
സ്ത്രീ ചൂഷണം, കാർഷിക വൃത്തി, കീഴാള മേലാള ബന്ധം എന്നിവയെല്ലാം ആസ്പദമാക്കി കെട്ടിയാടുന്ന കളിയാണ് ചിമ്മാനക്കളി . ഒരു തരത്തിലുള്ള തീയേറ്റർ അവതരണമാണ് ഇത് പരിഗണിക്കുന്നത്. ഒരു പരിധിവരെ തെയ്യത്തെ അനുസ്മരിപ്പിക്കുന്ന ഉടയാടകളും മറ്റ് വേഷവിധാനങ്ങളും ഈ കളിയുടെ പ്രത്യേകതയാണ്. മാവിലാൻ കണ്ണൻ, കുംഭ, മാവിലത്തി, ചോതി, മേമി എന്നീ മാപ്പിള എന്നിവരെല്ലാം കഥാപാത്രങ്ങളായി എത്തുന്നതാണ് ചിമ്മാനക്കളി. മരക്കപ്പലി ലേ റി ആര്യർ നാട്ടിലേക്കു കടൽമാർഗം അന്നപൂർണേശ്വരിയുമായി നടത്തിയ യാത്രയും സംഭവവികാസങ്ങളും കൂടാതെ പുനം കൃഷി, ചൂഷണം, കൂട്ടക്കൊല തുടങ്ങിയവയെല്ലാം ഈ കളിയിലൂടെ അറിയാൻ കഴിയും ന്നും .
പുലയ സമുദായക്കാർ കൃഷിയുമായി ബന്ധപ്പെട്ടു രൂപപ്പെടുത്തിയ ഗ്രാമീണ കളി അഥവാ നാടകമാണ് ചിമ്മാനക്കളി. പുലയർ വരുന്ന ‘ചോതിയും പിടയും’ എന്ന പാട്ടിലെ കഥാഭാഗം ചിമ്മാനക്കളിക്ക് അവലംബമാണ്. പുലയജീവിതത്തിൻ്റെ ദൈന്യതയും ചരിത്രവും നിത്യജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടങ്ങളും പാട്ടിനോടൊപ്പം നൃത്താഭിനയ രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. നർമ്മരസ പാട്ടുകളും സംഭാഷണവും ഈ കളിയുടെ പ്രത്യേകതയാണ്. തുടി എന്ന വാദ്യമാണ് ഉപയോഗിക്കാറ്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്ക് അടുത്തുള്ള ചെറുകുന്നിന് സമീപപ്രദേശത്താണ് ഈ കളി അരങ്ങിൽ എത്താറുള്ളത്. വയനാട് കുടക് മേഖലകളിൽ കുറ്റിക്കാട്ട് വെട്ടിതെളി ച്ച് , തീയിട്ടു മണ്ണ് പാകപ്പെടുത്തി പുതിയ കൃഷി ഇറക്കുന്ന രീതി ഉണ്ടായിരുന്നു. കൊയ്ത്തു കഴിയുന്നതുവരെ കൃഷിക്കാർക്കു കള്ള് മാത്രമാണ് നൽകിയിരുന്നത്. ഏതു വിധേനയും മുതലെടുപ്പ് നടത്താൻ കാര്യസ്ഥർ തയ്യാറായിരുന്നു. അടുത്ത തവണ നിങ്ങൾക്ക് പ്രതിഫലം തരുമെന്ന് പറയും; അവർ കാത്തിരിക്കും. പക്ഷേ ഒരിക്കലും മദ്യത്തിനപ്പുറം ഒന്നും കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. അവസാനം കൃഷിക്കാർ തമ്മിലടിച്ചു മരിക്കുകയാണ് പതിവ്. കാര്യസ്ഥർ വീട്ടിലെത്തുമ്പോൾ ഭാര്യ വേറെ ആരുടെയെങ്കിലും കൂടെ പോയിരിക്കും . ഭാര്യയെയും ജാരനെയും കാര്യസ്ഥൻ വെട്ടിക്കൊല്ലും . പിന്നീട് വീടി ന് കാര്യസ്ഥൻ തീ കൊടുക്കും. കൃഷിക്കാരൻ്റെ കഷ്ടപ്പാട് അറിയാവുന്ന മുസ്ലീം കച്ചവടക്കാരൻ അയാളുടെ ഭാര്യയെ പ്രലോഭിപ്പിച്ച് കീഴ്പ്പെടുത്തുന്നത് കലാവതരണത്തിലൂടെ ഏവർക്കും ബോധ്യപ്പെടുന്നുണ്ട്.

ചൂഷണത്തിൻ്റെ പുതിയ മേഖല ഈ കലാരൂപം കാണിച്ചുതരുന്നു എന്ന് മാത്രമല്ല ചതി പ്രയോഗക്കാർക്ക് കനത്ത തിരിച്ചടി കൂടി നൽകുന്നു സമൂഹത്തെയും ഈ കളി പുറംലോകത്ത് എത്തിക്കുന്നു. ആചാരാനുഷ്ടാനപരമായി നോക്കുമ്പോൾ അർദ്ധ ചമയ കോലവുമായിട്ടാണ് അവതരണ രംഗത്ത് കഥാപാത്രങ്ങൾ എത്തുന്നത്. തെയ്യക്കോലങ്ങൾക്ക് സമാനമായ മുഖത്തെഴുത്ത് കഥാപാത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ടെങ്കിലും ദേഹമാസകലം ചമയം പുതച്ചു നിൽക്കുന്ന നില കാണാൻ കഴിയില്ല. ചുവന്ന മുണ്ട് ചില കഥാപാത്രങ്ങൾ ധരിക്കുമ്പോൾ മറ്റുള്ളവർ കുരുത്തോലകൊണ്ട് ഉടുവസ്ത്രമാണ് ധരിക്കുന്നത്. ചമയത്തിൽ തെയ്യത്തിൻ്റെ പ്രകൃതം അടയാളപ്പെടുത്തുമ്പോൾ അവതരണത്തിൽ നാടകത്തിൻ്റെയും മറ്റു നാടൻ കലാരൂപങ്ങളുടെയും അവതരണങ്ങളുടെ സമ്മിശ്രഭാവമാണ് പ്രകടമാകുന്നത്. പുലയ സമുദായത്തിൽപ്പെട്ടവർ കൃഷിയിടത്തിൽ മാത്രമല്ല, ജീവിതത്തിൽ ഭദ്രമെന്നു കരുതുന്ന വീട്ടിലും പീഡിപ്പിക്കപ്പെടുന്നതിൻ്റെ നേർച്ചിത്രമാണ് ചിമ്മാനക്കളി.




