യുദ്ധത്തിന്റെ രാഷ്‌ട്രീയം 

എ എം ഷിനാസ്‌ 

ചില യുദ്ധാനന്തര ആലോചനകൾ 
മെയ്‌11ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിർത്തൽ പ്രഖ്യാപിച്ചതോടെ മുഴുയുദ്ധത്തിലേക്ക്‌ എളുപ്പം വഴുതുമായിരുന്ന സംഘർഷത്തിന്‌ വിരാമമായി. ഏപ്രിൽ 22ന്‌ പഹൽഗാമിൽ പാക്‌ഭീകരർ മതാടിസ്ഥാനത്തിൽ നടത്തിയ കൂട്ടക്കൊല അഭൂതപൂർവമായ ഭീകരാക്രമണമായിരുന്നു. മെയ്‌ 7ന്‌ പുലർച്ചെ പാക്‌അധിനിവേശ കാശ്‌മീരിലും പാക്‌പഞ്ചാബിലുമുള്ള ഒമ്പത്‌ ഭീകരപ്രവർത്തനകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം ശസ്‌ത്രക്രിയാസൂക്ഷ്‌മതയോടെ തകർത്തു. ഇതിന്‌ മറുപടിയായി പാകിസ്ഥാൻ പക്ഷേ, അക്രമമഴിച്ചുവിട്ടത്‌ ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങൾക്കും സൈനികാസ്ഥാനങ്ങൾക്കും നേരെയാണ്‌. ഇന്ത്യൻ സൈന്യം ഇസ്ലാമാബാദിനെ വിറപ്പിച്ച മറുപടിയാണ്‌ തുടർന്ന്‌ നൽകിയത്‌.
എ എം ഷിനാസ്

ചെറുയുദ്ധം കഴിഞ്ഞു. ഇനി സമചിത്തതയോടെ കാര്യവിചാരം നടത്തുന്നവർ ഉന്നയിക്കുന്ന ചില മർമപ്രധാനമായ ചോദ്യങ്ങളുണ്ട്‌. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ പാകിസ്ഥാൻ അനൗദ്യോഗികമായി സ്വീകരിച്ചിട്ട്‌ മൂന്നു വ്യാഴവട്ടമെങ്കിലുമായി. ഒരു ഭീകരാക്രമണം നടത്തുമ്പോൾ അതിന്‌ തക്കതായ മറുപടി നൽകിപ്പോരുന്ന സമീപനമാണ്‌ ഇതുവരെ ഇന്ത്യ അനുവർത്തിച്ചുപോന്നത്‌. 2000 മുതൽ 2025ൽ പഹൽഗാമിൽ നടന്നതുവരെയുള്ള ഭീകരാക്രമണങ്ങൾ പരിശോധിച്ചാൽ ഒരു തിക്തസത്യം ഗ്രഹിക്കാൻ കഴിയും. വലിയ ഭീകരാക്രമണങ്ങൾ തമ്മിലുള്ള ഇടവേളകൾ രണ്ടുമൂന്നു വർഷം മാത്രമാണ്‌.

2000ൽ അമേരിക്കൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചപ്പോൾ 38 സിഖുകാരെയാണ്‌ പാക്‌ഭീകരർ വകവരുത്തിയത്‌. 2001 ജനുവരിയിൽ ജമ്മു ആന്റ്‌ കാശ്‌മീർ സെക്രട്ടറിയറ്റ്‌ കെട്ടിടം ആക്രമിച്ചു. മാസങ്ങൾ കഴിഞ്ഞ്‌, അതേവർഷം, ഇന്ത്യൻ പാർലമെന്റിൽ ആക്രമണം നടത്തി. 2008ൽ മുംബൈയിൽ അതിശക്തമായ ഭീകരാക്രമണം നടന്നു. 2016 തുടക്കത്തിൽ പത്താൻകോട്ടിലെ സൈനികാസ്ഥാനം ആക്രമിച്ചു. അതേവർഷം തന്നെ ഉറിയിൽ ആക്രമണം നടത്തി. 2019ൽ പുൽവാമയിൽ 40 സിആർപിഎഫ്‌ സൈനികരെ വധിച്ചു. പഹൽഗാമിൽ 26 പേരെയും.
ഉറിയിലെ ആക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്ന ഇന്ത്യൻസൈന്യം സർജിക്കൽ സ്‌ട്രൈക്ക്‌ നടത്തി. പുൽവാമയ്‌ക്ക്‌ മറുപടിയായി ബാലക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകരപരിശീലനകേന്ദ്രം തകർത്തു. പഹൽഗാമിലും പൂർവാധികം ശക്തമായ സൈനികനടപടിയാണുണ്ടായത്‌.
ഇപ്പോൾ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും സമീപഭാവിയിൽ മറ്റൊരു ഭീകരാക്രമണമുണ്ടാകില്ലെന്ന്‌ ആർക്കും ഉറപ്പില്ല. കാരണം, പാകിസ്‌താന്റെ സൈനിക പ്രമാണത്തിന്റെ അടിസ്ഥാനപരമായ ഘടകം, മുതൽമുടക്കും നഷ്ടവുും കുറഞ്ഞ ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരപ്രവർത്തനങ്ങളാണ്‌. പാക്‌സൈന്യത്തിന്‌ ഉത്തരവാദിത്തത്തിൽനിന്ന്‌ തലയൂരാൻ അഴകൊഴമ്പൻ വിശദീകരണങ്ങൾ നൽകുകയും ചെയ്യാം. അതുകൊണ്ടാണ്‌ അവർ പേർത്തും പേർത്തും തെളിവ്‌ എവിടെയെന്ന്‌ ചോദിക്കുന്നത്‌. കൃത്യമായ തെളിവുകൾ ഹാജരാക്കിയാലോ, പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരൊറ്റ ഭീകരസംഘടനയ്‌ക്കും ഭീകരാക്രമണം നടത്തിയവർക്കുമെതിരെ ആ രാഷ്‌ട്രം നടപടിയെടുക്കാറുമില്ല.
പാക്‌ സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പരിപൂർണ പിന്തുണയോടെ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക്‌ അറുതിവരണമെങ്കിൽ രണ്ട്‌ കാര്യം സംഭവിക്കണം. ഒന്ന്‌, ഭീകരസംഘടനകളും പാക്‌സൈന്യവും തമ്മിലുള്ള ഗാഢബന്ധം അവസാനിക്കുന്ന സ്ഥിതി സംജാതമാകണം. പാക്‌ സൈന്യത്തിന്റെ ജനിതകത്തിൽ തന്നെ ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവർത്തനത്തെ ആഴത്തിൽ കുടിയിരുത്തിയിട്ടുണ്ട്‌. കാരണം, ഒരു സാമ്പ്രദായിക യുദ്ധത്തിൽ ഇന്ത്യയുടെ ഭാഗമായ കാശ്‌മിരിനെ പാകിസ്ഥാന്‌ കൈയടക്കാൻ കഴിയില്ല. അതുകൊണ്ടാണ്‌ ആണവായുധക്കുടയുടെ മറവിൽ ഭീകരവാദസംഘടനകളെ റാവൽപിണ്ടിയിലെ സൈനിക ജനറൽമാർ താലോലിക്കുന്നത്‌. രണ്ട്‌, തിരഞ്ഞെടുക്കപ്പെടുന്ന സിവിലിയൻ സർക്കാരിന്‌ പാക്‌സൈന്യത്തിനുമേൽ കർക്കശ നിയന്ത്രണവും മേധാവിത്വവും കൈവരുന്ന രാഷ്‌ട്രീയപരിതോവസ്ഥ സൃഷ്ടിക്കപ്പെടണം. പാകിസ്ഥാന്റെ ചരിത്രം പരിശോധിച്ചാൽ 1951ൽ പാക്‌പ്രധാനമന്ത്രിയായ ലിയാഖത്ത്‌ അലിഖാൻ വധിക്കപ്പെട്ടതിനുശേഷം പാകിസ്ഥാനിലെ ഒരൊറ്റ രാഷ്‌ട്രീയനേതൃത്വത്തിനും സൈന്യത്തെ വരുതിയിൽ നിർത്താൻ സാധിച്ചിട്ടില്ല.
സൈന്യമാണ്‌ പാകിസ്ഥാന്റെ രാഷ്‌ട്രീയ, സാമ്പത്തിക ഭാഗധേയം നിർണയിച്ചുപോരുന്ന വൻശക്തി സമുച്ചയം. മേൽ സൂചിപ്പിച്ച ഈ രണ്ടവസ്ഥകളും മാറാതെ ഭീകരാക്രമണങ്ങൾക്ക്‌ മാന്ത്രികശമനമുണ്ടാകുമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌.
ഡൊണാൾഡ് ട്രംപ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപമാനകരമായ ഒരു സംഭവം, മെയ്‌ 10ന്‌ വെടിനിർത്തൽ ആദ്യം വെളിപ്പെടുത്തിയത്‌ ഡൊണാൾഡ്‌ ട്രംപ്‌ ആണെന്നതാണ്‌. രാത്രി മുഴുവൻ നീണ്ട ചർച്ചകളിലൂടെ വെടിനിർത്തൽ സാധ്യമായെന്നും വാഷിങ്‌ടന്റെ മാധ്യസ്ഥ്യമാണ്‌ അതിന്‌ വഴിവെച്ചതെന്നും ട്രംപ്‌ തന്റെ ‘ട്രൂത്ത്‌ സോഷ്യൽ’ എന്ന സാമൂഹിക മാധ്യമത്തിലൂടെ ലോകത്തോട്‌ വിളിച്ചുപറഞ്ഞു. അമേരിക്കയുടെ സ്‌റ്റേറ്റ്‌ സെക്രട്ടറിയായ മാർക്കോ റൂബിയോ ഒരു പടികൂടി കടന്ന്‌

 

മാർകോ റൂബിയോ

ഇന്ത്യക്ക്‌ തീർത്തും അരോചകമായ കാര്യങ്ങൾ കുറിച്ചു: ‘കാശ്‌മീർ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ ഒരു നിഷ്‌പക്ഷരാജ്യത്ത്‌ ക്രിയാത്മകമായ ചർച്ചയൊരുക്കാൻ അമേരിക്ക സന്നദ്ധമാണ് ’’ എന്നത്രെ റൂബിയോ എഴുതിയത്‌.

ഷിംല കരാറനുസരിച്ച്‌ ഉഭയകക്ഷി ചർച്ചകളിലൂടെയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത്‌. മൂന്നംകക്ഷിയുടെ സാന്നിധ്യമോ മധ്യസ്ഥതയോ ഇന്ത്യ എക്കാലത്തും എതിർത്തുപോന്നതാണ്‌. ട്രംപിന്റെയും റൂബിയോയുടെയും പരസ്യപ്രസ്‌താവനകൾ പാകിസ്ഥാന്‌ അനുഗുണവും കാശ്‌മിർപ്രശ്‌നത്തെ അന്താരാഷ്‌ട്രവത്‌കരിക്കാൻ ഉതകുന്നതുമാണ്‌. ഈ ഉദീരണങ്ങളെ കുറച്ച്‌ വൈകിയാണെങ്കിലും ഇന്ത്യ സർക്കാർ തള്ളിക്കളഞ്ഞെങ്കിലും ‘വാഷിങ്‌ടൺ ഫാക്ടർ’ ഈ വെടിനിർത്തലിനുമേൽ കളങ്കമായി നിൽക്കുന്നു.
ഇനി വരുന്ന ദിവസങ്ങളിൽ സുരക്ഷാവീഴ്‌ചയും ഇന്റലിജൻസ്‌ പാളിച്ചയുമുൾപ്പെടെ നാനാവിധ ചോദ്യങ്ങൾ ഉയർന്നുവരും. പഹൽഗാം ആക്രമണത്തെ സൈനികമായും നയതന്ത്രപരമായും കാര്യക്ഷമമായി കൈകാര്യം ചെയ്‌തു എന്നത്‌ ശരിതന്നെ. എന്നാൽ ഒരു തിക്തയാഥാർഥ്യം അവശേഷിപ്പിക്കുന്നു, ഈ ചെറുയുദ്ധം. പാക്‌ സൈന്യത്തെ വളരെ എളുപ്പം നിലംപരിശാക്കാമെന്നത്‌ സൈനികയാഥാർഥ്യവുമായി നിരക്കുന്നതല്ല. ഇന്ത്യൻ സൈന്യത്തെ തുടർന്നും ആധുനീകരിക്കുകയും  ഇന്റലിജൻസ്‌ സംവിധനങ്ങളെ പൂർവാധികം സുസജ്ജമാക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്ന പാഠം കൂടി നൽകുന്നുണ്ട്‌ ഈ സംഘർഷം; മേൽകൈ ഇന്ത്യൻ സൈന്യത്തിനായിരുന്നുവെങ്കിലും.

Hot this week

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

Topics

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

സ്പോർട്സ് ജിനോമിക്സ് കായിക പ്രതിഭാനിർണ്ണയത്തിൽ നിർണായകമാകുമ്പോൾ

പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ...

നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ...

അനുഭവൈക വാദം (എംപെരിസിസം)

മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ...
spot_img

Related Articles

Popular Categories

spot_imgspot_img