വർഗസമരവും മാധ്യമങ്ങളും

കെ എ വേണുഗോപാലൻ

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10

2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ് ഇൻഡസ്ട്രി) റിപ്പോർട്ട് പ്രകാരം ലോകത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ മാധ്യമ വിനോദ വ്യവസായമാണ് ഇന്ത്യയിലേത്. ആധുനിക ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾ ആയ ഡിജിറ്റലൈസ്ഡ് കേബിൾ ടിവിയുടെയും ഡയറക്ട് ടു ഹോമിന്റെയും (DTH) വ്യാപനത്തിന്റെ ഭാഗമായാണ് ഈ സ്ഥിതിയിലേക്ക് ഇന്ത്യ എത്തിച്ചേർന്നത്. പ്രതിവർഷം 12.4 ശതമാനം വളർച്ചയാണ് ഈ രംഗത്ത് ഇന്ത്യ നേടിക്കൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായ മുന്നേറ്റം മാത്രമല്ല 1990 കളിൽ നടപ്പിലാക്കാൻ ആരംഭിച്ച നവലിബറൽ സാമ്പത്തിക നയങ്ങളും ഈ മുന്നേറ്റത്തിൽ വലിയ പങ്കു വഹിച്ചിട്ടുള്ളതായി കാണാനാവും. നവലിൽ നയങ്ങൾ ഈ രംഗത്ത് വൻതോതിൽ വിദേശ മൂലധനം കടന്നുവരുന്നതിനും സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകളുടെ പ്രവേശനത്തിനും ഇടയാക്കി.

1959 സെപ്റ്റംബർ 15നാണ് ഇന്ത്യയിൽ ആദ്യത്തെ ടിവി സംപ്രേഷണം ഡൽഹിയിൽ നിന്ന് ആരംഭിക്കുന്നത്. തുടർന്ന് 1972 ൽ ബോംബെയിലും 1975 ശ്രീനഗർ, അമൃത്സർ, കൽക്കട്ട, മദ്രാസ്, ലക്നൗ, എന്നിവിടങ്ങളിലും ടിവി സംപ്രേഷണം ആരംഭിച്ചു. 1982ൽ ഏഷ്യൻ ഗെയിംസിനോട് അനുബന്ധിച്ച് ദൂരദർശൻ കളർ ടെലിവിഷൻ അവതരിപ്പിച്ചതോടെ ഈ രംഗത്ത് വൻ മുന്നേറ്റം ഉണ്ടായി. വളർച്ചയുടെ അടുത്തഘട്ടം 90കളുടെ തുടക്കത്തിലാണ്. ഗൾഫ് യുദ്ധവും സാമ്പത്തികമായ പരിഷ്കാരങ്ങളും ആണ് ഈ മുന്നേറ്റത്തിന് കാരണമായത്. കേന്ദ്ര ഗവൺമെന്റ് വിദേശ ചാനലുകൾക്ക് സംരക്ഷണത്തിന് അനുമതി നൽകിയതോടെ ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന 5 ചാനലുകൾ ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. എം ടി വി, സ്റ്റാർ പ്ലസ്, സ്റ്റാർ മൂവീസ്, ബി ബി സി , സ്റ്റാർ സ്പോർട്ട്സ് എന്നിവയായിരുന്നു അവ. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇതാദ്യമായി അന്തർദേശീയ പരിപാടികൾ കാണുന്നതിനും വിദേശ സാംസ്കാരിക മൂല്യങ്ങളെ കുറിച്ച് അറിയുന്നതിനും അവസരം ലഭ്യമായി.

ടിവി സംപ്രേഷണം എന്ന സങ്കൽപ്പനത്തിൽ വിവിധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ടിവി ചാനലുകൾ, ഉള്ളടക്കം, പ്രോഗ്രാമിംഗ്, ഉള്ളടക്കത്തിന്റെ വിതരണം,ഉപഭോക്താക്കൾ എന്ന നിലയിൽ പ്രേക്ഷകർ,ഇതിനൊക്കെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ, പരസ്യം, നിയന്ത്രണ നിയമങ്ങൾ ഇതൊക്കെ ഈ സങ്കൽപ്പനത്തിൽ പെടുന്നു. മറ്റേതൊരു വ്യവസായത്തെയും പോലെ മാധ്യമ വ്യവസായത്തിലും വ്യാപാരപരമായ പ്രവർത്തനങ്ങളായ ഉത്പാദനം, ഉപഭോഗം, വിതരണം, വിപണനം, ധനകാര്യം, നൈപുണി, എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. ഒരു പരിപാടിയുടെ ഉള്ളടക്കം എന്നത് ഉപഭോക്താവിന് മുന്നിൽ വിറ്റഴിക്കുന്നതിനുള്ള ഉൽപന്നമാണ്. ചിലയാളുകൾ അത് വാർത്തയായി, സീരിയലുകളായി, സംഗീതമായി, ഭക്തിപരമായ പരിപാടികൾ ആയി, സ്പോർട്സായി, സിനിമാസ്വാദനമായി ഒക്കെയാണ് ഉപഭോഗം ചെയ്യുന്നത്. ഇതിൽ ഉപയോഗം എന്നത് വ്യക്ത്യധിഷ്ഠിതമായി അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. മറ്റേതൊരു ഉൽപാദനത്തേയും പോലെ ഒരു പരിപാടിയുടെ ഉള്ളടക്കത്തിനും അതിന്റേതായ ചെലവുണ്ട്. ഒരിക്കൽ ഒരു പരിപാടി ഉത്പാദിപ്പിക്കപ്പെട്ടാൽ അതായത് ഒരു ഉള്ളടക്കം രൂപപ്പെടുത്തി കഴിഞ്ഞാൽ അതിൻറെ തുടർ പ്രവർത്തനം എന്നത് ഉൽപ്പന്നം ഉപഭോക്താവിന് എത്തിച്ചുകൊടുക്കലാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതി ഇന്ത്യയിൽ വിനോദോപാധികളുടെ വൈവിധ്യത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പലരും പല മാധ്യമങ്ങളും ഉപയോഗിച്ചാണ് ഈ പരിപാടികൾ കണ്ടുകൊണ്ടിരിക്കുന്നത്. പരിപാടി സംരക്ഷണം ചെയ്യപ്പെട്ടാൽ അത് നിമിഷങ്ങൾക്കുള്ളിൽ ലോകത്ത് എവിടെയുമുള്ള ഉപഭോക്താവിന്റെ മുമ്പിൽ എത്തിച്ചേരുന്നു. ഇംഗ്ലണ്ടിൽ നടക്കുന്ന ഒരു ക്രിക്കറ്റ് മാച്ച് നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ കാഴ്ചക്കാരനും ദൃശ്യമാകും. ഇസ്രായേൽ പാലസ്തീൻ എതിരായി നടത്തുന്ന യുദ്ധം ആയാലും സുനാമി ആയാലും ഭീകരാക്രമണമായാലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതൊക്കെ വളരെ വേഗത്തിൽ ആഗോളതലത്തിൽ തന്നെ സംപ്രേഷണം ചെയ്യുന്നതിന് ഇന്ന് സാധിക്കുന്നു. ഈ സാധ്യത ഉപയോഗപ്പെടുത്തി സാമ്രാജ്യത്വം ആരംഗത്തുകൂടെ ഇന്ത്യയിലെക്ക് കടന്നു കയറിയിട്ടുണ്ട് എന്ന് കാണാനാവും.

ഇന്ത്യയിലെ ടെലിവിഷൻ വ്യവസായത്തെ രൂപപ്പെടുത്തിയത് ഇവിടെ നിലവിൽ ഉണ്ടായിരുന്ന നിയന്ത്രണാധികാരങ്ങൾ ആയിരുന്നു. 90കളിൽ ഗവൺമെന്റ് സ്വകാര്യ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ ലൈസൻസ് നൽകുന്നതിന് ആരംഭിച്ചു. അതുവരെ ഇന്ത്യയിൽ പരിപാടികളും വാർത്തകളും സംപ്രേക്ഷണം ചെയ്യുന്നതിന് അധികാരമുള്ള ഏക സ്ഥാപനം ദൂരദർശൻ ആയിരുന്നു. 1991 മുതൽ ഗവൺമെൻറ് ലൈസൻസ് നൽകുക മാത്രമല്ല ആഗോള സംരംഭകരായ സ്റ്റാർ, കേബിൾ ന്യൂസ് നെറ്റ്വർക്കായ സി എൻ എൻ, സോണി, ബിബിസി തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ ഡൗൺ ലിങ്ക് ചെയ്യുന്നതിനുള്ള അവകാശം ലഭ്യമായി. ഇതിൽ ഭൂരിപക്ഷം വരുന്ന വിദേശ ചാനലുകളും മറ്റു രാജ്യങ്ങളിൽ നിന്നാണ് അപ് ലിങ്കിംഗ് ചെയ്തിരുന്നത് എങ്കിലും അവർക്ക് ഇവിടെ ഡൗൺലിങ്ക് ചെയ്യാൻ പറ്റുന്ന അവസരമുണ്ടായി. ഇത് ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തെ പുതിയ മേഖലകളിലേക്ക് വളർത്തുകയും വാർത്താ വിനിമയത്തിലും പരസ്യത്തിലും ഒരു വ്യവസായം എന്ന നിലയിൽ വൻതോതിൽ വളരുന്നതിന് ഇടവരുത്തുകയും ചെയ്തു. 1990 കളിൽ അവതരിപ്പിച്ച ആഗോളവൽക്കരണ നയങ്ങളാണ് ഈ സ്ഥിതിയിലേക്ക് ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തെ കൊണ്ടെത്തിച്ചത്. ഇത് ചെയ്തത് ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ പൊതുവേയും വ്യവസായ രംഗത്ത് വിശേഷിച്ചും നിലവിൽ ഉണ്ടായിരുന്ന മുതലാളിത്ത വളർച്ചയ്ക്ക് ദോഷകരമായ ചില നടപടികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു. സർക്കാർ ഇടപെടലുകളിൽ നിന്ന് ഒഴിവാക്കി സ്വകാര്യസംരംഭങ്ങളെ വൻതോതിൽ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നടപടികൾ. സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായ ഒരു വ്യാപാര മേഖല വളർത്തിയെടുക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു ഈ നയങ്ങൾ. 50 വ്യവസ്ഥയ്ക്ക് മേലിൽ പൊതു നിയന്ത്രണങ്ങൾ ഇല്ലാതാവുകയും വിദേശ ധന മൂലധന ശക്തികൾ കടന്നു കയറുകയും ചെയ്തു.

ഉപഭോക്താക്കൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, എന്നിത്യാദി പ്രാഥമിക ആവശ്യങ്ങളിൽ നിന്ന് വില കൂടിയ പുതിയ ഐ ഫോണുകൾ,ഐപാഡുകൾ,മേക് മെഷീനുകൾ, എച്ച് ഡി ഫോർ ഡി പ്ലാസ്മകൾ, വൈഫൈ, വിലകൂടിയ കാറുകൾ, ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ തുടങ്ങിയ മൾട്ടിപ്ലക്സ് സംസ്കാരത്തിലേക്ക് മാറി. അവർ ഫോർജി, ഫൈവ് ജി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മാധ്യമങ്ങൾ കാണുകയും വിനോദ പരിപാടികൾ ആസ്വദിക്കുകയും ഇടപെടുകയും ഒക്കെ ചെയ്യാൻ തുടങ്ങി. എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും ചെലവഴിക്കൽ പ്രവണത ശക്തിപ്പെട്ടു. സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ ചെലവഴിക്കുന്ന രീതികളിൽ വ്യത്യസ്തത ഉണ്ടായിരുന്നു. ജനങ്ങളുടെ കഴിഞ്ഞ 10 വർഷത്തെ ചെലവ് രീതി വിശകലനം ചെയ്താൽ ഒരു സാധാരണ ഉപഭോക്താവ് കൂടുതൽ കൂടുതൽ ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് വേണ്ടി പണം ചെലവഴിക്കുന്നതായി കാണാൻ കഴിയും. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഈ ചെലവ് രീതിയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നവ ലിബറിൽ കാലത്ത് വളർന്നുവന്ന പുതിയ മധ്യവർഗ്ഗം,ഉപഭോഗവുമായി ബന്ധപ്പെട്ട മാറിവരുന്ന താൽപര്യങ്ങൾ,വിലയിൽ വരുന്ന വ്യത്യാസം,വിപണിയിലേക്ക് പുതിയ ഉൽപ്പന്നങ്ങളുടെ വരവ്, വായ്പ ലഭ്യത, ക്രെഡിറ്റ് കാർഡുകൾ, ഉയർന്ന ഉൽക്കർഷേഛാ നിലവാരം, ഉയർന്ന സാക്ഷരതാ നിരക്ക്, ബ്രാൻഡുകളെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ, ദ്രുതഗതിയിൽ നടക്കുന്ന നഗരവൽക്കരണം, മാധ്യമങ്ങളും പരസ്യങ്ങളും നൽകുന്ന അവബോധം ഇതൊക്കെ മാറിവരുന്ന ചെലവഴിക്കൽ രീതികൾക്ക് കാരണമാണ്. ടെലിവിഷനെ ഇന്ത്യക്കാരുടെ പ്രത്യയശാസ്ത്ര ബോധത്തിൽ മാറ്റം വരുത്തുന്നതിനുള്ള ഒരു ഉപകരണമായി കാണാവുന്നതാണ്.

ഇന്ത്യയിൽ 1991നു ശേഷം നവ ലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് ഉണ്ടായ പുതിയ കണ്ടുപിടുത്തങ്ങൾ ഉപയോഗപ്പെടുത്തി മത്സരാധിഷ്ഠിത വളർച്ചയ്ക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ,ടെലിവിഷൻ സംപ്രേഷണ വ്യവസായത്തിന്റെ വിപണിയിൽ വലിയ മാറ്റമുണ്ടാക്കി. 1982 ൽ ഏഷ്യൻ ഗെയിംസിനോട് അനുബന്ധിച്ച് കളർ ടെലിവിഷൻ ആരംഭിക്കുകയും ചാനൽ വിഡ്ത് വർദ്ധിപ്പിക്കുകയും ചെയ്തതോടെ കൂടുതൽ വ്യക്തതയോടെ ടിവി ചിത്രങ്ങൾ ലഭിക്കാൻ തുടങ്ങി. അന്ന് നിലവിൽ ഉണ്ടായിരുന്ന പത്ത് ‐പന്ത്രണ്ട് ചാനലുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ശേഷിയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 200 ഓളം ചാനലുകൾ പ്രവർത്തിപ്പിക്കാവുന്ന വിധം നമ്മുടെ സംപ്രേഷണ ശേഷി വർദ്ധിച്ചു. ഇൻസാറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചതോടെയാണ് ഈ വർദ്ധനവ് ഉണ്ടായത്. 400 ഓളം ചാനലുകൾക്ക് ഒരേസമയം പ്രവർത്തിക്കാവുന്ന വിധത്തിലേക്ക് ഇന്ന് നമ്മുടെ ശേഷി വർദ്ധിച്ചിട്ടുണ്ട്.

പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സാങ്കേതികവിദ്യയിൽ ഉണ്ടായ നൂതന വിദ്യകളും ടെലിവിഷന്റെ വളർച്ചയ്ക്ക് ഇടയാക്കി. വീഡിയോ ക്യാമറ റെക്കോർഡിങ്ങിൽ നിന്ന് ഇപ്പോൾ ബീറ്റാ ടേപ്പുകളിലേക്കും മിനി ഡിജിറ്റൽ വീഡിയോ ടേപ്പുകളിലേക്കും മെമ്മറി ചിപ്പുകളിലേക്കും ഒക്കെ സാങ്കേതികവിദ്യ വളർന്നു. ഷൂട്ടിംഗ് സാങ്കേതികവിദ്യ ശേഖരിച്ച് വയ്ക്കുന്ന കാര്യത്തിൽ, ഗുണമേന്മയിൽ, ചെലവിൽ ഒക്കെ വൻതോതിലുള്ള മുന്നേറ്റം ഉണ്ടാക്കി. ഏറ്റവും പുതിയ പോസ്റ്റ് പ്രൊഡക്ഷൻ ടെക്നോളജി ആപ്പിൾ മാക്കിന്റെ എഡിറ്റിംഗ് ടേബിൾ ആണ് ഉപയോഗപ്പെടുത്തുന്നത്. ഫൈബർ കേബിളുകൾ പ്രയോഗത്തിൽ വന്നതോടെ റിമോട്ട് കൺട്രോൾ റൂം എന്ന സങ്കൽപ്പനം പ്രായോഗികമായി. ഇതിനൊക്കെ ഉപരി സാങ്കേതിക രംഗത്ത് ഉണ്ടായ മുന്നേറ്റത്തിന്റെ ഭാഗമായി ഉണ്ടായ ഏറ്റവും സുപ്രധാനമായ കാര്യം 3ജി, 4ജി മുതലായ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുറഞ്ഞ വിലയുള്ള സ്മാർട്ട് ഫോണുകളുടെ ഉപയോഗമാണ്. ടാബ്ലറ്റുകൾ, വീഡിയോ ഓൺ ഡിമാൻഡ് , ത്രിഡി പ്രയോഗിക്കുന്ന ശാസ്ത്രങ്ങൾ, ഡിജിറ്റൽ റൈറ്റ് അഡ്മിനിസ്ട്രേഷൻ എന്നിവയും മാധ്യമ രംഗത്തിന്റെ വ്യാപനത്തിന് സഹായകമായിട്ടുണ്ട്. ഇതെല്ലാം ചേർന്ന് അതിബഹത്തായ ഒരു മാറ്റമാണ് മാധ്യമ രംഗത്ത് കണ്ടൻസ് മെറ്റീരിയലുകളുടെ കാര്യത്തിൽ,അതിന്റെ വാഹനത്തിൽ, വിതരണത്തിൽ ഒക്കെ ഉണ്ടായിട്ടുള്ളത് എന്ന് കാണാൻ പറ്റും. ഇത് ടെലിവിഷൻ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റം വെബ്ബും സംപ്രേക്ഷണ ഉള്ളടക്കവും തമ്മിൽ അഭിഗമ്യത ഉണ്ടാക്കിയിട്ടുണ്ട്. 2015ലെ ട്രായ് റിപ്പോർട്ടിൽ സാങ്കേതികവിദ്യ, സേവന വിതരണത്തിനുള്ള ചെലവ് കുറച്ചതായും അത് മത്സര നിലവാരം വർദ്ധിപ്പിച്ചതായും പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം സംഭവിക്കുകയും വിതരണം ഏതാനും കൈകളിലേക്ക് ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ഇത് ദൃശ്യമാധ്യമ രംഗത്ത് ചില കുത്തകകളെ ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഇത് നമ്മുടെ സാംസ്കാരിക വൈവിധ്യത്തെ ബാധിക്കുകയും ഏകാത്മകത വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് സഹായകമാണ്. ഇവിടെ നിന്നുകൊണ്ടു വേണം രാമായണം സീരിയലും ബിജെപിയുടെ വളർച്ചയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തേണ്ടത്.

ആഗോളവൽക്കരണ കാലഘട്ടം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് കടന്നുവന്നത് വിദേശ മാധ്യമ വ്യവസായത്തിന്റെ നിക്ഷേപത്തോടും ഒപ്പം അവരിൽ നിന്നുള്ള മത്സരത്തോടെയും ആണ്. ഇത് ഇന്ത്യയിലെ മാധ്യമ വ്യവസായത്തിന് ആകെ മാറ്റിമറിച്ചു. സാങ്കേതികവിദ്യ മാത്രമല്ല ഉള്ളടക്കത്തിലെ മത്സരവും ഇന്ത്യയിലെ ടെലിവിഷൻ വ്യവസായത്തിന്റെ വളർച്ചയ്ക്ക് സഹായകമായി. ആഗോളവൽക്കരണത്തിന്റെ ഫലമായി നിരവധി വിദേശ ടെലിവിഷൻ ചാനലുകൾ ഇന്ത്യയിൽ രംഗത്തിറങ്ങി. ഈ രംഗത്ത് അവർ നടത്തിയ നിക്ഷേപം ടെലിവിഷൻ വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കുകയും അത് ഇന്ത്യൻ നിക്ഷേപകരെ കൂടെ ടെലിവിഷൻ രംഗത്ത് നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ ബിസിനസ് കുടുംബങ്ങളിൽ ഒന്നായ സുഭാഷ് ചന്ദ്രയുടെ എസ്എൽ ഗ്രൂപ്പ് സി നെറ്റ്വർക്കിൽ, കേബിൾ ടെലിവിഷനിൽ, ഡിടിഎച്ചിൽ, മറ്റു അനുബന്ധ സ്ഥാപനങ്ങളിൽ ഒക്കെ പണം മുടക്കാൻ തയ്യാറായി. ടാറ്റ, റിലയൻസ്, ഭാരതി എയർടെൽസ് എന്നിവരൊക്കെ ഇങ്ങനെ നിക്ഷേപം നടത്തിയവരാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള പ്രമുഖരായ ബിസിനസുകാരും ഈ തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സൺ നെറ്റ്വർക്കിലും ഈനാട് ഗ്രൂപ്പിലും പേൾ ഗ്രൂപ്പിലും നിക്ഷേപം നടത്തിയ ആളാണ് കലാനിധി മാരൻ. നിരവധി രാഷ്ട്രീയ നേതാക്കളും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളും ഒക്കെ ഈ തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒഡീഷാ ടിവിയുടെ ഉടമസ്ഥനായ ബൈജയന്ത് ജയാപാണ്ഡെ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡണ്ടും ഔദ്യോഗിക വക്താവും ആയിരുന്നു. അദ്ദേഹം നാലു തവണ ലോകസഭാംഗമായിരുന്നു.ആസാമിൽ റിനികി ഭുയാൻ ശർമയാണ് ന്യൂസ് ലൈവ് എന്ന ടെലിവിഷൻ സ്ഥാപനത്തിന്റെ ഉടമ.അവർ ആസാമിലെ ബിജെപി മുഖ്യന്ത്രിയായ ഹിമന്ദ ബിശ്വ ശർമ്മയുടെ ഭാര്യയാണ്. കേരളത്തിൽ ഏഷ്യാനെറ്റിന്റെ ഉടമ ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖരനാണ്. മറ്റൊരു ചാനലായ മനോരമ വിഷന്റെ ഉടമസ്ഥർ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ചു മരിക്കും എന്ന് പ്രഖ്യാപിച്ച കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ കുടുംബക്കാരാണ്.ടെലിവിഷൻ രംഗവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്. മുകേഷ് അംബാനിയും അദാനിയും അടക്കമുള്ള നിരവധി ബിസിനസ്സുകാർ മാധ്യമ രംഗത്ത് പണം മുടക്കുകയും അതുവഴി ഭരണകക്ഷിയിൽ സ്വാധീനമുറപ്പിക്കുകയും അവർക്ക് വേണ്ടി പ്രചാരവേല നടത്തുകയും ചെയ്യുന്നുണ്ട്. l

Hot this week

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

Topics

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

അതിദാരിദ്ര്യ നിർമ്മാർജ്ജനം: പരിശീലന ശൃംഖല വിപുലം

ജനകീയാസൂത്രണത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും തുടർച്ചയായി മികച്ച ജന പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനമാണ്...

പേരുകൾ വെറും പേരുകൾ മാത്രമല്ല; ഗാസയെ ഏറ്റെടുത്ത് കേരളം

“What's in a name?'' William Shakespeare റോമിയോ ആൻ്റ് ജൂലിയറ്റ് എന്ന നാടകത്തിൽ...

മരിച്ചവനു വേണ്ടിയുള്ള യുദ്ധങ്ങള്‍

മനുഷ്യര്‍ കൃഷി ചെയ്യാനും കൂട്ടം ചേര്‍ന്ന് ജീവിക്കാനും തുടങ്ങിയ കാലം മുതല്‍...
spot_img

Related Articles

Popular Categories

spot_imgspot_img