ഫാസിസവും നവഫാസിസവും‐ 13

കെ എ വേണുഗോപാലൻ

നവ ഫാസിസം

 അപരവത്കരണത്തിന്റെയും ദേശദ്രോഹികളായി ചിത്രീകരിക്കുന്നതിന്റെയും ഒക്കെ കാര്യത്തിൽ ക്ലാസിക്കൽ ഫാസിസവും നവഫാസി സവുമൊക്കെ സമാനപ്രവണതകളാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ അവ തമ്മിൽ വേർപിരിയുന്ന, വ്യത്യസ്-തമാകുന്ന ചില ഘടകങ്ങളുമുണ്ട്. ക്ലാസിക്കൽ ഫാസിസം രൂപപ്പെട്ടത് മൂലധനം ആഗോളവൽക്കരിക്കപ്പെടുന്നതിനു മുമ്പാണ്. അതായത്- അന്ന് മൂലധനം രൂപപ്പെടുകയും വളരുകയും ചെയ്യുന്നത് ഒരു ദേശരാഷ്ട്രത്തിന്റെ സന്തതികളായാണ്. അന്ന് അവ തമ്മിൽ രാജ്യാതിർത്തികൾക്കുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്ത ദേശരാഷ്ട്രങ്ങളുടെ പേരിൽ നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. സ്വന്തം ദേശരാഷ്ട്രത്തിന്റെ പേരിലായിരുന്നു അന്നത്തെ ശത്രുതയും ഏറ്റുമുട്ടലും ഒക്കെ. സാമ്പത്തിക ഭൂപ്രദേശങ്ങളായി വേർതിരിക്കപ്പെട്ടിരുന്ന, വിഭജിക്കപ്പെട്ടിരുന്ന, ദേശ രാഷ്ട്രങ്ങളെയും കോളനികളെയും ഒക്കെ പുനർ വിഭജിക്കുക എന്നതായിരുന്നു അന്നത്തെ അവരുടെ പോരാട്ടത്തിന്റെ ലക്ഷ്യം. എന്നാൽ ഇന്ന് നവഫാസിസം നിലകൊള്ളുന്നത് സാമ്രാജ്യത്ത ശക്തികൾ തമ്മിലുള്ള ശത്രുത മൂകമാക്കപ്പെട്ടതും മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കപ്പെട്ടതുമായ ആഗോളവൽക്കരിക്കപ്പെട്ട ധനമൂലധനശക്തികളുടെ കാലത്താണ്. ആഗോള ധനമൂലധനം ഇന്ന് ലോകമെമ്പാടും സ്വതന്ത്രമായി സഞ്ചരിക്കാവുന്ന അവസ്ഥയിലാണ്. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ലോകത്തിനെ ശത്രുതാപരമായി പ്രവർത്തിക്കുന്ന സാമ്പത്തിക മേഖലകളാക്കി മാറ്റണമെന്ന് ആഗ്രഹിക്കുന്നുമില്ല.

നവലിബറലിസവും നവഫാസിസവും തമ്മിലുള്ള ഈ ബന്ധം എത്രമാത്രം സ്ഥിരമാണെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്-. പ്രതിസന്ധി ബാധിതമായ നവലിബറലിസത്തിന് നവഫാസിസത്തെ ഇങ്ങനെ എത്രകാലം ആശ്രയിച്ചു കഴിയാനാവും? നവലിബറലിസത്തിന് ഇന്നത്തെ സ്ഥിതിയിൽ സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിൽ തമ്മിലുള്ള യുദ്ധത്തെ പ്രോത്സാഹിപ്പിക്കാനാവില്ല. മറുഭാഗത്താവട്ടെ നവഫാസിസത്തിന് ആഗോള ധനമൂലധനശക്തികളുടെ മേധാവിത്വത്തിന് വഴങ്ങിയല്ലാതെ പ്രവർത്തിക്കാനുമാവില്ല. ക്ലാസിക്കൽ ഫാസിസത്തിന് ഭരണം കിട്ടിയാൽ തൊഴിൽരഹിതർക്ക്- തൊഴിൽ നൽകുന്നതിനായി ഭരണകൂട ഉപകരണങ്ങളെ ഉപയോഗിക്കാനാവുമായിരുന്നു. ഇന്നതിന് കഴിയുന്നില്ല. കമ്മി ബജറ്റ്, നാണയമടിച്ചിറക്കൽ തുടങ്ങി എല്ലാറ്റിനും പരിമിതികൾ ഉണ്ട്-. ക്ലാസിക്കൽ ഫാസിസത്തിന്റെ കാലത്ത്- ചെയ്-തിരുന്നത്- പോലെ കടം വാങ്ങി വികസനം നടത്തി തൊഴിൽരഹിതരുടെ പ്രശ്-നം പരിഹരിക്കാൻ ഇന്ന് നവഫാസിസത്തിന് കഴിയുന്നില്ല. വലിയ ധനക്കമ്മി സൃഷ്ടിച്ചു തൊഴിൽ ഉണ്ടാക്കിയാണ് 1931ൽ ജപ്പാൻ വലിയ ധന പ്രതിസന്ധി മറികടന്നത്. 1933ൽ ജർമ്മനിക്കും വ്യാപാരരംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ ആയി. അങ്ങനെയാണ് അവർ ജനപിന്തുണയാർജ്ജിച്ച ഭരണകൂടങ്ങളായി മാറിയത്.

തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടെ പരാജയമാണ് ഫാസിസത്തിന്റെ വിജയത്തിലേക്ക് നയിച്ചത് എന്ന ഒരു അഭിപ്രായം വിഖ്യാത ജർമ്മൻ തത്വചിന്തകനായ വാൾട്ടർ ബെഞ്ചമിൻ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ജർമ്മനിക്കാരനായതിനാൽ സ്വന്തം നാടിന്റെ അനുഭവം ഇങ്ങനെയൊരു വിലയിരുത്തലിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ടാകും. റഷ്യയിൽ ബോൾഷെവിക്ക് വിപ്ലവം നടന്നുകൊണ്ടിരിക്കതന്നെ ജർമനിയിലും അത്തരത്തിലുള്ള ഒരു വിപ്ലവം നടക്കുകയുണ്ടായി. പക്ഷേ അത് പരാജയപ്പെട്ടു. ആ പരാജയം കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണച്ചിരുന്നവരിൽ തന്നെ ഒരു വിഭാഗത്തിനെ സോഷ്യൽ ഡെമോക്രാറ്റുകൾ ആക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. റോസാ ലക്സം‌ബർഗും കാൾ ലീബെക് നെറ്റുമൊക്കെ ശരിയായ നിലപാടെടുത്തപ്പോൾ മറ്റു പലരും വലതുപക്ഷ നിലപാടിലേക്ക് മാറി. എന്തായാലും തൊഴിലാളി വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് മുതലാളിത്തത്തിന്റെ പക്ഷത്തുനിന്ന് പകരം വെക്കാനുള്ള ഒരു നീക്കമായിരുന്നു ഫാസിസം എന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ ഇന്ന് ഉണ്ടായിട്ടുള്ള നവ ഫാസിസത്തിന്റെ മുന്നേറ്റം അങ്ങനെയൊരു പരാജയപ്പെട്ട തൊഴിലാളിവർഗ്ഗ വിപ്ലവത്തിന് പകരംവയ്ക്കൽ ആയി ഉയർന്നു വന്നതല്ല. ഇന്ത്യ, ഹംഗറി, അർജൻറീന, ബ്രസീൽ, ഇറ്റലി, ഫ്രാൻസ്-, ജർമ്മനി, അമേരിക്ക എന്നിവിടങ്ങളിൽ ഒന്നുംതന്നെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ അടിയന്തര സാധ്യത ഉയർന്നുനിൽക്കുന്നില്ല. എന്നാൽ ജർമ്മനിയിലെ വിപ്ലവ പരാജയത്തിനു ശേഷം അവിടെ സംഭവിച്ചത് പോലെ തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിതശേഷിയുടെ ദുർബലപ്പെടൽ ഇന്ന് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നുണ്ട്. നവലിബറൽ നയങ്ങളുടെ നടത്തിപ്പാണ് അതിന്റെ പ്രധാന കാരണം. നവ ഫാസിസ്റ്റ് ശക്തികൾ നവലിബറലിസത്തിനെ പിന്താങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഇതാണ്.

നവലിബറലിസം തൊഴിലാളിവർഗ്ഗത്തിന്റെ സംഘടിത ശക്തികുറക്കുന്നതിന് ഇടയാക്കുന്നത് മുഖ്യമായും മൂന്ന് കാരണങ്ങളാലാണ്.

തൊഴിലാളിവർഗ്ഗം ഇന്ന് ദേശിയാടിസ്ഥാനത്തിലാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്-. എന്നാൽ തൊഴിലാളി വർഗ്ഗത്തിന്റെ മുഖ്യ ശത്രുവായ മൂലധന ശക്തികൾ ആഗോളവൽകൃതമായി മാറിയിരിക്കുന്നു. അതായത്- ദേശീയമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള തൊഴിലാളിവർഗത്തിന് ഇന്ന് അഭിമുഖീകരിക്കേണ്ടിവരുന്നത്- ആഗോളവൽകൃത മൂലധന ശക്തികളെയാണ്. സ്വാഭാവികമായും തൊഴിലാളിവർഗ്ഗത്തിന്റെ പ്രഹരശേഷിയിൽ ഇത്- കുറവുണ്ടാക്കിയിരിക്കുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ പ്രഹര ശേഷി മറികടക്കുന്നതിനായി മൂലധനശക്തികൾക്ക്- ലോകത്തിന്റെ ഏത്- ഭാഗത്തേക്ക്- വേണമെങ്കിലും ഉൽപാദന പ്രവർത്തനങ്ങളെ മാറ്റിസ്ഥാപിക്കാനാവും എന്ന സ്ഥിതിവിശേഷമാണ് തൊഴിലാളിവർഗ്ഗത്തിന്റെ പ്രഹരശേഷിക്ക്- മങ്ങലേൽപ്പിക്കുന്നത്. 2011ൽ അമേരിക്കക്കാരായ പുരുഷ തൊഴിലാളികളുടെ ശരാശരി യഥാർത്ഥ വേതനം 1968 ൽ അവിടുത്തെ പുരുഷ തൊഴിലാളികൾക്ക്- ലഭിച്ചിരുന്ന യഥാർത്ഥ വേതനത്തെക്കാൾ കുറവായിരുന്നു എന്നത്- ഈ പ്രഹരശേഷി കുറവിനെയാണ് വ്യക്തമാക്കുന്നത്.

ഒരേ ദിശയിൽ പ്രവർത്തിക്കുന്ന തൊഴിൽ കരുതൽ സേനയുടെ ആപേക്ഷിക വലിപ്പത്തിലും വളർച്ചയുണ്ടായി. നവലിബറലിസത്തിന്റെ പ്രതിസന്ധിയാണ് അത്തരത്തിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നതിന് കാരണമായി പ്രവർത്തിക്കുന്നത്-. എന്നാൽ പ്രതിസന്ധിക്ക് മുമ്പും വൻകിട നഗരങ്ങളിൽ നിന്ന് ഭൂഗോളത്തിന്റെ തെക്കൻ ഭാഗത്തേക്ക് ഉണ്ടായ മൂലധനത്തിന്റെ പുനർവിന്യാസം മൂലം സമാനമായ ഫലം ഉളവായിരുന്നു. തന്മൂലം വൻ നഗരങ്ങളിൽ നിന്നുള്ള പുനർവിന്യാസം മൂലം അവിടുത്തെ തൊഴിലുകളുടെ എണ്ണം കുറയുന്നു. അതോടൊപ്പം തന്നെ തെക്കൻ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്ന ചെറുകിട ഉത്-പാദനത്തിനും ചെറുകിട കാർഷിക മേഖലയ്ക്കും എതിരായി ഉണ്ടാകുന്ന നവലിബറൽ ആക്രമണം മൂലം കർഷകരും ചെറുകിട ഉത്പാദകരുമൊക്കെ നഗരങ്ങളിലേക്ക് തൊഴിൽ അന്വേഷിച്ച്- പുറപ്പെടാൻ നിർബന്ധിതമാകുന്നു. പക്ഷേ അവിടെയും തൊഴിലുകൾ എണ്ണത്തിൽ കുറയുകയാണ്. സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മുന്നേറ്റംമൂലമാണ് അവിടെ തൊഴിലിന്റെ എണ്ണം കുറയുകയും വ്യാപാരികൾക്കിടയിൽ മത്സരം വർദ്ധിക്കുകയും അവർ വീണ്ടും വീണ്ടും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത്. ഫലത്തിൽ ഇതും തൊഴിലിന്റെ എണ്ണം കുറയുന്നതിനാണ് ഇടയാക്കുന്നത്. ഇതിന്റെയൊക്കെ ആത്യന്തിക ഫലം തൊഴിൽ കരുതൽ സേനയുടെ എണ്ണത്തിൽ വൻതോതിൽ വർദ്ധനവ് ഉണ്ടാവുക എന്നതാണ്. നവലിബറൽ പ്രതിസന്ധിക്ക് മുമ്പ് തന്നെ ഈ പ്രവണത മുതലാളിത്ത ലോകത്ത്- പ്രകടമായിരുന്നു. തൊഴിലാളികളുടെ പ്രഹര ശേഷി കുറയ്ക്കുന്നതിനുള്ള മറ്റൊരു കാരണം ഇതാണ്. സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടി കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ തൊഴിലാളി നിർബന്ധിതനാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

നവലിബറലിസം സ്വകാര്യവൽക്കരണത്തിന്റെ തത്വശാസ്-ത്രമാണ്. കെയ്-ൻസിന്റെ തത്വശാസ്-ത്രം പിന്തുടർന്ന കാലത്ത്- മുതലാളിത്ത രാജ്യങ്ങളിൽ അടക്കം പൊതുമേഖല സൃഷ്ടിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ പൊതുമേഖല ആരംഭിച്ചത്- നെഹ്-റുവിന്റെ കാലത്താണ്. അന്ന് അതിനെ സോഷ്യലിസത്തിലേക്കുള്ള കാൽവെപ്പായി കണ്ടവർ പോലുമുണ്ട്. ബോംബെ പ്ലാൻ അനുസരിച്ച്- ഇന്ത്യയിലെ വൻകിട മുതലാളിമാർ തന്നെയാണ് പൊതുമേഖല ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടത്-. അതിനെ മുതലാളിത്തേതര വികസനപാതയെന്ന് വിശേഷിപ്പിച്ചവരുമുണ്ട്-. എന്നാൽ എഴുപതുകളിലെ സാമ്പത്തിക പ്രതിസന്ധിയോടെ നെഹ്റുവിയൻ സാമ്പത്തിക നയങ്ങൾ ഭരണകക്ഷിക്ക് പോലും വേണ്ടാതാകുന്ന അവസ്ഥയുണ്ടായി. അവർ പിന്നീട് ഐഎംഎഫിന് കീഴ്പ്പെടുകയും നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ ആരംഭിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് പൊതുമേഖല സ്വകാര്യവൽക്കരിക്കപ്പെടാൻ തുടങ്ങിയത്.

ലോകമെമ്പാടും നോക്കിയാൽ സ്വകാര്യമേഖലയെക്കാളേറെ സംഘടിത തൊഴിലാളിവർഗ്ഗമുള്ളത്- പൊതുമേഖലയിലാണ് എന്ന് കാണാനാവും. അമേരിക്കയിൽ പോലും അതാണ് സ്ഥിതി. അവിടെ സ്വകാര്യമേഖലയിലെ 7% തൊഴിലാളികൾ മാത്രമാണ് യൂണിയൻ വൽക്കരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ പൊതുമേഖലയിൽ ഇതുപോലെ യൂണിയൻവൽക്കരിക്കപ്പെട്ടിട്ടുള്ളത് തൊഴിലാളിവർഗ്ഗത്തിന്റെ 33 ശതമാനമാണ്. ഇത് കാണിക്കുന്നത് സ്വകാര്യവൽക്കരണം വഴി തൊഴിലാളിവർഗ്ഗത്തിന്റെ സംഘടനാപരമായ ശക്തി കുറച്ചുകൊണ്ടുവരാൻ കഴിയും എന്നാണ്. ഇന്ത്യയിലും പൊതുമേഖലയിലെ തൊഴിലാളികളാണ് കൂടുതൽ സംഘടിതരായിട്ടുള്ളത്-. എന്നാൽ ഈ വിഷയം വളരെ പരിമിതമായി മാത്രമേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളു.

തൊഴിലാളിവർഗത്തിന്റെ പ്രഹരശേഷി കുറയുക എന്നതിനർത്ഥം അവർക്ക് താൽക്കാലികമായ ലക്ഷ്യത്തോടുകൂടി നടത്തുന്ന ചില പ്രവർത്തനങ്ങളിൽ ദേശീയതലത്തിൽ വൻതോതിൽ ബഹുജനങ്ങളെ സംഘടിപ്പിക്കാൻ ആവില്ല എന്നല്ല. ഇന്ത്യയിൽ തന്നെ അത്തരത്തിലുള്ള നിരവധി അണിനിരത്തലുകൾ നാം കണ്ടിട്ടുണ്ട്-. എന്നാൽ 1970 കളിൽ ഇന്ത്യയിൽ നടന്ന റെയിൽവേ പണിമുടക്ക് പോലെയോ, ലോക്കോ തൊഴിലാളികളുടെ പണിമുടക്ക് പോലെയോ ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾ സംഘടിപ്പിക്കാനും അത് വിജയിപ്പിക്കാനും കഴിയാതെ വരിക എന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

വാൾട്ടർ ബെഞ്ചമിൻ ചൂണ്ടിക്കാണിച്ചത് പോലെ ജർമ്മനിയിൽ തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരാജയപ്പെട്ട വിപ്ലവം ഫാസിസത്തിന്റെ വളർച്ചയ്ക്ക് കാരണഭൂതമായതുപോലെ തൊഴിലാളിവർഗ്ഗത്തിന്റെ പ്രഹര ശേഷിക്ക് സംഭവിച്ച ക്ഷതം ഇന്ന് നവ ഫാസിസത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കുന്നുണ്ട് എന്നത്- ശരിയാണ്. എന്നാൽ അതുമാത്രമാണ് നവ ഫാസിസ്റ്റ് പ്രവണതകൾക്ക് വളംവെക്കുന്നത്-എന്ന് പറഞ്ഞാൽ ശരിയല്ല. എന്നാൽ നവലിബറൽ നയങ്ങൾ ഇന്ന് തൊഴിലാളി വർഗ്ഗത്തിന് ഉണ്ടാക്കിയിട്ടുള്ള ദൗർബല്യം മുതലെടുക്കാൻ നവ ഫാസിസ്റ്റ്- ശക്തികൾക്ക്- കഴിയുന്നുണ്ട് എന്ന കാര്യം അംഗീകരിക്കാതിരിക്കാൻ ആവില്ല.

നവ ഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ ബ്യൂറോ പുറത്തിറക്കിയ കുറിപ്പിൽ ഫാസിസത്തെയും നവഫാസിസത്തെയും തമ്മിൽ വേർതിരിക്കുന്ന മറ്റൊരു സവിശേഷത എടുത്തു പറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്. “ക്ലാസിക്കൽ ഫാസിസവുമായുള്ള മറ്റൊരു വ്യത്യാസം നവ ഫാസിസ്റ്റ്- പാർട്ടികൾ അവരുടെ രാഷ്ട്രീയ ദൗത്യവുമായി മുന്നേറുന്നതിനായി തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നു എന്നതാണ്. അധികാരത്തിൽ വന്നതിനുശേഷവും അവ തെരഞ്ഞെടുപ്പ് സമ്പ്രദായം കൈവിടാറില്ല. അവർ തെരഞ്ഞെടുപ്പ് സമ്പ്രദായം ഉപയോഗിക്കുകയും അതേസമയം പ്രതിപക്ഷത്തെ അടിച്ചമർത്തുകയും നേട്ടങ്ങൾ കൈവരിക്കുന്നതിന് വേണ്ടി അമിതാധികാര രീതികൾ ഉപയോഗിക്കുകയും ചെയ്യുന്നു. അവർ ഭരണകൂടത്തിനുള്ളിൽ നിന്നു തന്നെ ദീർഘകാലം പ്രവർത്തിച്ച് ഭരണകൂടത്തിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടി ശ്രമിക്കുന്നു.’

ഇത് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന രാഷ്ട്രീയപാർട്ടി കൾക്കൊക്കെ പൊതുവിൽ ബാധകമാണ്. അമേരിക്കൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപും,മോദിയും തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ സുദീപ് ദത്ത നവഫാസിസ ത്തെക്കുറിച്ച്- എഴുതിയ ലേഖനത്തിൽ നവഫാസിസവും ഫാസിസവും തമ്മിലുള്ള വ്യത്യാസം വളരെ ഭംഗിയായി സംഗ്രഹിച്ചിട്ടുണ്ട്-.”ഒന്നാമതായി ആ കാലത്ത്- ധനമൂലധനത്തിന് ദേശീയതലത്തിൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു; അതിനാൽ അതിനുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരു ദേശരാഷ്ട്രത്തിന് ചില സാധ്യതകൾ ഉണ്ടായിരുന്നു. ഇന്ന് അന്തർദേശീയ ധന മൂലധനം ഏതൊരു ദേശരാഷ്ട്രത്തേക്കാളും കൂടുതൽ ശക്തമാണ് ; അതുകൊണ്ടുതന്നെ അന്തർദേശീയ ധനമൂലധനത്തിനെ നിയന്ത്രിക്കാൻ ഒരു ഭരണകൂടത്തിനും ഏറെക്കുറെ കഴിയാത്ത അവസ്ഥയാണ് എന്ന് പറയാം.നവലിബറൽ ആഗോളവൽക്കരണം ആധുനികകാലത്തെ ഫാസിസത്തിന്റെ അടിത്തറയെത്തന്നെ ഘടനാപരമായി മാറ്റിയിരിക്കുകയാണ്.

രണ്ടാമതായി, സാമ്പത്തിക മേധാവിത്വം ഉൽപാദനപരമായ മുതലാളിത്തത്തിൽ നിന്നും ഉൽപാദനപരമല്ലാത്ത മുതലാളിത്തത്തിലേക്ക് (ചരക്കുല്പാദനത്തിൽ നിന്ന് വ്യത്യസ്-തമായി ഭൂമി, പ്രകൃതി വിഭവങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിൽ നിന്ന് ഗണ്യമായ വരുമാനം ഉണ്ടാക്കുന്ന മുതലാളിത്ത സാമ്പത്തിക സംവിധാനത്തെയാണ് റെന്റിയർ അല്ലെങ്കിൽ ഉൽപാദനപരമല്ലാത്ത മുതലാളിത്തം എന്ന് വിളിക്കുന്നത്) ചുവടുമാറ്റുകയാണ്. ഇപ്പോൾ ഏറ്റവും വലിയ ഒന്നാം നിരയിലെ കമ്പനികൾ പ്രകൃതി വിഭവങ്ങൾക്ക് മേലും രാഷ്ട്രത്തിന്റെ ആസ്തികൾക്കുമേലുമുള്ള കുത്തകാവകാശത്തിലൂടെയാണ് ആദായം ചോർത്തിയെടുക്കുന്നത്. ചിലർ തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി പാട്ടം പിരിക്കുകയാണ് ചെയ്യുന്നത്. മറ്റു ചിലരാകട്ടെ ധനകമ്പോളങ്ങളിൽ നിക്ഷേപം നടത്തുന്നു.

ഇന്നത്തെ ഭീമൻ റെന്റിയർ കോർപ്പറേഷനുകൾ സമസ്-ത മേഖലകളി ലെയും അധ്വാനിക്കുന്നവരെ കൊള്ളയടിക്കുകയാണ്; ചെറുകിട ഉത്പാദന ത്തിലും സ്വയം തൊഴിലിലും ഏർപ്പെട്ടിരിക്കുന്നവരെ പോലും കൊള്ളയടി ക്കുന്നു. ഉൽപാദന മേഖലകളിലുള്ളവരെ മാത്രമല്ല പുനരുൽപാദനത്തിന്റെ മേഖലകളിൽ ഉള്ളവരെയും റെന്റിയർ കോർപ്പറേഷനുകൾ ഞെക്കിപ്പിഴിയു കയാണ്. പ്രകൃതി വിഭവങ്ങൾക്ക്- വേണ്ടിയുള്ള അവയുടെ അത്യാർത്തിയെ ക്കുറിച്ച് പറയുകയും വേണ്ട.

മൂന്നാമതായി പഴയ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ഭാവിയിലേക്ക്- കൂടി ലക്ഷ്യം വെച്ചുള്ള ബോണ്ടുകൾ വിതരണം ചെയ്തുകൊണ്ട് പ്രതിസന്ധി യെ വൈകിപ്പിക്കാനാണ് ശ്രമിച്ചത്-. എന്നാൽ നവ ലിബറൽകാലത്ത് മേധാവിത്വം വഹിക്കുന്ന ധനകാര്യ ഉപകരണങ്ങൾ ഹസ്വകാല, മധ്യകാല, ദീർഘകാല ഫ്യൂച്ചർ ബോണ്ടുകളുടെയും ഡെറിവേറ്റീവ് വ്യാപാരത്തിന്റെ യും വിവിധ രൂപങ്ങളാണ്. അപകടസാധ്യത പോലും സ്പെക്കുലേറ്റീവ് ബോണ്ടുകൾ എന്ന നിലയിൽ ചരക്കുവൽക്കരിക്കപ്പെടുകയാണ്.

ഇന്ന് പൊതുനിക്ഷേപങ്ങളെ ഭാവികാലത്തേക്കുള്ള ഊഹാധിഷ്ഠിത നിക്ഷേപങ്ങൾ ആക്കി തള്ളിനീക്കുന്നതിന് സമ്പൂർണ്ണ ഫാസിസ്റ്റ്- ഭരണകൂട ത്തിന്റെ ആവശ്യം ഇല്ലാത്തവിധം ശക്തമായി മാറിയിരിക്കുകയാണ് കമ്പോളം. കമ്പോളം തകർന്നുവീഴുന്നത് വരെ അഥവാ പരമാധികാര കടബാധ്യത (sovereign default  പരമാധികാരമുള്ള രാഷ്ട്രം തന്നെ കടബാധ്യതയിൽ കുടുങ്ങുന്ന അവസ്ഥ) പ്രത്യക്ഷമാകുന്നത് വരെ ഫാസിസ്റ്റ് രാഷ്ട്രം അതിന്റെ സമ്പൂർണ്ണ അവതാരം കൈവരിക്കേണ്ടത് ആവശ്യമായി വരുന്നില്ല.

നാലാമത്തെ ഘടകം, ഇടത്തരം വരുമാനക്കാരായ ഉപഭോക്താക്കളുടെ ഒരു പുത്തൻ ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ്; ഇവരാണ് നവലിബറ ലിസത്തിന്റെ ഗുണഭോക്താക്കൾ. ഉയർന്നവിലയുള്ളതും ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന തുമായ ചരക്കുകൾ ഏറ്റവുമധികം വാങ്ങുന്നത് ഇവരാണ്. അവരിൽ ഒരു വിഭാഗം എല്ലാ നവലിബറൽ സംവിധാനങ്ങളെയും സാമൂഹിക മായും പ്രത്യയശാസ്-ത്ര പരമായും ന്യായീകരിക്കുകയും നിയമസാധ്യതയുള്ളതാക്കുകയുമാണ്. സോഷ്യൽ മീഡിയ വൻതോതിൽ ഉപയോഗത്തിൽ വന്നതോടെ ഇന്നത്തെ സമൂഹത്തിൽ പ്രബലമായവിധം അഭിപ്രായ രൂപീകരണം ഏറ്റവുമധികം നടത്തുന്നത് അവരാണ്. അതുകൊണ്ടുതന്നെ, ബൂർഷ്വാ പാർലമെന്ററി സംവിധാനത്തെ അപ്പാടെ തകർക്കേണ്ടത് അടിയന്തരാവശ്യമായി വരുന്നില്ല.’

ഇതൊക്കെയാണ് ക്ലാസിക്കൽ ഫാസിസത്തിന്റെ കാലഘട്ടത്തിൽ നിന്ന് നവ ഫാസിസത്തിന്റേതായ ഈ കാലഘട്ടത്തിൽ വന്നിട്ടുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ നോക്കി ക്കാണാനാണ് സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം ശ്രമിച്ചത്. l

Hot this week

പ്രകാശം പരത്തുന്ന നാടകോത്സവം

മനുഷ്യൻ മനുഷ്യരോട്‌ നേരിട്ട്‌ വർത്തമാനം പറയുന്ന കലയുടെ രാഷ്‌ട്രീയ ദൃശ്യാത്മക...

ജി ബാപ്പനയ്യ

ഗുണ്ടൂർ ബാപ്പനയ്യ എന്ന പേരിലറിയപ്പെട്ടിരുന്ന ജി ബാപ്പനയ്യ ആന്ധ്രപ്രദേശിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം...

അടിമുടി ചിരി മൂഡ്‌

ചിരിപ്പിക്കുക, അതും സിനിമയിൽ മുഴുനീളം പ്രേക്ഷകരെ ഒരുചിരിമൂഡിൽ കൊണ്ട്‌ പോകുക എന്നത്‌...

വർത്തമാനകാലത്തിന്റെ സ്വപ്‌നവ്യാഖ്യാനങ്ങൾ

അർജന്റീനിയൻ കവിയായ അന്റോണിയോ പോർച്ചിയയുടെ കവിതകളിലെ കരുത്ത്‌ മനുഷ്യജീവിതങ്ങൾ തമ്മിലുള്ള ഇഴചേരലിന്റെയും...

ഗോൾവാൾക്കറിസ്റ്റുകൾക്കോ മൗദൂദിസ്റ്റുകൾക്കോ വഴങ്ങില്ല കമ്യൂണിസ്റ്റുകാർ

സിപിഐ എം ഒരു മുസ്ലീം വിരുദ്ധ പാർട്ടിയാണെന്ന നരേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഹീനമായ...

Topics

പ്രകാശം പരത്തുന്ന നാടകോത്സവം

മനുഷ്യൻ മനുഷ്യരോട്‌ നേരിട്ട്‌ വർത്തമാനം പറയുന്ന കലയുടെ രാഷ്‌ട്രീയ ദൃശ്യാത്മക...

ജി ബാപ്പനയ്യ

ഗുണ്ടൂർ ബാപ്പനയ്യ എന്ന പേരിലറിയപ്പെട്ടിരുന്ന ജി ബാപ്പനയ്യ ആന്ധ്രപ്രദേശിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം...

അടിമുടി ചിരി മൂഡ്‌

ചിരിപ്പിക്കുക, അതും സിനിമയിൽ മുഴുനീളം പ്രേക്ഷകരെ ഒരുചിരിമൂഡിൽ കൊണ്ട്‌ പോകുക എന്നത്‌...

വർത്തമാനകാലത്തിന്റെ സ്വപ്‌നവ്യാഖ്യാനങ്ങൾ

അർജന്റീനിയൻ കവിയായ അന്റോണിയോ പോർച്ചിയയുടെ കവിതകളിലെ കരുത്ത്‌ മനുഷ്യജീവിതങ്ങൾ തമ്മിലുള്ള ഇഴചേരലിന്റെയും...

ഗോൾവാൾക്കറിസ്റ്റുകൾക്കോ മൗദൂദിസ്റ്റുകൾക്കോ വഴങ്ങില്ല കമ്യൂണിസ്റ്റുകാർ

സിപിഐ എം ഒരു മുസ്ലീം വിരുദ്ധ പാർട്ടിയാണെന്ന നരേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഹീനമായ...

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...
spot_img

Related Articles

Popular Categories

spot_imgspot_img