നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം

സോമനാഥ ഹോർ

ധുനിക ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിൽ അഗണ്യമായ പങ്ക് നിസ്തുലമായ സേവന മനസ്കതയോടെ നിർവഹിച്ച അപൂർവം ചിത്രകാരന്മാരിൽ ഒരാളാണ് സോമനാഥ ഹോർ.. അതിനൊപ്പം ചേർത്തുവെക്കാൻ സാധിക്കുന്ന ഒരു പേര് ചിത്തപ്രസാദിന്റേത് ആണ്. ഇരുവരും ബംഗാൾ ( പഴയ ബ്രിട്ടീഷ് ഇന്ത്യ )സ്വദേശികൾ ആണ് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യ അനുഭവിച്ചതിൽ വെച്ചു ഏറ്റവും വലിയ പട്ടിണി ക്ഷാമം ആണ് 1943 കാലത്ത് ബംഗാളിൽ അനുഭവിക്കേണ്ടി വന്നത്.താൻ ഏർപ്പെട്ടുകൊണ്ടിരുന്ന കലാ മാധ്യമത്തിലൂടെ പട്ടിണിയും ദുരിതവും അനുഭവിക്കേണ്ടി വന്ന ജനതയുടെ ദുരിത സമാന ജീവിതം അവതരിപ്പിക്കാൻ സോമനാഥ ഹോറിനു കഴിഞ്ഞു.

1921 ൽ അന്നത്തെ ബംഗാളിൽ ഹോർ ശില്പിയും പ്രിന്റ്‌ നിർമ്മാതാവും ചിത്രകാരനുമാണ്. 1946 ൽ ബംഗാളിൽ നടന്ന തേഭാഗ സമരം എന്നറിയപ്പെട്ട കർഷക സമരം. ഈ സമരത്തിന് ആധാരമായ പ്രശ്നങ്ങളെയും സർവോപരി സമരത്തെയും ചിത്രപ്പെടുത്താൻ തയ്യാറായ കലാകാരനായിരുന്നു സോമനാഥ ഹോർ.ഇതു ചിത്രത്തിലെന്നപോലെ ശില്പത്തിലും വുഡ് കട്ടിലും ( wood cut) ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യം അനുഭവിച്ച വിവരണാതീതമായ ദുരിത പെയ്ത്തു ആയിരുന്നു ക്ഷാമത്തിന്റെ കാലത്തു ബംഗാളിലുണ്ടായതു. ഈ സംഭവത്തിന്റെ ഭാഗമായി അകാലത്തിൽ ജീവിതം ഹോമിക്കേണ്ടി വന്ന നിരാലംബരും നിസ്വരുമായ ബംഗാൾ ജനതയുടെ ജീവിതം കലാലോകത്തിനു കാണിച്ചുകൊടുത്ത കലാകാരനായിരുന്നു സോമനാഥ ഹോർ.. രാജ്യം പദ്മഭൂശൻ നൽകി ആദരിച്ചിട്ടുണ്ട് അദ്ദേഹത്തെ.. വിശ്വഭാരതി സർവകലാശാലയിൽ നിന്നും കലാ പഠനം നടത്തിയ അദ്ദേഹത്തിന്റെ വധു റീബ ഹോർ ആയിരുന്നു. കുട്ടികാലത്തു തന്നെ പിതാവിനെ നഷ്ടപ്പെട്ട സോമനാഥ ഹോറിന്റെ പഠനത്തിന് ആവശ്യമായ സഹായം ചെയ്തു കൊടുത്തത് അമ്മാവൻ ആയിരുന്നു. സോഷ്യലിസ്റ്റ് പ്രത്യയ ശാസ്ത്രം കലാ ജീവിതത്തിൽ നെയ്തു നിർത്തിയ അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. പാർട്ടിയുടെ മുഖമാസികയായ ‘ജനയുദ്ധ’ ( peoples war)യിൽ ബംഗാൾ ക്ഷാമം സംബന്ധിച്ച നിരവധി ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ചിത്തപ്രസാദിന്റെ കൂടെ തന്നെ കുറെ പ്രവർത്തിക്കുകയുണ്ടായി.കൊൽക്കത്ത കോളേജ് ഓഫ് ആർട്സിൽ ലിതോഗ്രാഫി പഠിക്കുകയും ചെയ്തു.. 1950ഓടുകൂടി ഇന്ത്യയിലെ മുൻനിര പ്രിന്റ്‌ നിർമ്മാതാവും ശില്പിയുമായി സോമനാഥ ഹോർ അറിയപ്പെടാൻ തുടങ്ങി..അദ്ദേഹത്തിന്റെ വൗണ്ട്സ് പരമ്പരയിലെ പ്രിന്റിൽ ഉപയോഗിച്ച പൾപ്പ് പ്രിന്റ് ടെക്കനിക് ഉൾപ്പെടെ സോമനാഥ ഹോർ സ്വന്തമായി വികസിപ്പിച്ചെടുത്തതായിരുന്നു. ദിനകർ കൗശിക്കിന്റെ നിർദേശപ്രകാരം ശാന്തിനീകേതനിൽ പ്രിന്റ്‌ മേക്കിങ് വിഭാഗം മേധാവിയായി.. പിന്നെ ജീവിതത്തിൽ ഗണ്യമായ കാലം വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ കലാ ഫാക്കൽട്ടിയായ കലാഭവനിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.. കെ ജി സുബ്രഹ്മണ്യൻ ശില്പി രാംകിങ്കർ എന്നിവരുടെ സന്തതസഹചാരിയായി മാറുകയുണ്ടായി. 1970 കളിൽ ശില്പ നിർമാണത്തിൽ കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു. ക്ഷാമത്തിന്റെയും യുദ്ധ ഭീകരതയുടെയും ആശയങ്ങൾ ഉൾകൊള്ളുന്ന കൂറ്റൻ ശില്പങ്ങൾ അദ്ദേഹം നിർമിക്കുകയുണ്ടായി. ഇതു ആധുനിക ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ വാഴ്ത്തുന്ന നില ഉണ്ടായി.

വിയറ്റ്നാം ജനതയുടെ കഷ്ടപ്പാടുകൾക്ക് ആദരവ് പ്രകടമാക്കുന്ന കൂറ്റൻ ശില്പം മദർ ആന്റ് ചൈൽഡ് നിർമിച്ചെങ്കിലും കലാഭവനിൽ നിന്നും പ്രസ്തുത ശില്പം മോഷ്ടിക്കുകയായിരുന്നു. 2006 ൽ 86 ആം വയസ്സിൽ മരിക്കുന്നത് വരെ പതിതരായ ജനതയ്ക്ക് ഒപ്പം നിൽക്കുകയും അവരുടെ ജീവിത പക്ഷത്തു നിലയുറപ്പിച്ചു കലാ പ്രവർത്തനം നടത്തുകയും ചെയ്ത വ്യക്തി ആയിരുന്നു സോമനാഥ ഹോർ. സോമനാഥ ഹോറിന്റെ മരണ ശേഷം ഗോപാൽ കൃഷ്ണ ഗാന്ധി എഴുതിയത്, ” മതേതരത്വം സോഷ്യലിസം സമാധാനം എന്നിവ പുതിയ സമൂഹത്തിന്റെ സുപ്രധാന ആവശ്യങ്ങൾ ആണെന്ന് കണ്ടറിഞ്ഞു പ്രവർത്തിച്ച മനുഷ്യസ്നേഹിയായ കലാകാരനാണ് സോമനാഥ ഹോർ. കലയെ മനുഷ്യ സംവേദനത്തോട് അദ്ദേഹം അടുപ്പിച്ചു നിർത്തി “. കലാ നിരൂപകനായ അർ ശിവകുമാർ എഴുതിയത് ഇങ്ങനെയാണ്, ” നമ്മൾ കഷ്ടപ്പാടുകൾ തിരഞ്ഞെടുക്കുന്നില്ല. വീരത്വവും തിരഞ്ഞെടുക്കുന്നില്ല. പക്ഷെ കഷ്ടപ്പാടുകൾ പലപ്പോഴും നമ്മെ വീരന്മാരാക്കാൻ നിർബന്ധിക്കുന്നു. സോമനാഥ ഹോർ ശാന്തവും വീരവുമായ ജീവിതം നയിച്ച കലാകാരൻ ആയിരുന്നു. കലാലോകത്തിന്റെ തിളക്കത്തിൽ നിന്ന് എപ്പോളും അകന്നു നിന്നതിനാൽ അദ്ദേഹം നിശബ്ദനായിരുന്നു. കഷ്ടപ്പാടിനൊപ്പം നിൽക്കാനും ഏകാന്തമായ പാതയിലൂടെ സഞ്ചരിക്കാനും സാധിച്ച കലാകാരനായിരുന്നു സോമനാഥ ഹോർ.. കലയുടെ എല്ലാവിധ ആരവങ്ങളിൽ നിന്നും അദ്ദേഹം സ്വയം മാറി നിന്നു… ” 1950 കളുടെ തുടക്കത്തിൽ ഹോറിന്റെ തേഭാഗാ സമര പരമ്പരയിലെ വുഡ് കട്ട് ( wood cut)രചനകളിൽ ചൈനീസ് സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും ജർമ്മൻ എക്സ്പ്രഷനിസത്തിന്റെയും സ്വാധീനം ഉള്ളതായി കാണാം.. ജർമ്മൻ പ്രിന്റ്‌ നിർമ്മാതാവ് കാഥേ കോൾവിട്സിന്റെ സ്വാധീനം ഉണ്ടായതായി കാണാം. വിശദാംശങ്ങൾ ഇല്ലാതെ എന്നാൽ ലളിതമായി മനുഷ്യരൂപം സാധ്യമാക്കുകയായിരുന്നു.

പൊന്ന്യം ചന്ദ്രൻ

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...
spot_img

Related Articles

Popular Categories

spot_imgspot_img