‘എഴുത്തുകാരിയുടെമുറി’

സി എസ് ചന്ദ്രിക

(സ്ത്രീവാദപുസ്തകങ്ങൾ കേരളത്തിലെ പ്രമുഖ എഴുത്തുകാരികൾ പരിചയപ്പെടുത്തുന്ന പംക്തി)

വിർജിനിയ വൂൾഫ് (1882 ‐1941) ഇംഗ്ലീഷ് നോവലിസ്റ്റ്, ഉപന്യാസകാരി, ജീവചരിത്രകാരി, പ്രഭാഷക, അദ്ധ്യാപിക, ഫെമിനിസ്റ്റ് എന്നീ നിലകളിൽ ലോകസാഹിത്യചരിത്രത്തിൽ വലിയ ഇടം നേടിയെടുത്ത എഴുത്തുകാരിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക എഴുത്തുകാരിലൊരാളായി വിർജിനിയ വൂൾഫിനെ കണക്കാക്കുന്നു.

ഇരുപതാം നൂറ്റാണ്ടില ഫെമിനിസ്റ്റ് ക്ലാസിക് കൃതിയായി അംഗീകരിക്കപ്പെട്ട കൃതിയാണ് വിർജിനിയ വുൾഫിന്റെ ‘A Room of One’s Own.’ ‘എഴുത്തുകാരിയുടെസ്വന്തമായമുറി’ എന്ന് ഈ പുസ്തകത്തിന്റെ തലക്കെട്ടിനെ പരിഭാഷപ്പെടുത്താം. 1928ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ രണ്ട് വനിതാ കോളേജുകളിൽ നടത്തിയദീർഘമായ പ്രഭാഷണങ്ങളുടെ പുസ്തകരൂപം 1929ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ‘സ്ത്രീകളും സർഗ്ഗാത്മകസാഹിത്യവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചിന്തകളുടെ അവതരണമായിരുന്നു വൂൾഫിന്റെ ഈ പ്രഭാഷണം.

‘എഴുത്തുകാരിയുടെസ്വന്തമായമുറി’ ലോകമെങ്ങുമുള്ള പല തലമുറകളിൽപ്പെട്ട വായനക്കാരിലൂടെ യാത്ര തുടങ്ങിയിട്ട്ഇപ്പോൾ ഒരു നൂറ്റാണ്ട് തികയാൻ പോവുകയാണ്. ഇന്നുംഫെമിനിസത്തിന്റെ ആശയമണ്ഡലത്തിലും പ്രായോഗികമണ്ഡലത്തിലും എഴുത്തുകാരികളായ സ്ത്രീകളുടെ അവകാശബോധ, സർഗ്ഗാത്മകചിന്തകളുടെ തലങ്ങളിൽ വലിയ വിസ്ഫോടനമാണ് ഈ കൃതി നടത്തിക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരികളെ അവരുടെ ജീവിതചിന്തകളേയും, എഴുത്തിന്റെ രീതികളേയും മാറ്റിമറിക്കാനും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറന്നുയരാനും വിർജിനിയ വൂൾഫ് പ്രേരിപ്പിക്കുന്നു. അനീതികള െചോദ്യംചെയ്തുകൊണ്ട് പുരുഷാധിപത്യവ്യവസ്ഥയോട് പൊരുതുന്നതിനും സ്വാതന്ത്ര്യത്തിന്റെ സാധ്യതകളെ അനുഭവിക്കുന്നതിനും എഴുത്തുകാരികളെ സജ്ജമാക്കുകയായിരുന്നു വിർജിനിയ വൂൾഫ്.

“എട്ടുകുട്ടികളെ വളർത്തി വലുതാക്കിയ കൂലിപ്പണിക്കാരി ഒരുലക്ഷം പൗണ്ട് സമ്പാദിച്ച വക്കീലിനേക്കാൾ കുറഞ്ഞ മൂല്യമുള്ളവളാണോലോകത്തിന്?” എന്ന ചോദ്യം വുൾഫ് ഈ പുസ്തകത്തിലുയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് പുരുഷൻമാർ വീഞ്ഞും സ്ത്രീകൾ വെള്ളവും കുടിക്കുന്നത്? പുരുഷൻമാർ സമൃദ്ധിയിലും സ്ത്രീകൾ തീര െദാരിദ്ര്യത്തിലും ആകുന്നതെന്തുകൊണ്ട്? ദാരിദ്ര്യത്തിന് സർഗ്ഗാത്മകസാഹിത്യത്തിലുള്ള സ്ഥാനമെന്ത്? തുടങ്ങിനിരവധി ചോദ്യങ്ങൾ ഉയർത്തുന്ന വുൾഫ് ഇങ്ങനെ ഉത്തരവുംപറയുന്നു,

“നന്നായി ഭക്ഷണം കഴിച്ചില്ലെങ്കിൽ ഒരാൾക്ക് നന്നായി ചിന്തിക്കാനും നന്നായി സ്നേഹിക്കാനും നന്നായി ഉറങ്ങാനും കഴിയില്ല.”

ഒരു സ്ത്രീക്ക് ഫിക്ഷൻ എഴുതണമെങ്കിൽ പണവും സ്വന്തമായി ഒരു മുറിയും ഉണ്ടായിരിക്കണം എന്ന് വുൾഫ്നടത്തിയ പ്രഖ്യാപനത്തിന്റെ പ്രതിദ്ധ്വനി ഇന്നും ലോകമാകെ അലയടിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിനു മുന്നിലാണ് സ്ത്രീകളുടെ എഴുത്തിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും തുടരുന്നത്. സൃഷ്ടിപരമായ ചിന്തക്കുള്ള വ്യക്തിഗത ഇടവും സാമ്പത്തികസ്വാതന്ത്ര്യവും എന്ന രണ്ടു അടിസ്ഥാന ആവശ്യകതകളെ മുൻനിർത്തി വൂൾഫ് സാഹിത്യത്തിലെ സ്ത്രീകളെക്കുറിച്ച് ഈ പുസ്തകത്തിൽ സംസാരിക്കുന്നു. ഇതു രണ്ടുമില്ലെങ്കിൽ എഴുത്തുകാരികൾ സമൂഹത്തിലെ ആണധികാര പ്രതീക്ഷകൾക്ക് അടിമകളായിത്തീരുകയും സാഹിത്യരചനയിൽ മുന്നോട്ടുപോകാനവാതെ പരാജയപ്പട്ടുപോവുകയും ചെയ്യുമെന്ന് വൂൾഫ്, സാമൂഹ്യസാംസ്ക്കാരിക സാഹിത്യ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.

വിർജിനിയ വൂൾഫ് ഉന്നയിച്ച ‘സ്വന്തംമുറി’ എന്ന ആശയം ശാരീരിക ഇടത്തിൽ മാത്രമല്ല, ബൗദ്ധിക സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്. സ്വകാര്യവും വ്യക്തിപരവുമായ ഒരു ഇടമില്ലാതെ സ്ത്രീകൾക്ക് ഏകാഗ്രത പാലിച്ച് തങ്ങളുടെ സർഗ്ഗാത്മകരചന നടത്താൻ സാധ്യമല്ലെന്ന് വൂൾഫ് ഉറച്ചു വിശ്വസിക്കുന്നു.

സാമ്പത്തികസ്വാതന്ത്ര്യം സ്ത്രീകൾക്ക് എഴുതുന്നതിനായി തങ്ങളെ സമർപ്പിക്കാൻ, പുരുഷൻമാരുടെ സഹായത്തെ ആശ്രയിക്കാതെ നിലനിൽക്കാൻ സഹായകരമാകുന്നു. ഇത് സ്ത്രീകളുടെസൃഷ്ടിപരമായ പ്രകടനത്തിൽ പുരുഷാധിപത്യത്തിന്റെ സ്വാധീനത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

ചരിത്രത്തിലുടനീളം, സ്ത്രീകൾക്ക് പ്രതിഭ ഉണ്ടായിരുന്നു എന്ന് വൂൾഫ് വിശദീകരിക്കുന്നു. പക്ഷേ അതു വികസിപ്പിക്കുവാനുള്ള അവസരം സമൂഹം നൽകിയിരുന്നില്ല,സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾക്ക് എല്ലായ്പ്പോഴും സ്ത്രീകൾക്ക് പുരുഷൻമാരെ ആശ്രയിക്കേണ്ടിവന്നു. സാമൂഹികവും സാമ്പത്തികവുമായ പരിമിതികളിൽ നിന്ന് മോചനം നേടാൻ എഴുത്തിലൂടെ സ്വന്തം ജീവിതവും സമ്പാദ്യവും ഉണ്ടാക്കണമെന്ന് വൂൾഫ് എഴുത്തുകാരികളെ ആഹ്വാനം ചെയ്യുന്ന കാഴ്ച ‘എഴുത്തുകാരിയുട െസ്വന്തം മുറി’യിലെ പ്രധാന ആകർഷണവും ആവേശവുമാണ്.

അതേസമയം, സാഹിത്യരംഗത്ത് വിജയിക്കുന്ന സ്ത്രീകളുടെ അഭാവത്തിനുള്ള കാരണങ്ങൾ കൂടുതൽ സങ്കീർണ്ണവുംസൂക്ഷ്മവുമാണെന്നുകൂടി വൂൾഫ് വിശദീകരിക്കുന്നുണ്ട്.

വോട്ടവകാശമോ സ്വത്തവകാശമോ ഇല്ലാതിരുന്ന കാലത്തു നിന്ന് ഇംഗ്ലണ്ടിൽ അന്ന്‌ സ്ത്രീകളുടെ അവകാശങ്ങളിൽ പുരോഗതി ഉണ്ടായിത്തുടങ്ങി. 1866 മുതൽ ഇംഗ്ലണ്ടിൽ സ്ത്രീകൾക്കായിപേരിനെങ്കിലും രണ്ട് കോളേജുകളുണ്ട്. വിവാഹിതയായൊരു സ്ത്രീക്ക് സ്വന്തം സ്വത്ത് കൈവശംവെയ്ക്കാൻ 1880ൽ നിയമം അനുവാദം നൽകി. 1919ൽ അവൾക്കു വോട്ടവകാശം ലഭിച്ചു. തുടർന്ന് പത്തുകൊല്ലങ്ങളായി തൊഴിലവസരങ്ങളിൽ മിക്കവയും സ്ത്രീകൾക്കു മുന്നിൽ തുറന്നുകിട്ടിയിട്ടുണ്ട്. എന്നിട്ടും സമൂഹത്തിലുംകുടുംബത്തിലും സാഹിത്യ, അക്കാദമികരംഗങ്ങളിലും രൂക്ഷമായ പുരുഷാധിപത്യ നിയന്ത്രണങ്ങളും നിഷേധങ്ങളുംസ്ത്രീകൾ നേരിട്ടുകൊണ്ടേയിരിക്കുന്നു! എഴുത്തുകാരികൾക്കുള്ള സാധ്യതകളും നേരിടുന്ന തടസ്സങ്ങളും സ്ത്രീകൾക്കുള്ള പുതിയ‘വലിയ’ അവസരങ്ങളെപ്പറ്റി പുരുഷൻമാരുടെ അഭിപ്രായവും എന്തെന്ന് ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നുണ്ട് വൂൾഫ്. വെർജീനിയ വുൾഫിനെ അത്ഭുതപ്പെടുത്തുകയും സന്തുഷ്ടയാക്കുകയും ചെയ്ത എഴുത്തുകാരികളായ ആഫ്രാ ബേണിന്റേയും ജോർജ്ജ് എലിയറ്റിന്റേയും ജെയ്ൻ ഓസ്റ്റിന്റേയും എമിലി ബ്രോണ്ടിയുടേയും കൃതികളെമുന്നിൽ നിർത്തിയാണ് സ്ത്രീകളുടെ എഴുത്ത് പുരുഷൻമാരുടെ എഴുത്തിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കണം എന്ന് വൂൾഫ് നിർദ്ദേശങ്ങൾ വെയ്ക്കുന്നത്. എഴുത്തിൽ തടസ്സമില്ലാത്ത ഒഴുക്ക് ലഭിക്കുന്നതിന് ജെയിൻ ഓസ്റ്റിന്റെ ഗാർഹിക ഉത്തരവാദിത്വങ്ങൾ അവരുടെസമയം എങ്ങനെ വെട്ടിക്കുറച്ചുവെന്നും പുരുഷൻമാർ തടിച്ച നോവലുകൾ എഴുതുമ്പോൾ സ്ത്രീകൾ എന്തുകൊണ്ട് ചെറിയ നോവലുകൾ എഴുതുന്നു എന്നുകൂടി വുൾഫ് വിശദീകരിച്ചു.

എഴുത്തുകാരികളുടെ ചരിത്രവും സംഭാവനകളും സാഹിത്യസംസ്ക്കാരത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന് ഈ പുസ്തകത്തിൽ വൂൾഫ് ആലോചനാവിഷയമാക്കുന്നുണ്ട്. ഷേക്സ്പിയർ സമ്പൂർണ്ണനായ എഴുത്തുകാരനായി മാറിയ സാഹചര്യങ്ങളേയും നാടകകൃത്തിലേക്കുള്ള ഷേക്സ്പിയറിന്റെ വളർച്ചയുടേയും അനുഭവങ്ങളെ വൂൾഫ് അവതരിപ്പിക്കുന്നു. അതേസമയം, ഷേക്സ്പിയറിന് അത്രത്തോളംതന്നെ പ്രതിഭയുള്ള ഒരു സഹോദരിയുണ്ടായിരുന്നെങ്കിൽ അക്കാലത്ത് എന്തു സംഭവിക്കുമായിരുന്നു എന്ന് സ്ത്രീയുടെ സർഗ്ഗാത്കതയെപ്പറ്റി ഉദാഹരിക്കാനായി വിശദമാക്കുന്നു. ജൂഡിത്ത് എന്ന പേരിൽ ഷേക്സ്പിയറിന് ഒരു സഹോദരി ഉള്ളതായി സങ്കല്പിച്ചുകൊണ്ട്, അവൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ, എലിസബത്തൻ തിയേറ്ററിലേക്ക് അവസരം അന്വേഷിച്ച് യാത്ര ചെയ്ത് എത്തിച്ചേർന്നിരുന്നെങ്കിൽ എന്ന് വൂൾഫ് സങ്കല്പിച്ചു നോക്കുന്നു. തിയേറ്ററിൽ അഭിനയിക്കാനായിഅവസരത്തിന് കാത്തുനിന്ന ജൂഡിത്ത് തിയേറ്റർ മാനേജരുടെലൈംഗികചൂഷണത്തിന് ഇരയാവുകയും ഗർഭിണിയാവുകയും ആത്മഹത്യചെയ്യുകയും ചെയ്യുന്ന ദുരന്തചിത്രമാണ്‌ വൂൾഫ് തുടർന്ന് സങ്കല്പത്തിൽ വിവരിക്കുന്നത്. ഇത് അന്നത്തെ ഇംഗ്ലണ്ടിലെ സാമൂഹ്യയാഥാർത്ഥ്യമായിരുന്നു.

അന്നത്തെ ചില എഴുത്തുകാരികൾ, സ്ത്രീകഥാപാത്രങ്ങളെ പുരുഷൻമാരുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതിനേയും അനിയന്ത്രിതമായി വികാരത്തള്ളിച്ച പ്രകടിപ്പിക്കുന്നതിനേയും വുൾഫ് നിശിതമായി വിമർശിക്കുന്നു. വലിയ പ്രതിഭയുണ്ടായിട്ടും ആ നോവലിസ്റ്റുകൾ അങ്ങനെ എഴുതിപ്പോകുന്നതിന്റെ കാരണങ്ങൾ വൂൾഫ് ചൂണ്ടിക്കാട്ടുന്നു. അവർ സ്ത്രീകളെപ്പോലെ മാത്രമാണ് ചിന്തിക്കുന്നത് എന്നത് പരിമിതിയാണെന്ന് വൂൾഫ് വിമർശിക്കുന്നു. പുരുഷന്മർക്ക് സ്ത്രീകളെപ്പോലെ കുട്ടികളെ പ്രസവിക്കുകയോ ശുശ്രൂഷിക്കുകയോ തുടങ്ങി കുടുംബപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് വിഷമിക്കുകയോ ചെയ്യേണ്ടതില്ല. അതേസമയം, പുരുഷൻമാർ സ്ത്രീകളെ നോക്കിക്കാണുന്ന വിധമുള്ള ക്രൂരമായ സൗന്ദര്യശാസ്ത്രത്തെ സ്ത്രീകൾ ആന്തരികവൽക്കരിക്കേണ്ടതില്ല. വൈകാരികത്തള്ളിച്ചയുടെ ഭാഷയിൽ അവരോട് പകരംവീട്ടേണ്ടതുമില്ല. എഴുത്തിലും സർഗ്ഗാത്മകതയിലും സ്ത്രീ/പുരുഷ ബൈനറിക്ക് അപ്പുറത്തേക്ക് സ്ത്രീകൾ പോകണമെന്ന്വൂൾഫ് വാദിക്കുന്നു. മികച്ച എഴുത്തുകാരുടെ ഉള്ളിൽ, ചിന്തയിൽ എപ്പോഴും രണ്ടുലിംഗങ്ങളുടേയും സംയോജനമുണ്ടെന്ന് വൂൾഫ് കരുതുന്നു.

സാമൂഹിക അധികാരഘടനകൾ സ്ത്രീകൾക്ക് ബൗദ്ധികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടുന്നതിനുള്ളവഴി തടയുന്ന തരത്തിൽ ചരിത്രപരമായി എങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്ന് നിരവിധി ഉദാഹരണങ്ങളിലൂടെ സാഹിത്യരംഗത്തെ വിമർശിക്കുന്ന പുസ്തകമാണിത്. ഈ തടസ്സങ്ങൾ മാറ്റിമറിക്കാനാവുന്ന സാധ്യതകളെ ഉൾക്കാഴ്ചയോടെ, വൂൾഫ് മുന്നോട്ടുവെയ്ക്കുന്നുമുണ്ട്. ജൂഡിത്ത് ഷേക്സ്പിയറിനെ ഓരോ സ്ത്രീയും സ്വന്തം ഉള്ളിൽ ജീവനോടെ നിലനിർത്തണമെന്ന ആശയവും പ്രേരണയും വിർജിനിയ വൂൾഫ് ഈ പുസ്തകത്തിനൊടുവിൽ നൽകുന്നു. തീർച്ചയായും ഒരിക്കലെങ്കിലും എല്ലാവരുംവായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ A Room of One’s Own.’ l

 

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...
spot_img

Related Articles

Popular Categories

spot_imgspot_img