ശിൽപകലാവഴിയിൽ രാംകിങ്കർ ബേജ്‌

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ധുനിക ശിൽപകലയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ, ഭാരതീയ ശിൽപകലയിൽ നവീനമായ ഭാവുകത്വം സമ്മാനിച്ച കലാകാരനായിരുന്നു രാംകിങ്കർ ബേജ്‌. യഥാതഥമായ ശൈലീസങ്കേതങ്ങളിലൂന്നിനിന്നുകൊണ്ട്‌ ഭാരതീയ ശിൽപകലയിൽ അതുവരെ കാണാത്ത പുതിയൊരു കാഴ്‌ചാനുഭവമാണ്‌ ഇദ്ദേഹം ആസ്വാദകർക്ക്‌ സമ്മാനിച്ചത്‌. കലയുടെ പൂർണതയ്‌ക്കു വേണ്ടി ജീവിതം സമർപ്പിച്ച ചിത്രകാരനും ശിൽപിയും നാടകപ്രവർത്തകനും അധ്യാപകനുമായിരുന്നു രാംകിങ്കർ. പശ്ചിമബംഗാളിലെ ഉൾനാടൻ ഗ്രാമമായ ‘ജൂഗിപുര’ എന്ന സ്ഥലത്ത്‌ പിന്നാക്കവിഭാഗ കുടുംബത്തിൽ 1906 മെയ്‌ 25നാണ്‌ രാംകിങ്കർ ജനിച്ചത്‌. കുടിപ്പള്ളിക്കൂടത്തിലെ പഠനവും തുടർന്നുള്ള സ്‌കൂൾ വിദ്യാഭ്യാസവുമൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ടാണ്‌ രാംകിങ്കർ കുടുംബപ്രാരാബ്‌ധങ്ങൾക്ക്‌ നടുവിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌. പിന്നീട്‌ കലയിലൂടെ സ്വരൂപിച്ച തൊഴിൽ ഉപജീവനമാർഗമാക്കുകയായിരുന്നു രാംകിങ്കർ. തന്റെ ഗ്രാമീണരായ കൈത്തൊഴിലുകാരുടെ (കുശവർ, കൽപണിക്കാർ, മരപ്പണിക്കാർ, കൊല്ലപ്പണിക്കാർ) കൂട്ടായ്‌മയായിരുന്നു രാംകിങ്കറിന്‌ സ്‌കൂൾ വിദ്യാഭ്യാസത്തെ മറികടന്ന്‌ കലയും ജീവിതവുമായി ഇഴചേർത്തുകൊണ്ടുള്ള കലാപഠനത്തിന്‌ അവസരമൊരുക്കിയത്‌. അതിന്റെ തുടർച്ചയായിട്ടാണ്‌ കളിമണ്ണിൽ പുതിയ രൂപമാതൃകകൾക്ക്‌ ചാരുത പകർന്നുകൊണ്ട്‌ തൊഴിലാളികളിൽ ഒരാളായി ചിത്ര‐ശിൽപകലയിൽ പഠനവും തൊഴിൽപരിശീലനവും രാംകിങ്കർ ആരംഭിക്കുന്നത്‌.

ഒരിക്കൽ കളിമൺപാത്രനിർമാണ തൊഴിലാളികളെ അടുത്തറിയാനെത്തിയ ബംഗാളിലെ പ്രമുഖനായ രാമാനന്ദ ചാറ്റർജിയെന്ന പത്രപ്രവർത്തകൻ അവിടെ കണ്ട നവീന രൂപമാതൃകകളിലുള്ള ശിൽപങ്ങൾ ശ്രദ്ധിക്കുകയും അതിന്റെ ശിൽപിയായ രാംകിങ്കറെ പരിചയപ്പെടുകയും ചെയ്‌തു. ശിൽപകലയിലുള്ള അദ്ദേഹത്തിന്റെ മികവ്‌ തിരിച്ചറിഞ്ഞ ആ പത്രപ്രവർത്തകൻ കൂടുതൽ കലാപഠനത്തിന്‌ നിർദേശിക്കുകയും രാംകിങ്കറെ ശാന്തിനികേതനിൽ എത്തിക്കുകയും ചെയ്‌തു. തുടർന്ന്‌ ശിൽപകലാപഠനം ആരംഭിച്ച അദ്ദേഹം സാധാരണ കലാവിദ്യാർഥിയേക്കാൾ പക്വതയാർന്ന കലാവിഷ്കാരങ്ങളുമാണ്‌ അവിടെ സൃഷ്ടിച്ചയത്‌. വിഖ്യാത ചിത്രകാരനും ശാന്തിനികേതനിലെ കലാധ്യാപകനുമായ നന്ദലാൽബോസ്‌, വിദ്യാർഥിയായ രാംകിങ്കറിനെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തിന്റെ ആദ്യകാല രചനകളായ പെയിന്റിംഗുകളിലെ സവിശേഷതകളെ വിലയിരുത്തുകയും ചെയ്‌തിരുന്നു. ജലച്ചായത്തിലും എണ്ണച്ചായത്തിലും ടെന്പറ നിറങ്ങളിലുമായി വരച്ച നിരവധി ചിത്രങ്ങളോടൊപ്പം സ്വന്തമായ ശൈലിയും അർഥതലങ്ങളുമുള്ള ക്രിയാത്മക ശിൽപങ്ങളും രാംകിങ്കർ തയ്യാറാക്കിയിരുന്നു. ചിത്രകലയിലൂടെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം ഒടുവിൽ ചെന്നെത്തിയതും ശിൽപകലയിലേക്കായിരുന്നു‐ തുടർന്ന്‌ സജീവമാകുകയും ചെയ്‌തു.

1930കളിൽ ഇന്ത്യൻ ശിൽപകലാരംഗത്ത്‌ രചനാശൈലിയിലും രൂപനിർമിതിയിലും വേറിട്ടതും ഉൾക്കരുത്തുള്ളതുമായിരുന്നു രാംകിങ്കർ ശിൽപങ്ങൾ. 1936ൽ അദ്ദേഹം ശാന്തിനികേതനിൽ അധ്യാപകനായി ചേർന്നു. സാധാരണക്കാരനായ ഒരു ഗ്രാമീണന്റെ വേഷവും ജീവിതചര്യയുമായിരുന്നു ശാന്തിനികേതനിലെ അദ്ദേഹത്തിന്റെ കാലഘട്ടം. ഗ്രാമീണജീവിതത്തിന്റെ ശാലീനത സത്യസന്ധമായി പ്രകടമാക്കിയിരുന്ന രാംകിങ്കർ ശിൽപങ്ങൾ പരുപരുത്ത പ്രതലമൊരുക്കിക്കൊണ്ടായിരുന്നു. വിഖ്യാത പാശ്ചാത്യശിൽപികളിൽ ആഗസ്റ്റ്‌ റോഡിന്റെ ശിൽപങ്ങൾ തന്നെ സ്വാധീനിച്ചതായി രാംകിങ്കർ പറയുന്നു. ശിൽപങ്ങളുടെ രൂപഘടനയിലും ഘടനാസ്വഭാവത്തിലുമുള്ള നിർമിതിയിലുമൊക്കെ റോഡിന്റെ രചനകൾ പിൻബലമായിട്ടുണ്ടെങ്കിലും തികച്ചും തന്റേതു മാത്രമായ ശൈലിയിൽ രാംകിങ്കർ എത്തപ്പെടുകയായിരുന്നു; സ്വന്തം ശൈലി സ്വരൂപിക്കുകയായിരുന്നു. 1957ൽ വിശ്വഭാരതി യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ പ്രൊഫസർ ഓഫ്‌ എമിററ്റ്‌സ്‌ ആയി നിയമിച്ചു. 1970ൽ പത്മഭൂഷൺ, വിശ്വഭാരതിയുടെ അന്തർദേശീയ പുരസ്‌കാരം, കേന്ദ്ര ഫെലോഷിപ്പ്‌ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലും പാരീസ്‌, ജപ്പാൻ, കാനഡ, ജർമനി എന്നീ വിദേശരാജ്യങ്ങളിലും രാംകിങ്കറിന്റെ ശിൽപങ്ങൾ പ്രദർശിപ്പിക്കുകയും ഗ്യാലറികളിൽ സൂക്ഷിക്കുകയും ചെയ്‌തുവരുന്നു. ഡൽഹി നാഷണൽ ഗ്യാലറി ഓഫ്‌ മോഡേൺ ആർട്ടിൽ അദ്ദേഹത്തിന്റെ പ്രധാന ശിൽപങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്‌. അവിവാഹിതനായ രാംകിങ്കർ 1980 ആഗസ്‌ത്‌ 2നാണ്‌ കലാലോകത്തോട്‌ വിടപറഞ്ഞത്‌.

സാന്താൾ കുടുംബശിൽപം
പ്രകൃതിയോടിണങ്ങുന്ന ശിൽപങ്ങളിലൂടെ ശ്രദ്ധേയനായ രാംകിങ്കർ ബേജ്‌ പ്രകൃതിയെ ഒരിക്കലും തന്റെ നേരിട്ടുള്ള മോഡലാക്കിയിരുന്നില്ല. പകരം നവീനമായ ഉൾക്കാഴ്‌ചയിൽ ക്യൂബിസം, സർറിയലിസം, അബ്‌സ്‌ട്രാക്ട്‌ തുടങ്ങിയ കലാപ്രസ്ഥാനങ്ങളിലൂടെ പ്രകൃതിയെ തന്റെ ശിൽപങ്ങളിൽ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം. ജീവിതസാഹചര്യങ്ങൾ കൊണ്ടും അല്ലാതെയും കൂടുതൽ സമയവും രാംകിങ്കർ ചെലഴിച്ചിരുന്നത്‌ സാന്താൾ ഗിരിവർഗക്കാരുടെ കൂടെയായിരുന്നു. വിശ്വഭാരതിയിൽ ജോലിചെയ്യുമ്പോൾ പോലും ക്വാർട്ടേഴ്‌സിൽ താമസിക്കാതെ സാന്താൾ കുടുംബങ്ങൾക്കിടയിൽ ചെറിയൊരു കുടിലിലായിരുന്നു അദ്ദേഹം താമസിച്ചത്‌. അവരുടെ രൂപങ്ങൾ ചിത്രങ്ങളിലും ശിൽപങ്ങളിലും പകർത്തിക്കൊണ്ടാണ്‌ രാംകിങ്കർ സാന്താൾ ശിൽപങ്ങളിലേക്ക്‌ സജീവമാകുന്നത്‌. കോൺക്രീറ്റ് മാധ്യമമാക്കി സിമന്റും ചരലും ഉപയോഗിച്ചുള്ള സാന്താൾ ശിൽപങ്ങൾ അങ്ങനെ രൂപമെടുക്കുകയായിരുന്നു. ചരൽക്കല്ലുകളിലൂടെ വന്നുചേരുന്ന പരുക്കൻ സ്വഭാവം നിലനിർത്തിയുള്ള ചലനാത്മകമായ ശിൽപനിർമിതി സാന്താൾ ശിൽപങ്ങളുടെ പ്രത്യേകതയാണ്‌. സാന്താൾ കുടുംബശിൽപത്തിലെ രൂപങ്ങൾ അനാട്ടമി പെർഫെക്‌ഷനപ്പുറമുള്ള രൂപകൽപനയിലാണ്‌ ശ്രദ്ധേയമാകുന്നത്‌. കുഞ്ഞിനെ തൂക്കുകൊട്ടയിലിരുത്തി അത്‌ തോളിലേറ്റി അച്ഛനുമമ്മയും ഒപ്പമൊരു വളർത്തുനായയുമായി നടന്നുനീങ്ങുന്ന ഗ്രാമീണ മനുഷ്യരുടെ കുടുംബശിൽപമാണിത്‌.

കുടുംബബന്ധങ്ങളുടെയും ജീവിതയാത്രയുടെയും വികാസവും ചലനവും പ്രകടമാക്കുന്ന ഈ രൂപങ്ങളിലെ ഗ്രാമീണഭാവവും വേഷങ്ങളും ഉൾപ്പെടുന്ന യഥാതഥമായ രൂപനിർമിതി ആധുനിക ശിൽപകലയുടെ അനന്തസാധ്യതകൾ തുറന്നിടുന്ന ശൈലീസങ്കേതങ്ങൾ കൂടിയാകുന്നു രാംകിങ്കറിന്റെ സാന്താൾ ശിൽപങ്ങൾ. ഇന്ത്യൻ പാരന്പര്യ ശിൽപകലാബോധത്തിൽനിന്ന്‌ സ്വാംശീകരിച്ചെടുത്തിട്ടുള്ള രൂപങ്ങൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവപരമായ ലാവണ്യബോധത്തെയാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. സുജാത, വിളക്കുകാൽ, മദർ ആന്റ്‌ ചൈൽഡ്‌, ഹാർവെസ്റ്റ്‌, പിക്‌നിക്‌ തുടങ്ങിയ ശിൽപങ്ങളും നിരവധി ഛായാചിത്രങ്ങളും രാംകിങ്കറിന്റെ ശ്രദ്ധേയ രചനകളാണ്‌. l

Hot this week

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

Topics

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...
spot_img

Related Articles

Popular Categories

spot_imgspot_img