാശാലികളും പര്യവേഷകരും സദാചാരവാദികളും രാഷ്ട്രീയക്കാരും പുണ്യാളന്മാരും പാപികളും മാനവകുലത്തിന്റെ ചരിത്രത്തിലെ എല്ലാവരും ജീവിച്ചിരുന്നതും ജീവിക്കുന്നതും. ആ നീലകുത്തിന്റെ ഒരു കുഞ്ഞു ഭാഗത്തിന്റെ യജമാനന്മാരാണ് എന്ന് അഹങ്കരിച്ച രാജാക്കന്മാരും ചോരപുഴകൾ ഒഴുക്കിയ അവരുടെ പട്ടാള മേധാവികളും അവരുടെ ആഴത്തിലുള്ള വിധേഷവും അളവില്ലാത്ത ക്രൂരതകളും ഒക്കെ നടന്നത് അവിടെയാണ്, സൂര്യപ്രകാശത്തിൽ തൂങ്ങിനിൽക്കുന്ന ആ മൺതരിയിൽ
പക്ഷെ, വിശാലവും ഏകാന്തവുമായ ഈ പ്രപഞ്ചത്തിൽ ആ പ്രകാശ രശ്മിയിൽ തൂങ്ങിക്കിടക്കുന്ന ഒരുചെറു മൺതരി മാത്രമാണ് നമ്മുടെ ഈ ഭൂമി എന്നറിയാതെ നമ്മൾ അതിന്ന് അപ്രമാദിത്വം കൽപ്പിക്കുന്നു.
ആരെയും അമ്പരപ്പിക്കുന്ന, നിഗൂഢമായ, ആ വിജന വിശാലതയിൽ
നമ്മളിൽ നിന്ന് തന്നെ നമ്മളെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടാവുമെന്നതിന്ന്
ഒരു സൂചനപോലുമില്ല. അറിയപ്പെട്ടിടത്തോളം ഭൂമിയിൽ മാത്രമേ
ജീവനുള്ളു. അടുത്ത ഭാവിയിൽ നമുക്ക് രക്ഷപെട്ട് എത്തിച്ചേരാൻ സാധ്യമാകുന്ന ഒരു ലോകവും ല്ലതന്നെ. പോകാൻ കഴിഞ്ഞെന്ന് വരും, പക്ഷെ വാസത്തിന്ന് ഉതകുമെന്ന് തോന്നുന്നില്ല.
ഷ്ടപ്പെട്ടാലും ല്ലെങ്കിലും നമുക്ക് ഈ ഭൂമി മാത്രമേ ഉള്ളു എന്നതാണ് യാഥാർഥ്യം. മാനവജാതിയുടെ അഹംഭാവത്തെയും മിഥ്യാധാരണകളെയും തുറന്ന് കാട്ടുവാൻ വിദൂരതയിൽ നിന്നുള്ള നമ്മുടെ ഈ ഭൂമിയുടെ ചിത്രത്തേക്കാൾ മികച്ചതായി മറ്റൊന്നില്ല. ഈ ളം നീലക്കുത്ത്, നാം പരസ്പരം ഉദാരതയോടെ പെരുമാറണമെന്നും അതിനെ സംരക്ഷിക്കണമെന്നും നമ്മളെയെല്ലാം ഓർമ്മിപ്പിക്കുകയാണ് എന്നെനിക്ക് തോനുന്നു. അത് മാത്രമാണ് നമുക്കറിയാവുന്ന നമ്മളുടെ ഏക വീട്.

വോയജർ 2

വോയജർ 2, 2035 നവംബർ മാസത്തിൽ ഒരു പ്രകാശ ദിവസം പിന്നിടും. പ്പോൾ അത് ഏകദേശം 144.27 സൗരദൂരം അകലെ എത്തിയിട്ടുണ്ട്. അത് അയക്കുന്ന സന്ദേശങ്ങൾ ഭൂമിയിലെത്താൻ ഏകദേശം 20 മണിക്കൂർ എടുക്കും. അങ്ങനെ വോയജർ 1 ഉം വോയജർ 2 ഉം മനുഷ്യരാശിയുടെ സന്ദേശവും വഹിച്ച് നക്ഷത്രാന്തര സ്പേസിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.

 

 

Hot this week

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- മൂന്ന്

കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1841- ൽ മാർക്സ് രാഷ്ട്രീയ പോരാട്ടങ്ങളിൽ സജീവമാകാൻ തുടങ്ങി....

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

Topics

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- മൂന്ന്

കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1841- ൽ മാർക്സ് രാഷ്ട്രീയ പോരാട്ടങ്ങളിൽ സജീവമാകാൻ തുടങ്ങി....

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

നിറങ്ങൾ തൻ നൃത്തം – ജോഗൻ ചൗധരി

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം   ജോഗൻ...
spot_img

Related Articles

Popular Categories

spot_imgspot_img