ആർട്ട്‌ ഗ്യാലറികളുടെ പ്രസക്തി

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നുഷ്യകുലത്തിന്റെ മാനസിക ഉല്ലാസത്തിനും അതിജീവനത്തിനും നമ്മുടെ കലാലോകത്തിന്റെ സംഭാവനകളെന്താണെന്ന്‌ ചിന്തിക്കുമ്പോൾ, പ്രത്യേകിച്ച്‌ ചിത്ര ശിൽപകലയിൽ, ഗ്യാലറികളുടെ പങ്ക്‌ ഏറെ പ്രധാനമാണ്‌. ഗ്യാലറികൾ കേന്ദ്രീകരിച്ചുള്ള കലയുടെ ചലനാത്മകതയാണ്‌ ഇവിടെ അർഥമാക്കുക. കലയുടെ ഈ ചലനപ്രക്രിയകളിൽ നിന്നാണ്‌ കാഴ്‌ചാശീലത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സജീവമാകുന്നത്‌. കലയിലെ നവീനമായ കാഴ്‌ചകളാണ്‌ ചിത്രമായും ശിൽപമായുമൊക്കെ ഗ്യാലറികളെ സമ്പന്നമാക്കുന്നത്‌. വിഖ്യാതരായ കലാകാരരുടെ ചിത്ര‐ശിൽപങ്ങൾ പ്രദർശിപ്പിക്കുന്ന ഗ്യാലറികൾ നമ്മുടെ രാജ്യത്ത്‌ നിരവധിയുണ്ട്‌. രാജാരവിവർമ, കെ സി എസ്‌ പണിക്കർ, എ രാമചന്ദ്രൻ, ടി കെ പത്മിനിയടക്കമുള്ള വിഖ്യാത ചിത്രകാരരുടെ രചനകൾ പ്രദർശിപ്പിക്കുന്ന ഗ്യാലറികളും കേരളത്തിൽ മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. അതിനോടൊപ്പം സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെ ലളിതകലാ അക്കാദമി ഗ്യാലറികളും സ്വകാര്യസ്ഥാപനങ്ങളുടെ ഗ്യാലറികളും കേരളത്തിനകത്തും പുറത്തുമുള്ള കലാകാരരുടെ ചിത്ര‐ശിൽപ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്‌.

പ്രദർശനങ്ങൾക്ക്‌ ഗ്യാലറി യഥാവിധി സജ്ജമാക്കുക എന്നതാണ്‌ മുഖ്യഘടകം. ചിത്ര‐ശിൽപരചനകൾ പ്രദർശനത്തിൽ ഡിസ്‌പ്ലേ ചെയ്യുന്ന കാര്യത്തിലും ഗ്യാലറി സംഘാടകരും ക്യൂറേറ്റർമാരും ശ്രദ്ധിക്കുക എന്നതും പ്രധാനം. ഡിസ്‌പ്ലേയിൽ ചിത്രങ്ങൾക്കിയ്‌ക്കുള്ള സ്‌പെയ്‌സ്‌ മറ്റൊരു ഘടകമാണ്‌. ഒരു ചിത്രത്തിന്റെ കാഴ്‌ചയിൽനിന്ന്‌ അടുത്ത ചിത്രത്തിലേക്ക്‌ കടക്കുമ്പോൾ, ആസ്വാദകന്റെ മനസിലും ഒരു സ്‌പെയ്‌സ്‌ ആവശ്യമാണ്‌. അതിനുതകുംവിധമാവണം ഗ്യാലറിയിൽ സ്‌പെയ്‌സ്‌ ഇടേണ്ടത്‌. ചിത്ര‐ശിൽപകലയിൽ പ്രത്യേകിച്ച്‌ സമകാലീന കലയിൽ, വിപ്ലവകരമായ പരിവർത്തനങ്ങൾ നടക്കുമ്പോൾ ചിത്രവും ശിൽപവും ഗ്യാലറികളിൽ പ്രദർശിപ്പിക്കുമ്പോഴുള്ള ഇഴചേരൽ കൃത്യമാവണം. അപ്പോഴേ മികച്ച പ്രദർശനമായി ആസ്വാദകർ സ്വീകരിക്കുകയുള്ളൂ. കാഴ്‌ചാശീലങ്ങളെ പുതുക്കിപ്പണിയാൻ അത്‌ ആസ്വാദകരെ പ്രാപ്‌തരാക്കുന്നു. കാഴ്‌ചയ്‌ക്ക്‌ അവരെ പ്രേരിപ്പിക്കുന്നു. വെളിച്ചത്തിന്റെ സാധ്യതകൾ ചിത്ര‐ശിൽപങ്ങളുടെ കാഴ്‌ചയെ നയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. നിഴൽ വീഴാത്ത ‘യഥാതഥമായ’ വെളിച്ച സംവിധാനവും അത്യാവശ്യമാണ്‌.

ഇത്തരം പശ്ചാത്തല സംവിധാനങ്ങളുള്ള ഗ്യാലറികൾ നിരവധിയുണ്ട്‌. അവയിലൊന്നാണ്‌ തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്ന മോവ്‌ ഗ്യാലറി. ശാസ്‌തമംഗലത്ത്‌ പ്രവർത്തിച്ചിരുന്ന ഗ്യാലറി കൂടുതൽ സൗകര്യങ്ങളോടെ വഞ്ചിയൂരിനടുത്ത്‌ പ്രവർത്തനമാരംഭിച്ചു‐ കേരളത്തിലെ പ്രമുഖ ചിത്ര‐ശിൽപകാരരുടെ രചനകളുമായി. പ്രസ്‌തുത പ്രർശനത്തെക്കുറിച്ച്‌ അൽപം വിശദമാക്കാം. കെ ജയകുമാർ ഐഎഎസ്‌ ഗ്യാലറി ഉദ്‌ഘാടനവും ഈ ലേഖകനും പ്രദർശന ഉദ്‌ഘാടനവും നിർവഹിച്ചു. ചിത്രകാരനും ശിൽപിയുമായ പ്രൊഫ. ടെൻസിങ്‌ ജോസഫിന്റെ ശിൽപം പ്രദർശിപ്പിച്ചായിരുന്നു ചടങ്ങിന്‌ തുടക്കംകുറിച്ചത്‌. കാർഷികമേഖലയുമായി ബന്ധപ്പെട്ട ചില ബിംബകൽപനകളാണ്‌ ടെൻസിങ്ങിന്റെ രചന. ശിൽപരൂപങ്ങളിൽ നിറംകൊടുത്ത്‌ പുതിയൊരു കാഴ്‌ചാനുഭവം സൃഷ്ടിക്കുകയാണദ്ദേഹം. രേഖാചിത്രരചനയിൽ ശ്രദ്ധേയനായ എ കെ ഗോപിദാസിന്റെ മൂന്ന്‌ രചനകളാണ്‌ പ്രദർശനത്തിലുള്ളത്‌. ഡ്രോയിങ്ങിന്റെ പൂർണത പ്രകടമാക്കുന്ന ഗ്രാമീണദൃശ്യവും ലാളിത്യമാർന്ന നിറങ്ങളിലൂടെയുള്ള ഛായാചിത്രവും നവീന രൂപനിർമിതികളുടെ വർണക്കാഴ്‌ചകളുമാണ്‌ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ. മനുഷ്യനെയും പ്രകൃതിയെയും ജീവിതസമസ്യകളിലേക്കുള്ള സഞ്ചാരവഴികളായി രണ്ടു ചിത്രങ്ങളിലൂടെ ബൈജുദേവ്‌ ആവിഷ്‌കരിക്കുന്നു. സമൂഹത്തിന്റെ പരിഛേദമാകുന്ന മനുഷ്യരൂപങ്ങളുടെ യഥാതഥമായ കാഴ്‌ചകൂടിയാണ്‌ ബൈജുദേവിന്റെ ചിത്രങ്ങൾ. പ്രകൃതിക്കുമേൽ ഋതുഭേദങ്ങളുടെ രൂപമാറ്റങ്ങളെ ദൃശ്യവത്‌കരിക്കുന്നു കെ ജയകുമാറിന്റെ ചിത്രങ്ങൾ. നിറങ്ങളിലൂടെ രൂപങ്ങൾ സൃഷ്ടിക്കുന്ന രചനാരീതിയാണ്‌ അദ്ദേഹത്തിന്റേത്‌. പ്രകൃതിസൗന്ദര്യത്തിന്റെ പൂർണതയ്‌ക്ക്‌ പുതിയൊരു നിറച്ചാർത്ത്‌ നൽകുകയാണ്‌ എൻ ജി സുരേഷ്‌കുമാറിന്റെയും സജിത്‌ റെമഡിയുടെയും ചിത്രങ്ങൾ. നിറങ്ങളുടെ സൗന്ദര്യശാസ്‌ത്രം ചിത്രതലങ്ങളിൽ ആവിഷ്‌കരിക്കുന്ന സവിശേഷമായ രീതി എൻ ദിവാകരൻ, മഹീന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിൽ ദർശിക്കാം. യന്ത്രസമാനമായ ഒബ്‌ജക്ടുകളുടെ ഇഴചേരൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്‌ ഓസ്റ്റിൻ കൊഞ്ചിറയുടെ ബൃഹാദാകാരമായ ചിത്രം. ഇനിയും വിശദീകരിക്കേണ്ടുന്ന ബാബു നന്പൂതിരി, ഷിബുചന്ദ്‌, രവീന്ദ്രൻ പുത്തൂർ തുടങ്ങി പ്രമുഖരുടെ ചിത്ര‐ശിൽപങ്ങൾ നിരവധിയുണ്ട്‌. മോവ്‌ ഗ്യാലറിയിലെ തുടർന്നുള്ള പ്രദർശനം മൺസൂൺ ആർട്ട്‌ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. തുടർന്ന്‌ കെ ജയകുമാർ ഐഎഎസിന്റെ ചിത്രങ്ങളുടെ പ്രദർശനമാണ്‌. അങ്ങനെ നമ്മുടെ ഗ്യാലറികൾ സജീവമാകുകയാണ്‌. സമൂഹത്തിലേക്ക്‌ തുറക്കുന്ന വാതായനമാവുകയാണ്‌, ആസ്വാദകരുടെ മനസ്സിലേക്ക്‌ പുതിയ കാഴ്‌ചകൾ സമ്മാനിച്ചുകൊണ്ട്‌. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

Topics

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി ബോച്ചെയുടെ അരങ്ങേറ്റം

കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്....

സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള മുന്നേറ്റത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത...
spot_img

Related Articles

Popular Categories

spot_imgspot_img