വർഗസമരവും മാധ്യമങ്ങളും‐ 5

 

ആഗോള മാധ്യമ സംവിധാനം

മാധ്യമ സ്ഥാപനങ്ങൾ ഇങ്ങനെ കേന്ദ്രീകൃതവും സംയോജിതവും ആകുന്നതെന്തുകൊണ്ട്? അതിന് സാധാരണയായി പറഞ്ഞു വരുന്ന ഉത്തരം സാങ്കേതിക വിദ്യാരംഗത്തെ വിപ്ലവമാണ് അതിന് കാരണം എന്നാണ്. ആഗോള മാധ്യമസമ്രാജ്യങ്ങളെ ഇന്നത്തേത് പോലെ പ്രായോഗികവും ലാഭകരവുമാക്കി മാറ്റുന്നതിൽ വാർത്താവിനിമയരംഗത്തെ സാങ്കേതികവിദ്യാവിപ്ലവം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതിൽ തർക്കമൊന്നുമില്ല. ആഗോളവൽക്കരണ നടപടികൾ ത്വരിതഗതിയിൽ ആക്കിയതിൽ ഈ സാങ്കേതികവിദ്യാ വിപ്ലവം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നവലിബറൽ നയങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് സമ്മർദ്ദം ചെലുത്തിയത് മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ ലാഭത്വരയാണെന്ന് കണ്ടെത്താനാവും. മാധ്യമ രംഗത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കൽ എന്നതിനർത്ഥം മാധ്യമങ്ങളുടെ വ്യാപാരചൂഷണം തടയുന്നതിനുള്ള അതിർവരമ്പുകൾ ഇല്ലാതാക്കലും മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം അനുവദിക്കലുമാണ്. സാങ്കേതികവിദ്യക്ക് നവലിബറലിസം കൊണ്ടുവരുന്നതിന് ആവശ്യമായ ജന്മസിദ്ധമായ കഴിവുകൾ ഒന്നുമില്ല. ഒരു സമൂഹം തീരുമാനിച്ചാൽ സാങ്കേതികവിദ്യ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി മാധ്യമങ്ങളെ പൊതുജന സേവനത്തിനായി ഉപയോഗപ്പെടുത്താനാകും. എന്നാൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ വ്യാപാരേതര കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിച്ചുവന്നിരുന്ന ടെലിവിഷൻ സംപ്രേക്ഷണത്തിനെ ദേശാന്തരീയമായ വ്യാപാര വികസനത്തിനായി ഉപയോഗപ്പെടുത്താൻ തുടങ്ങി. ഇതോട് കൂടിയാണ് ആഗോള മാധ്യമ സംവിധാനം ലോകത്ത് ഉയർന്നുവന്നത്.

സുപ്രധാന മുതലാളിത്ത രാജ്യങ്ങളായ അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ ദേശീയതലത്തിൽ മാധ്യമങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്നെ ആഗോളതലത്തിൽ ഉത്തര അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറും തുടർന്ന് ലോക വ്യാപാര സംഘടനയും രൂപീകരിക്കപ്പെട്ടു. പ്രാദേശിക തലത്തിലും ആഗോളതലത്തിലുമുള്ള വിപണികളിൽ നിക്ഷേപത്തിനും വിൽപ്പനയ്ക്കുമുള്ള  അരങ്ങൊരുക്കലാണ് ഇതിലൂടെ നടന്നത്. നേരത്തെ സൂചിപ്പിക്കപ്പെട്ട ആഗോളതല സമുച്ചയങ്ങളുടെ നേതൃത്വത്തിൽ ആഗോള മാധ്യമ സംവിധാനം ഉൽഭവിക്കുന്നതിന് അടിത്തറയിട്ടത് ഈ നടപടികളാണ്. ഇതിന് അവർക്ക് അവരുടേതായ യുക്തിയുണ്ട്. സ്ഥാപനങ്ങൾ വലിയതും വൈവിധ്യപൂർണ്ണവും ആയിരുന്നാൽ മാത്രമേ അവയ്ക്ക് അപകടസാധ്യത കുറയ്ക്കാനും ലാഭമുണ്ടാക്കാനും കഴിയു. അങ്ങനെ മാത്രമേ അവർക്ക് ആഗോള വ്യവസ്ഥയാകെ നിറഞ്ഞുനിൽക്കാനും മത്സരാർത്ഥികളെ പരാജയപ്പെടുത്താനും പ്രാപ്തിയുള്ളവരായി തീരാനുമാവൂ എന്നതാണ് അവരുടെ ന്യായം. ചിലർ കണക്കാക്കിയത് പോലെ ഒരു ദശകത്തിനകം ശതകോടിക്കണക്കിന് ഡോളറാണ് ഈ വിപണിയിൽ നിന്ന് അവർ ലാഭമായി കൊയ്തെടുത്തത്. അതാണ് സ്ഥിതി എന്നതിനാൽ ഇന്ന് ഉന്നത പ്രസ്ഥാനത്തിരിക്കുന്ന സ്ഥാപനങ്ങൾക്ക് ലോകത്തിലെ തന്നെ രണ്ടോ മൂന്നോ ഡസൻ വരുന്ന വൻകിട സ്ഥാപനങ്ങളുടെ നിരയിൽ സ്ഥാനം പിടിക്കാനും കഴിഞ്ഞിട്ടുണ്ട്.

ആഗോള മാധ്യമ വ്യവസ്ഥയുടെ വികസനം നടന്നത് എതിർപ്പുകൾ ഇല്ലാതെയായിരുന്നില്ല. മാധ്യമ സമുച്ചയങ്ങൾ ലോകമാകെയുള്ള വിപണികളിൽ തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോൾ തന്നെ ദേശീയ മാധ്യമങ്ങളും സാംസ്കാരിക വ്യവസായങ്ങളും ഒക്കെ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. നോർവെ, ഡെൻമാർക്ക്, സ്പെയിൻ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഗവൺമെന്റ് സബ്സിഡികളോടെ തങ്ങളുടെ ആഭ്യന്തര ചലച്ചിത്ര വ്യവസായം സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു.

ബ്രസീൽ, മെക്സിക്കോ, സ്വീഡൻ, ഇറ്റലി, ഐവറി കോസ്റ്റ് എന്നിവയടക്കമുള്ള 20 രാജ്യങ്ങൾ ഒട്ടാവയിൽ ഒത്തുചേരുകയും ഹോളിവുഡിന്റെ നശീകരണശേഷിയിൽ നിന്ന് തങ്ങളുടെ സാംസ്കാരിക സവിശേഷതകളെ സംരക്ഷിക്കുന്നതിനായി ചട്ടങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു. അവരുടെ പ്രധാനപ്പെട്ട ശുപാർശ ലോക വ്യാപാര സംഘടനയുടെ നിയന്ത്രണത്തിൽ നിന്ന് തങ്ങളുടെ സംസ്കാരത്തെ ഒഴിവാക്കി നിർത്തണം എന്നതായിരുന്നു. ഐക്യരാഷ്ട്രസഭ സ്പോൺസർ ചെയ്ത് 1998ൽ നടന്നതിന് സമാനമായതും സ്റ്റോക്ക് ഹോമിൽ വച്ച് നടന്നതുമായ മറ്റൊരു യോഗത്തിൽ ആഗോള വ്യാപാര കാര്യങ്ങളിൽ നിന്ന് സംസ്കാരത്തെ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതൊക്കെയായാലും വിപണികൾ തുറക്കുന്നതിന് അനുകൂലമായിരുന്നു പൊതുപ്രവണത.

നവലിബറലിസത്തിന്റെ എല്ലാ രാജ്യങ്ങളിലും ഉള്ള വക്താക്കൾ പ്രചരിപ്പിച്ചിരുന്നത് സാംസ്കാരികമായ വ്യാപാരാതിർത്തികളും നിയന്ത്രണങ്ങളും ഉപഭോക്താക്കൾക്ക് ദോഷം ചെയ്യും എന്നും സബ്സിഡി നൽകുന്നത് സ്വന്തമായ മത്സരാധിഷ്ഠിത മാധ്യമ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനുള്ള രാഷ്ട്രത്തിന്റെ ശേഷി കുറയ്ക്കും എന്നുമായിരുന്നു. സ്വന്തമായ മാധ്യമ അതിർത്തിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതിനേക്കാൾ അതിർത്തികൾ തുറന്നു കൊടുക്കുന്നതു വഴി കൂടുതൽ നേട്ടമുണ്ടാക്കാനാകും എന്നാണ് ദേശരാഷ്ട്രങ്ങൾക്കകത്ത് പ്രവർത്തിക്കുന്ന നവലിബറൽ മാധ്യമ ലോബികൾ അന്ന് പ്രചരിപ്പിച്ചത്. ഉദാഹരണത്തിന് 1998 ബ്രിട്ടീഷ് ഗവൺമെന്റ്, ബ്രിട്ടീഷ് വ്യാപാര സിനിമ വ്യവസായത്തെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധമായി സിനിമ തിയേറ്റർ വരുമാനത്തിൽ നിന്നും ഒരു ലവി നൽകണമെന്ന് നിർദ്ദേശം ഉന്നയിച്ചപ്പോൾ അവർക്ക് പരിപാടികൾ നൽകുന്ന ഹോളിവുഡ് സ്ഥാപനങ്ങളെ വേദനിപ്പിക്കാൻ താല്പര്യമില്ല എന്നുപറഞ്ഞു ആ നിർദ്ദേശത്തെ ഉടമകൾ എതിർക്കുകയാണ് ഉണ്ടായത്. തുടർന്ന് ആ നിർദ്ദേശം സ്വാഭാവിക മരണത്തിനിരയായി എന്നത് ചരിത്രം. l

Hot this week

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ശ്യാമിലി ഗുപ്ത

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം ‘"സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki)...

മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

"സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു...

Topics

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ശ്യാമിലി ഗുപ്ത

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം ‘"സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki)...

മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

"സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

അയ്യപ്പൻ തെയ്യം

  മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറെ പുതുമയാർന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് അയ്യപ്പൻ തെയ്യം....

പ്രഭയും ഡെലുലുവും തീർക്കുന്ന മായ

  മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സിനിമ സ്വഭാവത്തിനെ പുതിയ കാലത്തിനനുയോജ്യമായ രീതിയിൽ പുതുക്കി...
spot_img

Related Articles

Popular Categories

spot_imgspot_img