
1840-കളുടെ അവസാന പകുതിയിൽ മാർക്‌സും ഏംഗത്സും മുതലാളിത്ത സമൂഹത്തിൻ്റെ സാമ്പത്തിക ചരിത്രവും അവസ്ഥയും പഠിക്കുന്നതിനായി ചരിത്രപരമായ ഭൗതികവാദം ഉപയോഗിക്കാൻ തുടങ്ങി.ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം, കൂലിവേലയും മൂലധനവും തുടങ്ങിയ കൃതികളിലൂടെ അധ്വാന മൂല്യ സിദ്ധാന്തത്തിൽ ഊന്നി നിന്നുകൊണ്ട് അവർ മുതലാളിത്ത കൂലി വ്യവസ്ഥയുടെ അന്ത:സ്സത്ത വെളിപ്പെടുത്തുകയും മൂലധന ചൂഷണത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരികയും ചെയ്തു. മുതലാളിത്തത്തിന് പകരം സോഷ്യലിസം വരുന്നത് ചരിത്രപരമായ അനിവാര്യതയാണെന്ന് തെളിയിച്ച അവർ മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ സ്ഥാനവും അവരുടെ മോചനത്തിനുള്ള വഴികളും കൂടുതൽ വ്യക്തമാക്കി. അങ്ങനെയാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ സ്ഥാപനത്തിനുള്ള രണ്ടാമത്തെ സൈദ്ധാന്തിക അടിത്തറയിട്ടത്. ഏംഗത്സ് എഴുതിയ ഡ്യൂറിംഗിനെതിരെ എന്ന കൃതിയിൽ മിച്ചമൂല്യ സിദ്ധാന്തത്തെ നല്ലതോതിൽ പരിചയപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്തു.
ചരിത്രപരമായ ഭൗതികവാദത്തിന്റെയും മിച്ചമൂല്യ സിദ്ധാന്തത്തിന്റെയും രൂപീകരണം പ്രിയ സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ വിവരിക്കുന്നതിന് മാർക്സിനും ഏംഗത്സിനും ആവശ്യമായ തത്വചിന്തയുടെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും സൈദ്ധാന്തിക അടിത്തറ തീർത്തു. ഈ സൈദ്ധാന്തിക അടിത്തറയിൽ നിന്നുകൊണ്ട് അവർ ഉട്ടോപ്യൻ സോഷ്യലിസത്തെ പ്രത്യേകിച്ച് 19 ആം നൂറ്റാണ്ടിലെ മൂന്ന് മഹത്തായ ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളുടെ ചിന്തകളെ വിമർശനാത്മകമായി ഉൾക്കൊള്ളുകയും ഒടുവിൽ ഉട്ടോപ്യൻ സോഷ്യലിസത്തിൽ നിന്ന് ശാസ്ത്രീയ സോഷ്യൽ ലേക്കുള്ള പരിവർത്തനം പൂർത്തിയാക്കുകയും ചെയ്തു. 1848 ഫെബ്രുവരിയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ജനനത്തെ അടയാളപ്പെടുത്തി.
സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യത്തെ കർമ്മരേഖ എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വങ്ങളുടെ സമഗ്രവും വ്യവസ്ഥാപിതവുമായ ആദ്യത്തെ വിവരണമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പ്രയോഗിച്ചുകൊണ്ട് ഉത്പാദന ശക്തികളും ഉൽപാദന ബന്ധങ്ങളും തമ്മിലും സാമ്പത്തിക അടിത്തറയും ഉപരി ഘടനയും തമ്മിലുള്ള വൈരുദ്ധ്യാത്മക ചലനങ്ങളെ അവർ വിശകലനം ചെയ്തു. അവർ വർഗ്ഗത്തെയും വർഗ്ഗസമരത്തെയും വിശിഷ്യാ മുതലാളിത്ത സമൂഹത്തിൽ വർഗ്ഗസമരമുയർന്നു വരുന്നതിന്റെയും വികസിക്കുന്നതിന്റെയും പ്രക്രിയയെ വിശദമായി പഠിച്ചു. മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുന്നവർ എന്ന നിലയിൽ തൊഴിലാളിവർഗ്ഗം ചുമലിലേറ്റേണ്ട ചരിത്രപരമായ ദൗത്യങ്ങളും അവർ വ്യക്തമാക്കി. തൊഴിലാളിവർഗ്ഗം രാഷ്ട്രീയ അധികാരം പിടിച്ചെടുത്തതിനുശേഷം അവർ ഉൽപാദന ശക്തികളെ ശക്തമായി വികസിപ്പിക്കുകയും ഘട്ടം ഘട്ടമായി സാമൂഹിക പരിവർത്തനം നടത്തുകയും വേണമെന്ന് അങ്ങനെ വർഗ്ഗ വൈരുദ്ധ്യങ്ങളുടെയും പൊതുവിൽ വർഗ്ഗങ്ങളുടെയും നിലനിൽപ്പിനുള്ള സാഹചര്യങ്ങളെ തുടച്ചുനീക്കണം എന്നും ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടത്തിൻ്റെ സ്വഭാവം,സവിശേഷതകൾ,തന്ത്രങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. മുതലാളിത്തത്തിന്റെ സ്വഭാവങ്ങളും അതിൻ്റെ ദോഷങ്ങളും അവർ വ്യക്തമായി വിശദീകരിച്ചു. ലോക തൊഴിലാളി വർഗ്ഗത്തിന്റെ നിലപാടും ദൗത്യവും വ്യക്തമാക്കി. സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ലോക തൊഴിലാളിവർഗ്ഗത്തിനോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അത് അവസാനിക്കുന്നത്.

ഫ്രെഡറിക് എംഗൽസ് എന്ന ലേഖനത്തിൽ ലെനിൻ താഴെപ്പറയും പ്രകാരം എഴുതുന്നുണ്ട്.”ഈ ചെറിയ പുസ്തകം വാല്യങ്ങൾക്ക് തുല്യമാണ്. ഇന്നുവരെ ഇതിൻ്റെ ആവേശം പരിഷ്കൃത ലോകത്തിലെ സംഘടിതരും പോരാളികളുമായ മുഴുവൻ തൊഴിലാളി വർഗത്തെയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു ” അതിൻ്റെ പ്രസിദ്ധീകരണത്തിലൂടെ ലോകത്തെയാകെ മനസ്സിലാക്കാനും പരിവർത്തനം ചെയ്യാനുമുള്ള ശക്തമായ പ്രത്യയശാസ്ത്ര ആയുധവും തൊഴിലാളി വർഗത്ത നയിക്കാനുള്ള ശാസ്ത്രീയ സിദ്ധാന്തവും മാർഗ്ഗനിർദ്ദേശവും വ്യക്തമായ ലക്ഷ്യങ്ങളുമാണ് ലഭ്യമായത്. അതേസമയം സാമൂഹികപ്രയോഗത്തിന്റെയും തൊഴിലാളിക പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ശാസ്ത്രീയ സോഷ്യലിസം നിരന്തരം നവീകരണങ്ങളിലൂടെയും വികാസങ്ങളിലൂടെയും സമ്പന്നമായിക്കൊണ്ടിരിക്കുന്നു.
മുതലാളിത്ത വ്യവസ്ഥയുടെ വിപരീതവ്യവസ്ഥ എന്ന നിലയിൽ പ്രവർത്തിക്കുന്ന സോഷ്യൽ വ്യവസ്ഥയ്ക്ക് മറ്റ് സാമൂഹ്യവസ്തുക്കളിൽ നിന്നും വിശിഷ്യാ മുതലാളിത്ത വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമായ സ്വന്തം സവിശേഷതകൾ ഉണ്ട്.മുതലാളിത്ത സമൂഹത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ നിന്നും വ്യത്യസ്തമായി സോഷ്യലിസ്റ്റ് സമൂഹം ഉൽപാദനോപാധികളുടെ പൊതുവായ ഉടമസ്ഥതയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത ഒരു സ്വതന്ത്ര സാമൂഹിക രൂപമാണ്. ഇതിന് സ്വന്തമായ നിർവചന സവിശേഷതകൾ ഉണ്ട്.അത് ചരിത്രത്തിൽ നീണ്ട കാലയളവിലേക്ക് നിലനിൽക്കുകയും ചെയ്യും. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സ്ഥാപകരും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെയും നിർമിതിയുടെയും നേതാക്കളും ഒക്കെ സോഷ്യലിസത്തിന്റെ നിർവചന സവിശേഷതകളെ കുറിച്ച് അന്വേഷണങ്ങൾ നടത്തുകയും അവ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്രീയ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ സ്രാഷ്ടാക്കൾ എന്ന് വിശേഷിപ്പിക്കാവുന്ന മാർക്സും എംഗത്സും ഭാവിയിലെ മുഴുവൻ വ്യവസ്ഥയ്ക്കുമായി വിശദമായ ഒരു പദ്ധതി തയ്യാറാക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തിൽ “ഭാവിയിലെ ഏതെങ്കിലും ഒരു പ്രത്യേക നിമിഷത്തിൽ ചെയ്യേണ്ട കാര്യം ഉടനടി ചെയ്യേണ്ട കാര്യം അത് ഏത് ചരിത്രപരമായ സാഹചര്യങ്ങളിൽ ആണോ പ്രവർത്തിക്കേണ്ടത് പൂർണമായും അതിനെ ആശ്രയിച്ചിരിക്കുന്നു”എന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാൽ അവരുടെ പ്രസംഗങ്ങളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ,മൂലധനം, ഗോഥാ പരിപാടിയുടെ വിമർശനം, ഡ്യൂറിംഗിനെതിരെ മുതലായ പുസ്തകങ്ങൾ വായിച്ചാൽ ഭാവി സോഷ്യലിസ്റ്റ് സമൂഹത്തിൻ്റെ പ്രധാന സവിശേഷതകളെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് നമുക്ക് കണ്ടെത്താൻ കഴിയും.
അത് നമുക്ക് അടുത്ത ഭാഗത്ത് പരിശോധിക്കാം.





