ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

കെ എ വേണുഗോപാലൻ 

ഫാസിസവും നവഫാസിസവും 8

കെ എ വേണുഗോപാലൻ

ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു” (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്.

സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ കാര്യങ്ങളും ഒക്കെ പറഞ്ഞു മടുക്കുമ്പോൾ ഫാസിസ്റ്റുകൾ അവകാശപ്പെടാറുള്ളത് ആധുനികമുതലാളിത്ത സമൂഹത്തിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും സാമ്പത്തിക പുരോഗതിയും സഹവർത്തിത്വവും സമ്പന്നതയും ഒക്കെ നേടിയെടുക്കാനും അവർക്ക് കഴിഞ്ഞു എന്നതാണ്. അവരുടെ പ്രചാരവേലയിൽ തൊഴിലില്ലായ്മ പരിഹരിക്കാനും ഉൽപാദനവും ഉപഭോഗവും വർദ്ധിപ്പിക്കാനും ഉയർന്ന വേതനം നൽകാനും ഉയർന്ന ലാഭം ലഭ്യമാക്കാനുമൊക്കെ അവർക്ക് കഴിഞ്ഞതായും അവകാശപ്പെടാറുണ്ട്. മുതലാളിത്തം അവസാനിപ്പി ക്കാതെ തന്നെ മുതലാളിത്ത പ്രതിസന്ധി ഇല്ലാതാക്കാനായത് ഫാസിസത്തിനാണ് എന്നാണ് അവരുടെ അവകാശവാദം.

ഇത് ശരിയാണോ എന്ന് പരിശോധിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം.12 വർഷമാണ് ഫാസിസ്റ്റുകൾ ഇറ്റലി ഭരിച്ചത്. ഏതൊരു മുതലാളിത്ത രാജ്യത്തെ പോലെയും ഇറ്റലിയും ലോകമുതലാളിത്ത പ്രതിസന്ധിക്ക് ഇരയായിരുന്നു. തൊഴിലില്ലായ്മ വർദ്ധിച്ചു. ഉൽപാദനവും വ്യാപാരവും കുറഞ്ഞു. തൊഴിലാളികളുടെ വേതനം വെട്ടി കുറയ്ക്കപ്പെട്ടു. ഇതൊക്കെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ തന്നെയായിരുന്നു.

വാസ്തവത്തിൽ ലോക സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇറ്റലിയിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചിരുന്നു. ലീഗ് ഓഫ് നാഷൻസിന്റെ വേൾഡ് എക്കണോമിക് സർവ്വേ പ്രകാരം 1928 ൽ ഇറ്റലിയുടെ ദേശീയ വരുമാനം 94 മില്യൺ ലയർ ആയിരുന്നത് 1931ൽ 60-70 ബില്യൺ ലയർ ആയി കുറഞ്ഞു. അതായത് ദേശീയ വരുമാനത്തിൽ മൂന്നിലൊന്നിന്റെ കുറവ് .ഈ കാലഘട്ടത്തിൽ  സോവിയറ്റ് യൂണിയനിൽ 18.6 ബില്യൺ റൂബിൾ ആയിരുന്ന ദേശീയ വരുമാനം 31.2 ബില്യൺ റൂബിൾ ആയി വർധിച്ചു. അതായത് മൂന്നിൽ രണ്ടു ഭാഗത്തിന്റെ വർധനവ്.  കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും കോർപ്പറേറ്റ് സ്റ്റേറ്റിന് മുതലാളിത്ത പ്രതിസന്ധി ബാധിക്കാതെ രാഷ്ട്രത്തെ നിലനിർത്താൻ ആവും എന്ന അവകാശവാദം ഉന്നയിക്കുന്നതിന്  ഫാസിസ്റ്റുകൾക്ക് യാതൊരു മടിയുമില്ല.

വിദേശവ്യാപാരത്തിന്റെ കാര്യത്തിലും വലിയ തിരിച്ചടി ഉണ്ടായി.1930 ൽ നടന്നതിന്റെ പകുതിയിൽ കുറവായിരുന്നു 1932ൽ നടന്ന വിദേശ വ്യാപാരം. 1913 ൽ തുറമുഖങ്ങൾ വഴി നടന്ന കയറ്റുമതിയുടെ പകുതിയിൽ താഴെ മാത്രമാണ് 1932 ൽ നടന്നത്. അന്ന് ഇറ്റലി സാധാരണഗതിയിൽ ഉൽപാദനത്തിന്റെ പൊതുവായ സൂചികകൾ ഒന്നും സൂക്ഷിക്കാറുണ്ടാ യിരുന്നില്ല. എന്നാൽ കാരിരുമ്പിന്റെ ഉൽപാദനം 1913 ൽ 603000 ടൺ ആയിരുന്നത് 1932 ൽ 461000 ടണ്ണായി കുറഞ്ഞു. 1929 ൽ ഉരുപാദനം 2.1 ദശലക്ഷം ടണ്ണായി വർദ്ധിച്ചിരുന്നുവെങ്കിലും 1932 ൽ അത് 1.4 ദശലക്ഷം ടണ്ണായി കുറഞ്ഞു.

1933ൽ മറ്റു മുതലാളിത്ത രാജ്യങ്ങളൊക്കെ ചെറിയൊരു വർദ്ധനവ് പ്രകടിപ്പിച്ചെങ്കിലും ഇറ്റലിയുടെ വിദേശവ്യാപാരം 1932 ൽ 15.1 മില്യൺ ലയറിന്റെതായിരുന്നുവെങ്കിൽ 1933ൽ 13.3 മില്യൺ ലയർ ആയി കുറഞ്ഞു. ഇറ്റലിയുടെ ബജറ്റ് കമ്മി 1930 -31 ൽ 54 മില്യൺ ലയർ ആയിരുന്നത് 1932- 33 ൽ 3687 ൽ മില്യൺ ലയർ ആയി വർദ്ധിച്ചു. കടത്തിലും വലിയ വർദ്ധന ഉണ്ടായി.യൂറോപ്പിൽ ഏറ്റവും കൂടുതൽ പാപ്പരീകരിക്കപ്പെട്ടവരുള്ള രാജ്യമായി ഇറ്റലി മാറി.

തൊഴിലില്ലായ്മയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.  ഫാസിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാൻ അവർ ധൈര്യപ്പെടുന്നു എന്നതാണ്. 1929 നും 1932 നും ഇടയിൽ ആകെ നൽകുന്ന വേതനത്തിന്റെ അളവ് 6040 ദശലക്ഷം ലയറിൽ നിന്ന് 4100 ദശലക്ഷം ലയറായി കുറഞ്ഞു. (1932-33 ലെ ലോക സാമ്പത്തിക സർവ്വെ ) ശമ്പളം പറ്റുന്നവരുടെ വാങ്ങൽ കഴിവ് 19 ശതമാനം കുറഞ്ഞു എന്ന് അന്തർദേശീയ ലേബർ റിപ്പോർട്ടിൽ വ്യക്തമാക്കപ്പെട്ടു.ഇതാണ് ഫാസിസത്തിന്റെ സാമ്പത്തിക ശാസ്ത്രം.

1927 ജൂണിനും 1928 ഡിസംബറിനും ഇടയിൽ തൊഴിലാളികളുടെ ശമ്പളത്തിൽ 20 ശതമാനം കുറവുണ്ടായി. തൊഴിലുടമകളും ഫാസിസ്റ്റ് യൂണിയൻ നേതൃത്വവും തമ്മിൽ ഉണ്ടാക്കിയ കരാറുകളുടെ ഭാഗമായിരുന്നു ഇത്. 1929 നും 1930 നവംബറിനും ഇടയിൽ മറ്റൊരു പത്ത് ശതമാനത്തിന്റെ കുറവ് കൂടെ ഉണ്ടായി. 10% എന്ന് പറയുന്നത് ഒരു ശരാശരി കണക്ക് മാത്രമാണ്. 18 ശതമാനം മുതൽ 25 ശതമാനം വരെ വേതനത്തിൽ കുറവ് സംഭവിച്ചവർ ഉണ്ടായിരുന്നു. ഈ കണക്ക് പുറത്ത് വിട്ടത് ഫാസിസ്റ്റ് സിൻഡിക്കേറ്റുകളുടെ ദേശീയ കോൺഫെഡറേഷൻ സെക്രട്ടറി തന്നെയായിരുന്നു. ഈ വെട്ടിക്കുറവുകളൊക്കെ നടത്തിയത് വ്യത്യസ്ത ഘട്ടങ്ങളിലാ യിട്ടാണ് .

മുസ്സോളിനി

1933ൽ ഇറ്റലിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിദേശവ്യാപാര വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്. “1927 ൽ ജീവിത ചെലവ് സൂചിക 93.78 ആയിരുന്നത് 1932 ൽ 78.05 ആയി കുറഞ്ഞു. അതായത് 15.73 ശതമാനത്തിന്റെ കുറവ്. വ്യവസായ തൊഴിലാളികളുടെ ശമ്പളത്തിൽ ഇതിനേക്കാൾ വലിയ കുറവാണു ണ്ടായത്….അച്ചടി, മരപ്പണി വ്യാപാരങ്ങളിൽ 16 മുതൽ 18 ശതമാനം വരെയും,ലോഹം, രാസ വ്യവസായം എന്നിവകളിൽ 25 ശതമാനവും തുണി വ്യവസായത്തിൽ 40 ശതമാനവും ആണ് വേതനം വെട്ടിക്കുറച്ചത്…’ ഇതൊന്നും തൊഴിലാളികളുടെ അംഗീകാരത്തോടെ നടപ്പിലാക്കപ്പെട്ടതായിരുന്നില്ല മറിച്ച് തൊഴിൽ ഉടമകളുടെയും ഭരണകൂടത്തിന്റെയും ഏകപക്ഷീയ തീരുമാനങ്ങൾ ആയിരുന്നു. ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

കെമിക്കൽസ് 20-25%

റയോൺ 20%

ടൂറിൻ 38%

ഗ്ലാസ് 30-40%

പരുത്തി തുണി 40%

കമ്പിളി 27%

പട്ടു നെയ്ത്ത് 38%

ചണം 30%

ലോഹ വ്യാപാരം 23%

കെട്ടിട നിർമാണം 30%

ഖനനം 30%

ഇങ്ങനെയാണ് ഫാസിസത്തിനു കീഴിൽ തൊഴിലാളിവർഗ്ഗം കൊള്ളയടിക്കപ്പെട്ടത്.

ഇറ്റലിയിൽ മുസോളിനി അധികാരമേറ്റ് ഒരു ദശകത്തിലേറെ കഴിഞ്ഞാണ് ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ വരുന്നത്. അദ്ദേഹമധികാരത്തിൽ വന്ന വർഷം തന്നെ വിദേശവ്യാപാരത്തിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി. കയറ്റുമതി 16 ശതമാനമാണ് കുറഞ്ഞത്. കയറ്റുമതി മിച്ചത്തിൽ 40 ശതമാനത്തിന്റെ കുറവ് സംഭവിച്ചു. എന്നാലും ഉൽപാദനം 12ശതമാനം വർദ്ധിച്ചു. ഫാസിസ്റ്റുകൾ ഈ വർധനവ് മാത്രമേ പ്രചരിപ്പിക്കാറുള്ളൂ. എന്നാൽ യുദ്ധോപകരണനിർമ്മാണ വ്യവസായത്തിലാണ് ഈ വർദ്ധനവുണ്ടായത്. മറുഭാഗത്ത് ജീവിത നിലവാരം താഴുകയാണ് ചെയ്തത്. ഉൽപാദന വർദ്ധനവുണ്ടായപ്പോഴും ശമ്പളമിനത്തിൽ വർധനവൊന്നും സംഭവിച്ചില്ല. ചെറുകിടവ്യാപാരത്തിലും ആദ്യത്തെ പത്ത് മാസം 8 ശതമാനത്തിന്റെ കുറവുണ്ടായി.

ഇതൊക്കെ പൊതുവിൽ ജനങ്ങളുടെ ജീവിത നിലവാരത്തിൽ കുറവുണ്ടാക്കി. 1933ൽ ആദ്യത്തെ 6 മാസങ്ങളിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ 10% കുറവുണ്ടായി. 1933 മൊത്തത്തിൽ എടുത്താൽ ഇക്കാര്യത്തിൽ ഏഴ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഉൽപ്പന്നങ്ങളുടെ വില വാണം പോലെ കുതിച്ചു കയറി.

ഉൽപാദന വർദ്ധനവ് മാത്രം ഉയർത്തിക്കാണിച്ച് നേട്ടം ആഘോഷിക്കുകയാണ് ഫാസിസ്റ്റുകൾ ചെയ്യാറുള്ളത്. ഇത് പക്ഷേ യുദ്ധോപകരണ നിർമ്മാണത്തിന്റെ കാര്യത്തിലായിരുന്നുവെന്ന് പറഞ്ഞല്ലോ. ഈ വർദ്ധനവ് ജർമ്മനിയിൽ മാത്രമല്ല അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലും കനഡയിലും സ്വീഡനിലും ഒക്കെ പ്രകടമായിട്ടുണ്ട്.

രാജ്യം      വർധന           (1928 ൽ 100 )

ജർമ്മനി     62.9 മുതൽ   72.8

അമേരിക്ക   58.6     ,,      67.6

ഫ്രാൻസ്     78.7    ,,        83.5

ജപ്പാൻ     117.2      ,,       139.4

കനഡ       52.8       ,,     72.2

സ്വീഡൻ     83.7    ,,     97.1

(ലീഗ് ഓഫ് നേഷൻസ് മന്ത്രി ബുള്ളറ്റിൻ)

തൊഴിലില്ലായ്മയിലാണ് വൻവർദ്ധനവുണ്ടായത്. എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ കുറയുകയാണുണ്ടായത്. 1933 ജനുവരിയിൽ 6,014,000 തൊഴിൽ രഹിതർ ഉണ്ടായിരുന്നത് അതേ വർഷം നവംബർ ആയപ്പോൾ 3,715,000 ആയും 1934 മാർച്ചിലായപ്പോൾ 2,798,000 ആയും കുറഞ്ഞു എന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ 1933 ലെ ഹെൽത്ത് ഇൻഷുറൻസ് സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ആ വർഷം നവംബറിൽ മൊത്തം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 14,020,000ഉം രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽരഹിതരുടെ എണ്ണം 3,715,000വും ആയിരുന്നു. ഇത് രണ്ടും ചേർന്നാൽ വരുന്ന സംഖ്യ 17,735,000 . 1929 ആഗസ്റ്റിൽ അതായത് സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ഇവരുടെ മൊത്തം സംഖ്യ 20,400,000 ആയിരുന്നു. ഇത് ഇങ്ങനെ ഇരുപതിൽ നിന്ന് പതിനേഴ് ദശലക്ഷമായി കുറയുന്നതിന് കാരണം 1929 മുതലുള്ള വർഷങ്ങളിൽ ജർമ്മനിയുടെ ഔദ്യോഗിക സ്ഥിതിവിവര ക്കണക്കിൽ നിന്ന് 2.3 ദശലക്ഷം തൊഴിലാളികളെ സർക്കാർ ബോധപൂർവ്വം ഒഴിവാക്കിയതാണ് . 1934 ജനുവരി 12ലെ മാഞ്ചസ്റ്റർ ഗാഡിയൻ വാരികയും ഇക്കണോമിസ്റ്റും ഒക്കെ പരസ്യമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നതാണ്. 15 ലക്ഷം തൊഴിൽരഹിതരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഈ വൈരുദ്ധ്യം 1934 മാർച്ചിൽ കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചപ്പോൾ പുറത്തുവന്നു. 2,798,000 തൊഴിൽരഹിതരുണ്ട് എന്നാണ് സർക്കാർ തന്നെ സമ്മതിച്ചത്. അതേവർഷം മാർച്ച് 21ന് മ്യൂണിക്കിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഹിറ്റ്ലർ തന്നെ അഞ്ചുകോടി തൊഴിൽരഹിതർ ജർമ്മനിയിൽ ഉണ്ടെന്ന് സമ്മതിക്കുകയുണ്ടായി.

റജിസ്റ്റർ ചെയ്ത തൊഴിൽരഹിതരുടെ എണ്ണത്തിൽ വരുന്ന ഔദ്യോഗികമായ ഈ കുറവ് നിരവധി ഘടകങ്ങളിലൂടെയാണ് സംഭവിക്കുന്നത്. ഭർത്താക്കന്മാർ ജീവിച്ചിരിക്കുന്ന ഭാര്യമാർ ജോലി ചെയ്യാൻ പാടില്ല എന്നതാണ് നാസി സിദ്ധാന്തം. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള തൊഴിൽരഹിതരായ സ്ത്രീകളെ ആകെ അവർ ഔദ്യോഗിക കണക്കിൽ നിന്ന് ഒഴിവാക്കി. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കഴിഞ്ഞു വരുന്ന തടവുകാർ, ജൂതജനത, മറ്റു ജയിൽവാസം അനുഭവിക്കുന്നവർ ഒക്കെ തൊഴിൽരഹിതരുടെ കണക്കിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ് നാസി ഭരണകൂടത്തിൽ ഉണ്ടായത്. ജയിൽവാസം  അനുഭവിക്കുന്നവർ,സൈനികവത്കരിക്കപ്പെട്ട ലേബർ ക്യാമ്പിൽ കഴിയുന്ന തടവുകാർ ഇവരൊക്കെ ജയിൽവാസമനുഭവിക്കുകയും പലർക്കും സൗജന്യമായി ഭക്ഷണം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നതുകൊണ്ട് തൊഴിൽ ഉള്ളവരായി കണക്കാക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതുപോലെ പുതിയ ഭരണത്തിന്റെ ഭാഗമായി കുറഞ്ഞ കൂലിക്ക് ഭാഗികമായ തൊഴിൽ ചെയ്യുന്നവരെല്ലാം തൊഴിൽരഹിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇങ്ങനെയാണ് ഹിറ്റ്ലറുടെ കാലത്ത് തൊഴിൽരഹിതരുടെ എണ്ണത്തിൽ കുറവുണ്ടായി എന്ന് പ്രചരിപ്പിക്കപ്പെട്ടത്.

(തുടരും)

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....
spot_img

Related Articles

Popular Categories

spot_imgspot_img