മരിച്ചവർക്കായുള്ള കവിത

കെ എ നിധിൻ നാഥ്‌

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത എന്നാണ്‌. ആ പേരിനോട്‌ പൂർണമായും ചേർന്ന്‌ നിൽക്കുന്ന ഹൊറർ സ്വഭാവത്തിലുള്ള സിനിമയാണ്‌ രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത പ്രണവ്‌ മോഹൻലാൽ ചിത്രം. ഹൊറർ സിനിമായി നിൽക്കുമ്പോൾ തന്നെ ഒരു കവിത പോലെ സുന്ദരമായി ആസ്വദിക്കാൻ കഴിയുന്ന ഒന്നുകൂടിയാണ്‌ ചിത്രം. ജോണറിനോട്‌ അടിമുടി നീതി പുലർത്തുന്ന, അധിക ഗിമ്മുകൾക്ക്‌ വഴിപെടാതെ പ്രേക്ഷകന്‌ പൂർണമായ സംതൃപ്‌തി നൽകുന്ന ചലച്ചിത്രാനുഭവമാണ്‌ ഡീയസ്‌ ഇറേ.

മലയാളത്തിൽ ഹൊറർ സിനിമകളുടെ പലവിധത്തിലുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി രാഹുൽ സദാശിവൻ ഒരുക്കിയ മൂന്നാമത്തെ സിനിമയാണിത്‌. ആദ്യ സിനിമയായ ഭൂതകാലം, ഭ്രമയുഗം എന്നിവയിൽ നിന്ന്‌ പൂർണമായും വ്യത്യസ്ഥ സ്വഭാവവും ആഖ്യാനവുമാണ്‌ ചിത്രം. സംവിധായകന്റെ ക്രാഫ്റ്റും സിനിമാ ഡിസൈനിനിന്റെയും മികവാണ്‌ സിനിമയുടെ ഇ‍ൗടുവെപ്പ്‌. ഒപ്പം പ്രണവ്‌ മോഹൻലാൽ, ജിബിൻ ഗോപിനാഥ്‌ എന്നിവരുടെ പ്രകടനം എടുത്ത്‌ പറയേണ്ടേതാണ്‌. ഭയം എന്ന അനുഭൂതിയെ പ്രേക്ഷകരിലേക്ക്‌ സന്നിവേശിപ്പിക്കു എന്ന ഒറ്റ ലക്ഷ്യത്തിൽ ഒരുക്കിയിട്ടുള്ള സിനിമയുടെ മറ്റൊരു മികവ്‌ സാങ്കേതിക മേഖലയാണ്‌. ഇങ്ങനെ എല്ലാ മേഖലകളും കൃത്യമായി ഒത്തിണങ്ങിയ തിയറ്റർ കാഴ്ചയാണ്‌ ‘ഡീയസ് ഇ‍ൗറേ’.

കാഴ്‌ചയിലുടനീളം ഭയം തളം കെട്ടി നിർത്തി, പ്രേക്ഷകനെ ഒരോ നിമിഷത്തിലും ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന അടിമുടി ക്രാഫ്‌റ്റ്‌മാൻഷിപ്പിന്റെ കാഴ്‌ചയാണ്‌ സിനിമ. പ്രേതപടങ്ങളുടെ സ്ഥിരം പാറ്റേണിലുള്ള ജമ്പ് സ്‌കെയറുകളുള്ള എന്നാൽ അപ്രതീക്ഷിതമായ ഇന്റർവെൽ ബ്ലോക്ക്‌ അടക്കം കഴിയാവുന്ന സസ്‌പെൻസുകൾ കൂടി ഉൾക്കൊള്ളിച്ചുള്ള മിടുക്ക്‌ കൂടിയുണ്ട്‌ ചിത്രം. ഇ‍ൗ മിടുക്കിലാണ്‌ ചിത്രം പതിവ്‌ ഹൊറർ പേടി പടങ്ങളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത്‌. സ‍ൗണ്ട്‌ ഡിസൈനിൽ സമീപ കാലത്ത്‌ കണ്ട കിടിലൻ വർക്കുകളിൽ ഒന്നാണ്‌. ശബ്ദ കോലാഹലങ്ങൾക്ക്‌ വഴങ്ങാതെ വളരെ നേർപ്പിച്ച്‌ അമിത ശബ്ദങ്ങളും നിശബ്ദതതയും എല്ലാം ഉൾചേർത്തുള്ള സംഗീതമാണ്‌ സിനിമയെ ലിഫ്‌റ്റ്‌ ചെയ്യുന്നത്‌. ക്രിസ്‌റ്റോ സേവ്യറാണ്‌ സംഗീത വിഭാഗം കൈകാര്യം ചെയ്‌തിട്ടുള്ളത്‌. പെർഫെക്ടായ മേക്കിങിനെ അതികിടലനായ കാഴ്‌ചയാക്കി മാറ്റുന്നുണ്ട്‌ ശബ്ദം.

നടൻ എന്ന നിലയിൽ പ്രണവ്‌ മോഹൻലാൽ ഇതുവരെ എടുത്ത്‌ പറയാൻ തക്കമുള്ള പ്രകടനങ്ങൾ നടത്തിയിട്ടില്ല. എന്നാൽ ഡീയസ്‌ ഇ‍ൗറേ നല്ല തെരഞ്ഞെടുപ്പും അതിനോട്‌ നീതി പുലർത്തുന്ന പ്രകടനവുമാണ്‌. റോഹൻ ശങ്കർ എന്ന കഥാപാത്രത്തെ പ്രണവിന്റെ മാനറിസങ്ങൾക്ക്‌ ട്രെയിലർ ഫിറ്റ്‌ എന്ന പോലെയാണ്‌ ഒരുക്കിയിട്ടുള്ളത്‌. അതിലേക്ക്‌ വളരെ കൃത്യമായി പ്രണവ്‌ എത്തുന്നുമുണ്ട്‌. അർബൺ സ്വഭാവമുള്ള കഥാപാത്രവും അയാൾ ചെന്നെത്തുന്നയാനകമായ സാഹചര്യങ്ങളും പ്രണവിൽ ഭദ്രമാണ്‌. സഹപാഠിയായ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതും തുടർന്ന്‌ പ്രണവിലുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനുള്ള ഉത്തരങ്ങൾ തേടലുമാണ്‌ ചിത്രം.

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെഴുതിയ സിനിമയെന്ന ആമുഖത്തോടെ ഡീയസ്‌ റേ തുടങ്ങുന്നത്‌. ആത്മഹത്യയുടെ ഉത്തരം തേടുകയും അതിനിടയിൽ അകപ്പെടുന്ന ഭീതിത ലോകവുമാണ്‌ കഥാപശ്ചാത്തലം. ഹൊറർ സിനിമകളെന്ന്‌ പറയുമ്പോൾ പൊതുവിൽ കാണുന്ന അവിശ്വസനീയത നിറയുന്ന ലോകമല്ല സിനിമയുടേത്‌. ഭ‍ൂതകാലത്തിന്‌ സമാനമായ റിയലിസ്റ്റ്‌ പരിസരവും പരിചരണവുമാണ്‌ രാഹുൽ സദാശിവൻ പിന്തുടരുന്നത്‌. അതേസമയം എല്ലാ പ്രേതപടങ്ങൾക്കും മൂല കാരണമാകുന്ന പ്രതികാരം, അതിന്റെ കാരണം എന്നിവയും ഡീയസ്‌ ഇ‍ൗറേയും പിൻതുടരുന്നുണ്ട്‌. പ്രണയവും പ്രതികാരവും ഒരോസമയം നിലനിൽക്കുന്ന കഥാഘടനയും ഡീയസ് ഈറെയ്‌ക്കുണ്ട്‌.

രാഹുൽ സദാശിവൻ മൂന്നു സിനിമകളിലൂടെ തീർത്ത ബെഞ്ച്‌ മാർക്ക്‌ നൽകുന്നത്‌ വലിയ പ്രതീക്ഷകളാണ്‌. ഭയപ്പെടുത്തുക എന്നതിനൊപ്പം മികച്ച സിനിമാ അനുഭവം ആയും സിനിമ നിലനിൽക്കുന്നുണ്ട്‌. ആദ്യ ചിത്രമായ ‘റെഡ് റെയിൻ’ സയൻസ്‌ ഫിക്ഷനായിരുന്നു. സിനിമ പരാജയപ്പെട്ടു. തുടർന്ന്‌ 9 വർഷത്തിനു ശേഷമാണ്‌ ഷൈൻ നിഗത്തിനെ നായകനാക്കി ഭൂതകാലം എത്തുന്നത്‌. അത്‌ മലയാളത്തിൽ അധികം വരാത്ത ഹൊറർ കഥപറച്ചിലിന്റെ തുടക്കമായിരുന്നു. ഷൈനിനെ കൂടാതെ രേവതിയും പ്രധാന കഥാപാത്രമായിരുന്നു. പതിറ്റാണ്ടുകളുടെ രേവതിയുടെ അഭിനയ യാത്രയിൽ അവർക്ക്‌ ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതും ‘ഭൂതകാല’ത്തിലെ ആശ എന്ന കഥാപാത്രമായുള്ള പ്രകടനത്തിനായിരുന്നു.

മമ്മൂട്ടിക്ക്‌ ഏഴാം തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടികൊടുത്ത ഭ്രമയുഗമായിരുന്നു രണ്ടാം ചിത്രം. ബ്ലാക്ക്‌ ആന്റ്‌ വൈറ്റിലായിരുന്നു ചിത്രം. വെളുപ്പിനും കറുപ്പിനുമിടയിൽ അധികാരത്തിന്റെയും മോചനത്തിന്റെയും ലോകം സൃഷ്ടിച്ചു. അതിൽ കൊടുമൺ പോറ്റിയും ചാത്തനുമായി താരശരീരത്തെ മറന്ന്‌ മമ്മൂട്ടി തിരനടനം തീർത്തു. ഇതിന്റെ തുടർച്ചയായാണ്‌ പ്രണവ്‌ മോഹൻലാലിന്റെ മികച്ച പ്രകടനം സാധ്യമാക്കിയ ഡീയസ്‌ ഇറേ എത്തിയത്‌. പ്രണവിനൊപ്പം ജിബിൻ ഗോപിനാഥിന്റെ പ്രകടനം എടുത്ത്‌ പറയേണ്ടതാണ്‌. ചെറു കഥാപാത്രങ്ങളിൽ ഒതുങ്ങി പോയ ജിബിന്‌ കൂടുതൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കാനുള്ള അവസരം കൂടിയാണ്‌ ചിത്രം ഒരുക്കുക. ജയ കുറുപ്പ്‌, അരുൺ അജികുമാർ എന്നിവരും നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌. ആകാംക്ഷയും ഭീതിയും നിറച്ച്‌ പ്രേക്ഷകരെ പേടിപ്പിക്കുന്നതിനൊപ്പം കഥാപരിസരങ്ങൾ സൃഷ്ടിച്ച്‌ അതിൽ റിയലിസ്റ്റ്‌ കാഴ്‌ചയെ സന്നിവേശിപ്പിക്കുകയാണ്‌ ചിത്രം. ഇ‍ൗ രീതിയിലുള്ള സിനിമാ ഇടപെടൽ പതിവ്‌ ശൈലിയിൽ നിന്ന്‌ വഴിമാറി പ്രേക്ഷകർക്ക്‌ നല്ല അനുഭവം കൂടി സമ്മാനിക്കുന്നുണ്ട്‌.

Hot this week

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

പുതുനിരത്തിളക്കത്തിലും മഹാനടനം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു....

Topics

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

പുതുനിരത്തിളക്കത്തിലും മഹാനടനം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു....

ഹനുമാൻ തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിലായി എത്ര തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം...

അടിത്തട്ട് മനുഷ്യരുടെ ഫെമിനിസ്റ്റ് ബോധ്യപ്രപഞ്ചം വികസിക്കുന്ന വിധം

ഫെമിനിസം സിദ്ധാന്തം എന്ന നിലയിൽ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ഒരു പുത്തൻ അവബോധം...

ചരമക്കുറിപ്പ്

ചിമ്പാൻസികളുടെ സുഹൃത്തിന് വിട പ്രൈമേറ്റോളജിയിലെ അതികായയും ചിമ്പാൻസികളെക്കുറിച്ച് ജീവശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും അറിവ്കേട് നികത്തുന്നതിൽ...
spot_img

Related Articles

Popular Categories

spot_imgspot_img