മാറുന്ന ജയിലുകളും സുരക്ഷയും

റഷീദ്‌ ആനപ്പുറം

രും ജനിക്കുന്നത്‌ കുറ്റവാളിയായല്ല. പലതരം ജീവിത സാഹചര്യങ്ങളാണ്‌ ഒരാളെ കുറ്റവാളിയാക്കുന്നത്‌. അതിനാൽ ഒരാളെ ജീവിതകാലം മുഴുവൻ കുറ്റവാളിയായി കാണാനാകില്ല. ആ വ്യക്തിക്ക്‌ തെറ്റ്‌ തിരുത്താനും മനഃപരിവർത്തനത്തിനും ആവശ്യമായ സാഹചര്യം ഒരുക്കുക എന്നത്‌ ആധുനിക സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളിലൊന്നാണ്‌. ഇ‍ൗ പരിഷ്‌കൃത കാഴ്‌ചപ്പാടാണ്‌ ഇന്ന്‌ നമ്മുടെ ജയിലുകൾ പിന്തുടരുന്നത്‌. അതുകൊണ്ടാണ്‌ ജയിലുകളെ ‘തെറ്റുതിരുത്തൽ കേന്ദ്രങ്ങൾ’ ( Correctional Center) എന്നുകൂടി വിളിക്കുന്നത്‌.

ശിക്ഷാ കാലയളവ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുന്ന തടവുകാരന്‌ സമൂഹത്തിൽ മാന്യമായി ജീവിക്കാൻ കഴിയണം. തൊഴിലും വിദ്യാഭ്യാസവും അതിന്‌ അനിവാര്യമാണ്‌. ഇല്ലെങ്കിൽ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങുന്ന തടവുകാർ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക്‌ തിരിയും. കേരളത്തിലെ ജയിലുകളിൽനിന്ന്‌ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങുന്ന തടവുകാരിൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർ വിരളമാകാൻ കാരണം ജയിലുകളിൽനിന്ന്‌ അവർക്ക്‌ ലഭിക്കുന്ന; തൊഴിൽ പരിശീലനവും വിദ്യാഭ്യാസവുമാണ്‌. അതേസമയം നിയമം അനുശാസിക്കുന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ജയിലുകളിൽ ഇല്ലതാനും.

രാജ്യത്ത്‌ ജയിൽ പരിഷ്‌കരണത്തെക്കുറിച്ച്‌ പഠിക്കാൻ 1980ൽ കേന്ദ്ര സർക്കാർ നിയമിച്ച ജസ്‌റ്റിസ്‌ എ എൻ മുള്ള കമ്മീഷൻ റിപ്പോർട്ടിലാണ്‌ ജയിലുകളെ തെറ്റുതിരുത്തൽ കേന്ദ്രങ്ങളാക്കണമെന്ന്‌ ശുപാർശ ചെയ്യുന്നത്‌. ഇ‍ൗ റിപ്പോർട്ടിലെ ശുപാർശകളുടെ പശ്ചാത്തലത്തിൽ 1992ൽ കേരള ഹൈക്കോടതി ജഡ്‌ജിയായിരുന്ന ഉദയഭാനുവിനെ സംസ്ഥാന സർക്കാർ ജയിൽ പരിഷ്‌രണ കമ്മീഷനായി നിയമിച്ചു. ഇ‍ൗ കമ്മീഷൻ റിപ്പോർട്ടിലും ജയിലുകളെ തെറ്റുതിരുത്തൽ കേന്ദ്രങ്ങളാക്കണമെന്ന്‌ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയുമായിരുന്ന 2006–11ലെ എൽഡിഎഫ്‌ സർക്കാരാണ്‌ ഇ‍ൗ നിർദേശം പൂർണ അർഥത്തിൽ നടപ്പാക്കിയത്‌. ജയിലുകളിൽ വിവിധ കൈത്തൊഴിലുകൾ പഠിപ്പിച്ചു. ടൈലറിംഗ്‌, ടാപ്പിംഗ്‌, കുക്കിംഗ്‌ തുടങ്ങിയവ പരിശീലിപ്പിച്ചു. സാക്ഷരതയുടെ തുല്യതാ കോഴ്‌സും ഇഗ്‌നോ കോഴ്‌സും ആരംഭിച്ചു. ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിന്‌ പ്രത്യേക പദ്ധതി ആരംഭിച്ചു. അങ്ങനെ തടവുകാർ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ ഇറങ്ങിയാൽ ജോലി ചെയ്‌ത്‌ ജീവിക്കാമെന്ന അവസ്ഥ വന്നു. അതോടെ ഭൂരിപക്ഷം പേരും അത്തരം തൊഴിൽ മേഖലയിലേക്ക്‌ തിരിഞ്ഞു. ജനകീയമായ ഫ്രീഡം ഫുഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണ പദ്ധതികളും തുടങ്ങിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. ജയിൽ പെട്രോൾ പമ്പ്‌, ബ്യൂട്ടി പാർലർ തുടങ്ങിയവയും എൽഡിഎഫ്‌ സർക്കാരാണ്‌ ആരംഭിച്ചത്‌. ജയിലുകളെ സുഖവാസകേന്ദ്രമാക്കി മാറ്റുന്നു എന്ന്‌ നിലവിളിക്കുന്നവർ ഇതിനു പിന്നിലെ മാനുഷിക വശം കാണാതെ പോകുന്നു.

എന്നാൽ, നമ്മുടെ ജയിലുകൾ പലപ്പോഴും വാർത്തകളിൽ നിറയുന്നത്‌ തടവുകാരുടെ ജയിൽ ചാട്ടം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിലാണ്‌. കേരളത്തിലെ ജയിലുകളിൽ സുരക്ഷ അപകടത്തിൽ എന്ന്‌ ഇക്കൂട്ടർ വാദിക്കും. സുരക്ഷാ പിഴവുകൾ ഗ‍ൗരവമായി കാണേണ്ടത്‌ തന്നെയാണ്‌. എന്നാൽ അതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്യുന്നതിന്‌ പിന്നിൽ തീർത്തും രാഷ്‌ട്രീയമായ ഒരു അജൻഡ പ്രവർത്തിക്കുന്നുണ്ട്‌. കേരളത്തിൽ എൽഡിഎഫ്‌ സർക്കാരുകൾ ജയിലുകളിൽ നടപ്പാക്കിയ പരിഷ്‌കരണങ്ങൾ ഇവർ കാണുന്നേയില്ല. ഇ‍ൗയിടെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട്‌ നടന്ന ചർച്ചകൾ പരിശോധിച്ചാൽ ഇ‍ൗ കാര്യം വ്യക്തമാകും.

കേരളത്തിൽ ജയിൽ ചാടിയ ആദ്യ കൊടുംകുറ്റവാളിയല്ല ഗോവിന്ദച്ചാമി. ഏഴു പേരെ നിഷ്‌ഠൂരമായി തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ റിപ്പർ ജയാനന്ദനും ജയിൽ ചാടിയിട്ടുണ്ട്‌; സാക്ഷാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നാണ്‌ റിപ്പർ ചാടിയത്‌. പിടികൂടിയത്‌ മൂന്ന്‌ മാസം കഴിഞ്ഞ്‌ കൊടുങ്ങല്ലൂരിൽനിന്ന്‌. മറ്റൊരു കൊലക്കേസ്‌ പ്രതി ഏലിയാസ്‌ ജയിലിൽനിന്ന്‌ ഇറങ്ങുമ്പോഴും കയറുമ്പോഴും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിൽ കയറി വിശ്രമിച്ചാകും പുതുപ്പള്ളിയിലേക്ക്‌ എഴുന്നള്ളുക. രണ്ട്‌ സമയത്തും മുഖ്യമന്ത്രിയുടെ വലംകൈയുടെ വിളി ജയിലിലെത്തും. ഏലിയാസിനെ നുള്ളി, പിച്ചി എന്നൊക്കെ പറഞ്ഞ്‌ ഭീഷണിയാകും. ഇയാൾ ചില്ലറക്കാരനല്ല, ഉമ്മൻചാണ്ടി ബ്രിഗേഡിൽപ്പെട്ടയാളാണ്‌. യുഡിഎഫ്‌ കാലത്ത്‌ ഒരു മന്ത്രിയുടെ കാറിൽ കയറി തടവുകാരൻ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന്‌ രക്ഷപ്പെട്ടു എന്ന്‌ പറഞ്ഞത്‌ സാക്ഷാൽ ജയിൽ മേധാവിയും ഡിജിപിയുമായിരുന്ന ഡോ. അലക്സാണ്ടർ ജേക്കബ്ബാണ്‌. ഇത്രയും പറഞ്ഞത്‌ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെ ന്യായീകരിക്കാനല്ല. എന്നാൽ, അതിന്റെ മറവിൽ എൽഡിഎഫ്‌ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ഭള്ളുപറഞ്ഞ്‌ ആനന്ദിക്കുന്നവരെ ചിലത്‌ ഓർമിപ്പിച്ചു എന്നു മാത്രം. സൂചികുത്താനിടം കിട്ടിയാൽ മതി, അവിടെ ‘കുമ്മനടിച്ച്‌’ സംസ്ഥാന സർക്കാരിനെതിരെ കള്ളം പറയുന്നതിൽ മത്സരിക്കും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും. നുണ ഉൽപാദനത്തിൽ കേമനാരെന്നതിൽ മാത്രമാണ്‌ തർക്കം. ഗോവിന്ദച്ചാമി എന്ന കുറ്റവാളി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ പുറത്ത്‌ ചാടിയപ്പോഴും ഈ ഒക്കച്ചങ്ങായിമാർ സർക്കാരിനെ പ്രതികൂട്ടിലാക്കാൻ മത്സരിച്ചത്‌ നമ്മൾ കണ്ടു. വല്ലഭന്‌ പുല്ലം ആയുധം എന്നല്ലെ. മണിക്കൂറുകൾക്കകം ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി. അതീവ സുരക്ഷാ ജയിലിൽ അടക്കപ്പെട്ടിട്ടും വിഷം തുപ്പൽ തുടരുകയാണ്‌. കേരളത്തിലെ ജയിലുകൾ ആകെ കുത്തഴിഞ്ഞു, ആഭ്യന്തര വകുപ്പ്‌ പരാജയം, സർക്കാർ പരാജയം എന്നെല്ലാമാണ്‌ ഇവർ തട്ടിവിടുന്ന അപസർപക കഥകൾ. പക്ഷേ, ഇവർ എത്ര ശ്രമിച്ചാലും മറച്ചുവെക്കാനാകാത്ത ചിലതുണ്ട്‌. കേരളത്തിലെ ജയിലുകളുടെ സുരക്ഷയും നവീകരണവും തടവുകാർക്ക്‌ മനുഷ്യത്വപരമായ ക്ഷേമ പ്രവർത്തനങ്ങളും നടപ്പാക്കിയത്‌ എൽഡിഎഫ്‌ സർക്കാരുകളാണ്‌ എന്ന സത്യം.

കേരളത്തിൽ നിലവിൽ 57 ജയിലാണുള്ളത്‌. നാല്‌ സെൻട്രൽ ജയിലും മൂന്ന്‌ തുറന്ന ജയിലും ഒരു അതീവ സുരക്ഷാ ജയിലും ഇതിലുൾപ്പെടും. 22 ജയിലും തുടങ്ങിയത്‌ 2006–-2011 കാലത്ത്‌ വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ്‌. സ്വാതന്ത്ര്യത്തിന്‌ ശേഷം കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ മലപ്പുറം തവനൂരിൽ സ്ഥാപിച്ചതും അക്കാലത്താണ്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇ‍ൗ ജയിൽ ഉദ്‌ഘാടനം ചെയ്‌തത്‌. പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നീ മൂന്ന്‌ സെൻട്രൽ ജയിലുകൾ മാത്രമായിരുന്നു അതുവരെ കേരളത്തിലുണ്ടായിരുന്നത്‌. മൂന്നും സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ സ്ഥാപിച്ചവ. വടക്കൻ കേരളത്തിലെ ആദ്യ തുറന്ന ജയിൽ ചീമേനിയിൽ തുടങ്ങിയതും 2007ൽ എൽഡിഎഫ്‌ സർക്കാരാണ്. സ്‌ത്രീ തടവുകാർക്കുള്ള ഏക തുറന്ന ജയിൽ പൂജപ്പുരയിലും തൃശൂരും കണ്ണൂരും രണ്ട്‌ വനിതാ ജയിലും തുടങ്ങി. ജയിൽ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകുന്ന ‘സിക്ക’യുടെ രണ്ട്‌ മേഖലാ കേന്ദ്രങ്ങളും തൃശൂരും കണ്ണൂരും തുടങ്ങി. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂരിലെ അതീവ സുരക്ഷാ ജയിലും എൽഡിഎഫ്‌ സർക്കാരിന്റെ സംഭാവനയാണ്‌. ജീർണാവസ്ഥയിലായ മിക്ക ജയിലുകളും നവീകരിച്ചു. ജയിലുകൾക്ക്‌ പുതിയ തസ്‌തികകൾ അനുവദിച്ചതും എൽഡിഎഫ്‌ സർക്കാരുകളാണ്‌.

കേരളത്തിലെ 57 ജയിലുകളിൽ പാർപ്പിക്കാവുന്ന തടവുകാരുടെ ആകെ ശേഷി 7,825 ആണ്‌. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച്‌ കേരളത്തിലെ ജയിലുകളിൽ 10,418 തടവുകാരുണ്ട്‌. സ്‌ത്രീ തടവുകാർ 267 ഉം ട്രാൻസ്‌ജെൻഡർ തടവുകാർ 21 ഉം. ട്രാൻസ്‌ജെൻഡറുകൾക്കായി തവനൂർ ഉൾപ്പെടെ പ്രത്യേക സെൽ തുടങ്ങിയതും എൽഡിഎഫ്‌ സർക്കാരാണ്‌. പുതിയ ജയിൽ ഇനിയും ആവശ്യമാണ്‌ എന്നാണ്‌ തടവുകാരുടെ കണക്ക്‌ സൂചിപ്പിക്കുന്നത്‌. അതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുമുണ്ട്‌. പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനാണ്‌ തീരുമാനം.

ജയിലുകളിൽ സിസിടിവി ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ കൊണ്ടുവന്നതും എൽഡിഎഫ്‌ സർക്കാരുകളാണ്. പ്രധാന ജയിലുകളുടെ മതിലുകളുടെ അറ്റകുറ്റ പണി നടത്തി. അയേൺ ഫെൻസിംഗും മതിലുകളിൽ സ്ഥാപിച്ചു. കണ്ണൂരിൽ അടക്കം അതിസുരക്ഷാ ബ്ലോക്കിനും മതിലിനും ഇടയിൽ കിടങ്ങും സ്ഥാപിച്ചു. സാധ്യമായ എല്ലാ സുരക്ഷാ–നിരീക്ഷണ മാർഗങ്ങളും സർക്കാർ നടപ്പാക്കിയിരുന്നു.

ഒമ്പത്‌ വർഷം, 521 തസ്‌തിക
ജയിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യത്തിന്‌ ജീവനക്കാർ അനിവാര്യമാണ്‌. 2006ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ ജയിൽ വകുപ്പിലെ സുപ്രധാന വിഭാഗമായ എക്‌സിക്യുട്ടീവ്‌ ഉദ്യോഗസ്ഥർ ആയിരത്തിൽ താഴെയായിരുന്നു. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി താൽക്കാലികക്കാരെ നിയമിച്ചായിരുന്നു പല ജയിലുകളും പ്രവർത്തിച്ചിരുന്നത്‌. എന്നാൽ ഇന്ന്‌ ജയിൽ വകുപ്പിലെ എക്‌സിക്യുട്ടീവ്‌ സ്‌റ്റാഫ്‌ തസ്‌തിക 2172 ആണ്‌. 2006–-2011ൽ മാത്രം വി എസ്‌ സർക്കാർ 557 പുതിയ തസ്‌തികയാണ്‌ ജയിൽ വകുപ്പിൽ സൃഷ്‌ടിച്ചത്‌. പിന്നീട്‌ വന്ന യുഡിഎഫ്‌ സർക്കാർ ഏതാനും ഉന്നത ഉദ്യോഗസ്ഥരുടെ തസ്‌തിക മാത്രമാണ്‌ സൃഷ്‌ടിച്ചത്‌. അതിനാൽ 2016ൽ ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ ജയിൽ വകുപ്പിൽ ആകെ എക്‌സിക്യുട്ടീവ്‌ സ്‌റ്റാഫ്‌ തസ്‌തിക 1647 മാത്രമായിരുന്നു. എന്നാൽ, 2016–-2021 കാലത്ത്‌ മാത്രം എക്സിക്യൂട്ടീവ് വിഭാഗത്തിൽ 206 തസ്തിക പുതുതായി സൃഷ്ടിച്ചു. 2021 മുതൽ ഇതുവരെ രണ്ടാം പിണറായി സർക്കാർ 315 തസ്‌തികയും സൃഷ്‌ടിച്ചു. ഒമ്പത്‌ വർഷംകൊണ്ട്‌ ആകെ സൃഷ്‌ടിച്ചത്‌ 521 തസ്‌തിക. തവനൂർ സെൻട്രൽ ജയിലിന്‌ മാത്രമായി 161 തസ്‌തികയാണ്‌ സൃഷ്‌ടിച്ചത്‌. ജില്ലാ ജയിൽ കണ്ണൂർ -49, മുട്ടം ജില്ലാ ജയിൽ -29, ജില്ലാ ജയിൽ പാലക്കാട്‌ -11, കൂത്തുപറമ്പ്‌ പുതിയ സ്പെഷ്യൽ സബ് ജയിൽ 12, കൗൺസിലർ 8 എന്നിങ്ങനെയാണ്‌ പ്രധാന തസ്‌തികകൾ. ഇത്‌ മറച്ചുവെച്ചാണ്‌ സർക്കാർ വിരുദ്ധ പ്രചാരണം.

സോളാർ കത്ത്‌ കീറി; ഉപകാരസ്‌മരണയായി ഐ ജി കസേര
കേരള ചരിത്രത്തിൽ ആദ്യമായി ജയിൽ ഐജി തസ്‌തിക സൃഷ്‌ടിച്ച ബഹുമതി ഉമ്മൻചാണ്ടിക്കാണ്‌. അതും സോളാർ കേസിലെ ഇരയുടെ വിവാദ കത്തിലെ ഏതാനും പേജുകൾ ആവിയാക്കി പറത്തിയ അന്നത്തെ ജയിൽ ഡിഐജി ഗോപകുമാർ ഏമാനുവേണ്ടി. അട്ടക്കുളങ്ങര ജയിലിൽ നേരിട്ട്‌ പാഞ്ഞെത്തിയ ഗോപകുമാർ നടത്തിയ അട്ടിമറി നീക്കങ്ങൾ വിവാദമായിരുന്നു. അതിന്‌ സമ്മാനമായി ധനവകുപ്പ്‌ എതിർത്തിട്ടും ജയിൽ വകുപ്പിൽ ഇല്ലാത്ത ഐജി തസ്‌തിക സൃഷ്‌ടിച്ച്‌ ഗോപകുമാറിനെ അതിൽ ഇരുത്തി. പക്ഷേ, ആ കസേര കൂടുതൽ കാലമുണ്ടായില്ല. എൽഡിഎഫ്‌ സർക്കാർ വന്നയുടൻ അവ ഡിഐജി തസ്‌തികയായി താഴ്‌ത്തി. അന്ന്‌ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടായിരുന്ന എ ജി സുരേഷിനും കിട്ടി പ്രത്യേക പരിഗണന. എന്നാൽ അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിച്ച്‌ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയതിനാൽ എൽഡിഎഫ്‌ സർക്കാർ പിന്നീട്‌ അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്‌തു. അങ്ങനെയൊക്കെയായിരുന്നു യുഡിഎഫ്‌ കാലത്ത്‌ ജയിൽ വകുപ്പ്‌. ആ വകുപ്പിനെയാണ്‌ എൽഡിഎഫ്‌ സർക്കാർ ഇന്നത്തെ നിലയിൽ ശരിയാക്കി എടുത്തത്‌. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img