അതിദാരിദ്ര്യ നിർമ്മാർജ്ജനം: പരിശീലന ശൃംഖല വിപുലം

ഡോ. രാജേഷ് കെ , ഡോ. മോനിഷ് ജോസ്

അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിൻ്റെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

നകീയാസൂത്രണത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും തുടർച്ചയായി മികച്ച ജന പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. അതിദരിദ്രരെ കണ്ടെത്തൽ, അതിദരിദ്രർക്കായുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കി അവരെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുക എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലാണ് പ്രവർത്തനം നടന്നത്.

ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് എല്ലാ കാലത്തും ശ്രമകരമായ പ്രവർത്തനമാണ്. ഈ പശ്ചാത്തലത്തിൽ ഇത് പ്രായോഗികമായി ചെയ്യാൻ ശ്രമിച്ചു എന്നിടത്താണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ വേറിട്ട് നിൽക്കുന്നത്. അതിദരിദ്രരായ മനുഷ്യർ സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാകയാൽ ബഹുജന പങ്കാളിത്തത്തോടെ മാത്രമേ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താൻ കഴിയൂ. ജനകീയാസൂത്രണത്തിന്റെ പിൻബലത്തോടെ രൂപപ്പെട്ട മികച്ച തദ്ദേശ ഭരണ സംവിധാനങ്ങളുള്ള സമൂഹത്തിന്റെ ശേഷി പ്രയോജനപ്പെടുത്തുക എന്നത് അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു.

പങ്കാളിത്തപരമായി കണ്ടെത്തൽ രീതി നടപ്പിലാക്കേണ്ടതിനാൽ പ്രക്രിയയിൽ പങ്കാളിയാകുന്ന എല്ലാവരേയും പരിശീലിപ്പിക്കാനുള്ള ശ്രമം നടന്നു. പങ്കാളിത്തത്തിലൂന്നിയ പരിശീലന പരിപാടിയെ താഴെ തട്ടിൽ വരെ കൃത്യമായി എത്തിക്കാനായത് പരിശീലനങ്ങളുടെ രീതിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനു സഹായകരമായി.

ഇത്തരത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള പരിശീലനങ്ങളാണ് സംഘടിപ്പിച്ചത്. കിലയാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയതെങ്കിലും സംസ്ഥാന ജില്ലാതല സമിതികളുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടന്നത്.

പരിശീലനത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ, മൈക്രോപ്ലാൻ രൂപീകരണം എന്നിവയ്ക്ക് വിപുലമായ പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്. ഈ പരിശീലനങ്ങൾക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നത്. അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ കൈപ്പുസ്തകം അക്കാദമിക വിദഗ്ദർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ മിഷൻ ടീം, സംസ്ഥാനതല റിസോഴ്സ് ടീം എന്നിവരുടെ തുടർച്ചയായ ശിൽപ്പശാലകളിലൂടെയാണ് വികസിപ്പിച്ചത്. സംസ്ഥാന ജില്ലാ തല പരിശീലനങ്ങളിൽ കരട് കൈപ്പുസ്തകം അച്ചടിച്ച് നൽകി, ആയിരത്തിലധികം റിസോഴ്സ് പേഴ്സൺമാരുടെ നിർദ്ദേശങ്ങൾ സമാഹരിച്ചാണ് ആദ്യ കൈപ്പുസ്തകം അന്തിമമാക്കിയത്. ഇത്തരത്തിൽ 6 തവണ കരടുകൾ തിരുത്തിയാണ് കൈപ്പുസ്തകം അന്തിമമായി അച്ചടിച്ചത്. 1,10,000 കോപ്പികളാണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ ആദ്യ കൈപ്പുസ്തകം അച്ചടിച്ചത്. സംസ്ഥാന ജില്ലാ റിസോഴ്സ് പേഴ്സൺമാർ, ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, വാർഡ് ടീം നേതൃത്വത്തിലുള്ളവർ എന്നിവർക്ക് വരെ ആദ്യ പരിശീലന കൈപ്പുസ്തകം ലഭ്യമാക്കി.

പരിപാടിയുടെ വിജയത്തിനായി ആവശ്യമായ പൈലറ്റ് പഠനങ്ങൾ കൂടി നടത്തിയതിന് ശേഷമാണ് കണ്ടെത്തൽ പ്രക്രിയയ്ക്കാവശ്യമായ മാർഗ്ഗരേഖ ഉൾപ്പെടുന്ന കൈപ്പുസ്തകം അംഗീകരിച്ചത്. രണ്ട് തരത്തിലുള്ള പൈലറ്റ് പ്രവർത്തനങ്ങളാണ് നടന്നത്. ഒന്ന്, തയ്യാറാക്കുന്ന മാർഗ്ഗരേഖയിൽ വിടവുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കാസറഗോഡ് ജില്ലയിലെ അജാനൂർ, വയനാട് ജില്ലയിലെ നൂൽപ്പുഴ, തൃശ്ശുർ ജില്ലയിലെ എടവിലങ്ങ്, തെക്കുംകര ഗ്രാമപഞ്ചായത്തുകളിലും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും പാലക്കാട്‌ ജില്ലയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തിലും ആയി നടന്ന പൈലറ്റ് പ്രവർത്തനം. ഈ പ്രവർത്തനം പ്രത്യേക പരിഗണന ആവശ്യമുള്ള ആദിവാസി, തീരദേശ വിഭാഗങ്ങളെക്കൂടി പരിഗണിക്കുന്ന രീതിയിലാണ് നടന്നത്. പിന്നീട് നടക്കേണ്ട കണ്ടെത്തൽ പ്രക്രിയ തന്നെ പൂർണമായും വയനാട് ജില്ലയിലെ തിരുനെല്ലി, തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിലും തൃശ്ശുർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയിലും പൈലറ്റ് പ്രവർത്തനമായി നടന്നു. ഈ പ്രവർത്തനത്തിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്യൂമറേറ്റേഴ്സ്, ഫെസിലിറ്റേറ്റർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന 500 പേർ പരിശീലനത്തിൽ പങ്കാളികളായി. ഇത്തരത്തിൽ നടത്തിയ പൈലറ്റുകൾക്ക് ശേഷമാണ് മാർഗ്ഗരേഖ അന്തിമമാക്കിയത്. പരിശീലന കൈപ്പുസ്തകം തന്നെ ജനകീയമായി തിരുത്തുകയും, അന്തിമമാക്കുകയും ചെയ്ത പ്രക്രിയ കൈപ്പുസ്തകത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിൽ സഹായകമായി. ഇതോടൊപ്പം ഇടുക്കി ജില്ലയിലെ കാസർഗോഡ് ജില്ലയിലെയും തമിഴ് കന്നട വിഭാഗങ്ങൾക്കായി ഈ രണ്ടു ഭാഷയിലുള്ള കൈപുസ്തകങ്ങളുടെ ഉള്ളടക്കവും തയ്യാറാക്കി.

ഗാർഹിക വിവരശേഖരണം നടത്തിയ വാർഡ് തല എന്യൂമറേറ്റർമാർ, സൂപ്പർ ചെക്ക് നടത്തിയ ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന തല നോഡൽ ഓഫീസർമാർ എന്നിവരുടെ പരിശീലനത്തിനായി വിവരശേഖരണ ആപ് കേന്ദ്രീകരിച്ച് ഒരു സാങ്കേതിക കൈപ്പുസ്തകം തയ്യാറാക്കി. ഇതിൻ്റെ 65,000 കോപ്പികളാണ് അച്ചടിച്ചത്. കേരളത്തിലെ 201000 വരുന്ന വാർഡ് കമ്മറ്റികളാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ വഴി അതിദരിദ്രരെ നിർണ്ണയിക്കാൻ നേതൃത്വം നൽകിയത്. ഓരോ വാർഡിലും മൂന്ന് വീതം ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ പത്ത് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇവിടങ്ങളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുടെ കൃത്യത ഉറപ്പാക്കാൻ 10 ലക്ഷം ലഘുലേഖകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. അതിദാരിദ്ര്യ നിർണ്ണയത്തിനുള്ള സൂചകങ്ങളും, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എങ്ങനെ സംഘടിപ്പിക്കാം, ചർച്ചകളിൽ നിന്നുള്ള വിവരങ്ങളുടെ ക്രോഡീകരണ പ്രക്രിയ എങ്ങനെ നടത്താം എന്നതുമാണ് ഈ ലഘുലേഖയിൽ ഉൾക്കൊള്ളിച്ചിരുന്നത്.

കേവല പരിശീലനങ്ങൾക്ക് അപ്പുറം അതിദാരിദ്ര്യത്തെ സംബന്ധിച്ച കാഴ്ചപ്പാട് വാർഡ് തലം വരെ എത്തിക്കാൻ കൈപ്പുസ്തകങ്ങളും ലഘുലേഖകളും ഏറെ സഹായിച്ചു. അതിദാരിദ്ര്യകുടുംബങ്ങൾക്കായി മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശിലനങ്ങൾക്കും മറ്റൊരു കൈപ്പുസ്തകം തയ്യാറാക്കി. മൈക്രോ പ്ലാൻ തയ്യാറാക്കേണ്ടതിൻ്റ ഘടനയും ഉള്ളടക്കവും ഈ കൈപ്പുസ്തകത്തിൽ വിശദമാക്കി. മൈക്രോപ്ലാനിന് ആവശ്യമായ കൈപ്പുസ്തകം തയ്യാറാക്കിയത് എല്ലാ ഏജൻസികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ശില്പശാലയിൽക്കൂടിയാണ്. മൈക്രോപ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചതിനാൽ കൈപ്പുസ്തകത്തിൽ എല്ലാ ഏജൻസികൾക്കും വകുപ്പുകൾക്കും ചെയ്യാനാവുന്ന സ്കീമുകൾ ഒന്നിച്ച് കൊണ്ട് വരാനായി. സർക്കാരിന്റെ വിവിധ ഏജൻസികളേയും വകുപ്പുകളേയും സർക്കാരിന്റെ ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി കൊണ്ട് വന്ന് ഒരു ഏകോപിത പരിപാടി ഉണ്ടാക്കാനുള്ള പരിശീലന പരിപാടിയായി കൈപ്പുസ്തകം തയ്യാറാക്കുന്നതിനുള്ള ശില്പശാലകള്‍ മാറി. മൈക്രോപ്ലാൻ കൈപ്പുസ്തതകത്തിന്റെ 50,000 കോപ്പികൾ അച്ചടിച്ചു.

പരിശീലനങ്ങളിലേക്ക്

അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള രീതിശാസ്ത്രവും മാനദണ്ഡങ്ങളും വികസിപ്പിച്ചതിന് ശേഷം അത് പരീക്ഷണങ്ങളിലൂടെ മെച്ചപ്പെടുത്തുകയായിരുന്നു ആദ്യഘട്ടം. ഈ മെച്ചപ്പെടുത്തലിന് ശേഷം മാർഗ്ഗരേഖ പുറത്തിറക്കുകയും, പിന്നീട് സംസ്ഥാന തലം മുതൽ വാർഡ് തലം വരെയുള്ള ഘട്ടങ്ങളിൽ തീവ്രമായ പരിശീലനങ്ങൾ സംഘടിപ്പിച്ചു.

അതിദരിദ്രരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിനുള്ള ശേഷി പരിശീലനത്തിലൂടെ കൈവരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതായിരുന്നു പരിശീലനത്തിന്റെ കാതൽ. ഇതിനായി അതിദാരിദ്ര്യം നിർവ്വചിക്കുന്നതിനായി മാർഗ്ഗരേഖയ്ക്ക് പുറമേ ക്ലേശ ഘടകങ്ങൾ ഉൾപ്പെട്ട ലഘുലേഖ 10 ലക്ഷത്തോളം തയ്യാറാക്കി താഴെ തട്ടിലേക്ക് എത്തിച്ചു. ഈ അറിവ് കൃത്യമായി എത്തേണ്ട വിജ്ഞാന ശൃംഖലയിലെ പ്രധാനികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്യൂമെറേറ്റേഴ്സ് തുടങ്ങിയവരായിരുന്നു. ഇവരെ പ്രധാനമായും ലക്ഷ്യം വച്ച് ഒരു നീണ്ട പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഇതിൽ തന്നെ സംസ്ഥാന തലത്തിലുള്ള മാസ്റ്റർ ട്രയിനേഴ്സ്, ജില്ലാതലത്തിലുള്ള റിസോഴ്സ് പേഴ്സൺമാർ, ജനപ്രതിനിധികൾക്കുള്ള ഓറിയന്റേഷൻ, ഉദ്യോഗസ്ഥലത്തിലുള്ള പരിശീലങ്ങൾ എന്നിവ ഉൾപ്പെടും.

കൈപ്പുസ്തകങ്ങൾക്ക് പുറമേ ഈ പ്രക്രിയ കൃത്യമായി വിശദീകരിക്കുന്ന 2 വിഡിയോകളും 20 ഓളം പോസ്റ്ററുകളും പ്രത്യേകമായി പ്രചരിപ്പിച്ചു. ഇത് ഈ ആശയം താഴെ തട്ടിൽ എത്തിക്കുന്നതിന് ഏറെ സഹായകമായി.

വിപുലമായ പരിശീലന പരിപാടി

ഓരോ പരിശീലന പരിപാടിയും പങ്കാളികളാകുന്ന എല്ലാ വിഭാഗം ആളുകൾക്കും ആവശ്യമായ പരിശീലനം നൽകി സജ്ജാരക്കുന്ന രീതിയിലാണ് ചെയ്തത്. ഇത്തരത്തിൽ സംസ്ഥാന തലം മുതൽ വാർഡ് തലം വരെയുള്ളവർക്ക് വിവിധങ്ങളായ പരിശീലനങ്ങൾ നൽകി. സംസ്ഥാന തലത്തിലുള്ള മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം, ജില്ലാ തല കോർടീം അംഗങ്ങൾക്കുള്ള പരിശീലനം, തദ്ദേശ സ്വയംഭരണതലത്തിലുള്ള റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം, തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷർക്കായുള്ള പ്രാഥമിക ഘട്ട പരിശീലനം, ജനപ്രതിനിധികൾക്കുള്ള പരിശീലനം, ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനങ്ങൾ, വാർഡ് തല സമിതികൾക്കുള്ള പരിശീലനങ്ങൾ, സാങ്കേതിക ടീം അംഗങ്ങൾക്കുള്ള സംസ്ഥാന തല, ജില്ലാ തല പരിശീലനങ്ങൾ, എന്യൂമെറേഷൻ ടീം അംഗങ്ങൾക്കുള്ള പരിശീലനങ്ങൾ, സൂപ്പർ ചെക്കിങ് ടീം അംഗങ്ങൾക്കുള്ള പരിശീലനങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പരിശീലനങ്ങൾ എന്നിങ്ങനെ വളരെ ബൃഹത്തായ പരിശീലനങ്ങളാണ് അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയിൽ നടന്നത്. കൂടാതെ മൈക്രോപ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ചും വിശദമായ പരിശീലനം സംഘടിപ്പിക്കാൻ കഴിഞ്ഞു.

ഓരോ വാർഡ് തല പ്രതിനിധികളേയും ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് തല പരിശീലനം നടത്തിയത്. ക്ലേശഘടകങ്ങൾ ഉൾപ്പെടുന്ന ലീഫ്ലെറ്റ് വായിച്ച് തന്നെ പരിശീലനങ്ങൾ സംഘടിപ്പിച്ചതിനാൽ അതേ രീതി തന്നെ താഴെ തട്ടിൽ പ്രവർത്തന തലത്തിൽ അവലംബിക്കാൻ കഴിഞ്ഞു. ഇത് പ്രക്രിയയുടെ തന്നെ കൃത്യത ഉറപ്പുവരുത്തുന്നതിൽ ഏറെ സഹായകമായി.

ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ

അതിദരിദ്രരെ കണ്ടെത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉപാധിയാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ. സംസ്ഥാനത്തെമ്പാടുമുള്ള 19,450 വാർഡുകളിലും രൂപീകരിച്ച വാർഡ് തല സമിതികൾ അതാത് വാർഡുകളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ പ്രത്യേകം അച്ചടിച്ച് നൽകിയ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നടന്നത്. വാർഡ് തല കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന ആദ്യ ഘട്ട ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, പ്രാദേശിക സംഘടനകളുടേയും സാമൂഹ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നിങ്ങനെയാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടന്നത്. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ അതിന്റെ രീതി ശാസ്ത്രം ഉറപ്പുവരുത്തി നടക്കുന്നതിനായി അവ ഫെസിലിറ്റേറ്റ് ചെയ്യുന്നതിനായുള്ളവർക്കും പ്രത്യേകം പരിശീലനം നൽകിയിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് ചർച്ചകളിലൂടെ അർഹരായവരെ കണ്ടെത്തുന്നതിനും പങ്കാളികളായവരെ ആകെ ഈ ഉപാധി പരിചയപ്പെടുത്തുന്നതിനും ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സഹായകമായി. ആദ്യ ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ നടന്ന അതേ പ്രവർത്തനം തന്നെയാണ് പിന്നീട് നടന്ന കുടുംബശ്രീ പ്രവർത്തകരുടേയും, പ്രാദേശിക സംഘടനകളുടേയും സാമൂഹ്യപ്രവർത്തകരുടേയും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ നടന്നത്. ഇതിലൂടെ മാനദണ്ഡ പ്രകാരം അർഹരായ എല്ലാവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അനർഹരായ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നും ഉറപ്പിക്കാനായി. ഇത്തരത്തിൽ ആധികാരിത ഉറപ്പാക്കുന്നതിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ച നയിക്കേണ്ടവർക്കുള്ള പരിശീലനം സഹായകമായി.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ പ്രക്രിയയിലൂന്നിയ പരിശീലനങ്ങളുടെ പങ്ക്

മൂന്നര ലക്ഷത്തോളം ജനങ്ങളെ പരിശീലിപ്പിച്ചും പത്ത് ലക്ഷത്തിലധികം പേരിൽ നിന്ന് ചർച്ചകളിലൂടെ വിവരങ്ങൾ ശേഖരിച്ചുമാണ് അതിദരിദ്രരെ കണ്ടെത്താനുള്ള പ്രചാരണ പ്രവർത്തനം സംസ്ഥാന വ്യാപകമായി മുന്നോട്ട് കൊണ്ടുപോയത്. സംസ്ഥാന തലം മുതൽ വാർഡ് തലം വരെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് തല സന്നദ്ധ പ്രവർത്തകർ, തുടങ്ങി വിവിധ വിഭാഗം ആളുകൾ ഈ പ്രവർത്തനത്തിൽ പങ്കാളിയായി എന്നതിൽ നിന്നും തന്നെ സമൂഹത്തെ പൂർണമായും ബോധ്യപ്പെടുത്തിയും അവരെ വിശ്വാസത്തിലെടുത്തുമാണ് ഈ പ്രക്രിയ നടന്നതെന്ന് മനസ്സിലാക്കാനാവുന്നതാണ്. കേവലം അറിവ് കൈമാറ്റത്തിനുപരി പരിശീലനത്തിൽ പങ്കാളിയാകുന്ന ഓരോരുത്തരും അവരുടെ ഭാഗം ശരിയായി വിനിയോഗിക്കുന്നതിനായി വേണ്ടുന്ന പ്രായോഗിക പരിശീലനങ്ങൾ നൽകുന്നതിനായി പരിശീലന പരിപാടികളിലൂടെ ശ്രദ്ധിച്ചിരുന്നു. ഇതിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പരിപാടിയായ അതിദാരിദ്ര്യ കണ്ടെത്തൽ – നിർമ്മാർജന പ്രക്രിയയിലുടെ ദാരിദ്യത്തെ ഒരു സാമൂഹിക അജണ്ടയാക്കി മാറ്റാൻ സാധിച്ചു. തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിന് വേണ്ടി തീരുമാനമെടുക്കാനുള്ള ശേഷിയിലേക്ക് വാർഡ് തലത്തിലുള്ള വിഭാഗങ്ങളെ അടക്കം എത്തിക്കാനായി എന്നത് ഈ പരിശീലന പ്രക്രിയയുടെ വിജയമാണ്. പ്രക്രിയയെ ജന പ്രതിനിധികൾക്ക് ബോധ്യപ്പെടുത്താനായാൽ പിന്നീട് ആ ജനപ്രതിനിധി തന്നെ ആ പ്രവർത്തനത്തെ പൂർണമായും ഏറ്റെടുത്ത ധാരാളം അനുഭവങ്ങളും നമുക്കുണ്ട്.

ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം പ്രക്രിയയുടെ ഭാഗമാകുന്ന എല്ലാവരേയും ബോധ്യപ്പെടുത്താനായി എന്നത് വലിയൊരു നേട്ടമായിരുന്നു. രീതിശാസ്ത്രം എല്ലാവരേയും ബോധിപ്പിക്കാനായി എന്നതിനാൽ സർവ്വേ പോലുള്ള രീതിശാസ്ത്രം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങൾ കാര്യമായില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനായി. അതിദാരിദ്ര്യ നിർണ്ണയം സാമൂഹ്യ പ്രക്രിയ അടിസ്ഥാനമാക്കി നടന്നതിനാൽ തന്നെ മൈക്രോ പ്ലാൻ നടത്തിപ്പിന്റെ ഘട്ടത്തിലും സാമൂഹ്യ പങ്കാളിത്തം ഉണ്ടായി. മൈക്രോപ്ലാൻ ഘട്ടത്തിൽ എല്ലാ ഏജൻസികളുടേയും വകുപ്പുകളുടേയും ഏകോപനം ഉറപ്പാക്കി അവർക്ക് അതിദരിദ്രർക്കായി നടപ്പിലാക്കാവുന്ന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു. ഈ പദ്ധതികളുടെ വിവരങ്ങൾ വച്ച് താഴെ തലം വരെ പരിശീലനം നടത്തിയതിനാൽ പദ്ധതിയുടെ നടത്തിപ്പിൽ എല്ലാ ഏജൻസികളുടേയും വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ സഹായിച്ചു.

പരിശീലനങ്ങളുടെ പ്രധാന നേതൃത്വം ജില്ലാ തല നോഡൽ ഓഫീസർമാരുടേയും സമിതികളുടേതും കില ജില്ലാതല ഫെസിലിറ്റേറ്റർമാർ തുടങ്ങിയവരുടെ ആയിരുന്നു. ചുരുങ്ങിയ കാലയളവിൽ കൂടുതൽ പേരെ പ്രായോഗികമായി പരിശീലിപ്പിക്കേണ്ടതിനാൽ വികേന്ദ്രീകൃത രീതിയാണ് പിന്തുടർന്നത്. കൂടാതെ ജില്ലാതല സമിതികൾ ജില്ലാ തലത്തിൽ പ്രത്യേകം രീതികൾ അവലംബിച്ചത് പരിശീലന പരിപാടികൾ വിജയകരമായി പൂർത്തിയാക്കാൻ സഹായകമായി.

Hot this week

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

Topics

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

പേരുകൾ വെറും പേരുകൾ മാത്രമല്ല; ഗാസയെ ഏറ്റെടുത്ത് കേരളം

“What's in a name?'' William Shakespeare റോമിയോ ആൻ്റ് ജൂലിയറ്റ് എന്ന നാടകത്തിൽ...

മരിച്ചവനു വേണ്ടിയുള്ള യുദ്ധങ്ങള്‍

മനുഷ്യര്‍ കൃഷി ചെയ്യാനും കൂട്ടം ചേര്‍ന്ന് ജീവിക്കാനും തുടങ്ങിയ കാലം മുതല്‍...
spot_img

Related Articles

Popular Categories

spot_imgspot_img