ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- മൂന്ന്

കെ എ വേണു​ഗോപാൽ


കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1841- ൽ മാർക്സ് രാഷ്ട്രീയ പോരാട്ടങ്ങളിൽ സജീവമാകാൻ തുടങ്ങി. എന്നാൽ ഏംഗത്സ് ആകട്ടെ 1842-ൽ സൈനിക സേവനം പൂർത്തിയാക്കിയതിനു ശേഷം ബ്രിട്ടനിലെ തുണി വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററിൽ ജോലി ചെയ്യുകയായിരുന്നു. ഈ കാലയളവിൽ ഒരു ഭാഗത്ത് അവർ വിപ്ലവ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയും തൊഴിലാളികത്തിലെ പുരോഗമനവാദികളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സാമൂഹിക വികാസത്തിന്റെ അവസ്ഥകൾ നിരീക്ഷിക്കുകയും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അനുഭവങ്ങൾ ക്രോഡീകരിക്കുകയും ആണ് ചെയ്തത്. മറുവശത്ത്,സോഷ്യലിസത്തിന്റെ വിവിധ സിദ്ധാന്തങ്ങളും ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞരുടെ കൃതികളും പ്രത്യേകിച്ച് ഫൊയർബാഹിൻ്റെ കൃതികളും ഉൾപ്പെടെയുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങളും പഠനങ്ങളും തങ്ങളുടെ കുടുംബ പശ്ചാത്തലത്തിൻ്റെ സ്വാധീനത്തിൽ നിന്ന് അതിവേഗം മുത്തലാകാൻ അവരെ സഹായിച്ചു. മാർക്സ് ഒരു അഭിഭാഷക കുടുംബത്തിലും എങ്കിൽ ഒരു ഫാക്ടറി ഉടമയുടെ കുടുംബത്തിലും ആണ് ജനിച്ചത് എന്ന കാര്യം നമുക്കൊക്കെ അറിവുള്ളതാണല്ലോ. യുവ എഗേലിയന്മാരായിരുന്ന ഇവരുടെ ലോക വീക്ഷണത്തിലും രാഷ്ട്രീയ നിലപാടിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.

1844-ൽ പ്രസിദ്ധീകരിച്ച മാർക്സിൻ്റെ റൈറ്റ് ഫിലോസഫിയുടെ വിമർശനത്തിനുള്ള ആമുഖം,ജൂത പ്രശ്നത്തെക്കുറിച്ച് എന്നീ ലേഖനങ്ങൾ മാർച്ചിന്റെ ലോകവീക്ഷണത്തിലും രാഷ്ട്രീയ നിലപാടിലും ഉണ്ടായ പൂർണ്ണമായ മാറ്റത്തെ വെളിപ്പെടുത്തി. ഈ രണ്ടു ലേഖനങ്ങളിലും എല്ലാതരത്തിലുമുള്ള സാമൂഹിക രാഷ്ട്രീയ അടിച്ചമർത്തലുകളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുക എന്ന വിപ്ലവകരമായ സോഷ്യലിസ്റ്റ് ആശയം മാർക്സ് വ്യക്തമായി മുന്നോട്ടുവെക്കുകയും സോഷ്യലിസ്റ്റ് വിപ്ലവം യാഥാർത്ഥ്യമാക്കുന്ന സാമൂഹിക ശക്തി തൊഴിലാളി വർഗ്ഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൻ്റെ തത്വചിന്ത തൊഴിലാളിവർഗ്ഗത്തെ സേവിക്കാനുള്ളതാണെന്ന് മാർക്സ് പരസ്യമായി പ്രഖ്യാപിച്ചു.

അർത്ഥശാസ്ത്ര വിമർശനത്തിനുള്ള രൂപരേഖ എന്ന ലേഖനത്തിലൂടെയും തോമസ് കാർലൈലിൻ്റെ ഫാസ്റ്റ് ആൻഡ് പ്രസിഡൻറ് എന്ന കൃതിയുടെ നിരൂപണത്തിലൂടെയും എംഗത്സ് ചരിത്രപരമായ വികാസത്തിൽ സാമ്പത്തിക രംഗമാണ് നിർണായക പങ്കുവഹിക്കുന്നത് എന്ന ആശയം മുന്നോട്ടുവെച്ചു. തൊഴിലാളി വർഗത്തിന്റെ സാമൂഹിക പദവിയും ചരിത്രപരമായ ദൗത്യങ്ങളും വിപ്ലവത്തിൻറെ ആശയങ്ങളും അദ്ദേഹം വിശദീകരിച്ചു;ഇത് അദ്ദേഹത്തിൻ്റെ ലോകവീക്ഷണത്തിലും രാഷ്ട്രീയ നിലപാടിലും വന്ന അടിസ്ഥാനപരമായ മാറ്റത്തെയാണ് വ്യക്തമാക്കിയത്. മാർക്സും ഏംഗത്സും തുടർന്ന് ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി. 1844-ൽ തങ്ങളുടെ ലോക വീക്ഷണത്തിലും രാഷ്ട്രീയ നിലപാടിലും മാറ്റം വന്നതിന് ശേഷം അവർ സാമ്പത്തിക ശാസ്ത്രത്തിൻ്റെയും തത്വചിന്തയുടെയും അച്ചാത്തലത്തിൽ നിന്നുകൊണ്ട് കമ്മ്യൂണിസത്തെ വിശദീകരിക്കാനും യുക്തിഭദ്രമായ നിലപാടുകൾ അവതരിപ്പിക്കാനും തുടങ്ങി. ചരിത്രപരമായ ഭൗതികവാദവും മിച്ചമൂല്യ സിദ്ധാന്തവും അവർ രൂപപ്പെടുത്തുന്നത് ഇക്കാലയളവിലാണ്.

1944-ലെ ഇക്കണോമിക് ആൻഡ് ഫിലോസഫിക് മാനുസ്ക്രിപ്റ്റ്സ് എന്ന ഗ്രന്ഥത്തിൽ മുതലാളിത്ത സാമ്പത്തിക ബന്ധത്തെ കുറിച്ചുള്ള പ്രാഥമിക വിശകലനവും തൊഴിലാളിവർഗ്ഗത്തിന്റെ ശാസ്ത്രീയ ലോക വീക്ഷണത്തെ കുറിച്ചുള്ള അന്വേഷണവും മാർക്സ് നടത്തുന്നുണ്ട്. “മതം,കുടുംബം,ഭരണകൂടം,നിയമം, ധാർമികത,ശാസ്ത്രം,കല തുടങ്ങിയവ ഉത്പാദനത്തിന്റെ പ്രത്യേക രീതികൾ മാത്രമാണ്. അവ അതിൻ്റെ പൊതുനിയമത്തിന് കീഴിലാണ് വരുന്നത്” ചരിത്രപരമായ ഭൗതികവാദത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു തത്വം വിവരിക്കുകയാണ് മാർക്സ് ഇവിടെ ചെയ്യുന്നത്. അതായത് ഒരു നിശ്ചിത രൂപത്തിലുള്ള ഉത്പാദന പ്രവർത്തനങ്ങൾ അനിവാര്യമായും ഒരു നിശ്ചിത രൂപത്തിലുള്ള സാമൂഹ്യ ബന്ധങ്ങളെയും സൃഷ്ടിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാർക്സും എംഗത്‌സും സംയുക്തമായി എഴുതിയ ദി ഹോളി ഫാമിലി (വിശുദ്ധ കുടുംബം) എന്ന് ഗ്രന്ഥത്തിലാണ് തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിലും കൂലിവേലയും സ്വകാര്യ ഉടമസ്ഥതയും തമ്മിലുമുള്ള വൈരുദ്ധങ്ങളെ അവർ വിശകലനം ചെയ്യുകയും വ്യക്തമാക്കുകയും ചെയ്യുന്നത്. 1845-1846 കാലഘട്ടത്തിൽ എഴുതിയ ജർമ്മൻ പ്രത്യയശാസ്ത്രം എന്ന ലേഖനത്തിൽ സാമൂഹിക ചരിത്ര പഠനത്തിൽ വൈരുദ്ധ്യാത്മകതയും ഭൗതികവാദവും പ്രയോഗിച്ചുകൊണ്ട് മാർക്സും എംഗത്സും ആദ്യമായി ചരിത്രപരമായ ഭൗതികവാദം എന്ന ആശയം മുന്നോട്ടുവച്ചു.

ഉൽപാദനക്ഷമതയും ഉൽപാദന ബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ചരിത്രവികാസത്തിന്റെ യഥാർത്ഥ ചാലക ശക്തി എന്നും മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളിവർഗ വിപ്ലവത്തിലൂടെ മാത്രമേ ഉൽപാദന ശക്തികളുടെ കൂടുതൽ വികാസത്തിനായുള്ള തടസ്സങ്ങൾ തകർക്കാൻ കഴിയൂ എന്നും അവർ വ്യക്തമായി പ്രഖ്യാപിച്ചു. ചരിത്രപരമായ ഭൗതികവാദത്തിന്റെ രൂപീകരണം ജനങ്ങളുടെ സാമൂഹിക ചരിത്ര വീക്ഷണത്തിന് വലിയ മാറ്റം വരുത്തുകയും ശാസ്ത്രീയ സോഷ്യലിസത്തിൻ്റെ നിർമ്മാണത്തിനുള്ള ആദ്യത്തെ സൈദ്ധാന്തിക അടിത്തറ പാകുകയും ചെയ്തു.

Hot this week

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

Topics

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

നിറങ്ങൾ തൻ നൃത്തം – ജോഗൻ ചൗധരി

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം   ജോഗൻ...

പ്രകൃതിയിലെ വിസ്മയങ്ങൾ – അന്തിപൃക്കിണി

    13 വർഷം മുമ്പ് (2013-ൽ), കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ആലത്തൂരിലെ എന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img