ഇന്ത്യൻ സിനിമയ്‌ക്ക്‌ പുതുശബ്ദം നൽകിയ പ്രതിഭ

കെ എ നിധിൻ നാഥ്‌

‘പ്രൊഡ്യൂസ്ഡ് ബൈ 50,000 ഫാമേഴ്സ്ൻ എന്നെഴുതി കാണിച്ചാണ്‌ ശ്യാം ബെനഗലിന്റെ മൂന്നാമത്തെ സിനിമ മന്ഥൻ ആരംഭിക്കുന്നത്‌. രണ്ട് രൂപ വീതം അമ്പതിനായിരം കർഷകരിൽ നിന്നും പിരിച്ചാണ്‌ ബെനഗൽ ആ സിനിമ നിർമിച്ചത്‌. സിനിമാ നിർമാണത്തിന്റെ പുതിയ വഴികൾ കൂടിയാണ്‌ ബെനഗൽ ഇതിലൂടെ സാധ്യമാക്കിയത്‌. കലാജീവിതത്തിലുടനീളം തന്റെ തനത്‌ ശൈലി ഉയർത്തിപ്പിടിച്ച പ്രതിഭ. തനത്‌ ശൈലി നിർമിക്കുകയും എന്നാൽ അതിനപ്പുറമുള്ള ഇടപെടലുകൾ സാധ്യമാക്കുകയും ചെയ്‌തു. ഗ്രാമീണ ഭൂമികയിലും ജീവിതത്തിലും കൂടുതൽ ഊന്നിയപ്പോഴും അതിനപ്പുറമുള്ള കാഴ്‌ചകളും സൃഷ്ടിച്ചു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതവും സമരവും ഉൾച്ചേർക്കുന്ന ദി മേക്കിങ് ഓഫ് ദി മഹാത്മയും മുജീബ്‌ മേക്കിങ്‌ ഓഫ്‌ നേഷനും നെഹ്‌റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി 53 എപ്പിസോഡ് ടെലിവിഷൻ പരമ്പര ഭാരത് ഏക് ഖോജ് എല്ലാം അങ്ങനെ പിറന്നതാണ്‌.

സെക്കന്തരാബാദിലെ ത്രിമുൽഗേരിയിലെ കുട്ടിക്കാലം മുതൽ തന്നെ ബെനഗലിന്റെ മനസ്സിൽ സിനിമയുണ്ട്‌. 10‐ാം വയസ്സിൽ സിനിമയെ പ്രണയിക്കാൻ തുടങ്ങി. ജീവിതത്തിൽ സിനിമാകാരനാകണമെന്ന്‌ അന്നേ തീരുമാനിച്ചു. 12‐ാം വയസ്സിൽ ഫോട്ടോഗ്രാഫറായ അച്ഛൻ ശ്രീധർ ബെനഗലിന്റെ ക്യാമറയിൽ സിനിമയെടുക്കൽ പരീക്ഷണം നടത്തി. കുട്ടിക്കാലത്ത്‌ സിനിമ കാണാൻ ഏറെ കൊതിച്ചിരുന്നു. പക്ഷേ, അതിനു കഴിയാതെ വന്നപ്പോൾ തന്റെ നാട്ടിലെ തിയറ്ററിലെ പ്രൊജക്ഷനിസ്റ്റുമായി ചങ്ങാത്തം കൂടി, ജനാലയിലൂടെയാണ്‌ സിനിമ കണ്ടിരുന്നത്‌. ചിലപ്പോൾ തിയറ്ററിന്റെ വാതിലിന്റെ വിടവിലൂടെയായിരുന്നു സിനിമാ കാഴ്‌ച. കഷ്ടപ്പെട്ടുള്ള കാഴ്‌ച അയാളെ പ്രചോദിപ്പിച്ചിരുന്നു. മിന്നിമറയുന്ന നിഴലുകൾ അത്രമേൽ ത്രസിപ്പിച്ചു. ഒരാളെ മറ്റൊരു ലോകത്തേക്ക്‌ കൊണ്ടുപോകാൻ കഴിയുന്നത്ര കരുത്തുള്ള മാധ്യമമാണ്‌ സിനിമയെന്ന്‌ ആ കാഴ്‌ചകൾ സമ്മാനിച്ച തിരിച്ചറിവാണ്‌.

അതേസമയം, സിനിമ നിറഞ്ഞ മനസ്സുമായി വളർന്നപ്പോഴും ആഗ്രഹിക്കുന്ന സിനിമകൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ പിൻവാങ്ങാതെ തനിക്കായുള്ള അവസരം വരുംവരെ കാത്തിരുന്നു. ആ കാത്തിരിപ്പ്‌ അവസാനിച്ചത്‌ 39‐ാമത്തെ വയസ്സിലാണ്‌. 1934ൽ ആദ്യ ഫീച്ചർ സിനിമയായ ‘അങ്കുർ’ പ്രദർശനത്തിന്‌ എത്തി. ആ തുടക്കം ഇന്ത്യൻ സിനിമയെ അടിസ്ഥാനപരമായ രീതിയിൽ തന്നെ മാറ്റിമറിച്ചു. സിനിമ എന്ന മാധ്യമം എങ്ങനെ ഉപയോഗിക്കണമെന്ന്‌ പതിറ്റാണ്ടുകളായി ബെനഗൽ മനസ്സിൽ കൊണ്ടുനടന്നിരുന്ന ധാരണയുടെ തിരക്കാഴ്‌ചയായി സിനിമകൾ ഒരുക്കി. നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ സിനിമകൾ വന്നതോടെ ഇന്ത്യൻ നവതരംഗ സിനിമയുടെ പ്രധാന പേരുകാരിൽ ഒരാളായി ബെനഗൽ മാറി. ഇന്ത്യൻ സമാന്തര സിനിമയുടെ ചരിത്രത്തിലെ സുപ്രധാന ഇടപെടലായി ശ്യാം ബെനഗൽ സിനിമകൾ മാറിയത്‌ അദ്ദേഹം സിനിമയെന്ന മാധ്യമത്തെക്കുറിച്ച്‌ സൂക്ഷിച്ചിരുന്ന ധാരണകളാണ്‌. മൃണാൾ സെൻ തുടക്കമിട്ട സമാന്തര സിനിമാ ഇടപെടലിന്‌ ബെനഗൽ നവോഥാന തുടർച്ചയേകി. പരസ്യ സംവിധായകനായി തുടങ്ങിയ ജീവിതം പിന്നീടുള്ള അഞ്ച്‌ പതിറ്റാണ്ടിനിടെ ഇന്ത്യൻ സിനിമയുടെ നടപ്പ്‌ രീതികളെ മാറ്റിമറിച്ചു.

ഗുജറാത്തി ഭാഷയിൽ ഘേർ ബേത്താ ഗംഗ എന്ന ഡോക്യുമെന്ററി ഒരുക്കിയാണ്‌ തുടക്കം. അതിനു ശേഷം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ചെയ്തു. അതിനുശേഷമാണ്‌ ഫീച്ചർ സിനിമയിലേക്ക്‌ കടന്നത്‌. തുടർന്ന്‌ 1970-കളിൽ മുഖ്യധാരാ ബോളിവുഡിനെ വെല്ലുവിളിച്ച സിനിമകൾ. നഗര കേന്ദ്രീകൃത ജീവിതങ്ങൾ നിറഞ്ഞ്‌ നിന്ന്‌ സിനിമാ ലോകത്തെ ഗ്രാമീണ ജീവിതത്തിലേക്ക്‌ വഴിമാറ്റി നടത്തുകയായിരുന്നു ബെനഗൽ. ചരിത്രത്തെയും മനുഷ്യ ജീവിതത്തെയും ചേർത്ത്‌ കോർത്തെടുത്ത തിരകാഴ്‌ചകളായിരുന്നു ഓരോ ഫ്രൈയിമും. ശക്തമായ സന്ദേശങ്ങളുള്ള സിനിമകൾ ഒരുക്കുമ്പോഴും ആ മാധ്യമത്തിന്റെ കലാമൂല്യത്തെ മറികടക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ബോളിവുഡ് സിനിമാ സംസ്കാരം നഗര മനുഷ്യരുടെയും അവിടുത്തെ ജീവിതങ്ങളുടെയും കെട്ട്‌കാഴ്‌ചയായി നിലകൊണ്ട കാലത്താണ്‌ ആ കാഴ്‌ചാ സങ്കൽപത്തിനോട്‌ വഴിമാറി നടന്നത്‌. ഗ്രാമങ്ങളിലും അവിടത്തെ മനുഷ്യ ജീവിതങ്ങളിലേക്കുമുള്ള അന്വേഷണങ്ങളായിരുന്നു ബെനഗൽ ചിത്രങ്ങളുടെ ഉൾപ്പൊരുൾ. അങ്കൂർ മുതലുള്ള മിക്ക സിനിമകളിലും ഇതിന്റെ തിര അടയാളമുണ്ട്‌.

ഏറ്റവും അസാധ്യമായ രീതിയിലാണ്‌ അദ്ദേഹം സിനിമ പഠിച്ചത്‌. ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഗുരു ദത്ത് അദ്ദേഹത്തിന്റെ ബന്ധുവാണ്‌. തന്റെ സംവിധാന സഹായിയായി ഗുരു ദത്ത്‌ നൽകിയ വാഗ്‌ദാനം ബെനഗൽ നിരസിച്ചു. വാണിജ്യ സിനിമയെ അദ്ദേഹം കാര്യമായി പരിഗണിച്ചിരുന്നില്ല. ഏറ്റവും മികച്ച വാണിജ്യ സിനിമ വിട്ടുവീഴ്‌ചയുടെ ഉൽപനമായും മോശമായത്‌ യാഥാർഥ്യ മൂല്യമില്ലാത്ത രക്ഷപ്പെടൽ എന്നുമായിരുന്നു ബെഗനലിന്റെ വീക്ഷണം. ബോളിവുഡിലെ ജനപ്രിയ സിനിമയിൽ തങ്ങളുടെ മുദ്ര പതിപ്പിച്ച ശബാന ആസ്മി, സ്മിതാ പാട്ടീൽ, നസീറുദ്ദീൻ ഷാ, ഓം പുരി തുടങ്ങിയ പ്രമുഖ ഇന്ത്യൻ അഭിനേതാക്കളുടെ മാർഗദർശിയായിരുന്നു ബെനഗൽ. ഹൈദരബാദ്‌ ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായിരുന്നു അദ്ദേഹം.

ബെനഗലിനെപ്പോലെ ലെഗസി അവശേഷിപ്പിച്ച ചുരുക്കം ചില സംവിധായകർ മാത്രമേ ഇന്ത്യയിലുള്ളു. സിനിമാ പ്രവർത്തകരുടെ വിവിധ തലമുറകൾക്ക്‌ കച്ചവട സിനിമയിൽ നിന്ന്‌ വഴി മാറി, അവർ പ്രധാന്യം കൊടുക്കുന്ന സിനിമകൾ ഒരുക്കാൻ വഴിയും അവസരവും ഒരുക്കി.സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർന്നുകൊണ്ടിരുന്ന സാമൂഹിക––സാംസ്കാരിക ചരിത്രത്തിന്റെ വിമർശകനായി നിലകൊണ്ടു. നൂറ്റാണ്ടുകളായി വ്യവസ്ഥാപരമായ അടിച്ചമർത്തലിന്റെ ഇരകൾക്ക് അദ്ദേഹം ശബ്ദമായി. അവർ നേരിടുന്ന പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കാൻ മുന്നിട്ടറങ്ങി. ഇതിനെല്ലാം സിനിമയെന്ന മാധ്യമത്തെ ആയുധമാക്കി. l

Hot this week

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

Topics

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

പി എ സെയ്തു മുഹമ്മദ് എന്ന ചരിത്രാന്വേഷി

കേരള മുസ്ലിം ഡയറക്ടറി ആദ്യമായി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയത് പി എ സെയ്തു മുഹമ്മദ്...

യക്ഷഗാനം

ദക്ഷിണ കന്നഡ യുടെയും കാസർകോടിന്റെയും ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് യക്ഷഗാനം. പതിനഞ്ചാം...

വർഗസമരവും മാധ്യമങ്ങളും‐ 18

കറുത്ത ദശകം തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാർട്ടികളുടെ നിലപാടുകളെയും സ്ഥാനാർത്ഥികളെയുമൊക്കെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ...
spot_img

Related Articles

Popular Categories

spot_imgspot_img