
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ കാവൽക്കാരാണ്, സംരക്ഷകരാണ് എന്നാണ് നമ്മുടെ ധാരണ. നമ്മുടെ വോട്ടവകാശം സംരക്ഷിക്കുകയും നി൪ഭയവും സ്വതന്ത്രവുമായി അത് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുക എന്നതാണ് ഭരണഘടന ആ സ്ഥാപനത്തിന് ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തം. പക്ഷെ കുറച്ചുകാലമായി നമ്മുടെ വോട്ടവകാശം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇതേ കാവൽക്കാരനിൽ നിന്നാണ് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. രാഷ്ട്രീയ യജമാന൯മാ൪ക്ക് വേണ്ടി ആ ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആള്‍ എങ്ങനെ രാജ്യത്തെ പൌര൯മാരെ വഞ്ചിച്ചു എന്നതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം ഞെട്ടലോടെ നമ്മൾ കേട്ടത്.
വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയവും പക്ഷപാതിത്വപരമായ തീരുമാനങ്ങളും നടപടികളും പ്രതിപക്ഷ കക്ഷികൾ ചോദ്യം ചെയ്തുവരുന്നു. ഇവയെല്ലാം പക്ഷെ കമ്മീഷനും കേന്ദ്ര സര്‍ക്കാരും അവഗണിക്കുകയും പുച്ഛിച്ച് തള്ളുകയും ആയിരുന്നു ഇത്രയും നാള്‍. എന്നാല്‍ പുറത്തുനിന്നു മാത്രമല്ല കമ്മീഷന്റെ അകത്തു നിന്ന് തന്നെ ചോദ്യങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വാര്‍ത്ത. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണ൪ ഗ്യാനേഷ് കുമാ൪ തന്നിഷ്ടപ്രകാരം ഭരണത്തിലുള്ളവരുടെ ഇംഗിതത്തിനനുസരിച്ച കാര്യങ്ങൾ നീക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
രണ്ട് തെരഞ്ഞെടുപ്പു കമ്മീഷണ൪മാ൪, Sukhbir Singh Sandhu, Vivek Joshi, കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണ൪ ഗ്യാനേഷ് കുമാറിന്റെ നേത്രുത്വത്തിൽ എടുത്ത തീരുമാനങ്ങളെയും നടപടികളെയും കുറിച്ച് ഔദ്യോഗികമായി തന്നെ എതിർപ്പ് രേഖപ്പെടുത്തിയതായി The Indian Express, September 23നു പുറത്തുവിട്ട അന്വേഷണ റിപ്പോ൪ട്ടിൽ പറയുന്നു.
കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകൾ വോട്ട൪ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വിവാദമായ Special Intensive Revision (SIR) എന്ന വോട്ട൪ പട്ടിക പരിഷ്കരണ൦, പുതിയ വോട്ട൪മാരെ ചേ൪ക്കുന്നതിനുള്ള Form-6 അപേക്ഷാഫോറത്തിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തിയ നടപടി, പുതിയ സോഫ്റ്റ്‌വെയറിലൂടെ ഇലക്ട്രറൽ ഓഫീസ൪മാരെപ്പോലും മറികടന്നു നടത്തിയ അധികാര കേന്ദ്രീകരണം, തങ്ങളെ ഇരുട്ടില്‍ നി൪ത്തി ഗ്യാനേഷ് കുമാറും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ സംഘവും ഒറ്റക്ക് തീരുമാനങ്ങൾ എടുക്കുന്നത് സംബന്ധിച്ച്, പശ്ചിമ ബംഗാളിൽ വോട്ട൪ പട്ടികയിൽ പേരുകൾ ചേ൪ത്തിയതിനെതിരെ തങ്ങള്‍ അറിയാതെ തങ്ങളുടെ പേരിൽ പരാതികൾ റെജിസ്റ്റ൪ ചെയ്യപ്പെട്ടതിനെ കുറിച്ച്, ഗോവയിലെ സംസ്ഥാന തെരഞ്ഞെടുപ്പു ഓഫീസ൪ ആവശ്യപ്പെട്ടിട്ടുപോലും ഡെൽഹി ഓഫീസ് വോട്ട൪മാരുടെ പേരുകൾ ഉൾപ്പെടുത്താ൯ വിസമ്മതിച്ചത്, അങ്ങനെ നിരവധി വിഷയങ്ങളെ കുറിച്ചു വളരെ ഗൌരവതരമായ പരാതികളും വിയോജിപ്പുകളും വിമര്‍ശനങ്ങളും ആണ് രണ്ടു തെരഞ്ഞെടുപ്പു കമ്മീഷണ൪മാ൪ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണ൪ക്കെതിരെ ഉയ൪ത്തിയിരിക്കുന്നത്.
ഇത് ഒരു സാധാരണ ഭരണപരമായ വിയോജിപ്പുകൾ അല്ല, മറിച്ച് Election Commission-ന്റെ പ്രവ൪ത്തനരീതിയെക്കുറിച്ചു തന്നെയുള്ള ഗൗരവമേറിയ institutional questions ആണ്.
തെരഞ്ഞെടുപ്പു കമ്മീഷണ൪മാ൪ ഉയ൪ത്തിയ പ്രധാനമായ 14 എതി൪പ്പുകൾ എന്തൊക്കെയായിരുന്നു എന്ന് മാധ്യമ പ്രവ൪ത്തക റിതിക ചോപ്ര ഇന്ത്യൻ എക്സ്പ്രെസ് പത്രത്തിൽ പ്രസിദ്ധീകരിച്ച രേഖകൾ വ്യക്തമാക്കുന്നു.
1. November 4, 2025. ECI-യുടെ electoral-roll software ആയ ERONet സംസ്ഥാന ജില്ലാ തലങ്ങളിലുള്ള തെരഞ്ഞെടുപ്പ അധികാരികളെ നോക്കുകുത്തികളാക്കി ഡല്‍ഹിയിലെ IT സെല്ലിന്റെ കയ്യിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതിനെതിരെ ഉള്ള മുന്നറിയിപ്പ് നല്‍കി. ERO—Electoral Registration Officer, DEO—District Election Officer, CEO—Chief Electoral Officer എന്നിവരൊക്കെ നിയമം അവരിൽ ഏൽപ്പിച്ച statutory functions അവർ തന്നെ നിർവഹിക്കണം; IT system അവരുടെ statutory powers-നെ നിയന്ത്രിക്കരുത് എന്നായിരുന്നു കമ്മീഷണ൪മാ൪ രേഖപ്പെടുത്തിയ നിർദ്ദേശം.
2.January 2, 2026. SIR വ്യാപിക്കുമ്പോൾ വീണ്ടും അതേ ചോദ്യം: Software, ERO-യുടെ വിവേചനാധികാരത്തെ നിയന്ത്രിക്കരുത്. അതിനായി IT system നിയമപരമായ അധികാരത്തെ മറികടക്കാത്ത രീതിയിൽ രൂപകൽപ്പന ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
3. April 16. Sandhu രേഖപ്പെടുത്തിയ മറ്റൊരു ആശങ്ക: ECIയുടെ പേരിൽ നിരവധി communications പുറത്തുപോകുന്നു; പക്ഷേ അവയ്ക്ക് മുഴുവൻ Commission-ന്റെ approval ഉണ്ടോ? അതിനാൽ Commission approval ഇല്ലാതെ ECIയുടെ പേരിൽ communication ഇറക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പലതും അദ്ദേഹം അറിയുന്നതുപോലും പത്രങ്ങളില്‍ നിന്നാണ് എന്നാണു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
4. April 24. Vivek Joshi-യും സമാനമായ ആശങ്ക രേഖപ്പെടുത്തി. Article 324-ന്റെയും 2023 നിയമത്തിന്റെയും അടിസ്ഥാനത്തിൽ “Commission” എന്നത് മുഴുവൻ multi-member body ആണെന്നും, ആവശ്യമായ approval ഇല്ലാതെ communications പുറപ്പെടുവിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
5: May 16. ഇതാണ് പിന്നീട് വലിയ വിവാദമായ Form 6 വിഷയം. Form 6—പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാനുള്ള statutory form. SIR-നെ അടിസ്ഥാനമാക്കി Form 6-ൽ പുതിയ ചോദ്യങ്ങൾ, declarations, ചേർക്കാനുള്ള നിർദ്ദേശത്തെയാണ് Joshi എതിർത്തത്. Form-6 തെരഞ്ഞെടുപ്പ് നിയമപ്രകാരം prescribe ചെയ്തിട്ടുള്ള statutory form ആണ്. അത് ഒരു SIR order അല്ലെങ്കിൽ guideline വഴി മാറ്റാനാകില്ല. അതിനാൽ Government-ലേക്ക് proposal അയയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
Form-6ൽ വരുത്തിയ മാറ്റങ്ങളോടെ ശക്തമായി വിയോജിച്ച അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെ: The change is “illegal,” “unauthorised,” it needs to be sent to the Government…it must be removed immediately so that young, first-time voters are not harassed. ‘നിയമവിരുദ്ധം’, ‘അധികാരപ്പെടുത്താത്തത്’ എന്നൊക്കെയാണ് കമ്മീഷണ൪മാ൪ ഈ മാറ്റങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നിട്ടും രണ്ട് തെരഞ്ഞെടുപ്പു കമ്മീഷണ൪മാരും ഉയ൪ത്തിയ ഈ ഗൌരവതരമായ മുന്നറിയിപ്പ് തീ൪ത്തും അവഗണിക്കപ്പെട്ടു.
Form 6 സാധാരണ ഒരു administrative form പോലെയല്ല. ഒരു citizen electoral roll-ൽ പുതിയതായി ഉൾപ്പെടാൻ അപേക്ഷിക്കുന്ന ഫോം ആണ് അത്. കൂടാതെ, ഒരാൾ താമസം മാറുമ്പോഴോ (relocation), അല്ലെങ്കില്‍ voters listല്‍ വീണ്ടും enrol ചെയ്യേണ്ടി വരുമ്പോഴോ (reenrolment), Form-6 ഉപയോഗിക്കും. SIR-നോട് ബന്ധപ്പെടുത്തി online Form 6-ൽ ചോദിച്ചത്, നിങ്ങളുടെ പേര് ഇതിനു മു൯പ് നടത്തിയ SIR roll-ൽ ഉണ്ടായിരുന്നോ? നിങ്ങളുടെ parents/grandparents-ന്റെ പേര് അതിൽ ഉണ്ടായിരുന്നോ? ഇല്ലെങ്കിൽ അടുത്ത option നിങ്ങളുടെയും, നിങ്ങളുടെ parents/grandparents അതിൽ ഉണ്ടായിരുന്നില്ല എന്ന് രേഖപ്പെടുത്തണം. ഈ 3 ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. ആ section “mandatory” എന്ന് അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും അത് answer ചെയ്യാതെ application മുന്നോട്ടുപോകാൻ കഴിയില്ല എന്ന രീതിയിലാണ് സോഫ്റ്റ്‌വെയ൪ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വോട്ടവകാശം എന്നത് ഒരു പൌരന്റെ വ്യക്തിപരമായ അവകാശമാണ്. വയസ്സ്, പൌരത്വം, വാസസ്ഥലം എന്നിവയെ ആശ്രയിച്ചാണ് വോട്ടവകാശം നി൪ണയിക്കപെടുന്നത്. അല്ലാതെ നിങ്ങളുടെ മാതാ പിതാക്കളോ, അവരുടെ മാതാ പിതാക്കളോ ഇന്ന വ൪ഷത്തിൽ വോട്ട൪ പട്ടികയിൽ ഉണ്ടായിരുന്നോ എന്നതിനെ ആശ്രയിച്ചല്ല. അതുകൊണ്ടുതന്നെയാണ് അത്തരം ചോദ്യങ്ങൾ Form-6ൽ ഇല്ലാതിരുന്നത്. ഇപ്പോൾ SIRന്റെ ഭാഗമായി യാതൊരു നടപടിക്രമങ്ങളും നിയമപരമായ പാലിക്കാതെ ഉൾപ്പെടുത്തിയ ഈ ചോദ്യങ്ങളുടെ ലക്‌ഷ്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 13 കോടി വോട്ടര്‍മാരെയാണ് SIRലൂടെ കേന്ദ്ര സര്‍ക്കാ൪ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷനെ കൂട്ടുപിടിച്ച് പുറത്താക്കിയത് എന്നത് ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തെ ഇവര്‍ കൂട്ടത്തോടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല.
Form 6 എന്നത് Registration of Electors Rules, 1960ന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ voter registrationനുള്ള statutory application form ആണ്. Representation of the People Act, 1950, Section 28 ആണ് ഇതിന് അടിസ്ഥാനം. അതുകൊണ്ട് ഈ ഫോമിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഈ നിയമത്തിൽ മാറ്റം വരുത്തണം. Joshi-യുടെയും Sandhu-യുടെയും objection ഇതായിരുന്നു. Statutory Form 6 മാറ്റണമെങ്കിൽ ആദ്യം ഈ statutory rules മാറ്റാനുള്ള നിയമപരമായ നടപടിക്രമം പാലിക്കേണ്ടതുണ്ട് എന്ന്. അതുകൊണ്ടാണ് അവര്‍ ഇത് സര്‍ക്കാരിന് റെഫ൪ ചെയ്യാ൯ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു കമ്മീഷണ൪മാറും വ്യക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അതിനെ തരിമ്പും വകവെക്കാതെ ഗ്യാനേഷ് കുമാര്‍ തന്റെ തീരുമാനവുമായി മുന്നോട്ട് പോയത്തിലുള്ള പ്രതിഷേധം സന്ധുവും, ജോഷിയും വളരെ ശക്തമായ ഭാഷയിൽ തന്നെ തങ്ങളുടെ കത്തിൽ വ്യക്തമാക്കുന്നു.
“In spite of these very clear views expressed by two Election Commissioners, the unauthorised/illegal changes in Form-6 on the portal” had not been removed and the original form had not been restored. The changes must be removed immediately so that young and would-be first time voters, who are otherwise eligible, can register themselves as voters as per law, without any harassment”, വളരെ ശക്തമായ ഭാഷയിലാണ് സന്ധു ഇവിടെ തന്റെ എതിര്‍പ്പു൦ frustrationഉം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
6. May 19നാണ് Sandhu, Joshi-യുടെ Form 6 സംബന്ധിച്ച objection-നോട് file-ൽ concurrence താന്‍ അതിനോട് യോജിക്കുന്നു എന്ന് രേഖപ്പെടുത്തിയത്. അതിനുശേഷവും Form-6ലെ മാറ്റങ്ങൾ ECINet portal-ൽ പ്രത്യക്ഷപ്പെട്ടു.
യഥാര്‍ത്ഥത്തിൽ Form-6 ലെ ഈ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷ൯ നി൪ദേശിച്ചതല്ല എന്നതാണ് അതിലേറെ ആശങ്ക ഉയര്‍ത്തുന്നത്. On June 17, 2022, the Law Ministry’s Legislative Department ആണ് Form 6ലും ബന്ധപ്പെട്ട രൂളുകളിലും ഉള്ള മാറ്റം അറിയിക്കുന്നത്. അതായത് സ൪ക്കാറിന്റെ താല്‍പ്പര്യപ്രകാരമായിരുന്നു ഈ മാറ്റങ്ങൾ എന്നര്‍ത്ഥ൦. ഗ്യാനേഷ് കുമാ൪ അത് നടപ്പാക്കാനുള്ള ചട്ടുകമായിരുന്നു.
7. May 29നു ഉയര്‍ത്തിയ ഏഴാമത്തെ വിഷയം വോട്ട൪ ലിസ്റ്റ് ഡാറ്റയുടെ മുഴുവ൯ നിയന്ത്രണവും അധികാരവും ദല്‍ഹിയിലെ IT cellലേക്ക് കേന്ദ്രീകരിക്കുന്നതിലുള്ള ആശങ്ക രേഖപ്പെടുത്താനായിരുന്നു. ഒരു independent technical audit വേണം, IIT പോലുള്ള പുറത്തുള്ള വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കണം, വോട്ടർ database-ൽ മാറ്റം വരുത്താനുള്ള credentials statutory authorities-ക്ക് മാത്രമാണെന്ന് ഉറപ്പാക്കണം എന്നൊക്കെയായിരുന്നു കമ്മീഷണ൪മാരുടെ നിർദ്ദേശം.
8. July 13ന്. Sandhu ആ audit proposal-നെ പിന്തുണച്ച് കത്തയച്ചു. ഇത് system മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അത് Commission-ന്റെ പരിഗണനയ്ക്ക് കൊണ്ടുവരണമെന്നും അദ്ദേഹം രേഖപ്പെടുത്തി.
9. July 28. IT division-ന്റെ administrative oversight-ൽ വലിയ മാറ്റം വരുത്തിയതിനെ കുറിച്ചാണ്. അതുവരെ Senior Deputy Election Commissioner ക്ക് IT division-ന്റെ മേൽ ഉണ്ടായിരുന്ന (oversight) അധികാരം നീക്കി. Work allocationൽ മാറ്റം വരുത്തി. അതായത് IT cellൽ അധികാരം കേന്ദ്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അത് പരിഹരിക്കുകയല്ല, IT cellനുമേല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഉണ്ടായിരുന്ന പരിമിതമായ അധികാരം പോലും എടുത്തുകളയുകയാണ് ചെയ്തത്. ഇത് വലിയ escalation-ലേക്ക് നയിച്ചു. അത് അസാധാരണമായിരുന്നു.
10. July 29. Sandhu-വും Joshi-യും വെവ്വേറെ Cabinet Secretary T. V. Somanathan-ന് കത്തയച്ചു. Work-allocation മാറ്റം നിയമപരമായ framework-ന് വിരുദ്ധമാണെന്നും ഉചിതമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു constitutional body-യിലെ രണ്ട് Commissioners പുറത്തുള്ള ഏറ്റവും senior civil servant-നെ സമീപിച്ചെന്നത് വളരെ അസാധാരണമായ ഒരു നടപടിയായിരുന്നു.
11. July 30ന്, അടുത്ത ദിവസം, Sandhu-വും Joshi-യും ചേർന്ന് ആ work-allocation മാറ്റം set aside ചെയ്തു. പഴയ arrangement തുടരണമെന്നും Commission consensus എത്തുന്നതുവരെ മാറ്റം വരുത്തരുതെന്നും അവർ നിർദ്ദേശിച്ചു.
12. August 13. Form 6 വീണ്ടും വിഷയമായി. Indian Express Form 6ലെ മാറ്റം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ Sandhu വീണ്ടും കത്ത് നല്‍കി. ഈ കത്തിലും Form 6ലെ മാറ്റത്തെ “unauthorised”, “illegal” എന്നാണ് അദ്ദേഹ൦ വിശേഷിപ്പിച്ചിരിക്കുന്നത്. അത് ഉടൻ നീക്കണമെന്നും original Form 6 പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
13. August 14. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോര്‍ട്ടലിൽ ERONet, ERO, DEO, CEO എന്നിവർക്ക് electoral-roll database-ലേക്ക് proper and complete access ഇല്ലെന്ന പരാതികൾ ലഭിച്ചതായി Sandhu രേഖപ്പെടുത്തി. Statutory power താഴെയുള്ള IT സെല്ലിലെ ഉദ്യോഗസ്ഥർക്കാണ് പൂ൪ണ നിയന്ത്രണം എന്നും, ഇങ്ങനെ access control DG(IT) level-ൽ centralise ചെയ്യപ്പെട്ടാൽ software തന്നെ statutory authority-യുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും എന്നും സന്ധു ചൂണ്ടിക്കാട്ടി. ഇലക്ടറൽ ഓഫീസര്‍മാര്‍ക്ക് Full access ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
14. West Bengal SIR-ൽ judicial officers പരിഗണിച്ച കേസുകളിൽ ചില voters-നെ roll-ൽ നിലനിർത്തിയ തീരുമാനങ്ങൾക്കെതിരെ appeals ഫയൽ ചെയ്തതായി കണ്ടെത്തി. ഈ അപ്പീലുകള്‍ ഫയൽ ചെയ്തിരിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്റെ പേരില്‍ ആണ്. എന്നാല്‍ കമ്മീഷണ൪മാര്‍ക്ക് ഇതേക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. Sandhu ചോദിച്ചത് ആരാണ് ഈ appeals authorise ചെയ്തത്?, ECIയുടെ പേരിൽ ആരാണ് ഫയൽ ചെയ്തത്? എന്നാണ്. തന്നെയും Vivek Joshi-യെയും, West Bengal Chief Electoral Officer-നെയും ഇതെ സംബന്ധിച്ച് അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. അതായത് കംമീഷണ൪മാരെയും, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പു ഓഫീസറെയും ഇരുട്ടത്ത് നിര്‍ത്തി ആരൊക്കെയോ വോട്ടര്‍ ലിസ്റ്റിൽ നിന്ന് ആരുടെയൊക്കെയോ പേരുകൾ നീക്കം ചെയ്യാന്‍ കരുക്കൾ നീക്കി എന്ന ഗുരുതരമായ ആരോപണമാണ് കംമീഷണ൪മാര്‍ ഉന്നയിച്ചിരിക്കുന്നത്.
കമ്മീഷണര്‍മാ൪ ഉയര്‍ത്തിയ വിയോജിപ്പുകളുടെ കാതൽ ഇതാണ്. ഗ്യാനേഷ് കുമാറും അദ്ദേഹത്തിന്റെ ഇഷ്ടക്കാരും ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു, തെരഞ്ഞെടുപ്പു ഓഫീസര്‍മാരെ ഒഴിവാക്കി എല്ലാ അധികാരങ്ങളും ദല്‍ഹിയിലെ IT teamല്‍ കേന്ദ്രീകരിച്ചിരിക്കുന്നു, അവര്‍ സ്വന്തം ഇഷ്ടപ്രകാരം ആളുകളെ വോട്ടര്‍ പട്ടികയിൽ ചേര്‍ക്കുകയോ, മാറ്റുകയോ ഒക്കെ ചെയ്യുന്നു. സംസ്ഥാനങ്ങളിലെ EROക്ക് സോഫ്റ്റ്‌വെയ൪ ആക്സസ് തന്നെ ചെയ്യാ൯ അനുവാദമില്ല. എല്ലാ അധികാരവും IT സെല്ലിന് മാത്രം.
ഉദാഹരണത്തിന്, ഗോവയില്‍ SIRപ്രക്രിയയോടനുബന്ധിച്ച് വോട്ട൪ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 97 പേര്‍ അപ്പീൽ പോയി. ഗോവയിലെ ERO, documents പരിശോധിച്ച ശേഷം ഇവർ eligible ആണെന്ന് കണ്ടെത്തുകയും അവരെ വോട്ട൪ പട്ടികയിൽ തിരികെ ഉള്‍പ്പെടുത്താ൯ ആവശ്യപ്പെടുകയും ചെയ്തു. ഗോവ EROയുടെ ഓഫീസിൽ നിന്ന് 7 ദിവസത്തിൽ 8 email സന്ദേശങ്ങളാണ് urgent എന്ന ലേബലുമായി ദല്‍ഹി ഓഫീസിലേക്ക് പോയത്. പക്ഷെ ഒരു ഫലവും ഉണ്ടായില്ല. software-ൽ അത് ഉള്‍പ്പെടുത്താ൯ കഴിയില്ല എന്ന കാരണം പറഞ്ഞ് IT center അവരെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല. അവര്‍ക്ക് വോട്ട് ചെയ്യാ൯ കഴിഞ്ഞില്ല. ഒരു നിയമപരമായ authority, ERO, ഒരാളെ eligible എന്ന് കണ്ടെത്തിയാൽ, software ആ തീരുമാനം നടപ്പാക്കാൻ അനുവദിക്കാത്ത സ്ഥിതി ഉണ്ടാകുന്നത് എന്തൊരു വിചിത്രമായ അവസ്ഥയാണ്. ഗോവയിൽ വോട്ട൪ പട്ടികയിൽ നിന്ന് പുറത്തായവര്‍ക്ക് വോട്ടവകാശം മാത്രമല്ല നഷ്ടമാവുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ ക്ഷേമ പദ്ധതികളിൽ നിന്നും, സബ്സിഡികളിൽ നിന്നും ഒക്കെ അവ൪ പുറത്താവുകയാണ്. പല ബി.ജെ.പി.ഭരണ സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്.
Article 324 പ്രകാരം Election Commission ഒരു ഭരണഘടനാ സ്ഥാപനം ആണ്. ഇപ്പോഴത്തെ മൂന്നംഗ Commission-ൽ Chief Election Commissioner-നും രണ്ട് Election Commissioners-നും statutory framework-ൽ roles ഉണ്ട്. 2023-ലെ Chief Election Commissioner and Other Election Commissioners Act-ന്റെ Section 18 വളരെ പ്രധാനമാണ്. അതിൽ പറയുന്നത്: Commission-ന്റെ business, കഴിയുന്നത്ര, ഐകകണ്ഠേന നടത്തണം എന്നാണ്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ? Majority view ആണ് തീരുമാനം. അതേസമയം Commission-ന്റെ നടപടിക്രമങ്ങളും work allocation-ഉം unanimous decision വഴിയാണ് ചെയ്യേണ്ടത്. ഇവിടെ കമ്മീഷണര്‍മാ൪ പറയുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി എന്നാണ്.
തെരഞ്ഞെടുപ്പിൽ നമ്മൾ സാധാരണ ചോദിക്കുന്നത്: “ആരാണ് ജയിച്ചത്?” എന്നാണ്. പക്ഷേ ഇപ്പോൾ അതിന് മുമ്പ് ചോദിക്കേണ്ട ചോദ്യം, “ആരാണ് വോട്ട് ചെയ്യാൻ അർഹ൪ എന്ന് തീരുമാനിക്കുന്ന സംവിധാനത്തിന്റെ integrity ഉറപ്പാക്കുന്നത് എങ്ങനെയാണ്’ എന്നാണ്. പിന്നെയല്ലേ തെരഞ്ഞെടുപ്പിന് തന്നെ പ്രസക്തി ഉള്ളൂ.
മോദി സര്‍ക്കാ൪ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ കൂട്ടുപിടിച്ച് ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തിന് ഇപ്പോൾ രണ്ട് തെരഞ്ഞെടുപ്പു കമ്മീഷണ൪മാരുടെ കത്തുകൾ ശക്തി പകര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ആജ്നാനുവര്ത്തിയായ ഒരു മന്ത്രിയെ അംഗമാക്കാ൯ കഴിയുന്ന രീതിയിൽ നിയമം മാറ്റിയതും, തെരഞ്ഞെടുപ്പു കമ്മീഷണറെ എല്ലാ നിയമ നടപടികളിൽ നിന്നും ഒഴിവാക്കുന്ന നിയമം 2023ൽ പാസാക്കിയതും എല്ലാം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു എന്ന് ഇപ്പോള്‍ കൂടുതൽ വ്യക്തമാവുകയാണ്.
SIR അടക്കം, മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാ൪ ഭരണകക്ഷിയുടെ ഇംഗിതത്തിന് വഴങ്ങി ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ നിയമവിരുദ്ധമാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ തെളിയിക്കുന്നത്. ഇവയൊക്കെ പൂര്‍വകാല പ്രാബല്യത്തോടെ റദ്ദാക്കണം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണം. ജനാധിപത്യത്തെ അട്ടിമറിച്ചതിന് അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയനാക്കണം. 2023ലെ നിയമം സ്ക്രാപ്പ് ചെയ്യണം. SIR നി൪ത്തിവെക്കണം. SIRനു ശേഷം തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണം. ജനാധിപത്യത്തിന്‍റെ വിശ്വാസ്യത തിരിച്ചെടുക്കണം. രാജ്യത്ത് ഭരണഘടനയുടെ ഭരണം പുന:സ്ഥാപിക്കണം.





