സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

കെ എ നിധിൻ നാഥ്‌

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ നിയമ സഹായത്തിന്‌ അവകാശമുണ്ടെന്ന്‌ അറിയില്ലെന്നാണ്‌ പുറത്തുവന്ന റിപ്പോർട്‌.

സ‍ൗജന്യ നിയമസഹായ സാധ്യതയെക്കുറിച്ച്‌ അറിയുന്നവർ തന്നെ അവിശ്വാസം കാരണം പലപ്പോഴും നിയമസഹായം വാങ്ങുന്നതിൽ നിന്നു വിട്ടുനിൽക്കുന്നുവെന്നാണ്‌ റിപ്പോർട്ടിലെ പരാമർശം. ജയിൽ കഴിയുന്ന വിചാരണ തടവുകാരിൽ 74ശതമാനവും ഇതുവരെ വിചാരണ ആരംഭിക്കാത്തവരാണ്‌. ഇവരുടെ എണ്ണം ഏകദേശം 3.75 ലക്ഷം പേരാണ്‌. ഇ‍ൗ നീതിനിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ സുരേഷ്‌ രാജുകമാരി സിറൈ ഒരുക്കിയത്‌. ഇ‍ൗ നീതി നിഷേധത്തിൽ മതം ഒരു ഉപകരണമായി പ്രവർത്തിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്‌. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം അതിന്റെ ഉള്ളടക്കത്തിന്റെയും അതിന്റെ സത്യസന്ധമായ അവതരണത്തിന്റെയും കരുത്തിൽ അടിമുടി ഒരു രാഷ്‌ട്രീയ ചിത്രം കൂടിയാണ്‌. ​

റിമാന്റിൽ കഴിയുന്ന പ്രതിയെ കോടതിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിൽ രക്ഷപെടുന്നു. അയാളെ പിടിക്കാനായി പൊലീസ്‌ നടത്തുന്ന പരിശ്രമം എന്നതാണ്‌ സിനിമയുടെ ഒറ്റവരി പ്രമേയം. ഇതിനെ ഒരു ത്രില്ലർ സിനിമയുടെ ഘടനയിലൂടെ സൃഷ്ടിക്കുന്ന രസച്ചരടിനെ കൃത്യമായി മുറുക്കി പ്രേക്ഷക സ്വീകാര്യത ഉറപ്പാക്കുന്ന ഒരു ജനപ്രിയ ഫോർമാറ്റാണ്‌ സിനിമയുടേത്‌. താനക്കാരൻ എന്ന സിനിമ എഴുതി സംവിധാനം ചെയ്‌ത തമിഴാണ്‌ സിറൈയുടെ തിരക്കഥ എഴുതിയത്‌. പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ്‌ താനക്കാരനിൽ തമിഴ്‌ പ്രദർശിപ്പിച്ചിരുന്നു. പൊലീസ്‌ പരിശീലന അക്കാദമിയിലെ നീതിനിഷേധങ്ങളായിരുന്നു താനക്കാരനിൽ വിഷയം. സിറൈയിൽ എത്തുമ്പോൾ പൊലീസിലെ അകത്തളങ്ങളിലെ പ്രശ്‌നങ്ങൾക്കപ്പുറം മനുഷ്യന്റെ അവകാശങ്ങൾ, നീതിന്യായ വ്യവസ്ഥയിലെ വിവേചനങ്ങൾ, പൊലീസിങ്ങിലെ നീതിനിഷേധങ്ങൾ ഇവയെല്ലാം ചർച്ച ചെയ്യുന്നുണ്ട്‌.

​വിക്രം പ്രഭു അവതരിപ്പിക്കുന്ന കതിരവൻ എന്ന പൊലീസുകാരനും എൽ കെ അക്ഷയ്‌ കുമാറിന്റെ അബ്ദുൾ റ‍ൗഫുമാണ്‌ പ്രധാന കഥാപാത്രങ്ങൾ. അബ്ദുളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളും, തുടർന്ന്‌ ജയിലിലയയ്‌ക്കാനുള്ള കാരണവും സംസാരത്തിനിടയിലൂടെ തുറന്നിടുന്ന അവതരണമാണ്‌ സിനിമയുടേത്‌. പ്രണയം, മതം, സാമൂഹിക അരക്ഷിതാവസ്ഥകൾ ഇങ്ങനെ സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുടെ നേർക്കാഴ്‌ചയാകുന്നുണ്ട്‌ സിറൈ. ​

രക്ഷപ്പെട്ട്‌ പോയ അബ്ദുൾ റ‍ൗഫ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തുന്നു. തുടർന്ന്‌ സ്‌റ്റേഷനിൽ ചുമതലയുള്ള പൊലീസുകാരൻ എസ്‌കോർട്ട്‌ പോയ പൊലീസുകാരോട്‌ സംഭവങ്ങൾ ചോദിക്കുകയും അതിനിടയിൽ തോക്ക്‌ വാങ്ങി പരിശോധിക്കുകയും ചെയ്യുന്നു. തോക്ക്‌ ലോഡ്‌ ചെയ്‌തതായി കാണുന്നു. ദീർഘദൂര യാത്രകളിൽ തോക്ക്‌ ലോഡ്‌ ചെയ്യാൻ പാടില്ലെന്ന നിയമം ലംഘിച്ചതിന്റെ വിശദീകരണം ചോദിക്കുമ്പോൾ പൊലീസുകാരൻ പറയുന്നത്‌ ‘പ്രതി’ മുസ്ലിമാണ്‌ എന്നാണ്‌. സംഘപരിവാർ കേരള സ്‌റ്റോറീസും കശ്‌മീർ– ബംഗാൾ ഫയൽസും പുറത്തിറക്കി വ്യാജ പ്രചാരണം നടത്തുന്ന ഘട്ടത്തിൽ രാജ്യത്ത്‌ നിലനിൽക്കുന്ന ഇസ്ലാമോഫോബിയയുടെ നേർകാഴ്‌ചയായി സിറൈയിലെ ഇ‍ൗ രംഗം മാറുന്നുണ്ട്‌.

കലൈരസിയും (അനിഷ്‌മ അനിൽ കുമാർ) അബ്ദുളും തമ്മിലുള്ള പ്രണയവും അതിനെ തുടർന്നു ഉടലെടുക്കുന്ന ദുരഭിമാനവുമെല്ലാം ഫ്ലാഷ്‌ ബാക്കിലൂടെ കടന്നുവരുന്നുണ്ട്‌. സിനിമയുടെ കനമുള്ള ഉള്ളടക്കം ഇ‍ൗ ഘട്ടത്തിൽ ചെറിയതോതിലെങ്കിലും ചോർന്നുപോകുന്നുണ്ട്‌. പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്‌ചകളുമായി മാറുന്നിടത്താണ്‌ സിനിമയുടെ മുറുക്കം നഷ്ടമാകുന്നത്‌. പക്ഷേ അതിനോട്‌ ചേർത്തുവെച്ച്‌ കോടതിയിൽ ഹാജരാക്കാനുള്ള രംഗങ്ങളും വർഷങ്ങളായി നടക്കുന്ന അതിന്റെ ആവർത്തനവുമെല്ലാം സിനിമയെ തിരികെ ട്രാക്കിലെത്തിക്കുന്നുണ്ട്‌. സ്‌നേഹം, അതിൽ തടസ്സമായി നിലകൊള്ളുന്ന സാമൂഹ്യ വ്യവസ്ഥ ഇതിനെയെല്ലാം പ്രേക്ഷകനിലേക്ക്‌ ചില ചോദ്യങ്ങളായി എറിയുകയാണ്‌ സിനിമ.

വിക്രം പ്രഭുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്‌ കതിരവൻ. വളരെ സൂക്ഷ്‌മമായ രീതിയിൽ കഥാപാത്രത്തിശന്റ നിസ്സഹായതയും വ്യവസ്ഥയോടുള്ള കോപവും അതേസമയം ഇതിനകത്ത്‌ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം മിന്നി മറയുന്ന കഥാപാത്രമായി കതിരവനെ വിക്രം പ്രഭു മാറ്റിയിട്ടുണ്ട്‌. അബ്ദുൽ റൗഫും വിശ്വസനീയമായി കഥാപാത്രത്തെ മാറ്റിയിട്ടുണ്ട്‌.

മലയാളിയായ അനിഷ്‌മ അനിൽകുമാറിന്റെ കലൈയരസിയായുള്ള പ്രകടനവും എടുത്തുപറയേണ്ടതാണ്‌. കഥാപാത്രത്തിന് ശബ്ദം നൽകുക കൂടി ചെയ്‌തത്‌ കഥാപാത്രത്തെ കൂടുതൽ മികച്ചതാക്കി.

കഥാപാത്രത്തിനുണ്ടാകുന്ന നാടകീയതയും അതേസമയം വൈകാരികമായ ഇഴയടുപ്പവും വളരെ മനോഹരമായി അനിഷ്‌മ സാധ്യമാക്കി. രമ്യ സുരേഷും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്‌തിട്ടുണ്ട്‌.

സിനിമ ആരംഭിക്കുന്നത് കേന്ദ്രകഥാപാത്രമായ കതിരവനെക്കുറിച്ചുള്ള ഒരു ധാരണ നൽകിയാണ്‌. എന്നാൽ വളരെ ശ്രദ്ധേയമായി ആവിഷ്കരിച്ച ഒരു സംഭവത്തോടെയാണ്. അതിനുശേഷം അബ്ദുൽ റൗഫ് കഥയിലേക്ക്‌ എത്തുന്നു. അതോടൊപ്പം തന്നെ, അബ്ദുൽ എങ്ങനെ ജയിലിലെത്തിയെന്നതിനെക്കുറിച്ചും സമാന്തരമായി പറയുന്നുണ്ട്‌. ഇ‍ൗ അവതരണ ശൈലിയിൽ സൃഷ്ടിച്ച പുതുമയാണ്‌ സിനിമയുടെ മികവ്‌. ഇത്‌ സിറൈയെ കൂടുതൽ മികച്ചതാക്കുന്നുണ്ട്‌. പൊലീസിങ്‌ സ്വഭാവത്തിൽ നിന്ന്‌ ഫ്ലാഷ്‌ ബാക്കിലെ പ്രണയവും കൊലപാതക കേസിൽ പ്രതിയാകുന്ന സംഭവങ്ങളും അതിനകത്ത്‌ നിന്ന്‌ പറയുന്ന രാഷ്‌ട്രീയവുമെല്ലാം വളരെ എളുപ്പത്തിൽ സ്വാഭാവികമായി പറയുന്നുണ്ട്‌ സിനിമ. എന്നാൽ വളരെ കൃത്യമായി അടുക്കിവെക്കുന്നതു പോലെയുള്ള അവതരണം സംവിധായകന്റെ മികവിലാണ്‌ സാധ്യമായത്‌. അമിതമായ സിനിമാറ്റിക്‌ രീതിയിലേക്ക്‌ മാറ്റാതെ യാഥാർഥ്യ ബോധ്യത്തോടെയുള്ള കാഴ്‌ചയായി നിലനിർത്തി എന്നതാണ്‌ സിറൈയുടെ മിടുക്ക്‌. l

Hot this week

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

Topics

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...
spot_img

Related Articles

Popular Categories

spot_imgspot_img