ഓർമകളിൽ ഹ്യൂഗോ ഷാവേസ്‌

സാൽവദോർ അലൻഡെയുടെ മരണത്തോടുകൂടി ഇടതുപക്ഷം ചിലിയിൽ മാത്രമല്ല ലാറ്റിനമേരിക്കയിൽ മുഴുവനായും ദുർബലപ്പെടുന്ന സാഹചര്യം ഏതാണ്ട് തൊണ്ണൂറുകൾ വരെ തുടർന്നു. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കയിലെ മുഴുവൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും ഇല്ലാതാക്കിക്കൊണ്ടിരുന്ന കാലം. തൊണ്ണൂറുകളോടെ, നിക്കരാഗ്വയിലെ ഇടതു സർക്കാരിന്റെ വീഴ്‌ചയോടെ ആ ദൗത്യത്തിൽ അമേരിക്ക വിജയിച്ചു. ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഇനിയില്ല എന്ന് അമേരിക്ക അഹങ്കരിച്ച നാളുകളായിരുന്നു അത്‌.

ലാറ്റിനമേരിക്ക മുഴുവനായും അമേരിക്കയുടെയും മറ്റ് മുതലാളിത്ത രാജ്യങ്ങളുടെയും കളിപ്പാവകളായ കാലം. ലാറ്റിനമേരിക്കയിലെമ്പാടും നവലിബറൽ നയങ്ങൾ നടപ്പാക്കിവരുന്ന കാലം, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വശക്തികളുടെ ആക്രമണങ്ങൾക്ക് മുൻപിൽ തോറ്റുപോയ കാലം. ആ സമയത്താണ് വെനസ്വേലയിൽ അന്നത്തെ പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരാൾ രംഗത്തേക്ക് വരുന്നത്. വെനസ്വേലൻ സൈനികമേധാവിയായിരുന്നു അത്.

തന്റെ പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് അന്നത്തെ പ്രസിഡന്റായിരുന്ന വലതുപക്ഷ നേതാവ് കാർലോസ് ആൻഡ്രസ് പെരെസിനെതിരെ ഓപ്പറേഷൻ സമോറ എന്ന പേരിൽ അക്രമം തുടങ്ങി. ഒന്നിലധികം തവണ അയാൾ ആ സായുധവിപ്ലവത്തിൽ പരാജയപ്പെട്ടു എന്നു മാത്രമല്ല അയാൾ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

ജയിൽവാസ കാലയളവിലും അയാൾ ചിന്തിച്ചത് എങ്ങനെ മുതലാളിത്ത ഭരണകൂടത്തെ താഴെയിറക്കാം എന്നായിരുന്നു.

1994ൽ ജയിൽമോചിതനായ അയാൾ ലാറ്റിനമേരിക്കയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. അത്‌ അവിടുത്തെ സാമൂഹ്യ, സാമ്പത്തികഘടനയുടെ അവസ്ഥ തിരിച്ചറിയുവാനായിരുന്നു. തന്റെ ഉള്ളിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് വിപ്ലവം എങ്ങനെ പ്രയോഗികമാക്കാമെന്നും അയാൾ ആ നൂറുദിന യാത്രയിൽ മനസ്സിലാക്കി. നാല് വർഷങ്ങൾക്കുശേഷം അയാൾ ഒരു പാർട്ടിക്ക് രൂപംകൊടുക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച്‌ വെനസ്വേലൻ പ്രസിഡന്റാവുകയും ചെയ്തു. അത്‌ വെറുമൊരു വിജയം മാത്രമായിരുന്നില്ല. പലതവണ തോറ്റിട്ടും താൻ വിശ്വസിക്കുന്ന ആശയം ഒരുനാൾ വിജയിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടും, ആ പ്രത്യയശാസ്ത്രം മനുഷ്യരാശിയുടെ രക്ഷകനാകുമെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നതുകൊണ്ടു കൂടിയാണ്. നിരന്തരമായ സംഘർഷങ്ങളിലൂടെയും വർഗസമരത്തിലൂടെയും ആശയ പ്രചാരണത്തിലൂടെയും അയാൾ വെനസ്വേലയ്ക്ക് മാത്രമല്ല ലാറ്റിനമേരിക്ക മുഴുവനായും മാർക്സിസത്തിന്റെ പ്രാധാന്യം അറിയിച്ചു. അങ്ങനെ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന് തുടക്കംകുറിച്ചുകൊണ്ട് പിങ്ക് ടൈഡ് എന്ന ഇടതുതരംഗം രൂപപ്പെട്ടു.

പിന്നീട് കണ്ടത് വെനസ്വേലയുടെ സുവർണ കാലഘട്ടം ആയിരുന്നു. അതെ ഹുഗോ ഷാവേസ് എന്ന ഇടതുപക്ഷനേതാവിലൂടെയായിരുന്നു വെനസ്വേല വളർന്നതും സാമ്പത്തികഭദ്രത കൈവരിച്ചതും.

അധികാരത്തിലെത്തിയ ഉടനെതന്നെ ഷാവേസ് ചെയ്തത് ദാരിദ്ര്യനിർമാർജനമായിരുന്നു. അതോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും നടത്തി. തുടർച്ചയായി അധികാരത്തിൽ രണ്ടാം തവണയും എത്തിയ ഷാവേസ് 2002ൽ ഒരു വിപ്ലവകരമായ മാറ്റം വെനസ്വേലയിൽ കൊണ്ടുവന്നു, തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ എണ്ണക്കമ്പനി ദേശസാൽക്കരിച്ചു.

ഓരോ തവണയും ഷാവേസും ബൊളിവെറിയൻ പാർട്ടിയും വെനസ്വേലയിൽ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടേയിരുന്നു. ജനങ്ങളുടെ ശക്തമായ പിന്തുണ കിട്ടിയതോടെ വീണ്ടും അധികാരത്തിലും എത്തി. തുടർന്ന് ഐഎംഎഫിൽനിന്നും, ലോകബാങ്കിൽനിന്നും പിൻവാങ്ങിയ രാജ്യം സ്വന്തമായി ബാങ്ക് ഓഫ് സൗത്ത് ആരംഭിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ജിഡിപിയിൽ ഉണ്ടായ വളർച്ചയും, പൊതുമേഖലാസ്ഥാപനങ്ങളുടെ വീണ്ടെടുപ്പും ഒപ്പം തൊഴിലില്ലായ്‌മ കുത്തനെ കുറഞ്ഞതും എല്ലാം ഹുഗോ ഷാവേസ് നടപ്പാക്കിയ ഇടതുപക്ഷ സോഷ്യലിസ്റ്റ് നയങ്ങളുടെ ഭാഗമായിട്ടാണ്.

ഒരുപക്ഷേ ഒരു ദശകത്തിനപ്പുറം ലാറ്റിനമേരിക്കയിൽ അലയടിക്കുന്ന ഇടതുപക്ഷ കൊടുങ്കാറ്റിന് ശക്തിപകർന്നത് വെനിസ്വേലയും ഹ്യൂഗോ ഷാവേസുമാണ്. തോൽ‌വിയിൽനിന്നും പാഠം ഉൾക്കൊണ്ടുകൊണ്ടും, തിരുത്തൽ വരുത്തിയും എങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും, ഓരോ കാലഘട്ടത്തെ മനസിലാക്കിയും അന്നത്തെ ആവശ്യാനുസരണവും എങ്ങനെ വിപ്ലവം വിജയിപ്പിക്കാമെന്നും ലോകത്തെ ഓരോ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കും പ്രായോഗികമായി കാട്ടിക്കൊടുത്ത വ്യക്തികൂടിയാണ് ഷാവേസ്. ഇടതുപക്ഷ ആശയങ്ങൾ ഒരിക്കലും മണ്ണടിയില്ലെന്നുള്ള ഉറച്ച ബോധ്യം ഒന്നുകൊണ്ടു തന്നെയാണ് അയാൾക്ക് അത്‌ സാധ്യമായത്. തീർച്ചയായും അയാൾ കാട്ടിക്കൊടുത്ത മാതൃകയിലൂടെ ഇന്നിപ്പോ ലാറ്റിനമേരിക്ക മുഴുവനായും മാറിക്കൊണ്ടിരിക്കുകയാണ്.

ഇനിയൊരു വസന്തമില്ലെന്ന്‌ കരുതിയവരിലേക്ക് തിരികെവരികെയാണ്… ലാറ്റിൻ അമേരിക്ക മുഴുവനായി… ആ ചെഞ്ചുവപ്പ് വസന്തം മെല്ലെ പടരുകയാണ്… l

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....
spot_img

Related Articles

Popular Categories

spot_imgspot_img