ജീവിതത്തിന്റെ കറുപ്പും വെളുപ്പും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ല സ്വാധീനിക്കപ്പെടുന്നത്‌ സമൂഹവും ചുറ്റുപാടുകളും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുമാണെന്നറിയാം‐ അങ്ങനെ തന്നെയുമാണ്‌, അവയെ നോക്കിക്കാണുന്ന കാഴ്‌ചയുമാണ്‌. ഓരോ കാഴ്‌ചാനുഭവവും മറ്റൊരു കാഴ്‌ചയുടെ തുടർച്ചയെന്നോണമാണ്‌, കലാരൂപങ്ങളിൽ പ്രത്യേകിച്ച്‌ ചിത്രകലയിൽ ആവിഷ്‌കരിക്കപ്പെടുന്നത്‌. ആധുനികവും അത്യന്താധുനികവും യഥാതഥികവുമായ സമകാലിനകല കാഴ്‌ചയുടെ വൈവിധ്യമാർന്ന രൂപപരിണാമ പ്രക്രിയയിലൂടെ വൈവിധ്യമാർന്ന കലാവതരണങ്ങൾ ഉണ്ടാകുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും പാരന്പര്യത്തിന്റെയും കലാചരിത്രത്തെയും ചേർത്തുവെയ്‌ക്കുന്ന രചനകളാണവയൊക്കെ. വിപ്ലവകരമായ വ്യതിയാനങ്ങൾക്ക്‌ വിധേയമാവുന്ന കലാസൃഷ്ടികൾ, അവയുടെ സൗന്ദര്യബോധ സങ്കൽപങ്ങളെ ആസ്വാദകർ സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. കലാസന്ദർഭങ്ങളെ സ്വീകരിക്കുന്നതോടൊപ്പം ആസ്വാദകബോധത്തെയും ഉയർത്തുന്ന കലാവിഷ്‌കാരങ്ങളാൽ സന്പന്നവുമാണ്‌ നമ്മുടെ ചിത്രകലാരംഗം. ഇന്നും അത്തരം ചിത്രങ്ങളും ചിത്രകാരരും ചർച്ചചെയ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്‌.

ജിവിതാവബോധത്തിന്റെ പ്രതിഫലനമായി രൂപപ്പെടുന്ന ഇക്കാല കലാസൃഷ്ടികളിലെ വർണക്കാഴ്‌ചകളിൽനിന്ന്‌ മാറിയ സമീപനം സ്വീകരിക്കുന്ന ചിത്രകാരർ ധാരാളമുണ്ട്‌. സമൂഹത്തിലെ ഇരുണ്ട കാഴ്‌ചകളോട്‌ ഇഴചേരുന്ന രൂപനിർമിതികളിൽ നവീനമായൊരു സങ്കലനത്തിന്റെ ദൃശ്യങ്ങളാണ്‌ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളിൽ കാണാനാവുന്നത്‌. കറുപ്പിന്റെ കരുത്ത്‌ വെളുപ്പിന്റെ അധീശത്വത്തിനെതിരെയുള്ള ആഗോള പ്രതിരോധമായി മാറ്റിക്കൊണ്ട്‌ ജീവിതത്തെയും പ്രകൃതിയെയും കറുപ്പിലുടെ വരച്ചിട്ട ചിത്തപ്രസാദടക്കമുള്ള ഇന്ത്യൻ കലാകാരരെയും ഇവിടെ ഓർക്കേണ്ടതുണ്ട്‌.

വെളുത്ത പ്രതലത്തിൽ കട്ടികൂടിയതും കട്ടികുറഞ്ഞതുമായ കരുത്ത രേഖകളിലൂടെ ഇതര കലാരൂപങ്ങളുമായി ചേർത്തു വായിക്കാവുന്ന മനുഷ്യ‐പ്രകൃതി ബന്ധങ്ങൾ ദൃശ്യമാകുന്ന മുഹൂർത്തങ്ങളുടെ അമൂർത്ത അവതരണങ്ങളാണ്‌ മണിലാൽ ശബരിമലയുടെ ചിത്രങ്ങൾ. ഇരുണ്ട ഒറ്റ നിറത്തിന്റെ മോണോക്രോം സ്വഭാവത്തിലൂടെയാണ്‌ മണിലാലിന്റെ രൂപനിർമിതികൾ ചിത്രതലത്തിൽ നിറയുന്നത്‌. നിത്യജീവിത വഴികളിലെ സംഘർഷങ്ങളും ദുഃഖവും സന്തോഷവുമൊക്കെ ചില ബിംബകൽപനകളിലൂടെയാണ്‌ ആവാഹിച്ചവതരിപ്പിക്കുന്നതെന്ന്‌ ചിത്രകാരൻ പറയുന്നു. മനുഷ്യജീവിതം സമ്മാനിക്കുന്ന വൈകാരിക സൂക്ഷ്‌മതകളുടെ ഉൾക്കരുത്തിൽ നിന്നാണ്‌ പുതുരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മുറിഞ്ഞുപോകുന്ന ആവാസവ്യവസ്ഥയും ജീവിതരേഖകളും ക്രമരഹിതമായ ഋതുഭേദങ്ങളും ഇഴചേരുമ്പോഴുള്ള കാഴ്‌ചാനുഭവങ്ങളിൽ നിന്നാണ്‌ മണിലാലിന്റെ ചിത്രങ്ങൾ പൂർണത പ്രാപിക്കുന്നത്‌. കറുപ്പുനിറത്തിൽ ഇരുളിന്റെയും വെളിച്ചത്തിന്റെയും ടോണുകളിലൂടെയാണ്‌ പുതുരൂപങ്ങൾ ചിത്രതലത്തിൽ ചലനാത്മകമാകുന്നത്‌. സ്വാഭാവികമായി ഒരു വിത്തിൽനിന്ന്‌ ചെടി പൊട്ടിമുളയ്‌ക്കുന്നതുപോലെ യഥാതഥമായ കാഴ്‌ചയിൽനിന്നാണ്‌ സ്വപ്‌നാത്മകമായ രൂപനിർമിതികളിലേക്ക്‌ ചിത്രകാരൻ സഞ്ചരിക്കുന്നത്‌. ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ ജാഗ്രതയോടുകൂടി ആവിഷ്‌കരിച്ചിരിക്കുകയാണ്‌ ഈ ചിത്രങ്ങളിൽ. സ്‌ത്രീ‐പുരുഷ മാനസിക സവിശേഷതകൾ, ഭാവതലങ്ങൾ ഇവ സമജ്ജസമായി അബ്‌സ്‌ട്രാക്ട്‌‐ മിസ്റ്റിക്‌ ലയനങ്ങളിലൂടെ പ്രകടമാക്കുന്ന രീതിയും ഇവിടെ കാണാം. ആത്മീയ തലങ്ങളുടെ സമർപ്പണമാകുന്ന പെയിന്റിങ്ങുകളും ഇദ്ദേഹത്തിന്റേതായുണ്ട്‌. മാനുഷിക ഐക്യത്തിന്റെയും മാനവികതയുടെയും ചിന്തകൾ പങ്കുവയ്‌ക്കുന്ന രൂപനിർമിതികളാൽ സന്പന്നമാകുന്നു അദ്ദേഹത്തിന്റെ മുൻകാല രചനകൾ.

കേരളത്തിനകത്തും പുറത്തും ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള മണിലാലിന്റെ ഒറ്റ ചിത്രത്തിലെ നൂറിലധികം ഗണപതി രൂപങ്ങൾ ശ്രദ്ധേയമാണ്‌. സെപ്‌തംബറിൽ അമൃത്‌സർ ആർട്ട്‌ ഗ്യാലറിയിൽ കറുപ്പിലും വെളുപ്പിലുമുള്ള രേഖാചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. കാൻസൻ പേപ്പറിൽ കറുത്ത രേഖകളിലൂടെയുള്ള ചിത്രങ്ങളാണ്‌ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്‌. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img