
ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന മൈതാനത്ത് സിപിഐ (എം) ബുക്ക് സ്റ്റാളുകൾ തുറന്നിരുന്നു. ബുക്ക് സ്റ്റാളുകൾ ആർ എസ് എസുകാർ ആക്രമിച്ചു. ഏറെ പ്രയാസപ്പെട്ടാണ് വില്പനക്കു വെച്ച പുസ്തകങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞത്. എല്ലാ വർഷവും ദുർഗാ പൂജയോട് അനുബന്ധിച്ച് ബുക്ക് സ്റ്റാളുകൾ നടത്താറുണ്ട് ഇതുവരെ ആരും അതിനെ എതിർത്തിട്ടില്ല. ഇപ്രാവശ്യം ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തന്നെ ബുക് സ്റ്റാളുകൾക്കെതിരായി രംഗത്തു വന്നു. പൂജാ ദിവസം പുസ്തകങ്ങൾ വിൽക്കുന്നത് ആചാരവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിൽക്കുന്നത് നിരീശ്വരവാദപരമായ പുസ്തകങ്ങളാണ്. അതുകൊണ്ട് ബുക്ക് സ്റ്റാളകൾ അടച്ചുപൂട്ടണം. അതുപോലെ വിചിത്രം ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമാ നസ്റിൻ്റെ പ്രതികരണമായിരുന്നു. തസ്ലിമ നസ്‌റിൻ ബിജെപിക്ക് ഏറെ പ്രിയങ്കരിയായ എഴുത്തുകാരിയാണ്. അവർ ചോദിച്ചത് സിപിഐ (എം) എന്തിനാണ് ഹിന്ദുക്കളുടെ ഉത്സവത്തിനു മാത്രം പുസ്തകം വിൽക്കുന്നത് എന്നായിരുന്നു. അവർ എന്തുകൊണ്ട് മുസ്ലിങ്ങളുടെയും കൃസ്ത്യാനികളുടെയും പെരുന്നാളുകളിൽ പുസ്തകം വിൽക്കുന്നില്ല. ചുരുക്കത്തിൽ പുസ്തക വിൽപന തന്നെ ഹിന്ദു വിരുദ്ധമായ എന്തോ ഏർപാടാന്നെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്.
പുജയുടെ ഭാഗമായി മഹാനവമി ദിവസം പുസ്തക പുജ എന്ന ചടങ്ങു നടത്താറുണ്ട് വിദ്യാർത്ഥികൾ അവർ പഠിക്കുന്ന പുസ്തകങ്ങൾ പൂജക്കു വെക്കു o അറിവ് എന്നത് ദിവ്യമാന്നെന്നും അതിനെ ആരാധിക്കണമെന്നുമാണ് സങ്കല്പം ഇതേ ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതേ ദിവസം വിദ്യാരംഭമായി കണക്കാക്കി അന്ന് കുട്ടികളെ എഴുത്തിനിരുത്തുന്നത്. പുസ്തകങ്ങളെ ആരാധിക്കുന്ന സമയത്ത് അത് വായിക്കരുത്. അവ വാങ്ങരുത് എന്നോ കൊണ്ടു നടക്കരുത് എന്നോ ഇല്ല അറിവിന് ഈശ്വര വാദം നിരീശ്വരവാദം എന്ന വ്യത്യാസവും ഇല്ല. ലഭിക്കുന്ന അറിവിനെ മനനം ചെയ്ത് വേണ്ടത് സ്വായത്തമാക്കാനുള്ള കഴിവ് നമ്മുടെ ബുദ്ധിക്കുണ്ട് അതിനെ ശക്തി പെടുത്താനാണ് പുസ്തക പൂജ നടത്തുന്നത്.
ബുക്ക് സ്റ്റാളുകൾക്കെതിരായ ആക്രമണം ആനവങ്കത്തരമാണെന്നും ഹിന്ദു ധർമ്മം അനുസരിച്ചു പോലും നീതികരിക്കാവുന്നതല്ലെന്നും ഇതിൽ നിന്നു വ്യക്തമാകുന്നുണ്ട്. ബുക്ക് സ്റ്റാളുകളിൽ മാർക്സിസ്റ്റ് രചനകൾ മാത്രമല്ല ഉണ്ടായിരുന്നത്. ടാഗോറിൻറെ കൃതികളും ബങ്കിം ചന്ദ്രയുടെ ആനന്ദമഠ് കപാലകുണ്ഡല മുതലായ നോവലുകളും ശരച്ചന്ദ്രയുടെ ദേവദാസും ഉണ്ടായിരുന്നു. ആർ എസ് എസുകാർ എതിർത്തിട്ടും ബുക്ക് സ്റ്റാളുകളിൽ നല്ല വില്പന നടന്നു. ഒരു കോടിയോളം വിലമതിക്കുന്ന പുസ്തകങ്ങൾ വിറ്റഴിഞ്ഞു. ജനങ്ങൾ ഹിന്ദുത്വവാദികളുടെ തിട്ടൂരങ്ങളെക്കാൾ അറിവിനെ വിലമതിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. ആർ എസ് എസുകാർ എത്രമാത്രം വിജ്ഞാനവിരുദ്ധരാണ് എന്നതിൻറെ തെളിവുമായിരുന്നു ഈ സംഭവം.




