മികവിൻ്റെ മറവിൽ ലഘൂകരിക്കപ്പെടുന്ന ഹിന്ദുത്വരാഷ്ട്രീയം

കെ എ നിധിൻ നാഥ്

റ്റവും കൂടുതൽ ആളുകളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഉപകരണമായി സിനിമയെ സംഘപരിവാർ വളരെ കൃത്യമായി ഉപയോഗിക്കുന്നു. ഈ സംഘപരിവാർ സാംസ്കാരിക മേഖല നടത്തുന്ന ഇടപെലിൻ്റെ തുടർച്ചയാണ് ‘കാൻതാര: ചാപ്റ്റർ വൺ’. ബിജെപി അധികാരത്തിൽ വന്നതിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട സകല യി ടങ്ങളും തങ്ങൾക്കെതിരെ ശബ്ദിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് ആദ്യം നടത്തിയത്. സംഘപരിവാ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സിനിമകൾക്കെതിരെ ആക്രമങ്ങൾ നടത്തുമ്പോ ൾത്തിനെ മറുവശത്ത് ഹിന്ദുത്വ ദേശീയതയ് ലൂടെ സിനിമകൾ വ്യാപകമായി നിർമി ക്കാൻ തുടങ്ങി . മണികർണിക, പാനിപ്പട്ട്, കേസരി, തൻഹാജി, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലായിരുന്നു തുടക്കം. 2019ൽ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ‘ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്’ എന്ന മോദി വാഴ്‌ത്തുപാട്ട് സിനിമാ പ്രദർശനത്തി നെത്തി . ‘ഉറി’ കാണുന്ന സിനിമകളെ കേന്ദ്ര സർക്കാർ അവാർഡ് നൽകിയാണ് പിന്തുണച്ചത് . ബോളിവുഡിൽ നിന്ന് പ്രാദേശിക സിനിമകളിലേക്കും രീതി വളർന്നു.

തെലുങ്കിൽ രാജമൗലി ബാഹുബലിയും ആർആർആറും ഒരുക്കി. ഇതിൻ്റെ തുടർച്ചയായാണ് കന്നടയിൽ റിഷബ് ഷെട്ടിയുടെ കാന്താര (2022) വന്നത് . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന രണ്ടുപേരുടെ കഥയാണ് ആർആർആർ. എന്നാൽ, നിർണായക ഘട്ടത്തിൽ ബ്രിട്ടീഷുകാരെ നേരിടുന്ന നായകൻ രക്ഷകനായി അവതരിക്കുന്നത് കാവിധരിച്ച് രാമവേഷത്തിലാണ്. സംഘപരിവാർ രാമരാജ്യ മുദ്രാവാക്യം ഉയർത്തുന്ന ഘട്ടത്തിൽ ഈ അടയാളങ്ങൾ നിഷ്കളങ്കമല്ല. ബിജെപിയുടെ രാമജന്മഭൂമി രാഷ്‌ട്രീയത്തിന് ദൂരദർശൻ സംപ്രേഷണംചെയ്‌ത മഹാഭാരതം നൽകിയ ഊർജം ചരിത്രത്തിലുണ്ട്. മതനിരപേക്ഷമായി ഇന്ത്യൻ സിനിമ നിലനിൽക്കില്ലെന്ന സൂചനയാണ് ബാഹുബലി സൃഷ്ടിക്കുന്നത്. രാജഭരണവും ബ്രാഹ്മണാധിപത്യവും വാഴ്ത്തുന്നവ നിരന്തരം സൃഷ്ടിക്കപ്പെടുകയാണ്. ആർഎസ്എസ് 100 വർഷത്തിലേക്ക്’ എത്തുന്ന ഘട്ടത്തിലാണ്’ സംഘടന’ സിനിമയൊരുക്കുന്നതിനെപ്പറ്റി രാജമൗലി ചിന്തിക്കുന്നത്. ‘കേരള സ്‌റ്റോറി പോലെ പ്രത്യക്ഷത്തിൽ വിദ്വേഷ രാഷ്ട്രീയം പടർന്ന രീതിയല്ല ദക്ഷിണേന്ത്യൻ പ്രൊപ്പഗണ്ട സിനിമകൾ പുലർത്തുന്നത്. സാംസ്കാരിക അധിനിവേശത്തിന് സംഘപരിവാറിന് നടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ഇന്ധനം പകരുകയാണ് കാന്തരയിലൂടെ റിഷബ് ഷെട്ടി ചെയ്തത്. തെയ്യമെന്ന കീഴാളകലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള സംഘപരിവാർ രാഷ്ട്രീയമാണ് സിനിമ ചെയ്തത്. കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലമായ പഞ്ചുർളി ഹിന്ദുത്വത്തിൻ്റെ ഭാഗമാണെന്ന് റിഷബ് പറഞ്ഞത്. ഈ രാഷ്ട്രീയത്തിന് ബലമേകുന്നത് സിനിമയ്ക്ക് പുറത്ത് റിഷബ് ഷെട്ടിയുടെ പരാമർശം.

തെയ്യം അല്ലെങ്കിൽ അതിന്‌ സമാനമായ കലാരൂപങ്ങൾക്ക് കീഴാള സ്വഭാവമാണ്. അതിന്‌ ഹിന്ദുത്വയുമായി ബന്ധമില്ല. എന്നാൽ ഇവ തങ്ങളുടേതാക്കാൻ സംഘപരിവാർ നടത്തുന്ന നീക്കങ്ങൾക്ക്‌ റിഷഭിന്റെ പരാമർശം ഗുണമേകി. ആ പരാമർശത്തിന്റെ ലക്ഷ്യവും അതു തന്നെയായിരുന്നു. വടക്കൻ കേരളത്തിലെ തെയ്യ കാവുകൾ ക്ഷേത്രങ്ങളായി മാറ്റുന്നതിന്‌ പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നു. അത്‌ കേവലം പേര്‌ മാറ്റമല്ല, അതിൽ ഈ പറഞ്ഞ ഹിന്ദുത്വ അതിക്രമത്തിന്റെ നീക്കം കൂടിയുണ്ട്‌. കാന്താരയിലൂടെ ലക്ഷ്യമിട്ടതും അത്‌ തന്നെയാണ്‌. അതിനാൽ തന്നെയാണ്‌ കർണാടകയിലെ പലയിടത്തും അതിനെതിരെ വിമർശനം ഉയർന്നത്‌. അതിനെ ബിജെപി ഭരണത്തിലുണ്ടായിരുന്ന കർണാടക സർക്കാർ അധികാരം ഉപയോഗിച്ചാണ്‌ നേരിട്ടത്‌. ഇ‍ൗ കാലത്ത്‌ തന്നെയാണ്‌ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ നടേശ്‌ ഹെഡ്‌ഗെ സംവിധാനംചെയ്‌ത പെട്രോയ്‌ക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതും. ബുസാൻ മേളയിൽ പ്രദർശിപ്പിച്ച ചിത്രം സംഘപരിവാർ ഇടപെടലിനെത്തുടർന്ന്‌ കർണാടക ചലച്ചിത്ര അക്കാദമി ബംഗളൂരു മേളയിൽ ഒഴിവാക്കി. പശുവിനെ കൊല്ലുന്ന രംഗമുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്‌. ഗോവൻ മേളയിലും സ്വഭാവികമായി ചിത്രം അവഗണിക്കപ്പെട്ടു.

ഭൂതക്കോലം ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന അവകാശവാദം ശരിയല്ല. അത് ആദിവാസികളുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്‌. അതിൽ’ബ്രാഹ്മണത്വം’ ഇല്ല. അങ്ങനെയുള്ള പ്രസ്‌താവന തെറ്റാണെന്നും കുമാർ പറഞ്ഞു. ഇന്ത്യയിൽ ഹിന്ദു മതം നിലവിൽ വരുന്നതിനു മുമ്പുതന്നെ ആദിവാസികൾ വനങ്ങളെയും പരിസ്ഥിതിയെയും ആരാധിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിനെ നമുക്ക് അംഗീകരിക്കാൻ കഴിയാത്തതുപോലെ, ഹിന്ദുത്വ അടിച്ചേൽപ്പിക്കലിനെ നമുക്ക് അംഗീകരിക്കാനും കഴിയില്ല.

നീതിയുടെ സംരക്ഷകനായി കാട്ടുപന്നിയുടെ രൂപം ആവാഹിച്ച്‌ അവതരിക്കുന്ന ഒരു ഹിന്ദു ദൈവമായാണ്‌ കാന്താര ചിത്രീകരിച്ചിട്ടുള്ളത്‌. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ ‘ആ ദൈവങ്ങളെല്ലാം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തീർച്ചയായും, അത് ഹിന്ദു സംസ്കാരത്തിന്റെയും ഹിന്ദു ആചാരങ്ങളുടെയും ഭാഗമാണ്. ഞങ്ങൾ സിനിമയിൽ പറഞ്ഞത് ഹിന്ദു ധർമ്മത്തിലുള്ള ഘടകത്തിലൂടെയാണ്’ എന്നാണ്‌ റിഷബ്‌ മറുപടി പറഞ്ഞത്‌. ഇന്ത്യയിലുണ്ടാകുന്ന ആർട്‌ സിനിമകൾ രാജ്യത്തെ മോശമായി ചിത്രീകരിക്കുകയാണ്‌. അതിനെ മറികടക്കണമെന്നും കൂട്ടിചേർത്തു. എന്നാൽ, കാന്താരയിൽ തെയ്യത്തെ ഹിന്ദുത്വവൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ രംഗത്ത്‌ വന്നിരുന്നു. ഭൂതക്കോലം ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന അവകാശവാദം ശരിയല്ല. അത് ആദിവാസികളുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്‌. അതിൽ’ബ്രാഹ്മണത്വം’ ഇല്ല. അങ്ങനെയുള്ള പ്രസ്‌താവന തെറ്റാണെന്നും കുമാർ പറഞ്ഞു. ഇന്ത്യയിൽ ഹിന്ദു മതം നിലവിൽ വരുന്നതിനു മുമ്പുതന്നെ ആദിവാസികൾ വനങ്ങളെയും പരിസ്ഥിതിയെയും ആരാധിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിനെ നമുക്ക് അംഗീകരിക്കാൻ കഴിയാത്തതുപോലെ, ഹിന്ദുത്വ അടിച്ചേൽപ്പിക്കലിനെ നമുക്ക് അംഗീകരിക്കാനും കഴിയില്ല.”ഹിന്ദു മതം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടക ഭൂമിക്ക് അതിന്റേതായ സംസ്കാരവും പാരമ്പര്യവും ചരിത്രവുമുണ്ട്. ഭൂതക്കോലവുംമറ്റ് ആചാരങ്ങളും ആദിവാസി സംസ്കാരത്തിന്റെ ഭാഗമാണ്, ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ കാന്താരയിൽ പറയുന്ന ഭൂത കോലം ഹിന്ദുത്വത്തിൻ്റെ ഭാഗമല്ല എന്ന് കർണാടകയിലെ ചരിത്രകാരന്മാർ പറഞ്ഞു. അത് തുളുനാടിൻ്റെ സംസ്‌കാരത്തിൻ്റെ ഭാഗമാണ്, ആ സംസ്‌കാരത്തിന് ഹിന്ദുത്വത്തിനും യാതൊരു പങ്കുമില്ല. എന്നാൽ സിനിമയുടെ സംവിധായകനായ റിഷബ് ഷെട്ടിൻ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടാകും. അപ്രകാരം തന്നെ മറ്റു സംസ്ക്കാരങ്ങളെ തങ്ങളുടെ ഭാഗമാകുമ്പോൾ സ്വാഭാവികമായും ശ്രമിക്കും. പോപ്പുലർ കാൽച്ചറിൻ്റെ ഭാഗമായ സിനിമ അതിന് ഉപയോഗിക്കാൻ കഴിയുന്ന ടൂളാണ്. അതാണ് ഇവിടെയും നടന്നത്. യഥാർത്ഥത്തിൽ കാന്തരയിൽ കാണിക്കുന്നത് ഹിന്ദുത്വ ചിഹ്നമാണ് എന്ന ചർച്ചയാണ് അവർ ആഗ്രഹിക്കുന്നത്. ബോക്‌സോഫീസ് നേട്ടത്തിൽ ഇത് മറഞ്ഞ് പോകുക യും ചെയ്‌തു. ഇതിൻ്റെ തുടർച്ചയായാണ് കാന്താര ചാപ്റ്റർ വൺ പ്രദർശനത്തിന് എത്തിയത്.

വലിയ ക്യാൻവാസിൽ അതിഗംഭീരമായ ദൃശ്യ–ശബ്ദ വിന്യാസമായാണ് രണ്ടാം ഭാഗം ത്തിയത്. ഇതിൽ ഹിന്ദുത്വ ആശയങ്ങൾ കുറച്ചുകൂടി രൂക്ഷമായി അവതരിപ്പിക്കുകയാണ്. ആദ്യ ഭാഗത്ത് നാടിൻ്റെ രക്ഷകനായി തെയ്യക്കോലം സന്നിവേശിപ്പിക്കപ്പെട്ട നായകനെ പ്രതിഷ്ഠിച്ച സിനിമയുടെ പുതിയ ഭാഗത്തിന് വഴിവെച്ചത് ഹിന്ദുത്വ സ്വാധീനമുള്ള ദൈവപ്രതിപുരുഷനായതിനാലാണ്’ എന്നാണ്. പറയുന്നത് ആദ്യം തെയ്യത്തിന് ഹിന്ദുത്വവുമായി ചേർക്കാനുള്ള ശ്രമമായിരുന്നുവെങ്കിൽ കാന്താര ചാപ്റ്റർ വൺ പൂർണമായും ഹിന്ദുത്വ അജൻഡയാണ്. തെയ്യമെന്ന കീഴാളകലയെ പൂർണമായും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള ശ്രമമാണ് ചിത്രം നടത്തുന്നത് . രാജഭരണത്തിനും അടിമത്തത്തിനും എതിരായി പോരാടുന്ന നായകൻ, അതിനു കഴിയുന്നത് ഹിന്ദു ദൈവത്തിൻറെ പ്രതിപുരുഷനായതിനാൽ എന്ന് പറഞ്ഞുവെക്കുകയാണ് സിനിമ. മസ്ജിദുകൾ ഹിന്ദു ക്ഷേത്രങ്ങളാണെന്ന് അവകാശപ്പെടുന്ന സംഘരാഷ്ട്രീയത്തിൻ്റെ അടുത്ത തലമാണ് തെയ്യത്തെ അവർ ടേതാക്കാനുള്ള സിനിമാറ്റിക്ക് ഇടപെടൽ .

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img